01 | സര്‍വ്വതോഭദ്രവടി | വൃക്കരോഗങ്ങള്‍ക്ക്

സര്‍വ്വതോഭദ്രവടി – ഭൈഷജ്യരത്നാവലി

[എല്ലാത്തരത്തിലുള്ള വൃക്കരോഗങ്ങള്‍ക്കും]

സ്വര്‍ണ്ണഭസ്മം, അഭ്രഭസ്മം, ലോഹഭസ്മം, വെള്ളിഭസ്മം, ശുദ്ധഗന്ധകം, സ്വര്‍ണ്ണമാക്കീരക്കല്ല്, കന്മദം ഇവ ഓരോന്നും സമമായി എടുത്ത് നീര്‍മാതളത്തൊലിയുടെ സ്വരസത്തിലോ കഷായത്തിലോ അരിച്ച് കുന്നിക്കുരുപ്രമാണം ഗുളികകളാക്കി ഓരോ ഗുളിക വീതം നീര്‍മാതളത്തൊലിക്കഷായത്തില്‍ സേവിക്കുക. വൃക്കകളില്‍ ഉണ്ടാകുന്ന രോഗങ്ങളെയും വസ്തിയില്‍ ഉണ്ടാകുന്ന വേദനകളെയും സര്‍വ്വതോഭദ്രവടി ശമിപ്പിക്കും. മദം പൊട്ടിയ ആനയെ അംഗുശം (തോട്ടി) എപ്രകാരം പാപ്പാന്‍റെ വരുതിയില്‍ കൊണ്ടുവരുന്നുവോ അപ്രകാരം സര്‍വ്വതോഭദ്രവടി കാലനാകേണ്ട വൃക്കരോഗങ്ങളെയും വൈദ്യന്‍റെ വരുതിയില്‍ കൊണ്ടുവരും. സര്‍വ്വതോഭദ്രവടി ശുക്ളവര്‍ദ്ധകവും ആണ്.

23 | ഔഷധസസ്യം | ഇലമുളച്ചി

23 | ഔഷധസസ്യം | ഇലമുളച്ചി
23 | ഔഷധസസ്യം | ഇലമുളച്ചി

ഉദ്യാനത്തിനു ഭംഗി പകരാന്‍ പൊതുവേ വെച്ചുപിടിപ്പിക്കപ്പെടുന്ന ഒരു  സസ്യമാണ് ഇലമുളച്ചി. ഇലയില്‍ നിന്ന് ചെടി മുളയ്ക്കുന്നതു കൊണ്ടാണ് ഈ  സസ്യത്തെ ഇലമുളച്ചി എന്ന് വിളിക്കുന്നത്‌. മനോഹരമായ പൂക്കള്‍ ഉണ്ടാകുന്നതു കൊണ്ടാണ് ഉദ്യാനസസ്യമായി ഈ  ചെടി വെച്ചുപിടിപ്പിക്കുന്നത്. സത്യത്തില്‍ ഇലമുളച്ചി വെറുമൊരു ഉദ്യാനസസ്യമല്ല. മനുഷ്യന് ഏറ്റവും പ്രയോജനകാരിയായ ഒരു ഔഷധസസ്യമാണ് ഇലമുളച്ചി.

മൂത്രാശയക്കല്ലുകളെയും വൃക്കകളില്‍ ഉണ്ടാകുന്ന കല്ലുകളെയും ശമിപ്പിക്കാന്‍ ഇലമുളച്ചിയുടെ ഇലയ്ക്കു കഴിവുണ്ട്. തുടരെ അഞ്ചു ദിവസം വെറും വയറ്റില്‍ ഇലമുളച്ചിയുടെ ഓരോ ഇല മാത്രം മുടങ്ങാതെ കഴിച്ച് വൃക്കയിലെ കല്ലുകള്‍ ശമിച്ചതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.

സന്ധികളില്‍ വരുന്ന വീക്കം, വേദന എന്നിവ ശമിക്കാന്‍ ഇലമുളച്ചിയുടെ ഇല മഞ്ഞളും ഉപ്പും ചേര്‍ത്ത് അരച്ചു പുരട്ടുന്നത് നല്ലതാണ്.

ശരീരത്തില്‍ ഉണ്ടാകുന്ന കുരുക്കള്‍ പൊട്ടിക്കാനും ഇലമുളച്ചിയുടെ ഇല അരച്ചുപുരത്തുന്നത്  നല്ലതാണ്.

ഇലമുളച്ചിയുടെ ഇല ഉപ്പു ചേര്‍ത്തരച്ചു മുകളില്‍ പുരട്ടിയാല്‍ അരിമ്പാറ ശമിക്കും.

#plant_a_plant #urmponline #arogyajeevanam

19 | കടുക്ക | ഹരീതകി | TERMINALIA CHEBULA

19 | കടുക്ക | ഹരീതകി | TERMINALIA CHEBULA
19 | കടുക്ക | ഹരീതകി | TERMINALIA CHEBULA

“ഹരസ്യ ഭവനേ ജാതാ ഹരിതാ ച സ്വഭാവതഃ
ഹരേത്തു സര്‍വ്വരോഗാംശ്ച തേന പ്രോക്താ ഹരീതകി”

ഹരന്‍റെ (ശിവന്‍റെ) ഗൃഹത്തില്‍ ജനിക്കുകയും (ഉണ്ടാകുകയും) സ്വഭാവേന ഹരിതവര്‍ണ്ണത്തോടു കൂടിയതായിരിക്കുകയും സര്‍വ്വരോഗങ്ങളെയും ഹരിക്കുകയും (ശമിപ്പിക്കുകയും) ചെയ്കയാല്‍ ഹരീതകി എന്ന പേര് ഉണ്ടായി എന്ന് മദനപാലനിഘണ്ടു. ഹരീതകി, പഥ്യ, അഭയഃ, രോഹിണി, ജീവപ്രിയ, ചേതകി – കടുക്ക പല പേരുകളില്‍ അറിയപ്പെടുന്നു. സര്‍വ്വരോഗസംഹാരിയായ കടുക്ക ഒട്ടനവധി ആയുര്‍വേദയോഗൌഷധങ്ങളില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്.

ത്രിഫല എന്നാല്‍ കടുക്ക, നെല്ലിക്ക, താന്നിക്ക ഇവയുടെ യോഗം ആണ്. മൂന്നും തുല്യമായി പൊടിച്ചു ചേര്‍ത്താല്‍ ത്രിഫല ആയി. ത്രിഫലയുടെ ഗുണങ്ങള്‍ അനവധിയാണ്.

“ ഏകാ ഹരീതകീ യോജ്യാ ദ്വൌച യോജ്യൌ വിഭീതകൌ | ചത്വാര്യാമാലകാന്യേവ ത്രിഫലേയം പ്രകീര്‍ത്തിതാ || ത്രിഫലാശോഫമേഹഘ്നീ നാശയേദ്വിഷമജ്വരാന്‍ | ദീപനീശ്ലേഷ്മ പിത്തഘ്നീ കുഷ്ഠ: ശ്രീരസായനീ|| സര്‍പ്പീര്‍ മധുഭ്യാം സംയുക്താസൈവനേത്രാമയാഞ്ജയേത്||”

ഒരു കടുക്ക, രണ്ടു താന്നിക്ക, നാലു നെല്ലിക്ക – മൂന്നും കുരു കളഞ്ഞു പൊടിച്ചു ചേര്‍ത്താല്‍ ത്രിഫല എന്ന് വേറൊരു യോഗം. ത്രിഫല തേനും നെയ്യും അസമയോഗത്തില്‍ (ഒരു സ്പൂണ്‍ നെയ്യും രണ്ടു സ്പൂണ്‍ തേനും) ചേര്‍ത്തു ശീലിക്കുന്നത് നേത്രരോഗങ്ങളെ ശമിപ്പിക്കുന്ന ഉത്തമഔഷധമാണ്. ഈ യോഗം ശോഫം (നീര്), പ്രമേഹം, വിഷമജ്വരം, കഫകോപം, പിത്തകോപം, കുഷ്ഠം ഇവയെ ശമിപ്പിക്കും. ജഠരാഗ്നിയ്ക്കു പാചനശക്തിയെ ഉണ്ടാക്കാന്‍ ത്രിഫല അതീവഫലപ്രദം. ത്രിഫല ജരാനരകളെ ശമിപ്പിച്ചു ആയുസ്സിനെ നിലനിര്‍ത്തുന്ന രസായനമാണ്.

കടുക്ക വിരേചനീയമാണ്. കടുക്കാത്തോടു പൊടിച്ചു ചൂടുവെള്ളത്തില്‍ കലക്കി സേവിച്ചാല്‍ വിരേചനം ഉണ്ടാകും.

തൊണ്ടരോഗങ്ങളില്‍ കടുക്കാപ്പൊടി തേന്‍ ചേര്‍ത്തു പതിവായി കഴിക്കുന്നത്‌ നല്ലതാണ്.

ദഹനക്കുറവുള്ളവര്‍ ആഹാരത്തിനു മുമ്പ് കടുക്കാപ്പൊടി ഇരട്ടി ശര്‍ക്കര ചേര്‍ത്തു പതിവായി സേവിക്കുന്നതു നല്ലതാണ്.

കടുക്കയും തിപ്പലിയും കൂടി പൊടിച്ചു ചൂടുവെള്ളത്തില്‍ കഴിച്ചാല്‍ അതിസാരം ശമിക്കും.

കടുക്കത്തോട്, വെളുത്തുള്ളി, ചുട്ടു തോടു കളഞ്ഞ കഴഞ്ചിക്കുരു എന്നിവ ആവണക്കെണ്ണ ചേര്‍ത്തു കഴിച്ചാല്‍ വൃഷണവീക്കം ശമിക്കും. കടുക്കത്തോട് ഗോമൂത്രത്തില്‍ വേവിച്ച് ഉണക്കി പൊടിച്ച് ആവണക്കെണ്ണയില്‍ കലക്കി നിത്യം പ്രഭാതത്തില്‍ സേവിക്കുന്നതും വൃഷണവീക്കം മാറാന്‍ നല്ലതാണ്.

കടുക്കയുടെ തോട് ഒരു രാത്രി മുഴുവന്‍ ഗോമൂത്രത്തിലിട്ടുവെച്ചു രാവിലെയെടുത്തു അരച്ചു കഴിക്കുന്നത്‌ ദുര്‍മ്മേദസ് (അതിസ്ഥൌല്യം), അര്‍ശസ്, മഹോദരം എന്നിവയിലൊക്കെ ഫലപ്രദമാണ്.

കടുക്കയും ഗോമൂത്രവും ചേര്‍ന്ന ഗോമൂത്രഹരീതകി വൃക്കരോഗങ്ങളില്‍ അതീവഫലപ്രദമാണ്.

“പഥ്യാ ശതദ്വയാന്മൂത്ര ദ്രോണേനാമൂത്ര സംക്ഷയാത് | പക്വാത് ഖാദേത് സമധൂനീ ദ്വേദോഹന്തി കഫോത്ഭവാന്‍ | ദുര്‍ന്നാമ കുഷ്ഠാശ്വയഥു ഗുല്‍മമേദോഹരകൃമീന്‍ | ഗ്രന്ഥ്യര്‍ബുദാ പചീസ്ഥൌല്യ പാണ്ഡുരോഗാഢ്യ മാരുതാന്‍ ||” – എന്ന് അഷ്ടാംഗഹൃദയം. പതിനാറ് ഇടങ്ങഴി അരിച്ചെടുത്ത ഗോമൂത്രത്തില്‍ ഇരുനൂറു കടുക്ക ഗോമൂത്രം മുഴുവനും വറ്റും വരെ പചിച്ച്, എടുത്ത കടുക്ക കുരു കളഞ്ഞു രണ്ടു വീതം തേന്‍ ചേര്‍ത്തു കഴിക്കാം. ഒരു കടുക്കയ്ക്ക് ഒന്നേകാല്‍ തുടം ഗോമൂത്രം എന്ന് ചില വൈദ്യന്മാര്‍. കൃത്യമായ പഥ്യത്തോടെ, നിപുണനായ വൈദ്യന്‍റെ മേല്‍നോട്ടത്തില്‍ ഈ ഔഷധം സേവിച്ചാല്‍ വൃക്കരോഗങ്ങളില്‍ നിന്നു മുക്തി ഉറപ്പെന്നു വിദഗ്ധര്‍.

മൂത്രത്തിന്‍റെ പേരില്‍ ഇന്ന് വളരെയേറെ ആശയസംഘട്ടനങ്ങള്‍ നടക്കുന്നുണ്ട്. പുരോഗതിയുടെ പാതയില്‍ ഗോമൂത്രം ആധുനികന് അറപ്പുണ്ടാക്കുന്ന ഒരു സാധനമാണ് എന്ന് അറിയാം. പഴയ വൈദ്യന്മാരുടെ അഭിപ്രായത്തില്‍ ഗോമൂത്രം വളരെയേറെ ഗുണങ്ങള്‍ ഉള്ള ഔഷധമാണ്. വൃക്കരോഗങ്ങളിലും, ഉദരരോഗങ്ങളിലും ഒക്കെ ഗോമൂത്രം അതീവഫലപ്രദമാണ്.

“ഗോമൂത്ര ക്വഥിത വിലീനവിഗ്രഹാണാം | പഥ്യാനാം ജലമിസി കുഷ്ഠഭാവിതാനാം | അത്താരം നരമണപോപി വക്ത്രരോഗാ | ശ്രോതാരം നൃപമിവനസ്പൃശന്ത്യനര്‍ഥാഃ ||” – കടുക്ക ഗോമൂത്രത്തില്‍ കഷായം വെച്ച്, കടുക്ക അലിഞ്ഞു ചേര്‍ന്നാല്‍ ഇരുവേലി, ശതകുപ്പ, കൊട്ടം ഇവ കൊണ്ടു ഭാവന ചെയ്തെടുത്തു വിധിയനുസരിച്ചു കഴിച്ചാല്‍ മുഖരോഗങ്ങളും, മറ്റു പല രോഗങ്ങളും ശമിക്കും. അതികഠിനമായ രക്തവാതം, അര്‍ബുദം, വൃക്കരോഗങ്ങള്‍ തുടങ്ങിയവയില്‍ ഈ യോഗം ഫലപ്രദമത്രേ.

കടുക്ക എല്ലാവര്‍ക്കും എല്ലായ്പ്പോഴും നല്ലതല്ല. ഗര്‍ഭിണികള്‍, ഉപവസിക്കുന്നവര്‍, പിത്തകോപമുള്ളവര്‍, ക്ഷീണിതര്‍ തുടങ്ങിയവരൊന്നും കടുക്ക ഉപയോഗിക്കരുത്.

“മമസത്യപ്രതിജ്ഞേയം യൂയം ശൃണുത പണ്ഡിതാഃ | പത്ഥ്യായാഃ സദൃശം കിഞ്ചില്‍ കുത്രചിന്നൈവ വിദ്യതേ ||” – പ്രഭാവം കൊണ്ടു കടുക്കയ്ക്കു സമം മറ്റൊരു ഔഷധവുമില്ലയെന്നു വൈദ്യമനോരമ. കടുക്ക എല്ലാറ്റിലും ശേഷ്ഠമെന്നു സാരം.

<<ഇതൊക്കെ ഗ്രന്ഥങ്ങള്‍ പഠിച്ചും, ആചാര്യവര്യന്മാര്‍ പറഞ്ഞു കെട്ടും മറ്റും കിട്ടിയ വെറും അറിവുകള്‍ ആണ്. ആര്‍ക്കെങ്കിലും പ്രയോജനപ്പെടുന്നെങ്കില്‍ പ്രയോജനപ്പെടട്ടെ എന്ന് മാത്രം ലക്‌ഷ്യം. ഏതു മരുന്നു കഴിക്കുന്നതും അനുഭവജ്ഞാനവും അറിവുമുള്ള വൈദ്യനോടു ചോദിച്ചു മാത്രമാകണം>>

255 | വൃക്കകളില്‍ കല്ല്‌ | KIDNEY STONES

വൃക്കകളില്‍ ഉണ്ടാകുന്ന കല്ലുകള്‍ ഇല്ലാതാക്കാന്‍ കഴിവുള്ള ഒരു ഔഷധസസ്യമാണ് ഇലമുളച്ചി. ഇലമുളച്ചിയുടെ ഇല പുലര്‍ച്ചെ വെറും വയറ്റില്‍ കഴിക്കുന്നത്‌ വൃക്കയിലെ കല്ലുകള്‍ ശമിക്കാന്‍ സഹായകമാണ്.

255 | വൃക്കകളില്‍ കല്ല്‌ | KIDNEY STONES
255 | വൃക്കകളില്‍ കല്ല്‌ | KIDNEY STONES

186 | മൂത്രാശയക്കല്ലുകള്‍ | URINARY STONES | KIDNEY STONE

വൃക്കകളിലോ മൂത്രവാഹിനിക്കുഴലിലോ മൂത്രസഞ്ചിയിലോ കല്ലുകള്‍ (Urinary Calculi / Urinary Stones/ മൂത്രാശയഅശ്മരി) രൂപപ്പെടാം. ഇവയെ അലിയിച്ചു കളയാന്‍ ഒട്ടനവധി ഔഷധങ്ങള്‍ പ്രകൃതി നമുക്ക് നല്‍കിയിട്ടുണ്ട്.

തഴുതാമ, ചെറൂള, ഞെരിഞ്ഞില്‍, കൊഴിഞ്ഞില്‍, വയല്‍ച്ചുള്ളിവേര്, കല്ലൂര്‍വഞ്ചിവേര്, തേറ്റാമ്പരല്‍ ഇവയിട്ടു വെന്ത വെള്ളം കുടിക്കുക

186 | മൂത്രാശയക്കല്ലുകള്‍ | URINARY STONES | RENAL STONES
186 | മൂത്രാശയക്കല്ലുകള്‍ | URINARY STONES | RENAL STONES

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

158 | മൂത്രാശയക്കല്ലുകള്‍ | മൂത്രാശയഅശ്മരി | URINARY STONES | UROLITHIASIS | KIDNEY STONE | BLADDER STONE | URETERAL STONE

വൃക്കകളിലോ മൂത്രവാഹിനിക്കുഴലിലോ മൂത്രസഞ്ചിയിലോ കല്ലുകള്‍ (Urinary Calculi / Urinary Stones/ മൂത്രാശയഅശ്മരി) രൂപപ്പെടാം. ഇവയെ അലിയിച്ചു കളയാന്‍ ഒട്ടനവധി ഔഷധങ്ങള്‍ പ്രകൃതി നമുക്ക് നല്‍കിയിട്ടുണ്ട്. വാളന്‍പുളി ഒരു ഉത്തമ ഔഷധമാണ്.

1 | വാളന്‍പുളി പഞ്ചസാര ചേര്‍ത്ത് ജ്യൂസ് അടിച്ചു കഴിക്കുക

2 | പുളിയില ചമ്മന്തിയരച്ചു കഴിക്കുക – വാളന്‍പുളിയുടെ തളിരില (മഞ്ഞനിറത്തിലുള്ള ഇല), തേങ്ങ, മുളക്, ചെറിയ ഉള്ളി എന്നിവ കല്ലിലരച്ചു ചമ്മന്തിയാക്കി വാഴയിലയില്‍ പൊതിഞ്ഞു കനലില്‍ ചുട്ടു കഴിക്കണം. അശ്മരി പോകും.

158 | മൂത്രാശയക്കല്ലുകള്‍ | URINARY STONES
158 | മൂത്രാശയക്കല്ലുകള്‍ | URINARY STONES

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

157 | മൂത്രാശയക്കല്ലുകള്‍ | URINARY STONES | UROLITHIASIS | KIDNEY STONE | BLADDER STONE

വൃക്കകളിലോ മൂത്രവാഹിനിക്കുഴലിലോ മൂത്രസഞ്ചിയിലോ കല്ലുകള്‍ (Urinari Calculi / Urinary Stones) രൂപപ്പെടാം. ഫലപ്രദമായ അനേകം ഔഷധങ്ങള്‍ ഈ കല്ലുകളെ അലിയിച്ചു കളയാന്‍ ഉണ്ട്.

  • നീര്‍മരുതിന്‍റെ തൊലി തിളപ്പിച്ച വെള്ളം കുടിക്കുക. എത്ര വലിയ കല്ലായാലും ഈ കഷായം കൊണ്ടു ലയിപ്പിച്ചു കളയാം
  • മുതിര വെന്ത വെള്ളം കൊണ്ടു രസം വെച്ചുകഴിക്കുക
  • ഇലമുളച്ചി (മഷിച്ചെപ്പ) എന്ന ചെടിയുടെ ഇല അരച്ചു കഴിക്കുക
  • കൊഴിഞ്ഞിലിന്‍റെ ഇലയുടെ നീരു കഴിക്കുക
157 | മൂത്രാശയക്കല്ലുകള്‍ | URINARY STONES
157 | മൂത്രാശയക്കല്ലുകള്‍ | URINARY STONES

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

25 | വൃക്കയിലെ കല്ല്‌ | KIDNEY STONE

കല്ലുരുക്കി (Scoparia Dulcis) പാലില്‍ അരച്ച് കഴിച്ചാല്‍ വൃക്കയിലെ കല്ല്‌ പോകും.
Grind and make paste of the herb “Scoparia Dulcis” (In the picture). The paste may be consumed in pure cow’s milk.
കേരളത്തില്‍ പരക്കെ കാണപ്പെടുന്ന ഈ ചെടി സന്ന്യാസിപ്പച്ച, മീനാംഗണി എന്നീപേരുകളിലും അറിയപ്പെടുന്നു.
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

FOR KIDNEY STONE
FOR KIDNEY STONE

11 | വൃക്കയില്‍ കല്ല്‌ | KIDNEY STONES

വൃക്കയിലെ കല്ലിന് ആശ്വാസം ലഭിക്കാന്‍ തേക്കിന്‍കായ അരച്ച് പാലില്‍ രാവിലെയും വൈകിട്ടും കഴിക്കുക – പച്ചിലക്കറികളും തക്കാളിയും ഒഴിവാക്കുക.

Having pasted fruit of teak wood tree mixed in cow milk twice a day can cure Kidney Stone. Leafy vegetables and tomato must be avoided

For Kidney Stone
For Kidney Stone