
ഭാഗം ഒന്ന്
ഭാഗം രണ്ട്

ഭാഗം മൂന്ന്
ബാധ്യതാനിരാകരണപ്രസ്താവന
വാല്‍ക്കഷണം
Facebook സുഹൃത്തായ Vinod Narayanan ന്റെ വളരെ informative ആയ ഒരു Comment:

Facebook സുഹൃത്തായ Vinod Narayanan ന്റെ വളരെ informative ആയ ഒരു Comment:
മൈദാ ആരോഗ്യത്തിനു നല്ലതല്ല എന്ന് നാടുനീളെ നടന്നു പറഞ്ഞു പഠിപ്പിച്ചു നിര്മ്മലാനന്ദഗിരിസ്വാമിജി. സ്വാമിജിയുടെ വാക്കുകള്‍ക്ക് മാറ്റൊലികള്‍ അനവധിയുണ്ടാവുകയും ചെയ്തു. ഗോതമ്പിലെ നാരുകള്‍ എല്ലാം എടുത്ത ശേഷമുള്ള, ജലാംശം തട്ടിയാല്‍ പശയായി മാറുന്ന മൈദാ എന്ന വെള്ള പൊടി (White Flour) കൊണ്ടുള്ള ആഹാരസാധനങ്ങളുടെ ഉപയോഗം മലബന്ധവും അനുബന്ധരോഗങ്ങളും ഉണ്ടാക്കുമെന്നും, മൈദയില്‍ കാണപ്പെടുന്ന അലോക്സന് (Aloxan) എന്ന രാസവസ്തു ടൈപ്പ്-1 പ്രമേഹം (Type-1 Diabetes) ഉണ്ടാക്കുമെന്നും ഉള്ള അറിവ് അങ്ങനെ ആരോഗ്യം കാംക്ഷിക്കുന്നവരില്‍ വൈകിയെങ്കിലും എത്തുകയും ചെയ്തു. ഗോതമ്പില്‍ നിന്നെടുത്ത വെള്ളപ്പൊടിയോടൊപ്പം അനവധി ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ കഴിവുള്ള കപ്പപ്പൊടിയും മൈദയില്‍ ചേര്‍ക്കാറുണ്ട് എന്നാണ് കേട്ട് അറിഞ്ഞത്. അങ്ങിനെയൊക്കെയെങ്കിലും മൈദയുടെ ഉപയോഗം കുറയുകയല്ല, കൂടുകയാണ് ചെയ്യുന്നത് എന്നതാണ് വാസ്തവം.
മൈദ കൊണ്ട് ഈ പറയുന്ന അപകടങ്ങളൊന്നും ഇല്ല എന്ന് ഒരു വിഭാഗം ഉച്ചൈസ്തരം ഘോഷിക്കുമ്പോള്‍ തന്നെ “100% ആട്ട, 0% മൈദാ” ഉത്പന്നങ്ങള്‍ വിപണിയില്‍ വര്‍ദ്ധിച്ചുവരികയും ചെയ്യുന്നു. മൈദാ അപകടകാരിയല്ലെങ്കില്‍ പിന്നെ ഇങ്ങനെ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ എന്തിനാണാവോ ഭക്ഷ്യശൃംഖലാവ്യവസായികള് ബുദ്ധിമുട്ടുന്നത് എന്ന ചോദ്യം അവിടെ നില്ക്കട്ടെ.
നഗരജീവിതത്തിന്റെ അനിവാര്യതയാണ് ഇന്ന് ബ്രെഡ് വ്യവസായം. മൈദാ കൊണ്ടുണ്ടാക്കിയ ബ്രെഡ് ഉത്പന്നങ്ങള്‍ക്കൊപ്പം “100% ആട്ടാ” “ബ്രൌണ്‍” ബ്രെഡ് ഉത്പന്നങ്ങളും ഇപ്പോള്‍ സുലഭമാണ്. “ഓര്‍ഗാനിക് ഗോതമ്പ്” കൊണ്ടുണ്ടാക്കിയ ബ്രെഡ് വേറെ.
ഓര്‍ഗാനിക് ബ്രെഡ് രണ്ടോ മൂന്നോ ദിവസം കൊണ്ടു കേടാകുമ്പോള്‍ മുഖ്യധാരയിലുള്ള ഉത്പന്നങ്ങള്‍ കേടാകാന്‍ ഒരു ആഴ്ച വരെ എടുക്കുന്നുണ്ട്. വിപണിയില്‍ എത്തുന്ന നല്ലൊരു ശതമാനം ബ്രെഡ് ഉത്പന്നങ്ങള്‍ ആളുകള്‍ വാങ്ങാതെ കേടാകുന്നു എന്നതാണ് അധികം ശ്രദ്ധിക്കപ്പെടാത്ത ഒരു കാര്യം.
ഇങ്ങനെ കേടാകുന്ന സാധനങ്ങള്‍ കച്ചവടക്കാരന് നശിപ്പിച്ചു കളയാറില്ല, മറിച്ച് അവനു സാധനമെത്തിക്കുന്ന ഇടനിലക്കാരനോ ഉത്പാദകന് നേരിട്ടോ ഇന്ധനം ചിലവാക്കി സ്വന്തം വണ്ടിയില്‍ കച്ചവടക്കാരില്‍ നിന്ന് ശേഖരിച്ചു കൊണ്ടുപോകുകയാണ് ചെയ്യുന്നത്. എന്തിന്? നശിപ്പിക്കാനോ അതോ പുനരുപയോഗത്തിനോ?
ഇങ്ങനെ കൊണ്ടുപോകുന്ന പഴകിയ ബ്രെഡ് ഉത്പന്നങ്ങള്‍ ചൂടാക്കി പൊടിച്ച് ബേക്കറി പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ വിപണിയില്‍ തിരികെയെത്തുന്നു എന്നാണ് ഒരു കിംവദന്തി കേട്ടത്. ബേക്കറികളില്‍ കിട്ടുന്ന “ദില്‍ക്കുഷ്” പോലെയുള്ള മധുരപലഹാരങ്ങള്‍ ഉണ്ടാക്കുന്നത് ഈ പൊടി ഉപയോഗിച്ചാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. കേടായ ബ്രെഡില്‍ ഉണ്ടായിരുന്ന കൃമികളും അണുകങ്ങളും ഇത്തരം ആഹാരസാധനങ്ങളില്‍ ഉണ്ടായിരിക്കും. അവ എങ്ങും പോകില്ല. ഈ ആഹാരസാധനങ്ങള്‍ കുറച്ചുനാള്‍ കഴിച്ചാല്‍ പോലും മനുഷ്യനെ അവ രോഗിയാക്കും. വൃക്കകളുടെ പ്രവര്‍ത്തനത്തെയടക്കം തകരാറിലാക്കാന്‍ ഈ ആഹാരസാധനങ്ങള്‍ ധാരാളം.
പഴകിയ കേക്ക് കൊക്കോ പൊടിയും പഞ്ചസ്സാരയും ചേര്‍ന്ന് ആപ്പിള്കേക്കാകുന്ന, ബ്രെഡ് പൊടി കട്ട്ലറ്റ് ആകുന്ന മായാജാലങ്ങള്‍ വേറെയും.
ബേക്കറി സാധനങ്ങള്‍ മുഴുവനും മൈദാ തന്നെയാണ്. ആരോഗ്യം വേണ്ടവര്‍ ആകെ മൊത്തത്തില്‍ ബേക്കറി സാധനങ്ങളെ വര്‍ജ്ജിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായം.
ഓര്‍ക്കുക, വ്യവസായം ചെയ്യുന്നവന് ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിച്ചിട്ട് ഒന്നും നേടാനില്ല. അവനു വേണ്ടത് ലാഭം മാത്രം.
വാല്‍ക്കഷണം: ബാംഗ്ലൂരില്‍ ഞാന്‍ അടുത്തറിയുന്ന ഒരു ബേക്കറി വ്യവസായി ബേക്കറിയോടു ചേര്‍ന്നു തന്നെ ആയുര്‍വേദചികിത്സാകേന്ദ്രവും നടത്തുന്നു. അവിടെ വരുന്ന രോഗികളോട് സീനിയര്‍ ഭിഷഗ്വരന് പറയുന്നു – “മൈദാ കൊണ്ടുള്ളതോന്നും കഴിക്കരുത്”.
ആരോഗ്യം കാംക്ഷിക്കുന്നവര്‍ ആഹാരരീതിയില്‍ പത്ത് അടിസ്ഥാനതത്വങ്ങള്‍ പാലിക്കേണ്ടതുണ്ട് എന്ന് ആയുര്വേദദീപികാകാരന്റെ മതം.
1] ആഹാരം ചൂടുള്ളതാവണം
2] ആഹാരം സ്നിഗ്ദ്ധതയുള്ളതാവണം
3] ആഹാരം ശരിയായ അളവില്‍ മാത്രം കഴിക്കണം
4] ഒരു നേരം കഴിച്ച ആഹാരം ദഹിച്ചതിനു ശേഷം മാത്രമേ അടുത്ത ആഹാരം കഴിക്കാവൂ.
5] വിരുദ്ധവീര്യങ്ങളുള്ള ആഹാരസാധനങ്ങള്‍ ഒരുമിച്ചു കഴിക്കരുത്
6] സന്തോഷപ്രദമായ സ്ഥലത്ത് ആവശ്യമുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചു വേണം ആഹാരം കഴിക്കേണ്ടത്.
7] അതിവേഗം ആഹാരം കഴിക്കരുത്
8] വളരെ പതുക്കെ ആഹാരം കഴിക്കരുത്
9] ആഹാരം കഴിക്കുമ്പോള്‍ സംസാരിക്കുകയും ചിരിക്കുകയും മറ്റും ചെയ്യാന്‍ പാടില്ല
10] ശരീരഘടനയ്ക്കും മാനസികഅവസ്ഥയ്ക്കും അനുയോജ്യമായ ആഹാരം മാത്രമേ കഴിക്കാന്‍ പാടുള്ളൂ.
വര്‍ണ്ണാഭമായ പൊതികളില്‍ വാങ്ങാന്‍ കിട്ടുന്ന “തിന്നാന്‍ തയ്യാര്‍ / Ready to Eat” ആഹാരസാധനങ്ങളുടെ ഗുണദോഷങ്ങള്‍ പലപ്പോഴും കഴിക്കുന്നവന് അജ്ഞേയമാണ്. പൊതികളുടെ പുറത്ത് എഴുതിവെച്ചിരിക്കുന്ന കാര്യങ്ങളെ വിശ്വസിക്കുക മാത്രമാണ് ഉപഭോക്താവിന്റെ മുമ്പിലുള്ള ഒരേയൊരു മാര്‍ഗ്ഗം. ബഹുരാഷ്ട്രക്കമ്പനികളുടെ ഉത്പ്പന്നങ്ങള്‍ ആകുമ്പോള്‍ പൊതുവേ അഭ്യസ്തവിദ്യരായ ആളുകള്‍ കൂടുതല്‍ വിശ്വസിക്കുകയും ചെയ്യും.
അപൂരിത കൊഴുപ്പുകള്‍ – unsaturated fat – trans fat – ആരോഗ്യത്തിനു നല്ലതല്ല എന്നും അത് ഹൃദ്രോഗം ഉണ്ടാക്കുമെന്നും പൊതുവേ എല്ലാവര്ക്കും അറിവുള്ളതാണല്ലോ. അതുകൊണ്ടു തന്നെ മിക്കവാറും “തിന്നാന്‍ തയ്യാര്‍” ഭക്ഷണങ്ങളുടെ പൊതികളില്‍ സ്ഥിരം കാണുന്ന വാക്യങ്ങളാണ് trans fat free / contains no trans fat തുടങ്ങിയവ.
ചിത്രത്തില്‍ കാണുന്ന “ലോട്ടെ ചോക്കോ പൈ” നഗരജീവിതത്തില്‍ കുട്ടികളുടെ ഒരു സ്ഥിരം ഭക്ഷണമാണ്. പൊതിയുടെ പുറത്ത് വലിയ അക്ഷരങ്ങളില്‍ trans fat free എന്ന് എഴുതിയിരിക്കുന്നത് ഇതിന്റെ വില്‍പ്പനയെ ഒട്ടൊന്നുമല്ല സഹായിക്കുന്നത്. അതേ പൊതിയുടെ പിന്‍ഭാഗത്തുള്ള “ഫ്ലാപ്പ്” ഒന്നുയര്‍ത്തി നോക്കിയാല്‍ കാണുന്നത് മറ്റൊന്നാവും – Hydrogenated vegetable fat used, contains trans fat. ഇതില്‍ ഏതാണ് വിശ്വസിക്കുക? ഒരു കച്ചവടകാപട്യമല്ലേ ഇത്?
ഇത്തരം ആഹാരസാധനങ്ങള്‍ വര്‍ജ്ജിക്കുന്നതാണ് ഉത്തമം. കുറഞ്ഞ പക്ഷം വര്‍ണ്ണാഭമായ പൊതികളുടെ പിന്നാലെ പോകാതെ അതില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ വായിക്കാന്‍ അല്‍പ്പസമയം കണ്ടെത്തിയാല്‍ അനവധി ആരോഗ്യപ്രശ്നങ്ങള്‍ ഒഴിവാക്കാം.
കുട്ടികള്‍ക്ക് ഇത്തരം ആഹാരസാധനങ്ങള്‍ കൊടുക്കാതിരിക്കുന്നതു തന്നെയാണ് ഉചിതം. അതിനു മറ്റു പല കാരണങ്ങളും ഉണ്ട്. അവയുടെ ചേരുവകളില്‍ വളരെ അധികം രാസവസ്തുക്കള്‍ ചേരുന്നുണ്ട്. ചോക്കോ പൈയിലെ ഒരു ചേരുവ ആയ 407 എന്ന Stabilizer തന്നെ ഒരു ഉദാഹരണം. Carageenan എന്ന ഈ രാസവസ്തു കാന്‍സര്‍ ഉണ്ടാകാന്‍ കാരണമാകാം എന്ന് പുതിയ പഠനങ്ങള്‍ ഉണ്ട്. 503 എന്ന അമോണിയം കാര്‍ബണേറ്റുകള്‍ ആന്തരാവയവങ്ങളുടെ ആവരണസ്തരങ്ങളില് അസ്വസ്ഥത ഉണ്ടാക്കുവാനും, മൂത്രത്തിന്റെ pH മാറ്റിമറിക്കുവാനും കാത്സ്യം, മഗ്നീഷ്യം എന്നീ ധാതുക്കളുടെ നഷ്ടത്തിലേക്ക് നയിക്കുവാനും കാരണമാകാം.
അന്നമാണ് ആരോഗ്യം. അന്നം നന്നായാല്‍ ഔഷധം വേണ്ട!
പഴയ കാലത്ത് പശു, പോത്ത്, പന്നി മുതലായ ഒരു ജീവിയുടെയും കുടല് ഭക്ഷണത്തിന് ഉപയോഗിക്കുമായിരുന്നില്ല. ഇന്ന് അത് എല്ലായിടത്തും “പോട്ടി” എന്ന ഓമനപ്പേരില്‍ സ്വാദിഷ്ടമായ ഭക്ഷണപദാര്‍ത്ഥമായി മാറിയിട്ടുണ്ട്.
പശുവിന്റെയും പോത്തിന്റെയുമൊക്കെ കുടലിന്റെ ചുരുളുകളില്‍ എത്ര കഴുകിയാലും ചാണകം കാണുമെന്നതു പോലെ പന്നിയുടെ കുടലിന്റെ ചുരുളുകളില്‍ അത് ഭക്ഷിച്ച മനുഷ്യന്റെ മലമൂത്രാദിവിസര്ജ്ജ്യങ്ങളുടെ അവശിഷ്ടങ്ങള്‍ എത്രയേറെ കഴുകി വൃത്തിയാക്കിയാലും കാണാതിരിക്കില്ല. എന്തെല്ലാം തരം അണുക്കള്‍ അതിനുള്ളില്‍ കാണും!
സന്ധ്യയാകുമ്പോള്‍ കാറില്‍ ഭാര്യയും ഭര്‍ത്താവും മക്കളും ഒക്കെക്കൂടി ചെന്നു ക്യൂ നിന്ന് പൊറോട്ടയും ഈ പോട്ടിയും കൂടി വാങ്ങി സ്വാദിഷ്ടമായി കഴിച്ചു മടങ്ങുമ്പോള്‍ ഇതു വരുത്തിയേക്കാവുന്ന അപകടത്തെപ്പറ്റി വല്ലതും ഇവരാരെങ്കിലും ചിന്തിക്കാറുണ്ടോ?
ആഹാരത്തില്‍ കൂടി ഉണ്ടാകുന്ന വിഷബാധയ്ക്കും വയറ്റിലെ പ്രശ്നങ്ങള്‍ക്കും പെട്ടന്ന് ശമനം കിട്ടാന്‍ ഇതില്‍ ഏതെങ്കിലും മരുന്ന് കഴിച്ചാല്‍ മതി.
1 | കൂവളത്തിന്റെ ഇല മോരില്‍ അരച്ചു കഴിക്കുക.
2 | മുള്ളന്‍ ചീര സമൂലം അരച്ചു നീരെടുത്ത്, 10 ml നീര് പാലില്‍ ചേര്‍ത്ത് കഴിക്കുക.
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only