അമിതവണ്ണം കുറയാന്‍ ആവണക്ക്. ആവണക്കിന്റെ വേര് കഷായം വെച്ച് അതില്‍ ആവണക്കെണ്ണ ചേര്‍ത്ത് ദിവസവും രാവിലെ വെറുംവയറ്റിലും രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുമ്പും മുടങ്ങാതെ സേവിച്ചാല്‍ അമിതവണ്ണം കുറയും. വയറ്റില്‍ കൊഴുപ്പടിഞ്ഞ് ഉണ്ടാകുന്ന സ്ഥൌല്യത്തില് ഈ ഔഷധം അതീവഫലപ്രദമാണ്.
20 ഗ്രാം ആവണക്കിന് വേര് പൊടിച്ചോ ചതച്ചോ 400 മില്ലി വെള്ളത്തില്‍ വെന്ത് 100 മില്ലിയാക്കി വറ്റിച്ച് തണുപ്പിച്ച് പിഴിഞ്ഞരിച്ച്, എടുക്കുന്ന കഷായത്തില്‍ രണ്ടു സ്പൂണ്‍ ആവണക്കെണ്ണ ചേര്‍ത്ത് സേവിക്കാം. ആവണക്കെണ്ണയുടെ അളവ് വേണമെങ്കില്‍ ക്രമേണ കുറയ്ക്കാം.
കണ്ണിൽ കണ്ടതെല്ലാം വലിച്ചുവാരിത്തിന്ന് തടി കൂട്ടിയ ശേഷം ഓരോരുത്തർ നെട്ടോട്ടമാണ് കൂടിയത് കുറയ്ക്കാൻ. ചിലർ വഴിനടത്തവും ഓട്ടവും തുടങ്ങിയിട്ട് വർഷങ്ങളായി, ഇട്ട ഷൂവിന്റെ കനം കുറഞ്ഞതല്ലാതെ മറ്റൊന്നും കുറഞ്ഞിട്ടില്ല. “ഓവർ ദി കൗണ്ടർ” ഔഷധങ്ങളിൽ തടികുറയ്ക്കൽ മരുന്നുകളുടെ കച്ചവടം ഇന്ന് മോശമല്ലാത്ത രീതിയിൽ നടക്കുന്നു. “കുടംപുളി” ആണ് താരം, Garcenia Combogia എന്ന പേരിൽ മിക്കവാറും എല്ലാ മരുന്നുശാലകളിലും കുടംപുളിയുടെ സത്ത് ഗുളികകളായി വിൽക്കപ്പെടുന്നു. ഗാർസീനിയ എന്ന കുടംപുളി ഗുളിക തടികുറയ്ക്കുന്നതായുള്ള സാക്ഷ്യപ്പെടുത്തലുകൾ ഇന്റർനെറ്റ് സൈറ്റുകളിൽ ധാരാളം. സംഭവം ശരിയാണ്, ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ കുടംപുളി സഹായകമാണ്.
പൊണ്ണത്തടി കുറയ്ക്കാൻ നന്നായി ശരീരംകൊണ്ട് ജോലി ചെയ്യണം, കുറഞ്ഞ പക്ഷം നന്നായി വ്യായാമം ചെയ്യണം. അല്ലാതെ വെറുതെ ഓരോ മരുന്നു കഴിച്ചിട്ട് ഒരു കാര്യവുമില്ല
ദുർമേദസ്സ് | പൊണ്ണത്തടി | അതിസ്ഥൌല്യം കുറയ്ക്കാൻ അനവധി ഔഷധപ്രയോഗങ്ങൾ ഉണ്ട്. എല്ലാം കൂടെ ഒരുമിച്ച് പ്രയോഗിക്കരുത് എന്ന് പ്രത്യേകം പറയേണ്ടല്ലോ
1] നെല്ലിക്കാനീരും കുമ്പളങ്ങാനീരും 30 ml വീതം എടുത്ത് ഒരു ടീസ്പൂണ്‍ ചെറുതേന്‍ ചേര്‍ത്ത് രാവിലെയും വൈകിട്ടും കഴിക്കുക. അമിതവണ്ണം കുറയും
2] കൂവളവേര്, കുമിഴിന് വേര്, പാതിരിവേര്, പയ്യാനവേര്, മുഞ്ഞവേര് ഇവ സമമായെടുത്ത് 60 ഗ്രാം 12 ഗ്ലാസ് വെള്ളത്തില്‍ വെന്ത്, ഒന്നര ഗ്ലാസ് ആക്കി പിഴിഞ്ഞെടുത്ത് അര ഗ്ലാസ് വീതം ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസം മൂന്നു നേരം വെച്ച് കഴിച്ചാല്‍ വണ്ണം കുറയും. അതിമേദസ്സ് മാറും
3] കടുക്കയുടെ തോട് ഒരു രാത്രി മുഴുവന്‍ ഗോമൂത്രത്തിലിട്ടുവെച്ചു രാവിലെയെടുത്തു അരച്ചു കഴിക്കുന്നത് ഫലപ്രദമാണ്. തടി കുറയും
4] ഒരു ചെറുനാരങ്ങ രണ്ടായി മുറിച്ച് രണ്ടു ഗ്ലാസ് വെള്ളത്തില്‍ വെന്ത്, അര ഗ്ലാസ്സാക്കി വറ്റിച്ചു പിഴിഞ്ഞരിച്ച്, തണുപ്പിച്ച്, തേന്‍ മേമ്പൊടിയായി ദിവസവും ആഹാരശേഷം സേവിക്കുക
5] ഒരു ഗ്ലാസ് കുമ്പളങ്ങനീര് തേന്‍ മേമ്പൊടി ചേര്‍ത്ത് ദിവസവും വെറുംവയറ്റില്‍ സേവിക്കുക
6] കരിങ്ങാലിക്കാതല്‍, വേങ്ങക്കാതല്‍ എന്നിവ കഷായം വെച്ച് സേവിക്കുക
കൂവളവേര്, കുമിഴിന് വേര്, പാതിരിവേര്, പയ്യാനവേര്, മുഞ്ഞവേര് ഇവ സമമായെടുത്ത് 60 ഗ്രാം 12 ഗ്ലാസ് വെള്ളത്തില്‍ വെന്ത്, ഒന്നര ഗ്ലാസ് ആക്കി പിഴിഞ്ഞെടുത്ത് അര ഗ്ലാസ് വീതം ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസം മൂന്നു നേരം വെച്ച് കഴിച്ചാല്‍ വണ്ണം കുറയും. അതിമേദസ്സ് മാറും.
ഈ ദ്രവ്യങ്ങള്‍ എല്ലാം അങ്ങാടിമരുന്നുകടയില്‍ വാങ്ങാന്‍ കിട്ടും.
OVERWEIGHT | OBESITY
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only. This information is shared by Swami Nirmalananda Giri Maharaj