ഗുല്ഗുലുതിക്തകാരിഷ്ടം, രസഗന്ധിമെഴുക്, ഗുല്ഗുലു ശുദ്ധിചെയ്തത്, ഗുല്ഗുലു ചേര്‍ന്ന മിക്കവാറും മരുന്നുകള്‍ എന്നിവ നല്ലതാണ്. വൈദ്യോപദേശം അനുസരിച്ചു സേവിക്കുക.
പുറത്തു ശബ്ദമില്ലാത്തപ്പോള് ശബ്ദം കേള്‍ക്കുന്ന, സത്യത്തില്‍ ഒരു രോഗമല്ലാത്ത, എന്നാല്‍ മറ്റു രോഗങ്ങളുടെ ലക്ഷണമായേക്കാവുന്ന ഒരു ആരോഗ്യ പ്രശ്നമാണ് ടിന്നിറ്റസ്. പൊതുവേ ചെവിയില്‍ തുടര്‍ച്ചയായി മൂളല്‍ പോലെയുള്ള ശബ്ദങ്ങള്‍ ആണ് ഈ പ്രശ്നമുള്ളവര്‍ കേള്‍ക്കുക.
ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ കല്‍ക്കണ്ടവും ജീരകവും പൊടിച്ചു ചേര്‍ത്തു കഴിക്കുക.
കടുക്കയും കാട്ടുജീരകവും കഷായം വെച്ചു കഴിക്കുക.
കട്ഫലാദി കഷായം, താലീസപത്രാദിചൂര്ണ്ണം ഇവ ഫലപ്രദങ്ങളായ ഔഷധങ്ങള്‍ ആണ്.
ചുവന്നുള്ളിനീര് കടുകെണ്ണയില്‍ ചേര്‍ത്തു കാല്‍മുട്ടില്‍ പുരട്ടി തടവിയാല്‍ കാല്‍മുട്ടുവേദന മാറും.
ചിരകിയെടുത്ത തേങ്ങ വറുത്തു തവിട്ടുനിറമാവുമ്പോള്‍, അതില്‍ എരിക്കില ചെറുതായി അരിഞ്ഞിട്ട് ചൂടാക്കി, കിഴി കെട്ടി, മുട്ടില്‍ എണ്ണ പുരട്ടി, നേരത്തേ തയ്യാറാക്കിയ കിഴി ചൂടാക്കി കുത്തി ചൂടു വെച്ചാല്‍ കാല്‍മുട്ടുവേദന മാറും.
ഉണക്കലരിച്ചോറ് അക്കിക്കറുക (അക്ക്രാവ്) പൊടിച്ചിട്ട്, നല്ലപോലെ തൈര് കൂട്ടിക്കുഴച്ച്, പൌര്‍ണ്ണമിനാളില്‍ രാത്രി നിലാവുകൊള്ളിച്ച്, രാവിലെ കഴിച്ചാല്‍ ആസ്ത്മ എന്നെന്നേക്കുമായി മാറും.
300 | പനി | തൊണ്ടയില്‍ കഫക്കെട്ട് | Fever | Sputum
കിരിയാത്ത് കഷായം വെച്ചു കഴിച്ചാല്‍ എല്ലാവിധ ജ്വരവും ശമിക്കും. 60 ഗ്രാം കിരിയാത്ത് 12 ഗ്ലാസ്സ് വെള്ളത്തില്‍ വെന്ത്, ഒന്നര ഗ്ലാസ്സ് ആക്കി പിഴിഞ്ഞെടുത്ത് അര ഗ്ലാസ്സ് വീതം മൂന്നു നേരം കഴിക്കാം. കിരിയാത്തിനു പകരം പലപ്പോഴും വാങ്ങാന്‍ കിട്ടുന്നത് “നിലവേമ്പ്” എന്ന സസ്യമാണ്.
അയമോദകവും പഞ്ചസാരയും കൂട്ടിക്കലര്‍ത്തി ഭക്ഷിച്ചാല്‍ പനിക്കാര്‍ക്കു തൊണ്ടയില്‍ കഫം കെട്ടുന്നതു മാറും.
അജമോജാസിതാമിശ്രം കഫക്ഷയകരീ ജ്വരേ. കിരാതതിക്തകക്വാഥഃ സര്വ്വജ്വരവിനാശനഃ എന്നു വൈദ്യമനോരമ.
ഓരിലവേര്, മൂവിലവേര്, ചെറുവഴുതിനവേര്, വെണ്വഴുതിനവേര്, ഞെരിഞ്ഞില്‍, കൂവളവേര്, കുമിഴിന്‍വേര്, പാതിരിവേര്, പയ്യാനവേര്, മുഞ്ഞവേര് (ദശമൂലം) – ഇവ ഓരോന്നും 30 ഗ്രാം വീതം കഴുകി ചതച്ചു 8 ലിറ്റര്‍ വെള്ളത്തിലിട്ടു കുറുക്കി 2 ലിറ്റര്‍ ആക്കി ചണ്ടി പിഴിഞ്ഞു മാറ്റി അതില്‍ 2 ലിറ്റര്‍ നാടന്‍ പശുവിന് പാലും ചേര്‍ത്തു വീണ്ടും കുറുക്കി 2 ലിറ്റര്‍ ആക്കി ആറിയാല് ഉറയൊഴിച്ചു വെണ്ണ കടഞ്ഞെടുത്തു വെച്ച്, ഈ വെണ്ണ ഒരു നെല്ലിക്കയോളം വലുപ്പം കാല് ടീസ്പൂണ്‍ തിപ്പലി വറുത്തു പൊടിച്ചതു ചേര്‍ത്തു രാവിലെയും, അര ടീസ്പൂണ്‍ ശുദ്ധിചെയ്ത അമുക്കുരം പൊടിച്ചതു ചേര്‍ത്തു വൈകുന്നേരവും കൊടുത്താല്‍ കേള്‍വിശക്തി ഉള്ള സംസാരിക്കാത്ത കുട്ടികള്‍ സംസാരിക്കും. ദിവസവും കൊടുക്കണം.
അമുക്കുരം ശുദ്ധി ചെയ്യുന്ന വിധം : അമുക്കുരം ചെറുതായി അരിഞ്ഞു പാലില്‍ പുഴുങ്ങി വറ്റിച്ചുണക്കി, ഇതുതന്നെ വീണ്ടും പാലില്‍ പുഴുങ്ങി ഉണക്കി, ഇങ്ങനെ 7 പ്രാവശ്യം ആവര്‍ത്തിച്ചു പൊടിച്ചെടുക്കുക.