പുളിങ്കുരുപ്പരിപ്പ് തലേന്നു വെള്ളത്തിലിട്ടു വെച്ചു പിറ്റെന്നെടുത്തു പാലില്‍ അരച്ചു സേവിച്ചാല്‍ സ്ത്രീകളുടെ അസ്ഥിസ്രാവവും പുരുഷന്മാരുടെ സോമരോഗവും ശമിക്കും.
പൂര്‍വ്വേ തോയേ വാസരേ വാസിതാനാം ചിഞ്ചാസ്ഥീനാം ദുഗ്ദ്ധകല്ക്കീകൃതാനാം |
പീത്വാസ്യാതാം സുന്ദരീപൂരുഷൌദ്രാഗസ്ഥിസ്രാവാല് സോമരോഗാശ്ച മുക്തൌ ||
(വൈദ്യമനോരമ)
