23 | ഔഷധസസ്യം | ഇലമുളച്ചി

23 | ഔഷധസസ്യം | ഇലമുളച്ചി
23 | ഔഷധസസ്യം | ഇലമുളച്ചി

ഉദ്യാനത്തിനു ഭംഗി പകരാന്‍ പൊതുവേ വെച്ചുപിടിപ്പിക്കപ്പെടുന്ന ഒരു  സസ്യമാണ് ഇലമുളച്ചി. ഇലയില്‍ നിന്ന് ചെടി മുളയ്ക്കുന്നതു കൊണ്ടാണ് ഈ  സസ്യത്തെ ഇലമുളച്ചി എന്ന് വിളിക്കുന്നത്‌. മനോഹരമായ പൂക്കള്‍ ഉണ്ടാകുന്നതു കൊണ്ടാണ് ഉദ്യാനസസ്യമായി ഈ  ചെടി വെച്ചുപിടിപ്പിക്കുന്നത്. സത്യത്തില്‍ ഇലമുളച്ചി വെറുമൊരു ഉദ്യാനസസ്യമല്ല. മനുഷ്യന് ഏറ്റവും പ്രയോജനകാരിയായ ഒരു ഔഷധസസ്യമാണ് ഇലമുളച്ചി.

മൂത്രാശയക്കല്ലുകളെയും വൃക്കകളില്‍ ഉണ്ടാകുന്ന കല്ലുകളെയും ശമിപ്പിക്കാന്‍ ഇലമുളച്ചിയുടെ ഇലയ്ക്കു കഴിവുണ്ട്. തുടരെ അഞ്ചു ദിവസം വെറും വയറ്റില്‍ ഇലമുളച്ചിയുടെ ഓരോ ഇല മാത്രം മുടങ്ങാതെ കഴിച്ച് വൃക്കയിലെ കല്ലുകള്‍ ശമിച്ചതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.

സന്ധികളില്‍ വരുന്ന വീക്കം, വേദന എന്നിവ ശമിക്കാന്‍ ഇലമുളച്ചിയുടെ ഇല മഞ്ഞളും ഉപ്പും ചേര്‍ത്ത് അരച്ചു പുരട്ടുന്നത് നല്ലതാണ്.

ശരീരത്തില്‍ ഉണ്ടാകുന്ന കുരുക്കള്‍ പൊട്ടിക്കാനും ഇലമുളച്ചിയുടെ ഇല അരച്ചുപുരത്തുന്നത്  നല്ലതാണ്.

ഇലമുളച്ചിയുടെ ഇല ഉപ്പു ചേര്‍ത്തരച്ചു മുകളില്‍ പുരട്ടിയാല്‍ അരിമ്പാറ ശമിക്കും.

#plant_a_plant #urmponline #arogyajeevanam

143 | അരിമ്പാറ | WART

  • എരിക്കിന്‍റെ കറ അരിമ്പാറയില്‍ കൃത്യമായി ഇറ്റിക്കുക.
  • വ്രണമായിക്കഴിഞ്ഞാല്‍ ജാത്യാദിഘൃതം പുരട്ടുക.

എരിക്കിന്‍റെ ഇല പൊട്ടിക്കുമ്പോള്‍ ഊറി വരുന്ന എരിക്കിന്‍പാല്‍ അഥവാ കറ, കൃത്യമായി അറിമ്പാരയുടെ മേല്‍ ഇറ്റിക്കണം. രണ്ടോ മൂന്നോ ദിവസം ചെയ്യുമ്പോള്‍ അരിമ്പാറ വ്രണം ആകും. അപ്പോള്‍ ജാത്യാദിഘൃതം പുരട്ടി വ്രണം ഉണ്ടാക്കാം. അരിമ്പാറ പൂര്‍ണ്ണമായും മാറും.

143 | അരിമ്പാറ | WART
143 | അരിമ്പാറ | WART

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.
Dr KC Balram, Bangalore

137 | അരിമ്പാറ | WART

അരയാലിന്‍റെ തൊലി, പുറ്റുമണ്ണ്, ആട്ടിന്‍കാഷ്ഠം ഇവ മൂന്നും ചേര്‍ത്ത് അരച്ചുപുരട്ടിയാല്‍ അരിമ്പാറ മാറും.

ഇരുവേലിയുടെ ഇല ചേര്‍ത്തരച്ചാല്‍ കൂടുതല്‍ ഫലപ്രദം.

പുറ്റുമണ്ണ് കിട്ടിയില്ലെങ്കില്‍ കുരുപ്പമണ്ണ് (മണ്ണിര ഉയര്‍ത്തിക്കൊണ്ടുവരുന്ന മണ്ണ്) ഉപയോഗിച്ചാലും മതി.

137 | അരിമ്പാറ | WART
137 | അരിമ്പാറ | WART

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.
Swami Nirmalananda Giri