361 ¦ പാമ്പിന്‍വിഷം ¦ സംക്രമണം ¦ കര്‍ക്കിടകരോഗം

360 ¦ പാമ്പിന്‍വിഷം ¦ സംക്രമണം ¦ കര്‍ക്കിടകരോഗം
360 ¦ പാമ്പിന്‍വിഷം ¦ സംക്രമണം ¦ കര്‍ക്കിടകരോഗം

പാമ്പിന്‍വിഷത്തിനും സംക്രമണത്തിനും തുമ്പ ഔഷധം!

പാമ്പു കടിയേല്‍ക്കുകയും കടിയേറ്റ വ്യക്തിയ്ക്കു ബോധം നശിക്കുകയും ചെയ്‌താല്‍ തുമ്പയുടെ നീര് കൊണ്ട് നസ്യം ചെയ്‌താല്‍ ആള്‍ക്ക് ബോധം തിരികെ ലഭിക്കുകയും വിഷത്തിന്റെ പ്രഭാവം കുറയുകയും ചെയ്യുമെന്ന് ആചാര്യമതം.

പാമ്പു കടിച്ചാല്‍ തുമ്പയോ എരിക്കോ (എരിക്ക് പാമ്പിന്‍ വിഷത്തിനെ ശമിപ്പിക്കും എന്ന് കേട്ടിട്ടുണ്ട്) ഒന്നും തപ്പാന്‍ പോകാതിരിക്കുക. ഇന്നത്തെ മനുഷ്യന്റെ മനസ്സിന്റെ ഗുണം വെച്ച് ഒന്നും ഫലിക്കാന്‍ സാധ്യതയില്ല. അതുകൊണ്ട് പാമ്പ് കടിച്ചാല്‍ നേരെ ആശുപത്രിയില്‍ കൊണ്ടുപോകുക. പോകുന്ന വഴിയില്‍ തുമ്പയോ എരിക്കോ മറ്റോ കിട്ടിയാല്‍ കൊടുക്കുക. ആശുപത്രിയില്‍ കൊണ്ടുപോയി അവര്‍ തരുന്ന മരുന്നും കൊടുക്കുക. കടി കൊണ്ട ആള്‍ രക്ഷപ്പെടുക എന്നതു മാത്രമാണ് ലക്ഷ്യം എന്ന് ഓര്‍ക്കുക. ഒരു അറിവായി ഇതൊക്കെ ഓര്‍ത്തു വെയ്ക്കുക. കഷ്ടകാലത്തിന് അടുത്തെങ്ങും ആശുപത്രി ഇല്ലാത്ത ഒരിടത്തു വെച്ചു, ഉദാ: കാറ്റില്‍ വെച്ച് പാമ്പ് കടിച്ചാല്‍, ചെല്ലുന്ന ആശുപത്രിയില്‍ ഔഷധം ഇല്ലെങ്കില്‍, അപ്പോള്‍ ഇതൊക്കെ പ്രയോഗിക്കാം.

ദൃശ്യവും അദൃശ്യവുമായ കൃമികള്‍, അണുകങ്ങള്‍, കര്‍ക്കിടകരോഗം ഇവ മൂലം  സംക്രമണം ഉണ്ടാകുമ്പോള്‍ തുമ്പ, കയ്യോന്നി, കരിവേലം (ബബൂല്‍) ഇവയുടെ മൂന്നിന്റെയും ഇലകള്‍ ചതച്ച് പിഴിഞ്ഞ നീര് കഴിച്ചാല്‍ ശമിക്കും. ഇവയുടെ കഷായം ഉണ്ടാക്കി സേവിക്കുന്നതും അതീവഫലപ്രദമാണ്. കരിവേലത്തിനു പകരം ആര്യവേപ്പിന്റെ ഇലകളും ഉപയോഗിക്കാം.

ഔഷധം അറിവുള്ള ഒരു ആയുര്‍വേദഭിഷഗ്വരന്‍റെ ഉപദേശമനുസരിച്ചു മാത്രം കഴിക്കുക.

114 | പാമ്പിന്‍ വിഷം | SNAKE POISON

പാമ്പുകടി ഏറ്റാല്‍ ഉടന്‍ ഈശ്വരമൂലിയുടെ ഇല അരച്ചു കടിവായില്‍ ശക്തിയായി തിരുമ്മുകയും, ഇല പിഴിഞ്ഞ നീര് 10 ml വീതം ലേശം കുരുമുളക് പൊടിയും ചേര്‍ത്ത് ദിവസവും ആറുപ്രാവശ്യം വീതം കഴിക്കുകയും ചെയ്താല്‍ വിഷബാധയില്‍ നിന്ന് രക്ഷപ്പെടാം.

ഈശ്വരമൂലി, ഗരുഡക്കൊടി, ഗാരുഡി തുടങ്ങി പല പേരുകളില്‍ ഈ ചെടി അറിയപ്പെടുന്നു.

for snake-poison
for snake-poison

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

34 | മൂര്‍ഖന്‍ പാമ്പിന്‍റെ വിഷം | POISON OF COBRA

ഒരുവേരന്‍റെ തളിരില പശുവിന്‍ പാലില്‍ അരച്ച് നെല്ലിക്കാവലിപ്പത്തില്‍ കഴിക്കുക. വിഷം മാറും.

മൂര്‍ഖന്‍ പാമ്പ് കടിച്ചാല്‍ ഉടനെ ഒരുവേരന്‍റെ തളിരില പറിച്ചെടുത്ത് പശുവിന്‍ പാലില്‍ അരച്ച് നെല്ലിക്കാവലുപ്പത്തില്‍ ഉരുട്ടി കഴിച്ചാല്‍ വിഷം മാറും.

മൂര്‍ഖന്‍ പാമ്പിന്‍റെ വിഷത്തിന്‍റെ കാര്യത്തില്‍ ഇത് പൂര്‍ണ്ണമായും ഫലപ്രദം ആണ്.
മറ്റുള പാമ്പുകള്‍ കടിച്ചാലും കുറവ് കിട്ടും. പൂര്‍ണ്ണമായി മാറില്ല.

ഒരുവേരന്‍ പല സ്ഥലങ്ങളില്‍ പെരുകിലം, പെരുക്, പെരു, ഒരുവേരൻ, പെരിങ്ങല, പെരുവലം ഇങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്നു.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

FOR POISON OF COBRA
FOR POISON OF COBRA

33 | പാമ്പിന്‍വിഷം | SNAKE BITE

പാമ്പ് കടി ഏറ്റാല്‍ ഉടനെ തന്നെ വെള്ള എരിക്കിന്‍റെ വേര് അരച്ച് കടിച്ച മുറിവില്‍ പുരട്ടുക. പഴുത്ത അഞ്ചു ഇല അരച്ച് പാലില്‍ കഴിക്കുക. (പച്ചയ്ക്കും ഇല കഴിക്കാം)

In case of an incidence of snake bite, immediately get the root and ripe leaves of white crown flower. Grind the root to paste form and apply on the wound. Grind the leaves, mix in cows milk and drink. Green leaves of the crown flower plant also may be consumed.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

FOR SNAKE BITE
FOR SNAKE BITE