1 | പൂവാങ്കുറുന്തിലവേര് അരച്ച് പാലില്‍ കഴിക്കുക.
2 | ചുവന്ന കൊടുവേലിക്കിഴങ്ങ് പൊടി 10 ഗ്രാം വീതം പാലില്‍ കലക്കി കഴിക്കുക.
ചുവന്ന കൊടുവേലിക്കിഴങ്ങ് പൊടി ഉണ്ടാക്കുന്ന വിധം:
ചുവന്ന കൊടുവേലിക്കിഴങ്ങ് എടുക്കുമ്പോള്‍ കൈ പൊള്ളാതിരിക്കാന്‍ കയ്യില്‍ നല്ലപോലെ വെളിച്ചെണ്ണ പുരട്ടണം.
കിഴങ്ങ് ചെറുതായി അരിഞ്ഞ് ചുണ്ണാമ്പുവെള്ളത്തില്‍ ഇട്ട് ചുവപ്പുനിറം പൂര്‍ണ്ണമായി പോകും വരെ പല തവണ കഴുകണം. നടുക്കുള്ള നാര് കളയണം.
ചുവപ്പുനിറം പോകുമ്പോള്‍ എടുത്ത് ഉണക്കി പൊടിച്ച് സൂക്ഷിക്കാം.
ഈ പൊടി 10 ഗ്രാം വീതം 30 ദിവസം കഴിച്ചാല്‍ സാമാന്യത്തിലധികം വലുപ്പമില്ലാത്ത മുഴകള്‍ പോയിരിക്കും. SCAN എടുത്തു പരിശോധിക്കാം. സാമാന്യത്തിലധികം വലുപ്പമുള്ള മുഴകള്‍ ഒരു മാസം കൊണ്ട് പകുതിയെങ്കിലും ആയിട്ടുണ്ടാകും. എങ്കില്‍ ഒരാവര്‍ത്തി കൂടി ഔഷധം കഴിക്കണം.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.
Swami Nirmalananda Giri