Tag Archives: BREATHING PROBLEM

31 ¦ കീഴാര്‍നെല്ലി ¦ Phyllanthus Niruri

കീഴാര്‍നെല്ലി എന്ന് കേള്‍ക്കാത്ത മലയാളി പഴയ തലമുറയില്‍ ഉണ്ടാകാന്‍ തരമില്ല. മഞ്ഞപ്പിത്തം എവിടെയുണ്ടോ അവിടെ കീഴാര്‍നെല്ലി ഉണ്ട്. ഭൂമ്യാമലകികാ പ്രോക്താ ശിവാ താമലകീതിച ബഹുപത്രാ ബഹുഫലാ ബഹുവീര്യാ ജടാപിച ഭൂധാത്രീ വാതകൃത്തിക്താ കഷായാ മധുരാഹിമാ പിപാസകാസപിത്താസ്ര കഫപാണ്ഡു ക്ഷതാപഹാ (ഭാവപ്രകാശം) ദ്രാക്ഷാഭയാമലക പിപ്പലീ ദുരാലഭാ ശൃംഗീ കണ്ടകാരികാ വൃശ്ചീര പുനര്‍നവാ താമലക്യ ഇതി ദശേമാനി കാസഹരാണി … Continue reading

Posted in AYURVEDA | ARTICLES, ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , , , , , , , , , , | Leave a comment

29 ¦ ആര്യവേപ്പ് ¦ AZADIRACHTA INDICA

സഹസ്രാബ്ദങ്ങളായി അനേകവ്യാധികള്‍ക്ക് നേരിട്ടുള്ള പരിഹാരമായും ആയുര്‍വേദ ഔഷധങ്ങളുടെ ഘടകമായും അനന്യസാധാരണമായി ഉപയോഗിക്കപ്പെടുന്ന ഔഷധവൃക്ഷം ആണ് ആര്യവേപ്പ്. ആര്യവേപ്പിന്റെ വേര്, തൊലി, കറ, പൂവ്, ഇല, കുരു, എണ്ണ – എല്ലാം ഔഷധഗുണമുള്ളവയാണ്. ഭാരതത്തില്‍ വേപ്പ് മരം കാണപ്പെടാത്ത പ്രദേശങ്ങള്‍ വളരെ ചുരുക്കമാണെന്നു തന്നെ പറയാം. AZADIRACHTA INDICA എന്ന സസ്യശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന, ആയുര്‍വേദഗ്രന്ഥങ്ങള്‍ നിംബ എന്ന് … Continue reading

Posted in AYURVEDA | ARTICLES, ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS | Tagged , , , , , , , , , , , , , , | Leave a comment

330 | Bronchial Asthma in Children | ശ്വാസം | ആസ്തമ

തൊട്ടാവാടിയുടെ ഇല ഇടിച്ചുപിഴിഞ്ഞെടുത്ത സ്വരസം കരിക്കിന്‍വെള്ളത്തില്‍ സേവിച്ചാല്‍ കുട്ടികളില്‍ ഉണ്ടാകുന്ന Bronchial Asthma | ശ്വാസവൈഷമ്യത്തിനു പെട്ടന്നു കുറവുണ്ടാകും. തൊട്ടാവാടിനീര് പത്തു മില്ലി വരെ ഒരു ഔണ്‍സ് കരിക്കിന്‍വെള്ളത്തില്‍ കൊടുക്കാം. നാടന്‍ ചെന്തെങ്ങിന്‍ കരിക്ക് ഉത്തമം. തുടര്‍ച്ചയായി കുറച്ചു നാള്‍ കഴിച്ചാല്‍ രോഗശമനം ഉണ്ടാകും.

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , | Leave a comment

27 | എരുക്ക് | CALATROPIS GIGANTEA | CALATROPIS PROCERA

ഭാരതത്തിലങ്ങോളമിങ്ങോളം ധാരാളമായി കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് എരുക്ക്. ചുവന്ന പൂവുകള്‍ ഉണ്ടാകുന്ന അര്‍ക്ക, വെളുത്ത പൂവുകള്‍ ഉണ്ടാകുന്ന അലര്‍ക്ക എന്ന് രണ്ടു വിഭാഗം പൊതുവേ കാണപ്പെടുന്നു. വേര്, വേരിന്മേല്‍ത്തൊലി, പൂവ്, കറ എന്നിവയാണ് ഔഷധയോഗ്യഭാഗങ്ങള്‍. ഔഷധമായി മൂത്ത ചെടികള്‍ ഉപയോഗിക്കുന്നത് ഉത്തമം. എരിക്കിന്റെ ഔഷധഗുണങ്ങളെപ്പറ്റി വിവിധ ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്: [ചരകം] ക്ഷീരമര്‍ക്കസ്യ ലവണേ ച … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , | Leave a comment

26 | കറ്റാര്‍വാഴ | ALOE VERA

“കറ്റാര്‍വാഴയുടേ വീര്യം ശീതമാകയുമുണ്ടതു കൃമിരോഗങ്ങള്‍ ദുര്‍ന്നാമത്രേരോഗഭഗന്ദരം ശൂലഗുന്മാദരം കുഷ്ഠം വിഷകാസഞ്ചാശയേല്‍” എന്ന് ഗുണപാഠം. കറ്റാര്‍വാഴ, കുമാരി, കറ്റുവാഴ അങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ ഔഷധസസ്യം ഇന്ത്യയിലുടനീളം വളരുന്നതു കാണാന്‍ സാധിക്കും. ഒരു സൌന്ദര്യവര്‍ദ്ധകഔഷധിയെന്ന പ്രശസ്തി മൂലം ഒട്ടുമിക്ക അടുക്കളത്തോട്ടങ്ങളിലും, പൂന്തോട്ടങ്ങളിലും കറ്റാര്‍വാഴ സ്ഥാനം പിടിച്ചിട്ടുണ്ട്. പ്രായമായാലും കാഴ്ചയിൽ സുന്ദരമായിരിക്കുന്ന കറ്റുവാഴയ്ക്ക് കുമാരി എന്ന പേര് … Continue reading

Posted in AYURVEDA | ARTICLES, ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS | Tagged , , , , , , , , , , , , , , , , , , , , | Leave a comment

320 | ASTHMA | BREATHING ISSUES | ശ്വാസം | കാസം

അത്യന്തം പ്രയോജനകരമായ ഒരു ഔഷധപ്രയോഗമാണിത്. വെള്ള എരിക്കിന്‍റെ ഉണക്കിയ ഒരു പൂവ്, ഒരു ഗ്രാം കുരുമുളക്, ഒരു ഗ്രാം തിപ്പലി, ഒരു ഗ്രാം ചുക്ക്, ഒരു ഗ്രാം ഇന്തുപ്പ് ഇവ ഒരു വെറ്റിലയില്‍ പൊതിഞ്ഞ്, ചവച്ചു നീരിറക്കുക : ശ്വാസകാസങ്ങള്‍ ശമിക്കും. ആസ്ത്മ ശമിക്കും. എരിക്കിന്‍റെ പൂവ് തണലില്‍ ഉണക്കിയെടുക്കുന്നത് നല്ലത്.

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , | Leave a comment

22 | കാട്ടുള്ളി | നരിവെങ്കായം | Indian Squill

രൂപത്തിലും വലുപ്പത്തിലും സവാളയോട് സാമ്യത പുലര്‍ത്തുന്ന അന്തര്‍ഭൌമകാണ്ഡ(Bulb)ത്തോടു കൂടിയ ഒരു ചെടിയാണ് കാട്ടുള്ളി. കേരളത്തില്‍ തീരപ്രദേശങ്ങളില്‍ ധാരാളമായി വളരുന്നു. ബള്‍ബ് ആണ് ഔഷധമായി ഉപയോഗിക്കുന്നത്. ബള്‍ബ് വെള്ളനിറത്തിലും വിളറിയ മഞ്ഞനിറത്തിലും കാണപ്പെടുന്നു. നരിവെങ്കായം, കാന്തങ്ങാ തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്നു. ഒട്ടേറെ ഔഷധഗുണങ്ങള്‍ ഉണ്ട് കാട്ടുള്ളിയ്ക്ക്. തൊലിപ്പുറത്തുണ്ടാകുന്ന രോഗങ്ങള്‍, വയറ്റില്‍ ഉണ്ടാകുന്ന കൃമികള്‍, മൂത്രാശയരോഗങ്ങള്‍, കല്ലുകള്‍, … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS | Tagged , , , , , , | 2 Comments

22 | തുമ്പ | LEUCAS ASPERA

നമ്മുടെയൊക്കെ വീടുകളുടെ പിന്നാമ്പുറങ്ങളില്‍ മറ്റു കളസസ്യങ്ങളോടൊപ്പം ധാരാളമായി വളരുന്ന തുമ്പ അനേകം രോഗങ്ങള്‍ക്ക് സിദ്ധൌഷധമാണ്‌. തുമ്പയുടെ ഇലയും പൂവും വേരുമെല്ലാം ഔഷധമാണ്. ദ്രോണപുഷ്പിയുടെ പുഷ്പങ്ങള്‍ പരമശിവന് അത്യന്തം പ്രിയമാണെന്ന് ഭാരതീയ വിശ്വാസം. ആകയാല്‍ ശിവപൂജയിലും ഗണേശപൂജയിലും തുമ്പപ്പൂവ് ഉപയോഗിക്കപ്പെടുന്നു. കേരളത്തില്‍ പലയിടങ്ങളിലും കര്‍ക്കിടകവാവിന്‍ നാളില്‍ പിതൃബലിയിലും തുമ്പപ്പൂവ് ഉപയോഗിക്കാറുണ്ട്.  പഴയ തലമുറയിലെ മലയാളിയ്ക്ക്‌ തുമ്പപ്പൂവ് ഓണാഘോഷവുമായി … Continue reading

Posted in AYURVEDA | ARTICLES, ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS | Tagged , , , , , , , , , | Leave a comment

20 | TOUCH-ME-NOT | തൊട്ടാവാടി

നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണമായി കാണപ്പെടുന്ന തൊട്ടാവാടി ഒരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമാണ് എന്നാണ് മിക്കവാറും ആളുകളുടെ ധാരണ. തൊട്ടാവാടി ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒരു ഔഷധസസ്യമാണ് എന്നതാണ് വാസ്തവം. സംസ്കൃതഭാഷയിലെ പേരുകളായ ലജ്ജാലു, സ്പര്‍ശലജ്ജാ, സ്പര്‍ശസങ്കോചാ തുടങ്ങിയ പദങ്ങളുടെ അര്‍ത്ഥത്തില്‍ നിന്നാണ് തൊട്ടാവാടി എന്ന പേര്  ഉണ്ടായത് എന്ന് ആചാര്യന്‍മാര്‍ അഭിപ്രായപ്പെടുന്നു. ശോഫം (നീര്), ശ്വാസവൈഷമ്യങ്ങള്‍, ആസ്ത്മാ, … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS | Tagged , , , , , , , , , , , , , | 1 Comment

11 | ഔഷധസസ്യങ്ങള്‍ | തെങ്ങ്

ഒരു ഫലവൃക്ഷം എന്ന നിലയില്‍ ആണ് നാം പൊതുവേ തെങ്ങിനെ കാണുന്നത് .തെങ്ങിന്‍റെ എല്ലാ ഭാഗങ്ങളും മനുഷ്യന് നിത്യജീവിതത്തില്‍ ഉപയോഗപ്രദമായതുകൊണ്ടാവണം തെങ്ങിനെ മലയാളികള്‍ കല്‍പ്പവൃക്ഷം എന്ന് വിളിക്കുന്നത്‌. നിത്യോപയോഗത്തില്‍ ഉള്ള ഉപയോഗങ്ങളെക്കാള്‍ എത്രയോ അധികമാണ് ഒരു ഔഷധി എന്ന നിലയില്‍ തെങ്ങിന്‍റെ മഹത്വം. പക്ഷെ ആ അറിവുകള്‍ സാധാരണക്കാരന് ഇന്ന് അന്യമാണ് എന്നതാണ് സത്യം. ഔഷധയോഗ്യമല്ലാത്ത … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , , , , , , , , , | Leave a comment