നിലപ്പനക്കിഴങ്ങ്, ശതാവരിക്കിഴങ്ങ്, ഏകനായകവേരിന്മേല്ത്തൊലി, അടപതിയന്‍ കിഴങ്ങ്, പാഠക്കിഴങ്ങ്, വിഴാലരി, ഇരട്ടിമധുരം, കരിഞ്ചീരകം, എന്നിവ ഓരോ പലം വീതം. ജീരകം രണ്ടു പലം. മായക്കാ, ഗ്രാമ്പൂ, ഉലുവ എന്നിവ ഒരു കഴഞ്ചു വീതം. എല്ലാം കൂടി എട്ടിടങ്ങഴി മോരില്‍ വറ്റിച്ചുണക്കിപ്പൊടിച്ചു നാലു പലം പഞ്ചസാര ചേര്‍ത്ത് രണ്ടു നേരം വീതം നാല്‍പ്പത്തിയൊന്നു ദിവസം മുടങ്ങാതെ കഴിച്ചാല്‍ മൂലരോഗങ്ങള്‍ ഇരുപത്തിയെട്ടും മാറും.
ഒരു നേരം അഞ്ചു ഗ്രാം മുതല്‍ പതിനഞ്ചു ഗ്രാം വരെ കഴിക്കാം.
അര്‍ശസ്/പൈൽസ്, ഫിസ്റ്റുല, ഫിഷർ അങ്ങനെയുള്ള എല്ലാ മൂലരോഗങ്ങളിലും ഈ ഔഷധം ഫലപ്രദമാണ്.
കേരളത്തില്‍ അങ്ങോളമിങ്ങോളം കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് ആടലോടകം. നിത്യഹരിതസസ്യമായ ആടലോടകം രണ്ടു തരത്തിലുണ്ട് – വലിയ ആടലോടകം, ചെറിയ ആടലോടകം അഥവാ ചിറ്റാടലോടകം. വലിയ ആടലോടകം ഇന്ത്യയിലുടനീളം കാണാന്‍ സാധിക്കും. ചിറ്റാടലോടകം കേരളത്തില്‍ മാത്രം കണ്ടുവരുന്നു.
വലിയ ആടലോടകത്തിന്റെ ഇലയില്‍ 14 ഞരമ്പുകള്‍ വരെ കാണപ്പെടുമ്പോള്‍ ചിറ്റാടലോടകത്തിന്റെ ഇലകളില്‍ 8 ഞരമ്പുകള്‍ വരെ മാത്രമാണ് കാണാന്‍ സാധിക്കുക. ചെടികളെ തിരിച്ചറിയാന്‍ ഈ മാര്‍ഗ്ഗം സഹായകമാണ്. ചിറ്റാടലോടകത്തിനാണ് ഔഷധഗുണം കൂടുതല്‍ എന്ന് പറയപ്പെടുന്നു.
ആടലോടകത്തിന്റെ ഇലയും പൂവും വേരും വിത്തും ഔഷധയോഗ്യമാണ്. വേരിന്മേല്‍ത്തൊലിയ്ക്കു ഔഷധഗുണം കൂടും. ചിറ്റാടലോടകത്തിന്റെ വേരില്‍ ഉരുണ്ടു തടിച്ച ഗ്രന്ഥികള്‍ കാണാം – ഇതിന് ഔഷധഗുണം കൂടുതലാണ്.
ഇലയിലും വേരിന്മേല്‍ത്തൊലിയിലും വാസിസൈന്‍ (Vasicine) എന്ന ആൽക്കലോയിഡ് അടങ്ങിയിരിക്കുന്നു. രക്തത്തിലെ പ്ലെയിറ്റ്ലെറ്റുകളുടെ എണ്ണം കൂട്ടാന്‍ വാസിസൈന്‍ സഹായിക്കുകയാല്‍ ഡെങ്കിപ്പനി പോലെയുള്ള രോഗങ്ങളില്‍ ആടലോടകം സഹായകമാണ്.
ആടലോടകത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞെടുത്ത നീര് (സ്വരസം) ഒരു ടീസ്പൂണ്‍ അത്രയും തന്നെ തേനും ചേര്‍ത്ത് ദിവസം മൂന്നു നേരം കഴിച്ചാല്‍ ചുമയും രക്തപിത്തവും ശമിക്കും.
ആടലോടകം സമൂലം കഷായം വെച്ച്, ദിവസം രണ്ടു നേരം 25 മില്ലി വെച്ചു കഴിച്ചാല്‍ ചുമയും രക്തപിത്തവും ശമിക്കും. ഇതേ കഷായം രക്താര്‍ശസ്, രക്താതിസാരം എന്നിവയ്ക്കും നല്ലതാണ്. കഷായം ഉണ്ടാക്കുന്ന വിധം പഴയ പോസ്റ്റുകളില്‍ പല തവണ പറഞ്ഞതാണ്.
പച്ച ആടലോടകം സമൂലം പറിച്ചെടുത്ത് വൃത്തിയാക്കിയത് 900 ഗ്രാം, തിപ്പലി 100 ഗ്രാം,
900 ഗ്രാം പച്ച ആടലോടകവും (സമൂലം) 100 ഗ്രാം തിപ്പലിയും ചതച്ചു രണ്ടു ലിറ്റര്‍ വെള്ളത്തില്‍ വെന്ത് ഒരു ലിറ്ററാക്കി വറ്റിച്ച്, 250 ഗ്രാം നെയ്യ് ചേര്‍ത്തു കാച്ചിക്കഴിക്കുന്നത് ചുമ, രക്തം കലര്‍ന്നു കഫം തുപ്പല്, ഉരഃക്ഷതം എന്നിവയില്‍ ഫലപ്രദമാണ്. ഇതേ കഷായം ക്ഷയരോഗത്തിനും നല്ലതാണ്.
ആടലോടകത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞെടുത്ത നീരില്‍ ചന്ദനം അരച്ചു ചേര്‍ത്ത്, 15 മില്ലി വീതം ദിവസം രണ്ടു നേരം സേവിച്ചാല്‍ രക്തപിത്തവും രക്തം കലര്‍ന്നു കഫം തുപ്പലും ശമിക്കും.
ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേനും കല്‍ക്കണ്ടവും ചേര്‍ത്ത് കഴിച്ചാല്‍ ചുമ മാറും. ഒരു നേരം ഒരു ടീസ്പൂണ്‍ വെച്ച് ദിനം മൂന്നു നേരം വരെ കഴിക്കാം. ഈ ഔഷധം ആസ്ത്മയ്ക്കും അത്യന്തം ഉത്തമമാണ്
ആടലോടകത്തിന്റെ ഇല മാത്രം ഇടിച്ചു പിഴിഞ്ഞെടുത്ത നീര്, 10 മില്ലി വീതം ദിവസവും രണ്ടു നേരം കഴിച്ചാല്‍ രക്തപ്രദരം ശമിക്കും.
ആടലോടകത്തിന്റെ വേര് അരച്ച് നാഭിക്കടിയില് പുരട്ടിയാല്‍ ഗര്‍ഭിണികളില്‍ പ്രസവം വേഗത്തില്‍ നടക്കും.
ആടലോടകത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞെടുത്ത നീര് തേന്‍ ചേര്‍ത്തു കഴിച്ചാല്‍ മഞ്ഞപ്പിത്തം ശമിക്കും.
ആടലോടകത്തിന്റെ വേര്, വെളുത്ത ആവണക്കിന്റെ വേര്, ഞെരിഞ്ഞില്‍, കല്ലൂര്‍വഞ്ചി, ഇരട്ടിമധുരം, തിപ്പലി, ഏലത്തരി എന്നിവ കഷായം വെച്ച് കന്മദം മേമ്പൊടിയായി കഴിക്കുന്നത് അശ്മരിക്ക് നല്ലതാണ്.
ആടലോടകത്തിന്റെ തളിരില കഷായം വെച്ചു കഴിച്ചാല്‍ പനിയും ചുമയും മാറും.
ആടലോടകത്തിന്റെ ഇലനീരും ഇഞ്ചിനീരും തേനും ചേർത്ത് സേവിച്ചാല്‍ കഫവും ചുമയും ശമിക്കും.
ആടലോടകം, കർക്കടക ശൃംഖി, ചെറുചുണ്ട, കുറുന്തോട്ടി എന്നിവ കഷായം വെച്ചു കഴിച്ചാല്‍ ശ്വാസതടസവും ചുമയും മാറും.
ആടലോടകത്തിന്റെ വേരും ചിറ്റമൃതും കഷായം വെച്ചു തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ചുമയും പനിയും ശമിക്കും.
ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ് ജീരകവും കല്‍ക്കണ്ടവും ചേര്‍ത്ത് കഴിച്ചാല്‍ രക്തത്തിലെ പ്ലേറ്റ്ലെറ്റ് കൂടും.
ഇങ്ങനെയുള്ള ഗൃഹവൈദ്യപ്രയോഗങ്ങള്‍ കൂടാതെ നിരവധി ആയുര്വേദയോഗഔഷധങ്ങളില് ആടലോടകം ഉപയോഗിക്കപ്പെടുന്നു.
തുടക്കത്തിലാണെങ്കില്‍ മുക്കുറ്റി അരച്ചു നെല്ലിക്കാവലുപ്പത്തില്‍ പാലില്‍ കഴിച്ചാല്‍ വളരെപ്പെട്ടന്നു ശമിക്കും. ദിവസം മൂന്നു നേരം കഴിച്ചാല്‍ പെട്ടന്നു കുറയും. എത്ര
മാരകമായ പ്രമേഹവും മുടങ്ങാതെ കഴിച്ചാല്‍ മുക്കുറ്റി കൊണ്ടു മാറും.
270 | പ്രമേഹം | DIABETES
മുക്കുറ്റി സര്‍വ്വരോഗസംഹാരിയാണ്. മഴക്കാലത്തു മാത്രമേ മുക്കുറ്റി സുലഭമായി കിട്ടുകയുള്ളൂ. മഞ്ഞുകാലം വന്നാല്‍ കിട്ടുകയില്ല. സീസണില്‍ വേരോടെ
പറിച്ചെടുത്ത് മോദകമായോ, ഗുളമായോ ഉണ്ടാക്കിവെച്ചാല്‍ എന്നും മുടങ്ങാതെ കഴിക്കാം.
തയ്യാറാക്കുന്ന വിധം:
മുക്കുറ്റി സമൂലം പറിച്ചെടുത്ത്, വെണ്ണ പോലെ അരച്ചെടുത്തത് ഒരു കിലോഗ്രാം മൂന്നു കിലോഗ്രാം കരുപ്പട്ടി (തെങ്ങിന് കള്ളു വറ്റിച്ചെടുത്ത ചക്കര) ചേര്‍ത്ത് പാവാക്കി
അരിച്ചെടുത്ത് ഒരു തേങ്ങാ പിഴിഞ്ഞെടുത്ത പാലും ചേര്‍ത്ത് അടുപ്പത്തുവെച്ച് നല്ലതുപോലെ ഇളക്കി വറ്റിക്കുക. ഉരുട്ടി എടുക്കാവുന്ന പരുവത്തില്‍ ഉരുട്ടി ഗുളമായോ,
പൊടിയായി ഉപയോഗിക്കാവുന്ന മോദകപ്പരുവത്തിലോ വാങ്ങി വെയ്ക്കുക.
ദിവസവും ഓരോ സ്പൂണ്‍ വീതം ആഹാരത്തിനു മുമ്പ് മൂന്നുനേരം കഴിക്കുന്നതോടൊപ്പം കൃത്യമായ പഥ്യം നോക്കിയാല്‍ പ്രമേഹം വളരെ വേഗം മാറും.
ഇന്‍സുലിന്‍ ഉപയോഗിക്കുന്ന രോഗികള്‍ക്കും ഈ ഔഷധം നിത്യം കഴിക്കാം. പതിനഞ്ചു ദിവസത്തില്‍ ഒരിക്കല്‍ ഷുഗര്‍ ടെസ്റ്റ് ചെയ്യണം. ഷുഗര്‍ ലെവല്‍ കുറയുന്നതനുസരിച്ചു ഇന്‍സുലില്‍ കുറച്ചുകൊണ്ടുവന്നു പൂര്‍ണ്ണമായും നിര്‍ത്താന്‍ സാധിക്കും.
ഈ മരുന്നു കഴിക്കുമ്പോള്‍ പരിപ്പ്, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, മധുരപദാര്‍ത്ഥങ്ങള്‍, കടല, വന്‍പയര്‍, പച്ചക്കറികളുടെ കൂട്ടത്തില്‍ ഏത്തക്കായ് മുതലായവ
ഉപയോഗിക്കാന്‍ പാടില്ല. എത്തക്കായുടെ തൊലി ഉപയോഗിക്കാം.
താമരക്കിഴങ്ങ്, ആമ്പല്‍ക്കിഴങ്ങ് എന്നിവ പ്രമേഹം പെട്ടന്നു മാറാന്‍ സഹായകമാണ്. വെള്ളത്തിനടിയില്‍ ആമ്പലിന്റെയും താമരയുടെയും ചുവട്ടില്‍ നിന്നും
പറിച്ചെടുത്ത് കറി വെച്ചു കഴിക്കാം.
ഞാവല്‍പ്പഴവും അതിന്റെ വിത്തും പ്രമേഹരോഗികള്‍ക്ക് നല്ലതാണ്. പൂച്ചക്കുട്ടിക്കായും അതിന്റെ വിത്തും പ്രേമേഹത്തിനുള്ള അപൂര്‍വ്വ ഔഷധങ്ങളില്‍ ഒന്നാണ്.
വെളുത്ത ആവണക്കിന്റെ തളിരില (മുകുളം) അല്‍പ്പം ജീരകവും അല്‍പ്പം മഞ്ഞളും ചേര്‍ത്തരച്ചു പാലില്‍ കൊടുത്താല്‍ മഞ്ഞപ്പിത്തം മാറും. ഒരൊറ്റത്തവണ കൊണ്ടുതന്നെ മഞ്ഞപ്പിത്തം മാറും. വരട്ടു മഞ്ഞളും പച്ചമഞ്ഞളും ഉപയോഗിക്കാം. തൊട്ടുരിയാടാതെ മരുന്നു കഴിക്കുന്നത് ഉത്തമം. സൂര്യോദയത്തിനു മുമ്പ് മരുന്നു കഴിക്കണം. മരുന്നു കഴിക്കുന്ന ദിവസവും അതിനു ശേഷമുള്ള മൂന്നു ദിവസങ്ങളിലും ഉപ്പ്, എണ്ണ, മത്സ്യം, മരച്ചീനി എന്നിവ ഉപയോഗിക്കരുത്.
കീഴാര്‍നെല്ലി തൊട്ടുരിയാടാതെ പറിച്ചു പാലില്‍ അരച്ചു സേവിച്ചാല്‍ മഞ്ഞപ്പിത്തം മാറും.
കയ്യോന്നി അരച്ചു പാലില്‍ സേവിച്ചാല്‍ മഞ്ഞപ്പിത്തം മാറും.
960 ഗ്രാം നീര്‍മരുതിന്റെ തൊലി 24 ലിറ്റര്‍ വെള്ളത്തില്‍ വെന്ത് ആറു ലിറ്ററാക്കി വറ്റിക്കുക. ഇതില്‍ ഒരു കിലോഗ്രാം നെയ്യ് ചേര്‍ത്ത്, 125 ഗ്രാം നീര്‍മരുതിന്‍തൊലി അരച്ചു കല്ക്കമാക്കി പാകം ചെയ്ത് മെഴുകുപാകത്തില്‍ അരിച്ചു വെച്ച് സേവിക്കുക. ഈ അര്ജ്ജുനഘൃതം ഹൃദ്രോഗങ്ങള്‍ക്ക് അത്യുത്തമമാണ്.
കറുത്ത ഉമ്മത്തിന് കായ ഉണക്കിപ്പൊടിച്ചത് ഒരു രൂപാത്തൂക്കം, ഇടങ്ങഴി പാലില്‍ വെന്ത് ഉറയൊഴിച്ച് കടഞ്ഞ്, അതിന്റെ നെയ്യ് ഒരു പണമിട വീതം വെറ്റിലയില്‍ തേച്ച് ചവച്ചിറക്കണം. വലിവു മാറും.
നേന്ത്രക്കായയും പൈനാപ്പിളും ഇറച്ചിക്കോഴിയും ഹോര്‍മോണ്‍ നല്‍കിയാണ് ഇന്ന് മുഖ്യമായും ഉല്‍പ്പാദിപ്പിക്കുന്നത്. മറ്റു പലതിനും അങ്ങനെ ചെയ്യുന്നുണ്ട്. പ്രമുഖമായി ഈ മൂന്നെണ്ണം സൂക്ഷിക്കണം. രോഗികള്‍ മാത്രം ശ്രദ്ധിച്ചാല്‍പ്പോരാ. രോഗം വരാതിരിക്കണമെന്ന് ആഗ്രഹിക്കുന്നവരും ഈ മൂന്നെണ്ണം തൊടരുത്. പൈനാപ്പിള്‍ ഒന്നിച്ചു വിളയിച്ചെടുക്കുന്നത് ഹോര്‍മോണ്‍ ഉപയോഗിച്ചാണ്. ഒന്നരക്കൊല്ലം കൊണ്ടു വളരേണ്ട കോഴിയെ ഇരുപത്തേഴു ദിവസം കൊണ്ട് വളര്‍ത്തി തിന്നാറാക്കിത്തരുന്നത് ഹോര്‍മോണ്‍ കൊടുത്തിട്ടാണ്. നേന്ത്രവാഴ ഒന്നിച്ചു കുലയ്ക്കുന്നതും ഹോര്‍മോണ്‍ ചെന്നിട്ടാണ്.