LS09 | HEALTH HAZARD | FROZEN DIARY DESSERT

“ഇന്ത്യയില്‍, കേരളത്തില്‍ പ്രത്യേകിച്ചും ഐസ്ക്രീം ഇല്ല; DESSERT ഐസ്ക്രീം ആണെന്നുള്ള വ്യാജേനയുള്ള വില്പന; ഐസ്ക്രീം എന്നൊരു സാധനം ഇല്ല… 100% ഉറപ്പാണ്. നിങ്ങള്‍ വാങ്ങിച്ചു കഴിക്കുന്നത്‌ DESSERT ആണ്; അപകടകാരിയുമാണ്. ഇതിന്‍റെയൊക്കെ ലോകത്ത് ജീവിക്കുമ്പോള്‍ രോഗമല്ലാതെ എന്തുണ്ടാവും?”

– സ്വാമി നിര്‍മ്മലാനന്ദഗിരി

ഇന്ന് കടകളില്‍ നിന്ന് നമ്മള്‍ വാങ്ങിക്കഴിക്കുന്ന ഐസ്ക്രീം സത്യത്തില്‍ ഐസ്ക്രീം അല്ല. ഐസ്ക്രീമിന്‍റെ പ്രധാന അംശമായ “MILK CREAM” – പാലില്‍ നിന്ന് എടുക്കുന്ന ക്രീമിന് പകരം പൂരിതകൊഴുപ്പുകള്‍ അടങ്ങിയ എണ്ണകള്‍ ആണ് ഇന്ന് വാങ്ങാന്‍ കിട്ടുന്ന ഐസ്ക്രീമിന്‍റെ അപരന്‍റെ പ്രധാനഭാഗം. പൊതുവേ പാമോയില്‍, സോയാബീന്‍ ഓയില്‍ ഒക്കെയാണ് ഉപയോഗിക്കുന്നത് എന്ന് പറയപ്പെടുന്നു. പാലിന്‍റെ ക്രീമിനെ അപേക്ഷിച്ച് 80 ശതമാനം വിലക്കുറവുള്ള ഓയില്‍ ഉപയോഗിക്കുന്നുവെങ്കിലും കമ്പനികള്‍ ഐസ്ക്രീമിന്‍റെ വില കുറയ്ക്കാറില്ല എന്നത് വേറെ കാര്യം. നല്ല മനോഹരമായ കവറുകളില്‍ നിറച്ച് ഈ “ഓയില്‍ ക്രീം” ബിഗ്‌ ബസാറുകളില്‍ എത്തുമ്പോള്‍ പറഞ്ഞ വില കൊടുത്തു വാങ്ങി കുഞ്ഞുങ്ങളെ തീറ്റിക്കുന്ന നാം ആ കവറിന്‍റെ പുറത്ത് കാണാന്‍ വയ്യാത്ത വലുപ്പത്തില്‍ എഴുതി വെച്ചിരിക്കുന്ന “FROZEN DIARY DESSERT” എന്ന കുറിപ്പ് നാം കാണാറെയില്ല എന്നതാണ് സത്യം.

എണ്ണകളില്‍ അടങ്ങിയിരിക്കുന്ന പൂരിത കൊഴുപ്പ് (TRANS FAT) ശരീരത്തില്‍ കൊളസ്ട്രോള്‍ കൂടാനും, ഹൃദ്രോഗം, ഹൃദയാഘാതം, പ്രമേഹം മുതലായ രോഗങ്ങള്‍ ഉണ്ടാക്കാനും പ്രാപ്തമാണ് എന്ന് വിദഗ്ദ്ധര്‍ പറയുന്നു.

കുറഞ്ഞ പക്ഷം കുട്ടികള്‍ക്ക് കൊടുക്കുമ്പോള്‍ ശ്രദ്ധിക്കുക!

FROZEN DIARY DESSERT
FROZEN DIARY DESSERT