1. അഞ്ചോ ആറോ കൂവളത്തില പറിച്ച് വൈകുന്നേരം വെള്ളത്തിൽ ഇട്ടു വെച്ച്, പിറ്റേന്ന് അതിരാവിലെ അരച്ച് അതേ വെള്ളത്തിൽ കലക്കി വെറുംവയറ്റിൽ മുടങ്ങാതെ നിത്യം സേവിക്കുക.
2. ദേവതാരു കഷായം വെച്ച് കഴിക്കുക.
3. കുരുന്ന് വേപ്പില ദിവസവും രാവിലെയും വൈകിട്ടും കഴിക്കുക.
4. നെല്ലിക്കയുടെ ചൂർണം തേനിൽ ചാലിച്ച് ദിവസവും രാവിലെ വെറും വയറ്റിൽ സേവിക്കുക.
5. പാവയ്ക്കാ നിത്യം കഴിക്കുക. ഉണക്കിപ്പൊടിച്ച് ചൂർണ്ണമാക്കി സൂക്ഷിച്ചു വെച്ച് കഴിക്കുന്നതും ഫലപ്രദം.
6. ഞാവൽപ്പഴത്തിന്റെ കുരു ഉണക്കിപ്പൊടിച്ചു വെച്ച് രാവിലെയും വൈകിട്ടും അഞ്ചു ഗ്രാം വീതം വെള്ളത്തിൽ കലക്കി സേവിക്കുക.
7. മാതളക്കുരു അരച്ച് മോരിൽ കലക്കി നിത്യവും കുടിക്കുക.
8. അഭ്രഭസ്മം മൂന്ന് അരിത്തൂക്കം, സിദ്ധിപഞ്ചസാരപ്പൊടി പത്ത് അരിത്തൂക്കം, ഇവ പാലിൽ കലർത്തി കാച്ചി രാവിലെ വെറുംവയറ്റിലും വൈകുന്നേരം ആഹാരത്തിനു ശേഷവും സേവിക്കുക, നിത്യം.
9. ചിരട്ട ഇട്ടു വെന്ത വെള്ളം നിത്യം കുടിക്കുക.
10. പൊൻചെമ്പകത്തിന്റെ പൂവ് വെറും വയറ്റിൽ നിത്യം കഴിക്കുക.
ഔഷധങ്ങൾ വൈദ്യനിർദ്ദേശപ്രകാരം മാത്രം കഴിക്കുക. ഈ കുറിപ്പ് അറിയാനും അറിയിക്കാനും വേണ്ടി മാത്രം.
http://www.arogyajeevanam.org I http://www.facebook.com/urmponline