ചിറ്റാടലോടകത്തിന്റെ നീര്, പൂവാംകുറുന്തില നീര്, സമം എള്ളെണ്ണ ജീരകം കല്ക്കം ചേര്‍ത്തു കാച്ചിത്തേച്ചാല്‍ പനി മാറും. തലയിലും ദേഹമാസകലവും തൈലം പുരട്ടാം.
നാഴിയ്ക്ക് ഒരു കഴഞ്ച് എന്ന കണക്കില്‍ കല്ക്കം ചേര്‍ക്കാം. കല്ക്കം നന്നായി അരച്ചു ചേര്‍ക്കണം.

കണ്ണിൽ നിന്ന് തലച്ചോറിലേയ്ക്ക് കാഴ്ച്ചാസിഗ്നലുകൾ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക് ഒരു പ്രത്യേക തരത്തിൽ കേടുപാടുണ്ടാക്കുന്ന അസുഖമാണ് ഗ്ലോക്കോമ (Glaucoma). ചികിത്സിച്ചില്ലെങ്കിൽ ഇത് ബാധിക്കുന്ന കണ്ണിന് അന്ധതയുണ്ടാക്കും.
കറുത്ത മുട്ടനാടിന്റെ കരള്‍ കഞ്ഞുണ്ണിനീരില്‍ എഴാവര്ത്തി പുഴുങ്ങി ഉണക്കി പൊടിച്ചു നിത്യവും കഴിക്കുക.
നീര്‍മരുതിന്റെ തൊലി ഹൃദ്യമാണ്. ഹൃദ്രോഗങ്ങളില്‍ വളരെ ഫലപ്രദമാണ്.
നീര്‍മരുതിന്റെ തൊലി രണ്ടു കിലോഗ്രാം, ഉണക്കമുന്തിരിങ്ങ ഒരു കിലോഗ്രാം, ഇലിപ്പപ്പൂവ് അര കിലോഗ്രാം എന്നിവ ഇരുപതു ലിറ്റര്‍ വെള്ളം ചേര്‍ത്തു തിളപ്പിച്ച് അഞ്ച് ഇടങ്ങഴിയാക്കി വറ്റിച്ച്, പിഴിഞ്ഞരിച്ച് മൂന്നു കിലോ ശര്‍ക്കരയും മൂന്നു ഗ്രാം താതിരിപ്പൂവ് പൊടിച്ചതും ചേര്‍ത്ത് ഒരു കളത്തില്‍ അടച്ചു പൂട്ടി വെച്ച് മുപ്പതു ദിവസം കഴിഞ്ഞ് തെളിച്ചെടുത്ത് 10 ml വരെ കഴിക്കുക – എല്ലാ ഹൃദയരോഗങ്ങളും ശമിക്കും.
മുയല്‍ച്ചെവിയന്‍ |EMILIA SONCHIFOLIA | LILAC TASSELFLOWER | சுவர் முள்ளங்கி | शशश्रुति
ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് മുയല്‍ച്ചെവിയന്‍. ഒരു മുയല്‍ച്ചെവിയന്‍ വീട്ടിലുണ്ടെങ്കില്‍ സാധാരണ ഉണ്ടാകുന്ന അസുഖങ്ങള്‍ക്ക് ഔഷധം തേടി പുറത്തു പോകേണ്ടി വരില്ല.
തലവേദന, മൈഗ്രൈന്‍, ടോൺസിലൈറ്റിസ്, ബ്ലീഡിംഗ്, സ്ത്രീരോഗങ്ങള്‍, സര്‍വിക്കല്‍ സ്പോണ്ടിലോസിസ്, സൈനുസൈറ്റിസ്, ഉദരകൃമിശല്യം, പനി, നേത്രരോഗങ്ങള്‍, വ്രണങ്ങള്‍ അങ്ങനെ അനേകം രോഗങ്ങളെ ശമിപ്പിക്കുന്ന ഔഷധസസ്യം.
പുളിയാറല്‍ – പുളിയാറില. ആറിതളുകളുള്ള ഇല ചെടിയെ തിരിച്ചറിയാന്‍ എളുപ്പം സഹായിക്കും. നാട്ടിന്‍പുറങ്ങളില്‍ ധാരാളമായി കണ്ടുവരുന്നു. അതിസാരം, അമീബിയാസിസ്, വയറിളക്കം, ഗ്രഹണി, അര്‍ശസ് തുടങ്ങിയ ഉദരരോഗങ്ങള്‍ ശമിക്കാന്‍ അതീവ ഫലപ്രദം. ചെടി സമൂലം പറിച്ചെടുത്തു വൃത്തിയാക്കി അരച്ചു നീരെടുത്തോ നേരിട്ടോ മോരില്‍ കലക്കി സേവിച്ചാല്‍ ക്ഷിപ്രഫലദായകം. നെയ്യ് നീക്കിയ മോര് വേണം ഉപയോഗിക്കാന്‍.