മുട്ടൊന്നു പൊട്ടിയാല്‍
വീട്ടിലെ അട്ടത്തു നിന്ന് കരിയെടുത്തു തേക്കും.
കുട്ടിയുടെ കണ്ണുകള്‍ മഞ്ഞളിച്ചാല്‍,
രക്തം കുറഞ്ഞാല്‍,
അട്ടത്തെ കരി ഒരു പിടി വാരി,
(ചെന്തെങ്ങിന്റെ) കരിക്കു വെട്ടി കരി അതിലിട്ട്
ഒരു ചട്ടിയില്‍ മണല്‍ ഇട്ട്
അതിന്റെ നടുക്ക് ആ കരിക്ക് വെച്ച്
അടിയില്‍ നിന്ന് തീ കത്തിച്ച് തിളപ്പിച്ച്
ബ്രാണ്ടി പോലെ ഇരിക്കുന്ന ചുവന്ന വെള്ളം കുടിപ്പിക്കും.
രണ്ടു നേരം കുടിക്കുമ്പോള്‍ രക്തം ഉണ്ടാകും.
പല്ലിനു വേദന വന്നു കവിള് മുഴുവന്‍ നീര് ആയാല്‍
അട്ടത്തെ കരി എടുത്തു തേനില്‍ ചാലിച്ച്
തോരെത്തോരെ ഇടും.
നാലു പ്രാവശ്യം ഇടുമ്പോള്‍ നീര് പോകും.
ഈ മരുന്നുകള്‍ കൊടുത്ത തള്ള നാനോ കാര്‍ബണ്‍ ട്യൂബും നാനോ വയറും ഒന്നും പഠിച്ചിരുന്നില്ല.
നാളെ രാവിലെ ഇത് ഒട്ടേറെ രംഗങ്ങളില്‍ ഉപയോഗമാവുമ്പോള്‍
നിങ്ങളുടെ മതബോധനത്തിന്റെ ആളുകള്‍
പൊക്കിപ്പിടിച്ച്
ഇതൊക്കെ പഴയ ആളുകള്‍ക്ക് അറിയാമായിരുന്നു
എന്നു പറഞ്ഞു നടന്നിട്ടു കാര്യമില്ല.
ഇന്ന് ഉപയോഗിക്കുന്നുണ്ടോ എന്നതാണ് പ്രശ്നം.
ഇപ്പോള്‍ ഉപയോഗിക്കുന്നവരെ പുച്ഛിക്കും.
ഇന്ന് ഉപയോഗിക്കുന്നതൊക്കെ തെറ്റും
ഇന്നലെ ഉപയോഗിച്ചതൊക്കെ ശരിയും ആണെന്ന്
പിന്നീട് ഒരിക്കല്‍ കണ്ടെത്തിയാല്‍
അന്ന് അതിന്റെ പിറകെ നിങ്ങള്‍ പോകും.
രക്തത്തില്‍ ഹീമോഗ്ലോബിന്‍ കുറയുന്നതു മൂലം ഉണ്ടാകുന്ന വിളര്‍ച്ച മാറാനുള്ള ഒരു എളുപ്പമാര്‍ഗ്ഗം
☑ രണ്ടോ മൂന്നോ പിടി മുരിങ്ങയില ആവശ്യത്തിനു തേങ്ങാ ചിരകിയിട്ട് ഇരുമ്പുചട്ടിയില്‍ വഴറ്റി തോരന്‍ ¦ വറവ് ¦ ഉപ്പേരി ആക്കി കഴിച്ചാല്‍ രക്തത്തിലെ ഹീമോഗ്ലോബിന്‍ കൂടുകയും വിളര്‍ച്ച ശമിക്കുകയും ചെയ്യും.
☑ ഇരുമ്പുചട്ടി തന്നെ വേണം. നോണ്‍സ്റ്റിക്ക് പാത്രങ്ങളോ അലുമിനിയം പാത്രങ്ങളോ സ്റ്റീല്‍ പാത്രങ്ങളോ ഉപയോഗിച്ചിട്ടു ഫലം കിട്ടിയില്ലെങ്കില്‍ മുരിങ്ങയെ കുറ്റം പറയരുത്.
☑ ഇരുമ്പുപൊടി അടങ്ങിയ ഇരുമ്പുഗുളികകള്‍ കഴിക്കുന്നതു വഴി വയറ്റില്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി രക്തത്തിലെ ഇരുമ്പിന്റെ അളവു കൂട്ടുന്നു എന്നതാണ് ഈ പ്രയോഗത്തിന്റെ ഗുണം.
☑ ഇതു ഫലിക്കുന്നില്ലെങ്കില്‍ അറിവുള്ള ആയുര്വേദഭിഷഗ്വരനെ സമീപിക്കുക. പ്രശ്നപരിഹാരത്തിന് അനവധി ക്ലാസിക്കല്‍ മരുന്നുകള്‍ ഉണ്ട്.
സസ്യശാസ്ത്രനാമം (Botanical Name) – Strychnos nux-vomica Linn, Family – Loganiaceae
തിക്തരസവും രൂക്ഷ ലഘു തീക്ഷ്ണ ഗുണവും ഉള്ളതാണ്.
കാഞ്ഞിരം ഉഷ്ണവീര്യമാണ്. വിപാകത്തില്‍ എരുവ് ഉള്ളതാണ്. കാഞ്ഞിരം ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും ആധുനികവൈദ്യശാസ്ത്രത്തിലും ഔഷധമായി ഉപയോഗിക്കുന്നുണ്ട്.
കാഞ്ഞിരത്തിന്റെ വേര്, തൊലി, ഇല, കുരു എന്നീ ഭാഗങ്ങള്‍ ഔഷധയോഗ്യമാണ്.
ആയുര്‍വേദത്തില്‍ കഫരോഗങ്ങളെയും വാതരോഗങ്ങളെയും ഈ ഔഷധസസ്യം ശമിപ്പിക്കുന്നു. രക്തത്തിന്റെ ന്യൂനമര്‍ദ്ദത്തില്‍ ഇത് ഉത്തമ ഔഷധമാണ്. കാഞ്ഞിരം വിഷസസ്യമാണ്. അതിന്റെ ശുദ്ധി മനസ്സിലാക്കി വേണം ഉപയോഗിക്കാന്‍.
നന്നായി വിളഞ്ഞ കാഞ്ഞിരക്കുരു പശുവിന്‍പാലില്‍ ഇട്ട് വേവിച്ച് അതിന്റെ ഉള്ളിലെ പാടയും പുറമേയുള്ള തൊലിയും നീക്കി ഉണ്ടാക്കിയാല്‍ ശുദ്ധമാകും. മോരില്‍ പുഴുങ്ങിയും ശുദ്ധി ചെയ്യാം.
കാഞ്ഞിരക്കുരു ചാണകനീരില്‍ മൂന്നു ദിവസം ഇട്ടുവെച്ച് നാലാം ദിവസം എടുത്തു കഴുകി തിരുമ്മി തൊലി കളഞ്ഞ് ഗോമൂത്രത്തില്‍ പുഴുങ്ങി വറ്റിച്ച് എടുത്ത് ശേഷം പാലില്‍ പുഴുങ്ങിയാല്‍ അത്യന്തം ശുദ്ധമാകും.
കാഞ്ഞിരത്തിന്റെ വേര് മണ്ണില്‍ പൊതിഞ്ഞ്, ഞാവലിന്റെ വിറകു കത്തിച്ച കനലില്‍ വെച്ച് മൂന്നേമുക്കാല്‍ നാഴിക ചുട്ടെടുത്ത്, മണ്ണ് കളഞ്ഞ്, വെള്ളം കൊണ്ടു കഴുകിയാല്‍ ശുദ്ധമാകും. തൊലിയും ഇപ്രകാരം ശുദ്ധി ചെയ്യാം.
ഞാവലില ചതച്ചു പിഴിഞ്ഞെടുത്ത നീരില്‍ പുഴുങ്ങിയാല്‍ കാഞ്ഞിരത്തിന്റെ എല്ലാ ഭാഗങ്ങളും ശുദ്ധമാകും.
കാഞ്ഞിരത്തിന്റെ ഏതു ഭാഗവും നെയ്യില്‍ വറുത്താല്‍ ശുദ്ധമാകും.
കാഞ്ഞിരം നെല്ലില്‍ ചേര്‍ത്ത് ഒരു യാമം പുഴുങ്ങിയെടുത്ത് തൊലി കളഞ്ഞ് പിളര്‍ന്ന് മുള കളഞ്ഞ് അരിഞ്ഞ് ചെറുചീരനീരില്‍ ഒരു യാമം ഇട്ടു വെയ്ക്കുക. തുടര്‍ന്നു തെറ്റാമ്പരല്‍ കഷായത്തില്‍ വേവിച്ചാല്‍ ശുദ്ധമാകും.
കാഞ്ഞിരം ആമവാതഹരമാണ് (Arthritis). ഹൃദയത്തിന്റെ സങ്കോചവികാസക്ഷമതയെ ഈ ഔഷധം വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് ഇതിന്റെ മാത്ര വളരെ സൂക്ഷിക്കണം.
കാഞ്ഞിരത്തിന്റെ കാതല്‍ അര്ശോരോഗത്തില് നല്ലതാണ്. ജ്വരത്തിലും വിശേഷം. ഗ്രഹണിചികിത്സയിലും ഉപയോഗിക്കുന്നുണ്ട്.
കാഞ്ഞിരത്തിന് ഒരുതരം മത്തുണ്ട്. ഈ ഗുണം കാരണം പഴയ തലമുറയിലെ വൈദ്യവിശാരദന്മാര് കാഞ്ഞിരക്കുരുവിനെ കാമോദ്ദീപനമായി ഉപയോഗിച്ചിരുന്നു. കല്പ്പസേവയെന്ന നിലയില്‍ കാഞ്ഞിരക്കുരു വളരെ ചെറിയ മാത്രയില്‍ തുടങ്ങി ഒരു കുരു മുഴവന്‍ വരെ വെറ്റില ചേര്‍ത്തരച്ചു സേവിക്കുന്നതാണ് ആ പ്രയോഗം.
നാഡീവൈകല്യങ്ങള്‍ക്ക് കാഞ്ഞിരക്കുരു നല്ലതാണ്. ഗ്രഹണിയിലും കുരു ഉപയോഗിക്കാറുണ്ട്.
പക്ഷപാതം – മാംസപേശികളുടെ അയവ്, സ്നായുക്കലുടെ അയവ്, എന്നിവയില്‍ ശ്രദ്ധിച്ച് ഉപയോഗിച്ചാല്‍ നല്ലതാണ്. പഴകിയ വാതരോഗങ്ങളിലും ക്ഷീണത്തിലും ഉത്തമം. കാഞ്ഞിരക്കുരു വാറ്റിയെടുക്കുന്നതോ കുഴിത്തൈലമായി എടുക്കുന്നതോ ആയ എണ്ണ, കാരസ്കരതൈലം, അതിവിശിഷ്ടമായ ഔഷധമാണ്. ആമവാതത്തിലും ടെന്നീസ് എല്‍ബോ എന്നറിയപ്പെടുന്ന കൈമുട്ടുവേദനയിലും അത്യുത്തമമായ ഔഷധമാണ് ഈ എണ്ണ. കൂടാതെ, മലബന്ധം, ഗുദഭ്രംശം, ശുക്ളസ്രാവം, ജ്വരം, അപസ്മാരം, പ്രമേഹം, പാണ്ഡുത, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളിലും പ്രയോജനകാരമാണ്.
കാഞ്ഞിരത്തിന്റെ മൂത്ത മരം തുരന്ന്, ഉണക്കമുന്തിരിങ്ങയും കല്‍ക്കണ്ടവും നിറച്ച്, മരത്തിന്റെ ദ്വാരം കാഞ്ഞിരത്തിന്റെ തന്നെ ഒരു ആപ്പ് കൊണ്ട് അടച്ച്, ചെറിയ അളവില്‍ വര്ദ്ധമാനയോഗത്തില് ഇരുപത്തിയൊന്നു ദിവസം കഴിയ്ക്കുന്നതു കൊണ്ട് സകലരോഗങ്ങളും മാറുമെന്ന് ഉപദേശരഹസ്യം.
ചെമ്പുകാശ് ഗോമൂത്രത്തില്‍ തൊണ്ണൂറ് ദിവസം ഇട്ടുവെച്ച് എടുക്കുക. ഒരു കോല് നീളത്തില്‍ അരക്കോല്‍ വണ്ണം ഉള്ള കാഞ്ഞിരത്തിന്റെ തടി കൊണ്ടുവന്ന്, തുളച്ച്, ശുദ്ധിചെയ്ത കാശ് അതിന്റെ ഉള്ളില്‍ വെച്ച്, കാഞ്ഞിരത്തിന്റെ തന്നെ ഒരു ആപ്പ് മേടിയടച്ച ശേഷം ആ തടി ദഹിപ്പിക്കുക. ചെമ്പ് വെളുത്ത നിറമുള്ള ഭസ്മമാകും. ഈ ഭസ്മം എല്ലാ രോഗങ്ങള്‍ക്കും ഉത്തമമാണ്. അനുപാതം മാറ്റി പ്രയോഗിച്ചാല്‍ മാറാത്ത രോഗങ്ങള്‍ ഇല്ല. ജരാനരകള്‍ പോകും. യൌവ്വനം തിരിച്ചു വരും. ഏറ്റവും വലിയ സാരോപദേശമായി ആയുര്‍വേദം അറിഞ്ഞവര്‍ ഇതിനെ കരുതുന്നു. ഇത് കഴിക്കുമ്പോള്‍ ഉപ്പും പുളിയും അല്‍പ്പം പോലും ഉപയോഗിക്കരുത്. പുളിച്ച തൈര്, മുയലിറച്ചി, ചെറുനാരങ്ങാ, കാടി, നല്ലെണ്ണ ഇവയും കഴിക്കരുത്. ചക്കപ്പഴം, വാഴപ്പഴം, പശുവിന് നെയ്യ്, പാല്, പഞ്ചസാര – ഇവ നന്നായി ഉപയോഗിക്കാം.
മൂത്ത കാഞ്ഞിരത്തിന്റെ വടക്കോട്ടു പോകുന്ന വേര് അഗ്രഭാഗം മുറിച്ച് ഒരു കുപ്പി നല്ലെണ്ണയില്‍ ഇറക്കിവെച്ച് പതിനഞ്ചു ദിവസം നോക്കിയാല്‍ എണ്ണയെ മുഴുവന്‍ കാഞ്ഞിരം ആഗിരണം ചെയ്യുന്നതു കാണാം. എണ്ണയെ ആഗിരണം ചെയ്തു കഴിഞ്ഞാല്‍ ആ മരം ഇല പൊഴിക്കും. ഒരു വിദേശവസ്തു തന്റെ ശരീരത്തില്‍ കയറി. അതും ചേര്‍ത്ത് മരത്തിന്റെ അടുക്കളയായ ഇലയില്‍ പാകപ്പെടുത്തിയാല്‍ ഉണ്ടായേക്കാവുന്ന അപകടം അറിഞ്ഞാണ് ആ മരം ഇല പൊഴിക്കുന്നത്. തുടര്‍ന്ന് പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ മരം വീണ്ടും തളിര്‍ക്കാന്‍ തുടങ്ങും. അപ്പോള്‍ വലിച്ചു കയറ്റിയ എണ്ണയെ വിസര്‍ജ്ജിക്കുന്നു. കുപ്പിയില്‍ തിരികെ കിട്ടുന്ന ആ എണ്ണയുടെ സ്വഭാവം പൂര്‍ണ്ണമായും മാറിയിരിക്കും. സകല വൈറസ് ബാധകള്‍ക്കും എതിരെ പ്രവര്‍ത്തിക്കുന്ന ഔഷധമാണ് ഈ എണ്ണ. പേവിഷബാധ(Rabies)യില്‍ പ്രത്യേകിച്ച് ഫലപ്രദമാണ് ഈ ഔഷധം. പേയിളകിയാല്‍ ഈ ഔഷധം അര ടീസ്പൂണ്‍ വീതം ദിവസം മൂന്നു നേരം നല്കിയാല് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ രോഗം മാറുന്നു എന്നത് രഹസ്യചികിത്സയില് പെട്ടതാണ്.
കാഞ്ഞിരത്തിന്റെ മരം തുളച്ച് വാളന്‍പുളി വെച്ച് തൊണ്ണൂറു ദിവസം കഴിഞ്ഞ് എടുത്താല്‍ അവീനു പകരം, അവീന്റെ സ്വഭാവങ്ങള്‍ ഇല്ലാതെ അവീന്‍ വേണ്ട യോഗങ്ങളില്‍ പരിചയസമ്പന്നരായ ഭിഷഗ്വരന്മാര് ഉപയോഗിക്കാറുണ്ട്.
ഹോമിയോപ്പതിയിൽ ഇത് Nux-v (Nux Vomica) എന്ന പേരില്‍ ഔഷധമായി ഉപയോഗിക്കുന്നു. പൈൽസ്, മാനസികരോഗം, തലവേദന, ആസ്മ, കഫക്കെട്ട് എന്നീ രോഗങ്ങൾ ഔഷധമായി ഹോമിയോപ്പതിയിൽ നക്സ് വൊമിക ഉപയോഗിക്കുന്നു.
മേല്‍പ്പറഞ്ഞത് ഓര്‍ക്കുക. കാഞ്ഞിരം വിഷമുള്ളതാണ്. കാഞ്ഞിരത്തിൻ കുരുവിൽ അടങ്ങിയിരിക്കുന്ന വിഷപദാർത്ഥങ്ങൾ അധികമായി അകത്തു ചെന്നാൽ മരണം വരെ സംഭവിക്കാം. ശുദ്ധി ചെയ്തു മാത്രം ഉപയോഗിക്കണം എന്നത് പ്രത്യേകം ശ്രദ്ധിക്കണം.
ഈ പറഞ്ഞ കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കുക. ഔഷധപ്രയോഗങ്ങള്‍ കൃതഹസ്തരായ വൈദ്യന്മാരുടെ ഉപദേശം അനുസരിച്ച് മാത്രം ചെയ്യുക.
നാടന്‍ ചെന്തെങ്ങിന്റെ കരിക്ക് വെട്ടി കണ്ണു തുരന്ന്
ഉള്ളില്‍ ഒരു പിടി ഇല്ലിനക്കരിയും അല്‍പ്പം കോലരക്കും ഇട്ട്,
ഉള്ളിലെ വെള്ളം വെട്ടിത്തിളയ്ക്കുംവരെ ചൂടാക്കി,
തണുപ്പിച്ച്, അരിച്ചെടുത്ത് പഞ്ചസാര ചേര്‍ത്തു കഴിക്കുക. രക്തമുണ്ടാകും. അനീമിയ മാറും.
കരിക്കിന്റെ തൊണ്ടു കളയാതെ മുകള്ഭാഗം വെട്ടിമാറ്റി വേണം എടുക്കുന്നത്. ഒരു ചട്ടിയില്‍ മണല്‍ ഇട്ട് കരിക്ക് വെച്ച്, ചട്ടി ചൂടാക്കിയാല്‍ കരിക്കിനുള്ളിലെ വെള്ളം ചൂടാകും. ഉള്ളിലെ വെള്ളം തിളച്ച് ചുവന്ന നിറമാകുന്നതു വരെ ചൂടാക്കണം.
ഇല്ലിനിക്കരി അഥവാ പുകയിറ വിറകു കത്തിക്കുന്ന അടുക്കളകളില്‍ ലഭിക്കും. പ്ലാവ് പോലെയുള്ള നാടന്‍ മരങ്ങളുടെ വിറക് കത്തിക്കുന്ന അടുക്കളയില്‍ നിന്ന് എടുക്കുന്ന ഇല്ലിനക്കരി ഉത്തമം. കോലരക്ക് അങ്ങാടിക്കടയില്‍ വാങ്ങാന്‍ കിട്ടും.
ഭാരതീയവിശ്വാസമനുസരിച്ച് നെല്ലി ഒരു ദിവ്യവൃക്ഷമാണ്. ഭരണി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് നെല്ലി നക്ഷത്രവൃക്ഷമാണ്. പ്രാചീനഭാരതീയവിശ്വാസപ്രകാരം നെല്ലിമരം വെച്ചുപിടിപ്പിക്കുക, നെല്ലിമരത്തിനു പ്രദക്ഷിണം വെയ്ക്കുക, നെല്ലിമരത്തിനു വെള്ളമൊഴിക്കുക, നെല്ലിക്കാ പതിവായി കഴിക്കുക ഇത്യാദികള്‍ പുണ്യപ്രവര്‍ത്തികള്‍ ആണ് – ഇതൊക്കെ ചെയ്യുന്നവരെ കലിദോഷം ബാധിക്കില്ല.
നെല്ലിമരത്തിന്റെ കായ, വിത്ത്, ഇല, മരത്തൊലി, വേര് ഇവ ഔഷധയോഗ്യമാണ്. ഒട്ടനവധി യോഗൌഷധങ്ങളില്‍ ഇവ ഉപയോഗിക്കപ്പെടുന്നു. നെല്ലിക്കായോടൊപ്പം കടുക്കയും താന്നിക്കയും ചേരുന്ന ത്രിഫല, നെല്ലിക്കാ ധാരാളമായി ചേരുന്ന ച്യവനപ്രാശം എന്നിവ ഇവയില്‍ പ്രസിദ്ധം.
നെല്ലിക്കായുടെ ഗുണങ്ങള്‍ അനവധി ആണ്. നെല്ലിക്കാ രസായനമാണ്, പാചനമാണ്, വിരേചനമാണ്, മൂത്രളമാണ്, വൃഷ്യമാണ്, ത്രിദോഷഹരമാണ്, കൃമിനാശകമാണ്, കഫനാശകമാണ്. പ്രമേഹം, ചുമ, ആസ്ത്മ, നേത്രരോഗങ്ങള്‍, ശൂല, കുടല്‍വ്രണങ്ങള്‍, അമ്ലപിത്തം, ത്വക്-രോഗങ്ങള്‍, പാണ്ഡുത, യകൃത്-രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, പനി, കാമല, വയറിളക്കം, വയറുകടി, അകാലനര, പ്രദരം, കുഷ്ഠം, രക്തപിത്തം തുടങ്ങിയ രോഗങ്ങളിലെല്ലാം ഉത്തമമാണ്.
13 | ഔഷധസസ്യങ്ങള്‍ | നെല്ലി
പച്ചനെല്ലിക്ക കുരുകളഞ്ഞത് രണ്ടു കഴഞ്ച് വീതം രണ്ടു തുടം പാലില്‍ ചേര്‍ത്തു ദിവസം രണ്ടു നേരം കഴിച്ചാല്‍ അമ്ലപിത്തം ശമിക്കും.
നെല്ലിക്കയുടെ നീര്, ചിറ്റമൃതിന് നീര് ഇവ സമമെടുത്ത് ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നിത്യം സേവിച്ചാല്‍ പ്രമേഹം ശമിക്കും.
നെല്ലിക്ക ഉണക്കിപ്പൊടിച്ചു ശുദ്ധമായ പശുവിന്നെയ്യ് ചേര്‍ത്തു സേവിച്ചാല്‍ ത്വക്-രോഗങ്ങള്‍ മാറും. പത്തു മില്ലി നെയ്യില്‍ അരക്കഴഞ്ച് നെല്ലിക്കാപ്പൊടി ചേര്‍ത്തു സേവിക്കാം. ത്വക്കില്‍ ഉണ്ടാകുന്ന പലതരം അലര്‍ജികളും ഇതുകൊണ്ടു മാറും.
നെല്ലിക്കപ്പൊടി പഞ്ചസാര ചേര്‍ത്തു കഴിച്ചാല്‍ രക്തപിത്തം ശമിക്കും.
പച്ചനെല്ലിക്കാനീര് നിത്യം കഴിച്ചാല്‍ മൂത്രം വര്‍ദ്ധിക്കും.
നെല്ലിക്കാനീര് പതിവായി തൊലിപ്പുറത്തു പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞു കുളിച്ചാല്‍ ത്വക്കിന് കുളിര്‍മ്മയും ഉന്മേഷവും ഉണ്ടാകും. നെല്ലിക്കായിട്ടു വെന്ത വെള്ളത്തില്‍ കുളിക്കുന്നതും നല്ലതാണ്.
നെല്ലിക്കാനീരില്‍ കുമ്പളങ്ങാനീരും ചെറുതേനും ചേര്‍ത്തു നിത്യം കഴിച്ചാല്‍ അതിസ്ഥൌല്യം / ദുര്‍മേദസ്സ് മാറും. മുപ്പതു മില്ലിലിറ്റര്‍ നെല്ലിക്കാനീരില്‍ മുപ്പതു മില്ലിലിറ്റര്‍ കുമ്പളങ്ങാനീരും ഒരു ടീസ്പൂണ്‍ ചെറുതേനും ചേര്‍ത്ത് കഴിക്കാം. പൊണ്ണത്തടി കുറയും.
നെല്ലിക്കാനീര് നന്നായി അരിച്ചു കണ്ണില്‍ ഇറ്റിച്ചാല്‍ നേത്രരോഗങ്ങള്‍ മാറും.
നെല്ലിക്ക, കടുക്ക, താന്നിക്ക എന്നിവയുടെ തോട് സമമായെടുത്തു പൊടിച്ചു വെച്ച് തേനും നെയ്യും അസമയോഗത്തില്‍ ചേര്‍ത്ത് നിത്യം സേവിച്ചാല്‍ നേത്രരോഗങ്ങള്‍ മാറും, മലബന്ധം മാറും, പാണ്ഡുത (വിളര്‍ച്ച) യിലും അതീവഫലപ്രദമാണ്.
നെല്ലിക്കാനീര്, കീഴാര്‍നെല്ലിയുടെ നീര്, ചിറ്റമൃതിന്റെ നീര്, വരട്ടുമഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്തു കഴിച്ചാല്‍ ഏതു പ്രമേഹവും നിയന്ത്രണത്തിലാകും. രക്തത്തിലെ ഷുഗര്‍ കുറഞ്ഞു പോകാതെ ശ്രദ്ധിച്ചു വേണം ഈ ഔഷധം ഉപയോഗിക്കേണ്ടത്.അഞ്ചു മില്ലി ചിറ്റമൃതിന്‍നീരും, പത്തു മില്ലി കീഴാര്‍നെല്ലിനീരും, നാല്‍പ്പതുമില്ലി നെല്ലിക്കാനീരും ചേര്‍ത്ത്, അതില്‍ അരകഴഞ്ച് വരട്ടുമഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കാം.
നെല്ലിക്കാത്തോട്, കടുക്കാത്തോട് ഇവ നാലു ഗ്രാം വീതം, ഞെരിഞ്ഞാമ്പുളിക്കിഴങ്ങ് ഒരു ഗ്രാം നന്നായിപ്പൊടിച്ചു രണ്ടു നാഴി വെള്ളത്തില്‍ തിളപ്പിച്ച് വറ്റിച്ച് രണ്ട് ഔണ്‍സ് വീതം കൊടുത്താല്‍ മലമൂത്രതടസ്സങ്ങള്‍ മാറും.
നെല്ലിക്കുരു രക്തചന്ദനം ചേര്‍ത്തരച്ചു തേനും കൂട്ടി സേവിച്ചാല്‍ ഛര്‍ദ്ദിയും മനംപുരട്ടലും ശമിക്കും.
നെല്ലിക്കാ പുളിച്ച മോരില്‍ അരച്ചു നെറ്റിയില്‍ പുരട്ടിയാല്‍ തലവേദന മാറും.
നെല്ലിക്കുരു ചുട്ടുപൊടിച്ച് ഗൃഹധൂമവും എണ്ണയും ചേര്‍ത്തു പുരട്ടിയാല്‍ മിക്കവാറും എല്ലാ വ്രണങ്ങളും ഉണങ്ങും. (അട്ടക്കരി, ഇല്ലിനക്കരി, പുകയറ എന്നിങ്ങനെ പല പേരുകളില്‍ ഗൃഹധൂമം അറിയപ്പെടുന്നു. എണ്ണ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എള്ള് ആട്ടിയ എണ്ണ ആണ്)
നെല്ലിക്കുരു കഷായം വെച്ചു കഴിച്ചാല്‍ പ്രമേഹവും ജ്വരവും ശമിക്കും.
നെല്ലിക്കുരു നെയ്യില്‍ വറുത്തരച്ചു നെറ്റിയില്‍ കനത്തില്‍ പുരട്ടുന്നത് ലുക്കീമിയയിലും മറ്റും മസ്തിഷ്കരക്തസ്രാവം ഉണ്ടാകാതിരിക്കുന്നതിനും മൂക്കില്‍കൂടി രക്തം വരുന്നതിനും നല്ലതാണ്.
നെല്ലിക്കാത്തോട്, കടുക്കാത്തോട്, താന്നിക്കാത്തോട് ഇവ എള്ള് ചേര്‍ത്തു പൊടിച്ചുവെച്ചു സേവിച്ചാല്‍ ആരോഗ്യവും സൌന്ദര്യവും ആയുസ്സും ഉണ്ടാകും.
ത്രിഫല : ഒരു കടുക്ക, രണ്ടു താന്നിക്ക, നാലു നെല്ലിക്ക കുരു കളഞ്ഞു പൊടിച്ചു ചേര്‍ത്താല്‍ ത്രിഫല ആയി. ഇത് നീര്, പ്രമേഹം, വിഷമജ്വരം, കഫകോപം, പിത്തകോപം, കുഷ്ഠം എന്നിവയെ ശമിപ്പിക്കും. ജഠരാഗ്നിയ്ക്കു പാചനശക്തിയെ ഉണ്ടാക്കും. രസായനമാണ് – ജരാനരകളെ നശിപ്പിച്ചു ആയുസ്സിനെ നിലനിര്‍ത്തും. ത്രിഫല നെയ്യും തേനും ചേര്‍ത്തു ശീലിച്ചാല്‍ നേത്രരോഗങ്ങള്‍ ശമിക്കും.
ഷഡ്-രസങ്ങളില്‍ ഉപ്പ് ഒഴികെയുള്ളവ നെല്ലിക്കയില്‍ ഉണ്ട്. ഉപ്പു ചേര്‍ത്ത നെല്ലിക്ക ഉത്തമഭക്ഷണമാണ്.
നെല്ലിക്കയും കൂവളത്തിന്റെ തളിരിലയും അമുക്കുരം പൊടിച്ചതും നായ്ക്കുരണപ്പരിപ്പും, നാരും മൊരിയും കളഞ്ഞ ശതാവരിക്കിഴങ്ങും ഭരണിയിലാക്കി തേന്‍ നിറച്ച് അടച്ചു തൊണ്ണൂറു ദിവസം വെച്ച്, പിഴിഞ്ഞ് അരിച്ച് എടുത്ത്, പത്ത് മില്ലി വീതം സേവിച്ചാല്‍ ത്രിദോഷങ്ങള്‍ കൊണ്ടുള്ള രോഗങ്ങള്‍ മാറും.
നെല്ലിക്ക അരച്ചു അടിവയറ്റില്‍ പൂശുന്നത് മൂത്രതടസ്സം മാറാന്‍ നല്ലതാണ്.
നെല്ലിക്കയും ജാതിക്കാപ്പരിപ്പു നാലായി കീറിയതും തുല്യയളവില്‍ എടുത്ത്, ശുദ്ധമായ കാരെള്ളാട്ടിയ എണ്ണയില്‍ ഇട്ടുവെച്ച്, ഇരുപത്തിയൊന്നു ദിവസം കഴിഞ്ഞ്, ദിനവും അതില്‍ ഒരു നെല്ലിക്കയും ജാതിക്കാപ്പരിപ്പിന്റെ നാലിലൊരു ഭാഗവും അതില്‍ നിന്നെടുത്ത ഒരു ടീസ്പൂണ്‍ എണ്ണയും ചേര്‍ത്ത് ഒരു മണ്ഡലകാലം സേവിച്ചാല്‍ പ്രമേഹം മൂലം ബീജശേഷി നഷ്ടപ്പെട്ട് കുട്ടികളുണ്ടാകാതെ വിഷമിക്കുന്ന പുരുഷന് പ്രമേഹം തീര്‍ത്തും പോകുന്നതും അനപത്യദോഷം മാറുന്നതുമാണ്.
നെല്ലിയുടെ ഔഷധഗുണങ്ങള്‍ ഇവിടെ തീരുന്നില്ല. നെല്ലിക്കായുടെ ചില ഉപയോഗങ്ങള്‍ മാത്രമാണ് മേല്പ്പറഞ്ഞിരിക്കുന്നത്. ഇലയും മരത്തൊലിയും വേരുമെല്ലാം കായ പോലെ തന്നെ പ്രയോജനമുള്ളതാണ്. ഈ പോസ്റ്റ് Share ചെയ്യുന്നത് നല്ലതുതന്നെ. ഇതൊന്നും അറിയാത്ത കുറേപ്പേര് ഇതൊക്കെ അറിയും. അതിലും പ്രധാനം ഈ വൃക്ഷം നട്ടു പരിപാലിച്ചു വളര്‍ത്തുക എന്നതിനാണ്. തലമുറകള്‍ക്കു ആരോഗ്യദായിയാകാന്‍ ഒരു മരം നട്ടുവളര്‍ത്താം നമുക്ക്.
ഒരു ഫലവൃക്ഷം എന്ന നിലയില്‍ ആണ് നാം പൊതുവേ തെങ്ങിനെ കാണുന്നത് .തെങ്ങിന്റെ എല്ലാ ഭാഗങ്ങളും മനുഷ്യന് നിത്യജീവിതത്തില്‍ ഉപയോഗപ്രദമായതുകൊണ്ടാവണം തെങ്ങിനെ മലയാളികള്‍ കല്പ്പവൃക്ഷം എന്ന് വിളിക്കുന്നത്. നിത്യോപയോഗത്തില് ഉള്ള ഉപയോഗങ്ങളെക്കാള് എത്രയോ അധികമാണ് ഒരു ഔഷധി എന്ന നിലയില്‍ തെങ്ങിന്റെ മഹത്വം. പക്ഷെ ആ അറിവുകള്‍ സാധാരണക്കാരന് ഇന്ന് അന്യമാണ് എന്നതാണ് സത്യം. ഔഷധയോഗ്യമല്ലാത്ത ഒരു ഭാഗവും തെങ്ങിനില്ല. ഔഷധ ആവശ്യത്തിന് ചെന്തെങ്ങ് ആണ് ഉത്തമം. ഓര്‍ക്കുക, കരിക്കിനായി വെച്ചു പിടിപ്പിക്കുന്ന ഗൌളീഗാത്രം ചെന്തെങ്ങല്ല.
11 | ഔഷധസസ്യങ്ങള്‍ | തെങ്ങ്
#1 അകത്തു തുളിച്ചിട്ടില്ലാത്ത കരിക്ക് വെട്ടി, അതില്‍ അല്‍പ്പം തവിട് ചേര്‍ത്ത്, അതിനകത്തെ മഞ്ഞനിറത്തില്‍ ചിരട്ടയോടു ചേര്‍ന്നു കാണുന്ന ഭാഗവും ചേര്‍ത്ത് വടിച്ചെടുത്ത്, അത് കലക്കി ഇളനീര് ദിവസവും രാവിലെ കഴിച്ചാല്‍ പ്രമേഹം ദിവസങ്ങള്‍ കൊണ്ട് ശമിക്കും. കാമ്പ് കട്ടിയാകുന്നതിനു മുമ്പ് ഉള്ള കരിക്ക് ആണ് വേണ്ടത്.
#2 കാമ്പ് ഉറയ്ക്കാത്ത ഒരു കരിക്കെടുത്ത്, അതിന്റെ കണ്ണ് തുരന്ന്, കരിക്കിനുള്ളില്‍ ആറിഞ്ചു നീളത്തില്‍ കുരുമുളകുവള്ളി മുറിച്ചു ചതച്ച് തലേന്നാള്‍ ഇട്ടുവെച്ച്, പിറ്റേന്ന് രാവിലെ ചിരട്ടയോടു ചേര്‍ന്ന ഭാഗം ചേര്‍ത്തു വടിച്ചെടുത്ത്, അരിച്ചു നിത്യം സേവിച്ചാല്‍ ദിവസങ്ങള്‍ കൊണ്ട് പ്രമേഹം സുഖപ്പെടും.
#3 കാശാവ് എന്നൊരു ഔഷധസസ്യം ഉണ്ട്. നീലാഞ്ജനി, കാഞ്ഞാവ്, കനലി, അഞ്ജനമരം, കായാവ്, കായാമ്പൂ അങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ആ ചെടിയുടെ ഇലകള്‍ പറിച്ചെടുത്തു വൃത്തിയാക്കി, തൊണ്ടു കളഞ്ഞെടുത്ത് മുകള്ഭാഗം തുരന്ന കരിക്കിന്റെ ഉള്ളിലിട്ടു നന്നായി പുഴുങ്ങി, നീര് പിഴിഞ്ഞെടുത്ത്, ശുദ്ധിയുള്ള തുണി കൊണ്ട് അരിച്ച്, തണുത്തു കഴിഞ്ഞ് കണ്ണില്‍ ഒഴിച്ചാല്‍ നേത്രരോഗങ്ങള്‍ എല്ലാം ശമിക്കും. തേന്‍ ചേര്‍ത്തു വെച്ചു സൂക്ഷിച്ചാല്‍ തുടര്‍ന്നും ഉപയോഗിക്കാം.
#4 തൊണ്ട് ചെത്തിക്കളഞ്ഞെടുത്ത കരിക്കിന്റെ മുകളില്‍ ഒരു ദ്വാരമുണ്ടാക്കി, അതിനുള്ളില്‍ ഒരു പിടി ഇല്ലിനക്കരിയും അല്‍പ്പം കോലരക്കും ഇട്ട്, മണലു നിറച്ച ചട്ടിയില്‍ കുത്തിനിര്‍ത്തി, കരിക്കിലെ വെള്ളം വെട്ടിത്തിളയ്ക്കുന്നതു വരെ ചട്ടി തീയില്‍ ചൂടാക്കി, ഇറക്കിവെച്ചു തണുപ്പിച്ച് ഊറ്റിയെടുത്ത് നിത്യം കുടിച്ചാല്‍ അനീമിയ മാറും. തണുപ്പിച്ചെടുത്ത ദ്രാവകത്തിന് നല്ല ചുവപ്പു നിറമായിരിക്കും. ഈ ഒരൊറ്റ ഔഷധം കൊണ്ട് ഹീമോഗ്ലോബിന്‍ കൂടും, പ്ലേറ്റ്ലെറ്റ് കൂടും. തെങ്ങിന്റെ തടി, കൊതുമ്പ്, തൊണ്ട്, ചിരട്ട ഇവയൊക്കെ കത്തിക്കുന്ന അടുക്കളയില്‍ കിട്ടുന്ന ഇല്ലിനക്കരി ആണ് ഉത്തമം. ഏതു ഫലവൃക്ഷങ്ങളുടെ വിറക് കത്തിക്കുന്ന അടുക്കളയിലെ പുകയിറയും ഉപയോഗിക്കാം.
#5 അതിസാരം, കോളറ പോലെയുള്ള രോഗങ്ങളില്‍ ശരീരത്തിലെ ജലാംശം വിരേചിച്ചു പോകമൂലം ശക്തമായ ദാഹം ഉണ്ടാകുമ്പോള്‍ നിര്‍ലോഭം കരിക്കിന്‍വെള്ളം ഇടവിട്ട് കൊടുത്താല്‍ നിര്‍ജ്ജലീകരണത്തില്‍ നിന്ന് രോഗി രക്ഷപ്പെടും.
#6 ഹൃദ്രോഗം മൂലം ഉപ്പ് കഴിക്കാന്‍ സാധിക്കാതെ വരുന്ന രോഗികളില്‍ ഉപ്പിന്റെ അഭാവം മൂലമുണ്ടാകുന്ന ക്ഷീണം ഇല്ലാതാക്കാന്‍ കരിക്കിന് വെള്ളം ഉത്തമം. കരിക്കിന്‍വെള്ളത്തിലെ ഉപ്പ് രോഗിയ്ക്ക് പഥ്യമാണ്. സാധാരണ ഉപ്പു കഴിച്ചാല്‍ ഉണ്ടാകുന്ന കുഴപ്പങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നു തന്നെയല്ല, ധാരാളം മൂത്രം പോകാന്‍ കരിക്കിന്‍വെള്ളം സഹായകമാണ്.
#7 മച്ചിങ്ങ ലേഹ്യം ഉണ്ടാക്കിക്കഴിച്ചാല്‍ ശ്വാസംമുട്ടല്‍ മാറും. വായിലുണ്ടാകുന്ന രുചികേട് മാറും.
#8 വെടലക്കരിക്ക് ശര്‍ക്കര ചേര്‍ത്ത് നിത്യം കഴിച്ചാല്‍ ബീജശേഷി കുറവായ പുരുഷന്മാര്ക്ക് ബീജശേഷി കൂടും. കട്ടിയുള്ള കരിക്ക് ആണ് വേണ്ടത്. തെങ്ങയാവുന്നതിനു മുമ്പുള്ള പരുവം.
#9 തെങ്ങിന്റെ പഴുത്ത മടല് വാട്ടിപ്പിഴിഞ്ഞു നീരെടുത്ത് അതില്‍ വറുത്തു പൊടിച്ച ജീരകവും കല്‍ക്കണ്ടവും ചേര്‍ത്തു കഴിക്കാന്‍ കൊടുത്താല്‍ ഏതു ചുമയും ശമിക്കും. മടല് ചെറുതായി മുറിച്ച് നാലോ അഞ്ചോ വാഴയില കൊണ്ടു പൊതിഞ്ഞുകെട്ടി കനലില്‍ ഇട്ടാല്‍ വാട്ടിയെടുക്കാം. അതിനുള്ള സൗകര്യം ഇല്ലെങ്കില്‍ മുറിച്ച മടല് ആവിയില്‍ പുഴുങ്ങിയെടുത്ത് ചതച്ചു നീര് എടുത്താലും മതി.
#10 തെങ്ങിന്റെ ഇളംമടല്‍ വാട്ടിപ്പിഴിഞ്ഞ്, നീരെടുത്ത്, അതില്‍ ജീരകം ചേര്‍ത്തു കൊടുത്താല്‍ കുട്ടികളില്‍ ഉണ്ടാകുന്ന നെഫ്രോടിക് സിന്‍ഡ്രോം പോലെയുള്ള വൃക്കയിലുണ്ടാകുന്ന തകരാറുകള്‍ ശമിക്കും. മടല് മേല്‍പ്പറഞ്ഞ രീതിയില്‍ വാട്ടിയെടുത്താല്‍ മതിയാകും.
#11 “ഞവണിക്ക” ഒരു ജലജീവിയാണ്. “അട്ടക്കൂട്”, “ഞൌഞ്ഞി” എന്നും പേരുകളുണ്ട്. നല്ല വിളഞ്ഞ തേങ്ങയുടെ പാല് എടുത്ത് അതില്‍ ഞവണിക്കയുടെ മാംസം അരച്ചു ചേര്‍ത്ത്, വെന്ത് എടുക്കുന്ന തൈലം Glioma, Mixed Glioma, Astrocytoma തുടങ്ങിയ മസ്തിഷ്കരോഗങ്ങളില് അതീവഫലപ്രദമാണ്.
#12 വിളഞ്ഞ തേങ്ങ വെന്ത വെളിച്ചെണ്ണ കഴിച്ചാല്‍ ഉള്ളിലെ മുറിവുകള്‍ ഉണങ്ങും. പ്രസവസമയത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന മുറിവുകള്‍ ഉണങ്ങാന്‍ ഈ വെന്ത വെളിച്ചെണ്ണ വളരെ ഫലപ്രദമാണ്.
#13 കൊച്ചുകുഞ്ഞുങ്ങളെ തേച്ചു കുളിപ്പിക്കാനും വെന്ത വെളിച്ചെണ്ണ അത്യുത്തമം.
#14 തെങ്ങിന്റെ പച്ച ഈര്‍ക്കിലി ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാല്‍ ഛര്‍ദ്ദി മാറും. ഈര്ക്കിലിയോടൊപ്പം മലര് ഇട്ടു വെള്ളം തിളപ്പിച്ചാല്‍ ഛര്‍ദ്ദി പെട്ടന്നു ശമിക്കും.
#15 പ്രായമാവുമ്പോള്‍ പൊതുവേ ഉണ്ടാകാറുള്ള ഹൃദയത്തിനുള്ള വേദന, നടക്കുമ്പോഴുണ്ടാകുന്ന കിതപ്പ് ഇവ മാറാന്‍ നിത്യം വെറും വയറ്റില്‍ രണ്ടു പച്ച ഈര്‍ക്കിലി കടിച്ചു ചവച്ചു നീര് ഇറക്കിയാല്‍ മതിയാകും. ഇതു കൊണ്ട് മാത്രം നെഞ്ചെരിച്ചില്‍ മാറും. ഹൃദയത്തിലെ ബ്ലോക്കുകള്‍ മാറും.
#16 പെണ്‍കുട്ടികളില്‍ ആര്‍ത്തവസമയത്ത് ഉണ്ടാകുന്ന അതിയായ വേദന (ആര്‍ത്തവശൂല) മാറാന്‍ തെങ്ങിന് പൂക്കുലയുടെ അല്ലിയെടുത്തു ചതച്ചു പിഴിഞ്ഞ് പൊടിയരിക്കഞ്ഞി വെച്ചോ പാലില്‍ തിളപ്പിച്ചോ ഒരൊറ്റത്തവണ കഴിച്ചാല്‍ മതിയാകും. തെങ്ങിന്‍പൂക്കുല ലേഹ്യം സ്ത്രീരോഗങ്ങളില്‍ പൊതുവേ അതീവഫലപ്രദമാണ്.
#21 തെങ്ങിന്‍കള്ളിന്റെ മട്ടില്‍ തിപ്പലിയും വയമ്പും സമമെടുത്ത് അരച്ച് കുഴമ്പുപരുവമാക്കി അപകടത്തില്‍ നട്ടെല്ലു പൊട്ടി കിടപ്പിലായ രോഗിയുടെ കാല്പ്പാദങ്ങളില് തോരെത്തോരെ പുരട്ടിയാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എഴുന്നേറ്റു നടക്കും. അപകടം സംഭവിച്ചു പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഈ ഔഷധപ്രയോഗം നടത്തണമെന്നു മാത്രം.
#22 തെങ്ങിന്റെ വേര് വെന്ത കഷായം വയറുവേദന, മഹോദരം എന്നിവ ശമിപ്പിക്കും. 60 ഗ്രാം വേര് ചതച്ച് 12 ഗ്ലാസ് വെള്ളത്തില്‍ വെന്ത് ഒന്നര ഗ്ലാസ് ആക്കി വറ്റിച്ച് അരിച്ച് അര ഗ്ലാസ് വീതം മൂന്നു നേരം കഴിക്കുന്നതാണ് കഷായവിധി. 20 ഗ്രാം തെങ്ങിന്റെ വേര് ചതച്ച് നാഴി വെള്ളത്തില്‍ 15 മിനിട്ട് നേരം തിളപ്പിച്ച് ആ വെള്ളം പലപ്പോഴായി കുടിക്കുന്നതും ഫലപ്രദമാണ്.
#23 തെങ്ങിന്റെ ഇളംവേര് മേല്‍പ്പറഞ്ഞ പടി കഷായം വെച്ച് കഴിച്ചാല്‍ വൃക്ക തകരാറു വന്ന രോഗിയുടെ വൃക്ക വീണ്ടും പ്രവര്‍ത്തനക്ഷമമാകും. മൂത്രം പ്രയാസമെന്യേ പോകാന്‍ തുടങ്ങും. 60 ഗ്രാം വേര് ചതച്ച് 12 ഗ്ലാസ് വെള്ളത്തില്‍ വെന്ത് ഒന്നര ഗ്ലാസ് ആക്കി വറ്റിച്ച് അരിച്ച് അര ഗ്ലാസ് വീതം മൂന്നു നേരം കഴിക്കുന്നതാണ് കഷായവിധി.
#24 തേങ്ങയുടെ തൊണ്ട് ഇടിച്ചുപിഴിഞ്ഞെടുത്ത നീര് കഴിച്ചാല്‍ പുളിച്ചുതികട്ടല്‍ ശമിക്കും. കരിക്കിന് വെള്ളവും പുളിച്ചുതികട്ടലിന് നല്ലതാണ്.
#25 ചകിരിയില്‍ നിന്ന് ഉണ്ടാക്കുന്ന ലവണം പുളിച്ചുതികട്ടിലിന് അത്യുത്തമമാണ്. ചകിരി കരിച്ച്, ചാരം വെള്ളത്തില്‍ കലക്കി, ഊറ്റിയെടുത്ത് ഉണക്കിയാല്‍ കിട്ടുന്ന പൊടി അരിമണി വലുപ്പം ദിവസം മൂന്നോ നാലോ നേരം കഴിച്ച് അനുപാനമായി പാല് കുടിച്ചാല്‍ പുളിച്ചുതികട്ടല്‍ പെട്ടന്ന് ശമിക്കും.
മേല്‍പ്പറഞ്ഞവ പരിമിതപരിമാണത്തിലുള്ള ഗൃഹവൈദ്യപ്രയോഗങ്ങള്‍ മാത്രമാണ്. അനവധി ആയുര്‍വേദയോഗൌഷധങ്ങളില്‍ തെങ്ങിന്റെ വിവിധഭാഗങ്ങള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. കുഹളികുസുമാദി കഷായം, തെങ്ങിന്പൂക്കുലലേഹ്യം തുടങ്ങിയവ ഉദാഹരണങ്ങള്‍. കൂടാതെ ബാഹ്യലേപമായി ഉപയോഗിക്കുന്ന ഒട്ടനവധി ഔഷധങ്ങളില്‍ വെളിച്ചെണ്ണ പ്രധാനചേരുവയാണ്.
ഉണക്കമുന്തിരിങ്ങയും കടുക്കയും കഷായം വെച്ചു സേവിച്ചാല്‍ പനി ശമിക്കും.
കുട്ടികളില്‍ ഉണ്ടാകുന്ന കരപ്പന് പോലെയുള്ള ചൊറിയില്‍, അതു മൂലം ഉണ്ടാകുന്ന പനിയില്‍, പനിച്ച് ചൂടു പൊന്തുന്നതില്‍, പാണ്ഢുതയില് എല്ലാം ഈ ഔഷധം അത്യുത്തമമാണ്.
“കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പു ശമിപ്പതുണ്ടോ?” – ഈ പഴഞ്ചൊല്ലിലൂടെ കേരളീയന് കണ്ടും കാണാതെയും പരിചിതമാണ് കാരസ്കരം അഥവാ കാഞ്ഞിരം.
അശ്വതി നാളില്‍ ജനിച്ചവരുടെ നക്ഷത്രവൃക്ഷമാണ് കാഞ്ഞിരം. കാരസ്കരം എന്ന് സംസ്കൃതനാമം. Strychnos nux-vomica Linn എന്ന് സസ്യശാസ്ത്രസംബന്ധനാമം.
തിക്തരസവും രൂക്ഷ ലഘു തീക്ഷ്ണഗുണവുമുള്ളതാണ് കാഞ്ഞിരം. ഉഷ്ണവീര്യമാണ്. വിപാകത്തില്‍ എരിവാണ് കാഞ്ഞിരം. ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും അലോപ്പതിയിലും ഔഷധമായി ഉപയോഗിക്കപ്പെടുന്നുണ്ട്.
ആയുര്‍വേദത്തില്‍ കഫരോഗങ്ങളെയും വാതരോഗങ്ങളെയും കാഞ്ഞിരം ശമിപ്പിക്കുന്നു. രക്തത്തിന്റെ ന്യൂനമര്‍ദ്ദത്തില്‍ ഉത്തമ ഔഷധമാണ്.
കാഞ്ഞിരത്തിന്റെ വേര്, ഇല, തൊലി, കുരു എന്നീ ഭാഗങ്ങള്‍ ഔഷധയോഗ്യമാണ്. കാഞ്ഞിരം വിഷസസ്യമാകയാല്‍ അതിന്റെ ശുദ്ധി മനസ്സിലാക്കി വേണം ഉപയോഗിക്കേണ്ടത്.
കാഞ്ഞിരം ആമവാത (Arthritis) ഹരമാണ്.
ഹൃദയത്തിന്റെ സങ്കോചവികാസക്ഷമതയെ വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള ഔഷധമാകയാല്‍ ഉപയോഗിക്കുമ്പോള്‍ മാത്ര വളരെ സൂക്ഷിക്കണം.
കാഞ്ഞിരത്തിന്റെ കാതല്‍ അര്‍ശസിന് (Piles) നല്ലതാണ്. ജ്വരത്തില്‍ വിശേഷമാണ്. ഗ്രഹണിയിലും ഉപയോഗിക്കാം.
കാഞ്ഞിരക്കുരുവിന് ഒരു തരം മത്തുണ്ട്. ഈ ഗുണം കാരണം കാഞ്ഞിരക്കുരുവിനെ കാമോദ്ദീപനമെന്ന നിലയില്‍ കൃതഹസ്തരായ പഴയ വൈദ്യന്മാര് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്.
നാഡീവൈകല്യങ്ങള്‍ക്ക് കാഞ്ഞിരത്തിന്റെ കുരു വിശേഷമാണ്. ഗ്രഹണിയിലും കാഞ്ഞിരക്കുരു ഉപയോഗപ്രദമാണ്.
കാരസ്കരതൈലം ആമവാതം, Tennis Elbow എന്നറിയപ്പെടുന്ന കൈമുട്ടുവേദന, മലബന്ധം, ഗുദഭ്രംശം, ശുക്ലസ്രാവം, ജ്വരം, അപസ്മാരം, പ്രമേഹം, പാണ്ഡുത (വിളര്‍ച്ച – Anemia), മഞ്ഞപ്പിത്തം തുടങ്ങി അനവധി രോഗങ്ങളില്‍ പ്രയോജനപ്രദമാണ്.
മൂത്ത കാഞ്ഞിരത്തിന്റെ വടക്കോട്ടു പോകുന്ന വേര് അഗ്രഭാഗം മുറിച്ച് ഒരു കുപ്പി എള്ളെണ്ണയില്‍ ഇറക്കിവെച്ച് പതിനഞ്ചു ദിവസം നോക്കിയാല്‍ എണ്ണയെ മുഴുവന്‍ കാഞ്ഞിരം ആഗിരണം ചെയ്യുന്നതു കാണാം. എണ്ണ വലിച്ചെടുത്ത മരം ഇല പൊഴിക്കുന്നു. തുടര്‍ന്ന് പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ മരം തളിര്‍ക്കാന്‍ തുടങ്ങുന്നു. ഒപ്പം വലിച്ചെടുത്ത എണ്ണയെ മുഴുവന്‍ വിസര്‍ജ്ജിക്കുന്നു. ഈ എണ്ണ എല്ലാ വൈറസുകളെയും നശിപ്പിക്കാന്‍ ശക്തമാണ് – പേവിഷബാധയില്‍ (Rabies) പ്രത്യേകിച്ച്. പേയിളകിയാല്‍ ഈ എണ്ണ അര ടീസ്പൂണ്‍ വീതം മൂന്നു നേരം കഴിക്കാന്‍ നല്കിയാല് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ രോഗം മാറും.
ഹോമിയോപ്പതിയിൽ ഇത് Nux-Vomica എന്ന ഔഷധമായി ഉപയോഗിക്കുന്നു. പൈൽസ്, മാനസികരോഗം, തലവേദന, ആസ്മ, കഫക്കെട്ട് എന്നീ രോഗങ്ങൾ ഔഷധമായി ഹോമിയോപ്പതിയിൽ നക്സ് വൊമിക ഉപയോഗിക്കുന്നു
കാഞ്ഞിരം വിഷമുള്ളതാണ്. ശുദ്ധി ചെയ്തു മാത്രം ഉപയോഗിക്കണം.
നല്ല മുളങ്കര്‍പ്പൂരം കീഴാര്‍നെല്ലിയുടെ നീരില്‍ സേവിക്കുന്നത് എല്ലാത്തരം പാണ്ഡുതകള്ക്കും ലുക്കീമിയയ്ക്കും അതീവഫലപ്രദമാണ്.
ചില മുളകളുടെ ഉള്ളില്‍ ദ്രവരൂപത്തില്‍ നിറഞ്ഞ്, ക്രമേണ ഖരരൂപത്തിലാകുന്ന ദ്രവ്യമാണ് മുളങ്കര്‍പ്പൂരം. വംശരോചനം, മുളവെണ്ണ, മുളനൂറ് ഇങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ ദ്രവ്യം അനേകം രോഗങ്ങള്‍ക്ക് ഔഷധമാണ്. വാങ്ങുമ്പോള്‍ വിശ്വസനീയമായ മരുന്നുകടയില്‍ നിന്ന് മാത്രമേ വാങ്ങാവൂ. ഉത്തമദ്രവ്യം ഉദ്ദേശിച്ച ഫലം തരും.