151 | പ്രോസ്റ്റേറ്റ് വീക്കം | PROSTATE ENLARGEMENT

ഓരിലവേര്, മൂവിലവേര്, വെണ്‍വഴുതിനവേര്, ചെറുവഴുതിനവേര് ഇവ 15 ഗ്രാം വീതമെടുത്ത് ചതച്ചു കിഴികെട്ടി 300 മില്ലിലിറ്റര്‍ പശുവിന്‍പാലും ഒരു ലിറ്റര്‍ വെള്ളവും ചേര്‍ത്തു കാച്ചി കുറുക്കി പാലളവാക്കി, 150 മില്ലിലിറ്റര്‍ വീതം ആഹാരത്തിന് അര മണിക്കൂര്‍ മുമ്പ് ദിനം രണ്ടുനേരം കഴിക്കുക.

പതിനഞ്ചു ദിവസം കഴിച്ചാല്‍ പ്രോസ്റ്റേറ്റ് വീക്കം മാറിക്കിട്ടും. മറ്റു പ്രോസ്റ്റേറ്റ് തകരാറുകളും മാറിക്കിട്ടും.

ഓരിലവേര്, മൂവിലവേര്, വെണ്‍വഴുതിനവേര്, ചെറുവഴുതിനവേര് ഇവയെല്ലാം അങ്ങാടിമരുന്നുകടയില്‍ വാങ്ങാന്‍ കിട്ടുന്നവയാണ്‌.

പ്രോസ്റ്റേറ്റ് വീക്കം ഇപ്പോള്‍ പ്രായമായവരില്‍ സര്‍വ്വസാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ്. മൂത്രം കെട്ടിനില്‍ക്കുക, മൂത്രം ഇറ്റിറ്റു പോവുക തുടങ്ങിയവ ലക്ഷണങ്ങളാണ്. പ്രോസ്റ്റേറ്റ് വീക്കം ചിലപ്പോള്‍ വളര്‍ന്ന് പ്രോസ്റ്റേറ്റ് അര്‍ബുദം ആകാറുണ്ട്.

151 | പ്രോസ്റ്റേറ്റ് വീക്കം | PROSTATE ENLARGEMENT
151 | പ്രോസ്റ്റേറ്റ് വീക്കം | PROSTATE ENLARGEMENT

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

150 | അര്‍ശസ് | PILES

കൂവളത്തിന്‍റെ പച്ചക്കായ ചതകുപ്പയും ഇഞ്ചിയും ചേര്‍ത്തു കഷായം വെച്ചുകഴിച്ചാല്‍ അര്‍ശസ് മാറും

കൂവളത്തിന്‍റെ പച്ചക്കായ ചതച്ചത്, ചതകുപ്പ, ഇഞ്ചി ഇവ ഓരോന്നും 20 ഗ്രാം വീതം എടുത്ത്, 12 ഗ്ലാസ് വെള്ളത്തില്‍ വെന്ത് ഒന്നര ഗ്ലാസ് ആക്കി വറ്റിച്ച്, അര ഗ്ലാസ് വീതം മൂന്നു നേരം കഴിക്കണം.

150 | അര്‍ശസ് | PILES
150 | അര്‍ശസ് | PILES

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

149 | പനി | FEVER

ചുക്കുകഷായം ചൂടുപാലില്‍ കഴിച്ചാല്‍ പനി മാറും.

20 ഗ്രാം ചുക്ക് ചതച്ചു 3 ഗ്ലാസ് വെള്ളത്തില്‍ വെന്ത്, ഒരു ഗ്ലാസ് ആക്കി വറ്റിച്ച് ചുക്കുകഷായം ഉണ്ടാക്കാം.

ഹൃദയസംബന്ധികളായ രോഗങ്ങള്‍ (വാല്‍വിലെ പ്രശ്നങ്ങള്‍, ബ്ലോക്ക്‌, ലീക്ക്) വരുമ്പോള്‍ ഉണ്ടാകുന്ന പനിക്ക് അത്യുത്തമം. ചുക്ക് ഹൃദ്യമാണ്. ഹൃദയസംബന്ധികളായ പ്രശ്നങ്ങള്‍ക്ക് ചുക്ക് വളരെ പ്രധാനപ്പെട്ടതാണ്.

149 | പനി | FEVER
149 | പനി | FEVER

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only [ Swami Nirmalananda Giri Maharaj ]

148 | ചെങ്കണ്ണ് | CONJUNCTIVITIS

കൂവളത്തില പിഴിഞ്ഞ നീര് കഴിക്കുകയും കണ്ണില്‍ ഇറ്റിക്കുകയും ചെയ്‌താല്‍ ചെങ്കണ്ണ് മാറും.

148 | ചെങ്കണ്ണ് | CONJUNCTIVITIS
148 | ചെങ്കണ്ണ് | CONJUNCTIVITIS

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only [ Swami Nirmalananda Giri Maharaj ]

147 | അര്‍ശസ് | PILES

കൊട്ടത്തേങ്ങ ചിരട്ടയോടു കൂടി എടുത്തു തുരന്ന്‍, അതിനുള്ളില്‍ മുളങ്കൂമ്പ്, കരിംജീരകം , ചെറുകടലാടി എന്നിവ നിറച്ച്, മണ്ണു പൊതിഞ്ഞ് ചുട്ടെടുത്ത് അരച്ചു കഴിച്ചാല്‍ അര്‍ശസ് മാറും.

കൊട്ടത്തേങ്ങ, മുളങ്കൂമ്പ്, കരിംജീരകം , ചെറുകടലാടി എന്നിവ കൊടമ്പുളി ചേര്‍ത്തു ചമ്മന്തി അരച്ച് ആഹാരത്തോടൊപ്പം കഴിച്ചാലും അര്‍ശസ് മാറും.

മുളങ്കൂമ്പ് മാത്രമായി അരച്ചു കഴിച്ചാലും അര്‍ശസ് സുഖപ്പെടും.

147 | അര്‍ശസ് | PILES
147 | അര്‍ശസ് | PILES

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only [ Swami Nirmalananda Giri Maharaj ]

146 | ഒട്ടിയ കവിള്‍ | SUNKEN CHEEKS

ഒട്ടിയ കവിളുകള്‍ ഒരു ശാരീരികാരോഗ്യപ്രശ്നമല്ലെങ്കിലും ഒട്ടേറെ യുവജനങ്ങളെ അലട്ടുന്ന ഒരു സൌന്ദര്യപ്രശ്നമാണ്. അതുകൊണ്ടു തന്നെ ഒരു മാനസികാരോഗ്യപ്രശ്നമാണ്.

രാത്രിഭക്ഷണത്തിനു ശേഷം ചൂടുവെള്ളം കൊണ്ട് ആവി പിടിച്ചു സ്വേദിപ്പിച്ച ശേഷം കവിളുകളില്‍ ബദാം എണ്ണ പുരട്ടി സ്വയം തടവുക. ഒട്ടിയ കവിളുകള്‍ തുടുത്തു വരും.

146 | ഒട്ടിയ കവിള്‍ | SUNKEN CHEEKS
146 | ഒട്ടിയ കവിള്‍ | SUNKEN CHEEKS

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only [ Dr KC Balram | Bangalore]

145 | മഞ്ഞപ്പിത്തം | JAUNDICE

ചുണ്ണാമ്പും ശര്‍ക്കരയും അരച്ച്, അതില്‍ തരി പച്ചക്കര്‍പ്പൂരം ചേര്‍ത്ത് കഴിക്കുക

(പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക)

  • ചുണ്ണാമ്പും ശര്‍ക്കരയും അരച്ച്, അതില്‍ തരി പച്ചക്കര്‍പ്പൂരം ചേര്‍ത്ത് വായില്‍ എറിഞ്ഞുകൊടുത്തു വിഴുങ്ങുക.
  • രാത്രിയില്‍ വേണം ഈ ഔഷധം കൊടുക്കാന്‍.
    ഔഷധം കഴിച്ച ശേഷം കുറഞ്ഞത് 8 മണിക്കൂര്‍ നേരത്തേയ്ക്ക് വെള്ളം കുടിയ്ക്കാന്‍ പാടില്ല.
  • പിറ്റേന്ന് രാവിലെ ശരീരത്തില്‍ തണുപ്പു വീഴും വരെ വെള്ളത്തില്‍ മുങ്ങണം. മഞ്ഞപ്പിത്തം മാറും.
  • ശേഷം ദ്രാക്ഷാരിഷ്ടം കഴിക്കാം.
145 | മഞ്ഞപ്പിത്തം | JAUNDICE
145 | മഞ്ഞപ്പിത്തം | JAUNDICE

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.