
കീഴാര്‍നെല്ലി, പൂവാംകുറുന്തല്‍, കായം – എന്നിവ ചതച്ച് ശിരസ്സില്‍ വേദനയുള്ള ഭാഗത്തിന്റെ എതിര്‍ഭാഗത്തുള്ള പെരുവിരലില്‍ വെച്ചുകെട്ടിയാല്‍ കൊടിഞ്ഞിക്കുത്ത് / മൈഗ്രേന് ശമിക്കും. പെരുവിരലിലെ കെട്ട് കൂടെക്കൂടെ നനച്ചുകൊണ്ടിരിക്കണം.
കീഴാര്‍നെല്ലി, പൂവാംകുറുന്തല്‍, കായം – എന്നിവ ചതച്ച് ശിരസ്സില്‍ വേദനയുള്ള ഭാഗത്തിന്റെ എതിര്‍ഭാഗത്തുള്ള പെരുവിരലില്‍ വെച്ചുകെട്ടിയാല്‍ കൊടിഞ്ഞിക്കുത്ത് / മൈഗ്രേന് ശമിക്കും. പെരുവിരലിലെ കെട്ട് കൂടെക്കൂടെ നനച്ചുകൊണ്ടിരിക്കണം.
1] ആര്യവേപ്പിന്റെ ഒരു തണ്ടില്‍ നിന്നും അടര്‍ത്തിയെടുത്ത ഏഴിലകള്‍, ഏഴു കുരുമുളക്, കുരുമുളകിന്റെ അത്ര തൂക്കം പച്ചമഞ്ഞള്‍ – മൂന്നും നന്നായി ചേര്‍ത്ത് അരച്ച്, കറന്നെടുത്ത് ചൂടു മാറാത്ത ഒരു തുടം പശുവിന്‍പാലില്‍ കലര്‍ത്തി മുടങ്ങാതെ ഇരുപത്തിയൊന്നു ദിവസം രാവിലെ വെറും വയറ്റില്‍ സേവിച്ചാല്‍ കുടല്‍വ്രണങ്ങള്‍ ശമിക്കും. പശുവിന്പാല് കാച്ചിയത് ദിവസം പല തവണ കുടിക്കാം. ചായ, കാപ്പി, ലഹരിപദാര്‍ഥങ്ങള്‍ തുടങ്ങിയവ കഴിക്കരുത്.
2] പച്ച ഏത്തക്കായ് അറിഞ്ഞുണങ്ങിപ്പൊടിച്ചു പശുവിന് പാലില്‍ ചേര്‍ത്തു കുറുക്കി നിത്യവും കഴിച്ചാല്‍ കുടല്‍വ്രണങ്ങള്‍, ആമാശയവ്രണങ്ങള്‍ എന്നിവ ശമിക്കും. വയറ്റില്‍ ഉണ്ടാകുന്ന അള്‍സര്‍ രോഗങ്ങള്‍ക്ക് കൈകണ്ട ഔഷധപ്രയോഗമാണ് ഇത്.
ഔഷധങ്ങൾ വൈദ്യനിർദ്ദേശപ്രകാരം മാത്രം കഴിക്കുക. ഈ കുറിപ്പ് അറിയാനും അറിയിക്കാനും വേണ്ടി മാത്രം.
നടുവെട്ടലിന് പല കാരണങ്ങൾ ഉണ്ടാകാം. വായുക്ഷോഭം, മൂത്രസംബന്ധമായ രോഗങ്ങൾ, നീർവീഴ്ച, വാതം അങ്ങനെ പലതാകാം കാരണം. അറിവുള്ള ചികിത്സകനെ സമീപിച്ച് രോഗകാരണം കണ്ടുപിടിക്കുന്നതാണ് ഉചിതം.
ധാരാളം ശുദ്ധജലം കുടിയ്ക്കുക. കാച്ചി ശുദ്ധമാക്കിയ ആവണക്കെണ്ണ പാലിൽ ചേർത്ത് രാത്രിയിൽ കുടിക്കുക. മലം ഇളകി പോകും. വേദനയ്ക്ക് ശമനം ഉണ്ടാകും.
കടുക്കത്തോട് അരച്ച് അത്തിപ്പഴത്തിന്റെ ചാറിൽ സേവിക്കുന്നതും നല്ലതാണ്.
അയമോദകം വെളിച്ചെണ്ണയിലിട്ടു മൂപ്പിച്ച് അരിച്ചെടുത്ത് കർപ്പൂരവും കൂട്ടി നടുവിന് പുരട്ടിയാൽ വേദന കുറയും.
ശിഗ്രു പുനര്ന്നവ മഞ്ഞള്‍ വയമ്പും
ചന്ദന പാടയോടീശ്വരമൂലി
യഷ്ടി ശിരീശഃ ഞെരിഞ്ഞിലുമൊപ്പം
തേയ്ക്കിലുടന് വിഷവീക്കമടങ്ങും
മുരിങ്ങത്തൊലി, തഴുതാമ, മഞ്ഞള്‍, വയമ്പ്, ചന്ദനം, പാടക്കിഴങ്ങ്, ഈശ്വരമൂലി, ഇരട്ടിമധുരം, നെന്മേനിവാകത്തൊലി, ഞെരിഞ്ഞില്‍ ഇവ സമം അരിക്കാടിയില്‍ അരച്ചു പുരട്ടിയാല്‍ വിഷം തീണ്ടിയുള്ള വീക്കം ശമിക്കും.