17 | തേങ്ങ | नारिकेल: | Coconut

17 | തേങ്ങ | नारिकेल: | Coconut

17 | തേങ്ങ | नारिकेल: | Coconut

രസം : മധുരം | ഗുണം : ഗുരു, സ്നിഗ്ധം | വീര്യം : ശീതം | വിപാകം : മധുരം

മലയാളികളുടെ ജീവിതത്തില്‍ തേങ്ങയോളം സ്വാധീനമുള്ള വേറെ ഒരു ആഹാരസാധനം ഉണ്ടാകാന്‍ സാധ്യതയില്ല. നമ്മുടെ ആഹാരശീലങ്ങളില്‍ ഒരു രൂപത്തിലല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍ തേങ്ങ ചേരാത്ത നിത്യാഹാരവിഭവങ്ങള്‍ തുലോം കുറവാണ്. ഒരു പക്ഷെ തലമുറകളായി മലയാളിയുടെ ആരോഗ്യത്തെ കാത്തുരക്ഷിച്ചത്‌ തേങ്ങ ആണ്. പല തരം അധിനിവേശങ്ങള്‍, പല നാട്ടുകാര്‍, അവര്‍ കൊണ്ടുവന്ന അനേകം വിദേശിരോഗങ്ങള്‍, ഔപസര്‍ഗ്ഗികരോഗങ്ങള്‍ – ഇവയൊന്നും അത്രകണ്ടു മലയാളിയെ ബാധിക്കാതിരുന്നത് തേങ്ങയുടെ ഔഷധഗുണങ്ങള്‍ കൊണ്ടാണ് എന്ന് പല വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നു.തേങ്ങയുടെ ഗുണങ്ങള്‍ ആചാര്യന്‍ ഗുണപാഠത്തില്‍ വര്‍ണ്ണിക്കുന്നത് ഇങ്ങനെ: പദ്യരൂപമാണ്.

 1. ഇളംനീരുമിളംതേങ്ങ പഴുത്തതു വരണ്ടതു
 2. കൊട്ടയായും കുരുത്തീട്ടും തേങ്ങയാറു പ്രകാരമാം
 3. ഇളനീര്‍ ശീതളം ഹൃദ്യം മധുരം പിത്തനാശനം
 4. ദാഹാസ്ഥിശ്രാവകൃച്ഛാദി രോഗാണാഞ്ചവിനാശയേത്
 5. ഇളംതേങ്ങയെരിച്ചുള്ളൂ കൃമിവിഷ്ടംഭകാരിതഥ്
 6. പഴുത്ത തേങ്ങ പാലിന്നും പായസാദിക്കുമുത്തമം
 7. സ്നിഗ്ധം ബലപ്രദം വസ്തിശോധനം മാംസവര്‍ദ്ധനം
 8. വരണ്ട തേങ്ങ വാതഘ്നം ജലം പഥ്യമതായ് വരും
 9. പ്രസൂതികാലേ നാരീണാമുത്തമം മൂത്രശോധനം
 10. കൊട്ടത്തേങ്ങ ദന്തരോഗം വാതവും വാതശോണിതം
 11. വയറ്റില്‍ നോവുമുണ്ടായാല്‍ ശമിപ്പിക്കും ഹിതം പരം
 12. മുളച്ച തേങ്ങ മധുരം ഗുരുവാകയുമുണ്ടത്
 13. ദോഷങ്ങളെപ്പെരുപ്പിക്കും ആകെയൊന്നിനുമൊട്ടുമേ
 14. തെങ്ങിന്‍ തലയ്ക്കലെ മാംസം കിളുന്നായ ചിരട്ടയും
 15. ആടോപമുദരം ശൂല പരികര്‍ത്തനമാന്ത്രവും
 16. എന്നിവറ്റെ വരുത്തീടും ഭുജിച്ചീടരുതൊട്ടുമേ
 17. ഇളംചകിരിനീര്‍ നന്നു ദീപനം ദാഹനാശനം
 18. പിന്നെ ഗ്രഹണിയുള്ളോര്‍ക്കും സേവിച്ചാലേറ്റവും ഗുണം
 19. തേങ്ങാവെള്ളം തണുത്തുള്ളൂ ദീപനം വസ്തിശോധനം
 20. തൃഷ്ണാപിത്താനിലഹരം മധുരം ശുക്ലവര്‍ദ്ധനം
 21. ഇളനീര്‍ ശീതളം ഹൃദ്യം അത്യച്ഛം മുഖരോദനം
 22. ദാഹാസ്ഥിസ്രാവകൃച്ഛാദിരോഗാണഞ്ചവിനാശയേത്
 23. തേങ്ങാതൈലം അതൃത്തുള്ളൂ ബൃംഹണം ബലവര്‍ദ്ധനം
 24. വാതപിത്തഹരം കേശ്യം ദന്തരോഗത്തിനും ഗുണം

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

 1. മുളച്ച തേങ്ങ തിന്നരുത്. ദോഷങ്ങളെ കൂട്ടും.
 2. തെങ്ങ് വെട്ടുമ്പോള്‍ കിട്ടുന്ന തെങ്ങിന്‍റെ മണ്ട തിന്നരുത്.
 3. കിളുന്നു ചിരട്ട കഴിക്കരുത്.
 4. വെളിച്ചെണ്ണ ഒരു ദോഷവും ചെയ്യില്ല. ബലവര്‍ദ്ധനം ആണ്. വാതപിത്തഹരമാണ്. മുടിയ്ക്കു നല്ലതാണ്. ദന്തരോഗങ്ങളെ ശമിപ്പിക്കുന്നവയാണ്.
 5. തേങ്ങാപ്പാല്‍ പശുവിന്‍പാലിനോളമോ അതില്‍ കൂടുതലോ ഗുണകരമാണ്. (തേങ്ങാപ്പാല്‍ ഒഴിച്ചു ശര്‍ക്കര ഉരുക്കിയത് കുട്ടികള്‍ക്ക് വളരെ ഇഷ്ടമാകും – ശ്രമിക്കുക)
 6. രോഗങ്ങളില്ലാത്ത ഒരാള്‍ കുറഞ്ഞത്‌ ഒരു മുറി തേങ്ങയെങ്കിലും ഒരു ദിവസം കഴിക്കണം! ആരോഗ്യത്തിനു നല്ലതാണ്.
 7. പല രോഗങ്ങളെയും ശമിപ്പിക്കാന്‍ തേങ്ങ മതിയാകും (ഇളനീര്‍, ഇളംതേങ്ങ, പഴുത്ത തേങ്ങ, വരണ്ട തേങ്ങ, കൊട്ടത്തേങ്ങ, കിളിര്‍ത്ത തേങ്ങ ഇങ്ങനെ ആറു അവസ്ഥ ഉണ്ട് തേങ്ങയ്ക്ക്)
Advertisements

About Anthavasi

The Indweller
This entry was posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS. Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s