മുള്മുരിക്കിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരില്‍ ചെറുതിപ്പലി ഏഴു തവണ ഭാവന ചെയ്തെടുത്ത് വര്ദ്ധമാനയോഗത്തില് 21 ദിവസം ചെറുതേനില്‍ സേവിച്ചാല്‍ കരള്‍സംബന്ധിയായ എല്ലാ ആമയങ്ങളും ശമിക്കും. കരളിന് രസായനമാണ് ഈ ഔഷധം. ഫാറ്റി ലിവര്‍, ലിവര്‍ ഫൈബ്രോസിസ്, ലിവര്‍ സിറോസിസ് തുടങ്ങി എല്ലാ കരള്‍ രോഗങ്ങളിലും അത്ഭുത ഫലദായിയാണ് ഈ ഔഷധം.
മുരിക്കിന്റെ ഇല ചതച്ചു പിഴിഞ്ഞ് നീര് എടുത്ത് അതില്‍ തിപ്പലി ഇട്ട് തിളപ്പിച്ചു കുറുക്കി തണലില്‍ ഉണക്കി എടുക്കുക എന്നതാണ് ഇവിടെ ഭാവന ചെയ്യുക എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. അങ്ങനെ ഏഴു പ്രാവശ്യം
ആദ്യത്തെ ദിവസം ഒരു തിപ്പലി, രണ്ടാമത്തെ ദിവസം രണ്ട്, അങ്ങനെ കൂട്ടിക്കൂട്ടി 21 ദിവസം. ശേഷം ഓരോന്നായി കുറച്ചു കുറച്ചു കൊണ്ടുവന്നു ഒടുവില്‍ ഒരെണ്ണമാക്കി നിര്‍ത്തുക.
കരള്‍ രോഗങ്ങളില്‍ കീഴാര്‍നെല്ലി ചേര്‍ന്ന ഈ പ്രയോഗം അതീവഫലപ്രദമാണ്.
ജീരകം, ഏലത്തരി, കല്‍ക്കണ്ടം, പറിച്ചുണക്കിയ കീഴാര്‍നെല്ലി ഇവ നാലും വെവ്വേറെ നന്നായി പൊടിച്ചുവെച്ച് ആവശ്യമുള്ളപ്പോള്‍ നാലും സമമെടുത്ത് പാലില്‍ ചാലിച്ച് ഒരു നേരം 5 ഗ്രാം മുതല്‍ 10 ഗ്രാം വരെ പ്രഭാതത്തില്‍ വെറും വയറ്റില്‍ കഴിക്കാം.ഇത് എല്ലാ കരള്‍രോഗങ്ങളിലും ഫലപ്രദമാണ്.
ഇത് എല്ലാ കരള്‍രോഗങ്ങളിലും ഫലപ്രദമാണ്. കരളിലെ ദീപനരസങ്ങളെ സാധാരണരീതിയിലാക്കാനും, അണുബാധ മാറ്റാനും ഈ ഔഷധം സഹായകമാണ്. ഫാറ്റി ലിവര്‍ (FLD) ഉള്ളവരില്‍ ഇത് ഫലപ്രദമാണ്.
മഞ്ഞപ്പിത്തത്തിനുള്ള ഒറ്റമൂലിയാണ് കീഴാര്‍നെല്ലി. പച്ച വേര് ഒരു ഉറുപ്പികത്തൂക്കം (10 ഗ്രാം) അരച്ചു ഒരു ഗ്ലാസ് ശീതോഷ്ണപയസ്സില് (കറന്ന ഉടനെയുള്ള പാലില്‍) കലക്കി ദിനം രണ്ടു നേരം സേവിച്ചാല്‍ മഞ്ഞക്കാമല (മഞ്ഞപ്പിത്തം) ദിവസങ്ങള്‍ക്കുള്ളില്‍ ശമിക്കും. വേരോ, ഇലയോ ഉണക്കി ചൂര്‍ണ്ണം ആക്കി ഓരോ സ്പൂണ്‍ വീതം കഴിച്ചാലും ഫലം സിദ്ധിക്കും.
കരള്‍ രോഗങ്ങളില്‍ കീഴാര്‍നെല്ലി ചേര്‍ന്ന ഈ പ്രയോഗം അതീവഫലപ്രദമാണ്. ജീരകം, ഏലത്തരി, കല്‍ക്കണ്ടം, പറിച്ചുണക്കിയ കീഴാര്‍നെല്ലി ഇവ നാലും വെവ്വേറെ നന്നായി പൊടിച്ചുവെച്ച് ആവശ്യമുള്ളപ്പോള്‍ നാലും സമമെടുത്ത് പാലില്‍ ചാലിച്ച് ഒരു നേരം 5 ഗ്രാം മുതല്‍ 10 ഗ്രാം വരെ പ്രഭാതത്തില്‍ വെറും വയറ്റില്‍ കഴിക്കാം.ഇത് എല്ലാ കരള്‍രോഗങ്ങളിലും ഫലപ്രദമാണ്. കരളിലെ ദീപനരസങ്ങളെ സാധാരണരീതിയിലാക്കാനും, അണുബാധ മാറ്റാനും ഈ ഔഷധം സഹായകമാണ്. ഫാറ്റി ലിവര്‍ ഉള്ളവരില്‍ ഇത് ഫലപ്രദമാണ്.
കീഴാര്‍നെല്ലിയുടെ സ്വരസം നിത്യേന വെറും വയറ്റില്‍ കഴിക്കുന്നതും കരള്‍രോഗങ്ങളില്‍ ഗുണപ്രദമാണ്. 5 ml മുതല്‍ 15 ml വരെ കഴിക്കാം.
പൂയസ്രാവം (Gonorrhea) അസ്ഥിസ്രാവം (leucorrhoea) അത്യാര്‍ത്തവം (Menorrhagia) മറ്റു ജനനേന്ദ്രിയ മൂത്രാശയ സംബന്ധിയായ രോഗങ്ങളിലും കീഴാര്‍നെല്ലി ഫലപ്രദമാണ്. കീഴാര്‍നെല്ലി സമൂലം ചതച്ചു പിഴിഞ്ഞെടുത്ത നീര് ചൂടുള്ള പാലില്‍ രാവിലെ കഴിക്കാം. ഒരു ഔണ്‍സ് കീഴാര്‍നെല്ലിനീരും മൂന്ന് ഔണ്‍സ് പാലും ആണ് കണക്ക്.
കീഴാര്‍നെല്ലി സമൂലം കഷായം വെച്ചു കഴിക്കുന്നത് പ്രമേഹത്തില്‍ ഗുണകരമാണ്. ഇതേ കഷായം ചുമയും നെഞ്ചുവേദനയും ഉള്ളപ്പോഴും ഫലപ്രദമാണ്.
അഞ്ചു മില്ലി ചിറ്റമൃതിന് നീരും പത്തു മില്ലി കീഴാര്‍നെല്ലി നീരും ഇരുപതു മില്ലി മുക്കുറ്റിനീരും നാല്‍പ്പതു മില്ലി നെല്ലിക്കാനീരും കൂടി അരക്കഴഞ്ച് (രണ്ടര ഗ്രാം) വരട്ടുമഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിച്ചാല്‍ ഏതു പ്രമേഹവും വരുതിയിലാകും. നെല്ലിക്കാനീര്, കീഴാര്‍നെല്ലിയുടെ നീര്, ചിറ്റമൃതിന്റെ നീര്, വരട്ടുമഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്തു കഴിച്ചാലും പ്രമേഹം നിയന്ത്രണത്തിലാകും. അഞ്ചു മില്ലി ചിറ്റമൃതിന്‍നീരും, പത്തു മില്ലി കീഴാര്‍നെല്ലിനീരും, നാല്‍പ്പതുമില്ലി നെല്ലിക്കാനീരും ചേര്‍ത്ത്, അതില്‍ അരകഴഞ്ച് വരട്ടുമഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കാം. കീഴാര്‍നെല്ലി പിഴിഞ്ഞ നീര് – 10 ml, ചിറ്റമൃതിന് നീര് – 5 ml, മുക്കുറ്റി നീര് – 20 ml, നെല്ലിക്കാനീര് – 40 ml, വരട്ടുമഞ്ഞള്‍പ്പൊടി – 2.5 gm എന്നിവ ചേര്‍ത്തു നിത്യം സേവിച്ചാല്‍ പ്രമേഹം നിയന്ത്രണത്തിലാകും. മേല്‍പ്പറഞ്ഞ മൂന്ന് ഔഷധങ്ങള്‍ ഉപയോഗിക്കുമ്പോഴും രക്തത്തിലെ ഷുഗര്‍ കുറയാതെ ശ്രദ്ധിക്കണം. ഏതു പ്രമേഹവും ഈ പ്രയോഗം കൊണ്ടു വരുതിയിലാകും.
കീഴാര്‍നെല്ലിയുടെ ഇലയും വേരും കഷായം വെച്ച് കുറച്ചു നാള് കവിള്‍ക്കൊണ്ടാല്‍ വായ്പ്പുണ്ണ് പിന്നീടൊരിക്കലും ഉണ്ടാകാത്ത വിധം ശമിക്കും.
അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള ബാലകരില്‍ മലബന്ധം ഉണ്ടായാല്‍ കീഴാര്‍നെല്ലി അരച്ച് വെണ്ണചേര്‍ത്ത് വയറ്റിന്മേല് പുരട്ടിയാല്‍ ശോധന ഉണ്ടാകും.അഞ്ചു വയസ്സിനു മുകളില്‍ പ്രായമുള്ളവരില്‍ ഈ പ്രയോഗം അത്ര ഫലപ്രദമല്ല.
ചിലരില്‍ പിത്തം മൂലം തലചുറ്റലും തല പുകച്ചിലും ഉണ്ടാകാറുണ്ട്. ഇത്തരം അവസ്ഥയില്‍ എള്ളെണ്ണയില്‍ ഇരട്ടി കീഴാര്‍നെല്ലിയുടെ സ്വരസം ചേര്‍ത്തു കാച്ചി പാകമാക്കി പുരട്ടുന്നത് തലചുറ്റലും മൂര്‍ദ്ധാവ് പുകച്ചിലും മാറാന്‍ സഹായകമാണ്.
കീഴാര്‍നെല്ലിയുടെ നീരില്‍ നല്ല മുളങ്കര്‍പ്പൂരം സേവിക്കുന്നത് എല്ലാത്തരം പാണ്ഡുതകള്ക്കും ലുക്കീമിയയ്ക്കും അതീവഫലപ്രദമാണ്.
കീഴാര്‍നെല്ലി ഇന്തുപ്പു ചേര്‍ത്ത് അരച്ച് ചെമ്പുപാത്രത്തില്‍ വെച്ച്, കണ്ണില്‍ തേച്ചാല്‍ നേത്രാഭിഷ്യന്ദം കൊണ്ടുള്ള നീരും വേദനയും മാറുമെന്നു ചക്രദത്തം.
അന്ധവിശ്വാസം : ഇനി ഒരല്പം അന്ധവിശ്വാസം. കീഴാര്‍നെല്ലി അതീവപ്രഭാവമുള്ള ഔഷധി ആണ്. തൊട്ടുരിയാടാതെ വേണം പറിച്ചെടുക്കാന്‍. ഔഷധിയിലെ ദേവതയോട് പ്രാര്‍ത്ഥിച്ചു വേണം പറിച്ചെടുക്കാന്‍ എന്ന് പഴമക്കാരായ വൈദ്യവിശാരദന്മാരുടെ മതം.
മുന്‍കൂര്‍ജാമ്യം: ഞാന്‍ ലൈസന്‍സ് ഉള്ള ഭിഷഗ്വരന് അല്ല. ഇവിടെ കുറിച്ചിരിക്കുന്നതൊക്കെ ആചാര്യമുഖത്തുനിന്നു കേട്ടും പുസ്തകങ്ങള്‍ വായിച്ചും അറിഞ്ഞ കാര്യങ്ങള്‍ ആണ്. ഇതൊക്കെ പ്രയോഗിക്കുന്നതിനു മുമ്പ് ലൈസന്‍സ് ഉള്ളവരോട് ചോദിച്ച് ഉറപ്പിച്ച് മാത്രം പ്രയോഗിക്കുക. ഈ കുറിപ്പ് അറിയാനും അറിയിക്കാനും മാത്രം ആണ്. @anthavasi
പഞ്ചസാര ചേര്‍ന്ന മധുരപാനീയങ്ങള്‍ (SUGAR SWEETENED BEVERAGE)മദ്യപാനം മൂലമല്ലാത്ത “ഫാറ്റി ലിവര്‍” (NON ALCOHOLIC FATTY LIVER DISEASE – NAFLD) രോഗമുണ്ടാകാനുള്ള സാധ്യത കൂട്ടുന്നുവെന്ന് ഏറ്റവും പുതിയ ശാസ്ത്രീയപഠനങ്ങള്‍. 2015 ജൂണിലെ ഹെപ്പറ്റോളജി ജേര്‍ണല്‍ (JOURNAL OF HEPATOLOGY) ആണ് ഈ പഠനവിവരം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കരളിലെ കോശങ്ങളില്‍ അമിതമായി കൊഴുപ്പ് അടിയുകയും തദ്ഫലമായി കരള്‍ വീര്‍ക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. പലപ്പോഴും ഇതു ശ്രദ്ധിക്കപ്പെടാതെ പോകുകയും ടൈപ്പ്-2 പ്രമേഹം, ഹൃദ്രോഗങ്ങള്‍ എന്നിവയ്ക്കു കാരണമാവുകയും ചെയ്യുന്നു. അമിതശരീരഭാരമുള്ളവരെയും പൊണ്ണത്തടി ഉള്ളവരെയും NAFLD സാധാരണയായി ശല്യപ്പെടുത്താറുണ്ട്. ഓര്‍ക്കുക – ഫാറ്റി ലിവറില്‍ നിന്നും കരള്‍ വീക്കത്തിലേക്കുള്ള (LIVER CIRRHOSIS) യാത്ര അത്ര ദീര്ഘമല്ല!
പുതിയ ഈ പഠനം പറയുന്നത്, ദിവസം ഒരു പഞ്ചസാര ചേര്‍ന്ന മധുരപാനീയം എങ്കിലും കഴിക്കുന്നുണ്ടെങ്കില്‍ NAFLD ഉണ്ടാകാനുള്ള സാധ്യത വളരെ അധികമാകുന്നു എന്നാണ്.
പഠനം ശരിയോ തെറ്റോ, രാസവസ്തുക്കള്‍ മാത്രം ചേര്‍ന്ന ഇത്തരം പാനീയങ്ങള്‍ പൂര്‍ണ്ണമായും വര്‍ജ്ജിക്കുന്നതാണ് ആരോഗ്യം കാംക്ഷിക്കുന്നവര്‍ക്ക് നല്ലത്.
FLD (FATTY LIVER DISEASES) ഗുരുതരമായ രോഗാവസ്ഥയിലേക്ക് നയിക്കാവുന്ന ഒരു അവസ്ഥ ആണെങ്കിലും, ആതുരരായവര്‍ക്ക് മര്യാദയ്ക്കു ജീവിക്കുന്നതോടൊപ്പം പ്രകൃതി നല്കുന്ന ഔഷധങ്ങള്‍ വിധിയാംവണ്ണം ശീലിച്ചാല്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രയാസമില്ല. നിലമ്പരണ്ട (DESMODIUM TRIFLORUM) സമൂലം പറിച്ചു തുണിയില്‍ കിഴി കെട്ടി അരിയോടൊപ്പമിട്ടു വേവിച്ചു കഞ്ഞിവെച്ചു കഴിക്കുകയും വെളുത്ത ആവണക്കിന്റെ തളിരില, വരിക്കപ്ലാവിന്റെ ഇല, പെരിങ്ങലത്തിന്റെ ഇല ഇവ മൂന്നും സമം അരച്ചു നെല്ലിക്കാവലുപ്പം വെറും വയറ്റില്‍ കഴിക്കുകയും ചെയ്താല്‍ ഫാറ്റി ലിവര്‍ ശമിക്കും. (https://urmponline.wordpress.com/2015/04/20/200-dg-fatty-liver/)
രോഗം ഉണ്ടാവാതെ നോക്കുന്നതാണ് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത്. പ്ലാസ്റ്റിക് കുപ്പികളിലും അലുമിനിയം ടിന്നുകളിലും ആകര്‍ഷകമായ പാക്കിങ്ങില്‍ വരുന്ന വിഷങ്ങള്‍ക്ക് ജീവിതത്തില്‍ നിന്നു എന്നെന്നേക്കുമായി അവധി കൊടുക്കുകയാണ് ഉത്തമം.