225 | പാര്‍ത്തീനിയം അലര്‍ജി | PARTHENIUM ALLERGY

അലര്‍ജിയും ശ്വാസം മുട്ടലും ഉണ്ടാക്കുന്ന വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ ഒരു കളസസ്യമാണ് കോണ്‍ഗ്രസ് പച്ച, വെള്ളത്തൊപ്പി, ക്യാരറ്റ് കള എന്നിങ്ങനെ പല നാമങ്ങളില്‍ അറിയപ്പെടുന്ന പാര്‍ത്തീനിയം (Parthenium Hysterophorus). സാമീപ്യവും സ്പര്‍ശവും കൊണ്ട് ത്വക്-രോഗങ്ങളും ശ്വാസനാള സംബന്ധമായ അസ്വസ്ഥതകളും, വിട്ടുമാറാത്ത അലര്‍ജിയും ഈ കളസസ്യം മനുഷ്യരില്‍ ഉണ്ടാക്കുന്നു.

പാര്‍ത്തീനിയം ഉണ്ടാക്കുന്ന അലര്‍ജിയിയ്ക്ക് ശമനം കിട്ടാന്‍ ചെടി സമൂലം അരച്ച് ENA (Extra Neutral Alcohol) – യില്‍ ചേര്‍ത്തു വെച്ച് പിഴിഞ്ഞെടുത്തു കിട്ടുന്ന ദ്രാവകം രണ്ടു തുള്ളി വീതം ദിവസവും രാവിലെ കഴിക്കുക. ക്രമേണ ശരീരം പ്രതിരോധക്ഷമത നേടി അലര്‍ജിയില്‍ നിന്ന് പൂര്‍ണ്ണ ആശ്വാസം കിട്ടും.

ENA ഹോമിയോ മെഡിക്കല്‍ ഷോപ്പുകളില്‍ വാങ്ങാന്‍ കിട്ടും.

225 | പാര്‍ത്തീനിയം അലര്‍ജി | PARTHENIUM ALLERGY
225 | പാര്‍ത്തീനിയം അലര്‍ജി | PARTHENIUM ALLERGY