Tag Archives: KIDNEY

01 | സര്‍വ്വതോഭദ്രവടി | വൃക്കരോഗങ്ങള്‍ക്ക്

സര്‍വ്വതോഭദ്രവടി – ഭൈഷജ്യരത്നാവലി [എല്ലാത്തരത്തിലുള്ള വൃക്കരോഗങ്ങള്‍ക്കും] സ്വര്‍ണ്ണഭസ്മം, അഭ്രഭസ്മം, ലോഹഭസ്മം, വെള്ളിഭസ്മം, ശുദ്ധഗന്ധകം, സ്വര്‍ണ്ണമാക്കീരക്കല്ല്, കന്മദം ഇവ ഓരോന്നും സമമായി എടുത്ത് നീര്‍മാതളത്തൊലിയുടെ സ്വരസത്തിലോ കഷായത്തിലോ അരിച്ച് കുന്നിക്കുരുപ്രമാണം ഗുളികകളാക്കി ഓരോ ഗുളിക വീതം നീര്‍മാതളത്തൊലിക്കഷായത്തില്‍ സേവിക്കുക. വൃക്കകളില്‍ ഉണ്ടാകുന്ന രോഗങ്ങളെയും വസ്തിയില്‍ ഉണ്ടാകുന്ന വേദനകളെയും സര്‍വ്വതോഭദ്രവടി ശമിപ്പിക്കും. മദം പൊട്ടിയ ആനയെ അംഗുശം (തോട്ടി) … Continue reading

Posted in AYURVEDA | ARTICLES | Tagged , , , | Leave a comment

328 | വൃക്കരോഗങ്ങൾ | Kidney Disorders

കൃതഹസ്തനായ ഒരു വൈദ്യന്റെ മേൽനോട്ടത്തിൽ കൃത്യമായ പഥ്യത്തോടെ ഈ ഔഷധം നിശ്ചിതകാലം സേവിച്ചാൽ വൃക്കരോഗങ്ങൾ കൊണ്ട് വലയുന്ന മർത്ത്യന് വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ കൂടാതെ രക്ഷപ്പെടാം. അഷ്ടാംഗഹൃദയത്തിൽ നിന്ന്: “പഥ്യാ ശതദ്വയാന്മൂത്ര ദോണേനാമൂത്ര സംക്ഷയാത് പക്വാത് ഖാദേത് സമധൂനീ ദ്വേദോഹന്തി കഫോത്ഭവാൻ ദുർന്നാമ കുഷ്ഠാശ്വയഥു ഗുല്മ മേദോഹര കൃമീൻ ഗ്രന്ഥ്യർബുദ പചീസ്ഥൗല്യ പാണ്ഡുരോഗാഢ്യ മാരുതാൻ” അരിച്ചെടുത്ത … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , | Leave a comment

23 | ഔഷധസസ്യം | ഇലമുളച്ചി

ഉദ്യാനത്തിനു ഭംഗി പകരാന്‍ പൊതുവേ വെച്ചുപിടിപ്പിക്കപ്പെടുന്ന ഒരു  സസ്യമാണ് ഇലമുളച്ചി. ഇലയില്‍ നിന്ന് ചെടി മുളയ്ക്കുന്നതു കൊണ്ടാണ് ഈ  സസ്യത്തെ ഇലമുളച്ചി എന്ന് വിളിക്കുന്നത്‌. മനോഹരമായ പൂക്കള്‍ ഉണ്ടാകുന്നതു കൊണ്ടാണ് ഉദ്യാനസസ്യമായി ഈ  ചെടി വെച്ചുപിടിപ്പിക്കുന്നത്. സത്യത്തില്‍ ഇലമുളച്ചി വെറുമൊരു ഉദ്യാനസസ്യമല്ല. മനുഷ്യന് ഏറ്റവും പ്രയോജനകാരിയായ ഒരു ഔഷധസസ്യമാണ് ഇലമുളച്ചി. മൂത്രാശയക്കല്ലുകളെയും വൃക്കകളില്‍ ഉണ്ടാകുന്ന കല്ലുകളെയും … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS | Tagged , , , , | Leave a comment

19 | കടുക്ക | ഹരീതകി | TERMINALIA CHEBULA

“ഹരസ്യ ഭവനേ ജാതാ ഹരിതാ ച സ്വഭാവതഃ ഹരേത്തു സര്‍വ്വരോഗാംശ്ച തേന പ്രോക്താ ഹരീതകി” ഹരന്‍റെ (ശിവന്‍റെ) ഗൃഹത്തില്‍ ജനിക്കുകയും (ഉണ്ടാകുകയും) സ്വഭാവേന ഹരിതവര്‍ണ്ണത്തോടു കൂടിയതായിരിക്കുകയും സര്‍വ്വരോഗങ്ങളെയും ഹരിക്കുകയും (ശമിപ്പിക്കുകയും) ചെയ്കയാല്‍ ഹരീതകി എന്ന പേര് ഉണ്ടായി എന്ന് മദനപാലനിഘണ്ടു. ഹരീതകി, പഥ്യ, അഭയഃ, രോഹിണി, ജീവപ്രിയ, ചേതകി – കടുക്ക പല പേരുകളില്‍ അറിയപ്പെടുന്നു. … Continue reading

Posted in AYURVEDA | ARTICLES, ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , | 1 Comment

11 | ഔഷധസസ്യങ്ങള്‍ | തെങ്ങ്

ഒരു ഫലവൃക്ഷം എന്ന നിലയില്‍ ആണ് നാം പൊതുവേ തെങ്ങിനെ കാണുന്നത് .തെങ്ങിന്‍റെ എല്ലാ ഭാഗങ്ങളും മനുഷ്യന് നിത്യജീവിതത്തില്‍ ഉപയോഗപ്രദമായതുകൊണ്ടാവണം തെങ്ങിനെ മലയാളികള്‍ കല്‍പ്പവൃക്ഷം എന്ന് വിളിക്കുന്നത്‌. നിത്യോപയോഗത്തില്‍ ഉള്ള ഉപയോഗങ്ങളെക്കാള്‍ എത്രയോ അധികമാണ് ഒരു ഔഷധി എന്ന നിലയില്‍ തെങ്ങിന്‍റെ മഹത്വം. പക്ഷെ ആ അറിവുകള്‍ സാധാരണക്കാരന് ഇന്ന് അന്യമാണ് എന്നതാണ് സത്യം. ഔഷധയോഗ്യമല്ലാത്ത … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , , , , , , , , , | Leave a comment

255 | വൃക്കകളില്‍ കല്ല്‌ | KIDNEY STONES

വൃക്കകളില്‍ ഉണ്ടാകുന്ന കല്ലുകള്‍ ഇല്ലാതാക്കാന്‍ കഴിവുള്ള ഒരു ഔഷധസസ്യമാണ് ഇലമുളച്ചി. ഇലമുളച്ചിയുടെ ഇല പുലര്‍ച്ചെ വെറും വയറ്റില്‍ കഴിക്കുന്നത്‌ വൃക്കയിലെ കല്ലുകള്‍ ശമിക്കാന്‍ സഹായകമാണ്.

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , | Leave a comment

239 | വൃക്ക-രോഗം | KIDNEY FAILURE | HIGH CREATININE LEVEL IN BLOOD

നാടന്‍ കോഴിയുടെ മുട്ടയുടെ വെള്ള, കദളിപ്പഴം, നല്ലെണ്ണ, വെണ്ണ ഇവയുടെ മിശ്രിതം രക്തത്തിലെ CREATININE നില കുറയ്ക്കാന്‍ സഹായകമാണ്. ഒരു മുട്ടയുടെ വെള്ളയില്‍ ഒരു സ്പൂണ്‍ നല്ലെണ്ണയും, ഒരു സ്പൂണ്‍ വെണ്ണയും ചേര്‍ത്ത് അതില്‍ ഒരു കദളിപ്പഴം നന്നായി അടിച്ചു ചേര്‍ത്ത് രണ്ടു നേരമായി സേവിക്കുക.

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , | Leave a comment

MP02 | ഔഷധസസ്യങ്ങള്‍ | തെങ്ങ് | COCONUT TREE

കേരളീയന് കല്‍പ്പവൃക്ഷമായ തെങ്ങ് ആഹാരവും, മദ്യവും, എണ്ണയും, തടിയും, ഓലയും തരുന്നതിനപ്പുറം അനവധി രോഗങ്ങള്‍ക്ക് ശമനമേകുന്ന ഒരു ഔഷധവൃക്ഷമാണ്. തെങ്ങിന്‍റെ വേര്, ഇല, പൂവ്, കായ തുടങ്ങിയ സകലഭാഗങ്ങളും ഔഷധഗുണമുള്ളവയാണ്. തെങ്ങിന്‍റെ വേര് കഷായം വെച്ചു കഴിക്കുന്നത്‌ വൃക്കസംബന്ധമായ രോഗങ്ങള്‍ക്ക് ഉത്തമമാണ്. തെങ്ങിന്‍റെ പച്ച മടല്‍ വാട്ടിപ്പിഴിഞ്ഞ നീരു കഴിച്ചാല്‍ നെഫ്രോടിക്  സിന്‍ഡ്രോം സുഖപ്പെടും. തെങ്ങിന്‍റെ … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , , , , , | Leave a comment

199 | വൃക്കകളില്‍ മുഴ | KIDNEY CYST

കൊഴിഞ്ഞിലിന്‍റെ വേര് അരച്ച് നെല്ലിക്കാവലുപ്പത്തില്‍ പാലില്‍ ചേര്‍ത്തു കഴിക്കുക.  പൂവാംകുറുന്തലിന്‍റെ വേര് അരച്ച് പാലില്‍ കഴിക്കുക. കൊടുവേലിക്കിഴങ്ങ്‌ ശുദ്ധി ചെയ്ത് അരച്ച് പാലില്‍ കഴിക്കുക. വൃക്കകളില്‍ ഉണ്ടാകുന്നവ തന്നെയല്ല, സ്ത്രീകളില്‍ ഗര്‍ഭാശയത്തിലും, അണ്ഡാശയത്തിലും ഉണ്ടാകുന്ന വിദ്രധികളും (PCOD, FIBROID etc) ഈ ഔഷധം കൊണ്ട് സുഖപ്പെടും. കൊടുവേലിക്കിഴങ്ങ് അതിന്‍റെ ചുവപ്പുനിറം മാറും വരെ ചുണ്ണാമ്പുവെള്ളത്തില്‍ കഴുകിയാണ് … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , | Leave a comment

158 | മൂത്രാശയക്കല്ലുകള്‍ | മൂത്രാശയഅശ്മരി | URINARY STONES | UROLITHIASIS | KIDNEY STONE | BLADDER STONE | URETERAL STONE

വൃക്കകളിലോ മൂത്രവാഹിനിക്കുഴലിലോ മൂത്രസഞ്ചിയിലോ കല്ലുകള്‍ (Urinary Calculi / Urinary Stones/ മൂത്രാശയഅശ്മരി) രൂപപ്പെടാം. ഇവയെ അലിയിച്ചു കളയാന്‍ ഒട്ടനവധി ഔഷധങ്ങള്‍ പ്രകൃതി നമുക്ക് നല്‍കിയിട്ടുണ്ട്. വാളന്‍പുളി ഒരു ഉത്തമ ഔഷധമാണ്. 1 | വാളന്‍പുളി പഞ്ചസാര ചേര്‍ത്ത് ജ്യൂസ് അടിച്ചു കഴിക്കുക 2 | പുളിയില ചമ്മന്തിയരച്ചു കഴിക്കുക – വാളന്‍പുളിയുടെ തളിരില (മഞ്ഞനിറത്തിലുള്ള … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , | Leave a comment