13 | ഔഷധസസ്യങ്ങള്‍ | നെല്ലി

ഭാരതീയവിശ്വാസമനുസരിച്ച് നെല്ലി ഒരു ദിവ്യവൃക്ഷമാണ്. ഭരണി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് നെല്ലി നക്ഷത്രവൃക്ഷമാണ്. പ്രാചീനഭാരതീയവിശ്വാസപ്രകാരം നെല്ലിമരം വെച്ചുപിടിപ്പിക്കുക, നെല്ലിമരത്തിനു പ്രദക്ഷിണം വെയ്ക്കുക, നെല്ലിമരത്തിനു വെള്ളമൊഴിക്കുക, നെല്ലിക്കാ പതിവായി കഴിക്കുക ഇത്യാദികള്‍ പുണ്യപ്രവര്‍ത്തികള്‍ ആണ് – ഇതൊക്കെ ചെയ്യുന്നവരെ കലിദോഷം ബാധിക്കില്ല.

നെല്ലിമരത്തിന്‍റെ കായ, വിത്ത്, ഇല, മരത്തൊലി, വേര് ഇവ ഔഷധയോഗ്യമാണ്. ഒട്ടനവധി യോഗൌഷധങ്ങളില്‍ ഇവ ഉപയോഗിക്കപ്പെടുന്നു. നെല്ലിക്കായോടൊപ്പം കടുക്കയും താന്നിക്കയും ചേരുന്ന ത്രിഫല, നെല്ലിക്കാ ധാരാളമായി ചേരുന്ന ച്യവനപ്രാശം എന്നിവ ഇവയില്‍ പ്രസിദ്ധം.

നെല്ലിക്കായുടെ ഗുണങ്ങള്‍ അനവധി ആണ്. നെല്ലിക്കാ രസായനമാണ്, പാചനമാണ്, വിരേചനമാണ്, മൂത്രളമാണ്, വൃഷ്യമാണ്, ത്രിദോഷഹരമാണ്, കൃമിനാശകമാണ്, കഫനാശകമാണ്. പ്രമേഹം, ചുമ, ആസ്ത്മ, നേത്രരോഗങ്ങള്‍, ശൂല, കുടല്‍വ്രണങ്ങള്‍, അമ്ലപിത്തം, ത്വക്-രോഗങ്ങള്‍, പാണ്ഡുത, യകൃത്-രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, പനി, കാമല, വയറിളക്കം, വയറുകടി, അകാലനര, പ്രദരം, കുഷ്ഠം, രക്തപിത്തം തുടങ്ങിയ രോഗങ്ങളിലെല്ലാം ഉത്തമമാണ്.

13 | ഔഷധസസ്യങ്ങള്‍ | നെല്ലി
13 | ഔഷധസസ്യങ്ങള്‍ | നെല്ലി
  1. പച്ചനെല്ലിക്ക കുരുകളഞ്ഞത് രണ്ടു കഴഞ്ച് വീതം രണ്ടു തുടം പാലില്‍ ചേര്‍ത്തു ദിവസം രണ്ടു നേരം കഴിച്ചാല്‍ അമ്ലപിത്തം ശമിക്കും.
  2. നെല്ലിക്കാച്ചൂര്‍ണ്ണം നെയ്യ് ചേര്‍ത്തു സേവിച്ചാല്‍ അമ്ലപിത്തം ശമിക്കും.
  3. നെല്ലിക്കയുടെ നീര്, ചിറ്റമൃതിന്‍ നീര് ഇവ സമമെടുത്ത് ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് നിത്യം സേവിച്ചാല്‍ പ്രമേഹം ശമിക്കും.
  4. നെല്ലിക്ക ഉണക്കിപ്പൊടിച്ചു ശുദ്ധമായ പശുവിന്‍നെയ്യ് ചേര്‍ത്തു സേവിച്ചാല്‍ ത്വക്-രോഗങ്ങള്‍ മാറും. പത്തു മില്ലി നെയ്യില്‍ അരക്കഴഞ്ച് നെല്ലിക്കാപ്പൊടി ചേര്‍ത്തു സേവിക്കാം. ത്വക്കില്‍ ഉണ്ടാകുന്ന പലതരം അലര്‍ജികളും ഇതുകൊണ്ടു മാറും.
  5. നെല്ലിക്കപ്പൊടി പഞ്ചസാര ചേര്‍ത്തു കഴിച്ചാല്‍ രക്തപിത്തം ശമിക്കും.
  6. നെല്ലിക്ക കാടിവെള്ളത്തിലോ നെയ്യിലോ അരച്ചു നിറുകയിലിട്ടാല്‍ മൂക്കില്‍ക്കൂടി രക്തംവരുന്നതു ശമിക്കും.
  7. നെല്ലിക്ക കൃമികളെ നശിപ്പിക്കും.
  8. പച്ചനെല്ലിക്കാനീര് ജ്വരനാശകമാണ്.
  9. പച്ചനെല്ലിക്കാനീര് നിത്യം കഴിക്കുന്നത്‌ മലബന്ധം ശമിക്കാന്‍ സഹായകമാണ്.
  10. ഉണക്കനെല്ലിക്ക വയറിളക്കം, അര്‍ശസ് എന്നിവയില്‍ അതീവഫലപ്രദമാണ്.
  11. പച്ചനെല്ലിക്കാനീര് നിത്യം കഴിച്ചാല്‍ മൂത്രം വര്‍ദ്ധിക്കും.
  12. നെല്ലിക്കാനീര് പതിവായി തൊലിപ്പുറത്തു പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞു കുളിച്ചാല്‍ ത്വക്കിന് കുളിര്‍മ്മയും ഉന്മേഷവും ഉണ്ടാകും. നെല്ലിക്കായിട്ടു വെന്ത വെള്ളത്തില്‍ കുളിക്കുന്നതും നല്ലതാണ്.
  13. നെല്ലിക്കാനീരില്‍ കുമ്പളങ്ങാനീരും ചെറുതേനും ചേര്‍ത്തു നിത്യം കഴിച്ചാല്‍ അതിസ്ഥൌല്യം / ദുര്‍മേദസ്സ് മാറും. മുപ്പതു മില്ലിലിറ്റര്‍ നെല്ലിക്കാനീരില്‍ മുപ്പതു മില്ലിലിറ്റര്‍ കുമ്പളങ്ങാനീരും ഒരു ടീസ്പൂണ്‍ ചെറുതേനും ചേര്‍ത്ത് കഴിക്കാം. പൊണ്ണത്തടി കുറയും.
  14. നെല്ലിക്കാനീര് നന്നായി അരിച്ചു കണ്ണില്‍ ഇറ്റിച്ചാല്‍ നേത്രരോഗങ്ങള്‍ മാറും.
  15. നെല്ലിക്ക, കടുക്ക, താന്നിക്ക എന്നിവയുടെ തോട് സമമായെടുത്തു പൊടിച്ചു വെച്ച് തേനും നെയ്യും അസമയോഗത്തില്‍ ചേര്‍ത്ത് നിത്യം സേവിച്ചാല്‍ നേത്രരോഗങ്ങള്‍ മാറും, മലബന്ധം മാറും, പാണ്ഡുത (വിളര്‍ച്ച) യിലും അതീവഫലപ്രദമാണ്.
  16. നെല്ലിക്കാനീര്, കീഴാര്‍നെല്ലിയുടെ നീര്, ചിറ്റമൃതിന്‍റെ നീര്, വരട്ടുമഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്തു കഴിച്ചാല്‍ ഏതു പ്രമേഹവും നിയന്ത്രണത്തിലാകും. രക്തത്തിലെ ഷുഗര്‍ കുറഞ്ഞു പോകാതെ ശ്രദ്ധിച്ചു വേണം ഈ ഔഷധം ഉപയോഗിക്കേണ്ടത്.അഞ്ചു മില്ലി ചിറ്റമൃതിന്‍നീരും, പത്തു മില്ലി കീഴാര്‍നെല്ലിനീരും, നാല്‍പ്പതുമില്ലി നെല്ലിക്കാനീരും ചേര്‍ത്ത്, അതില്‍ അരകഴഞ്ച് വരട്ടുമഞ്ഞള്‍പ്പൊടി ചേര്‍ത്തു കഴിക്കാം.
  17. നെല്ലിക്കാത്തോട്, കടുക്കാത്തോട് ഇവ നാലു ഗ്രാം വീതം, ഞെരിഞ്ഞാമ്പുളിക്കിഴങ്ങ്‌ ഒരു ഗ്രാം നന്നായിപ്പൊടിച്ചു രണ്ടു നാഴി വെള്ളത്തില്‍ തിളപ്പിച്ച്‌ വറ്റിച്ച് രണ്ട് ഔണ്‍സ് വീതം കൊടുത്താല്‍ മലമൂത്രതടസ്സങ്ങള്‍ മാറും.
  18. നെല്ലിക്കുരു രക്തചന്ദനം ചേര്‍ത്തരച്ചു തേനും കൂട്ടി സേവിച്ചാല്‍ ഛര്‍ദ്ദിയും മനംപുരട്ടലും ശമിക്കും.
  19. നെല്ലിക്കാ പുളിച്ച മോരില്‍ അരച്ചു നെറ്റിയില്‍ പുരട്ടിയാല്‍ തലവേദന മാറും.
  20. നെല്ലിക്കുരു ചുട്ടുപൊടിച്ച് ഗൃഹധൂമവും എണ്ണയും ചേര്‍ത്തു പുരട്ടിയാല്‍ മിക്കവാറും എല്ലാ വ്രണങ്ങളും ഉണങ്ങും. (അട്ടക്കരി, ഇല്ലിനക്കരി, പുകയറ എന്നിങ്ങനെ പല പേരുകളില്‍ ഗൃഹധൂമം അറിയപ്പെടുന്നു. എണ്ണ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എള്ള് ആട്ടിയ എണ്ണ ആണ്)
  21. നെല്ലിക്കുരു കഷായം വെച്ചു കഴിച്ചാല്‍ പ്രമേഹവും ജ്വരവും ശമിക്കും.
  22. നെല്ലിക്കുരു നെയ്യില്‍ വറുത്തരച്ചു നെറ്റിയില്‍ കനത്തില്‍ പുരട്ടുന്നത് ലുക്കീമിയയിലും മറ്റും മസ്തിഷ്കരക്തസ്രാവം ഉണ്ടാകാതിരിക്കുന്നതിനും മൂക്കില്‍കൂടി രക്തം വരുന്നതിനും നല്ലതാണ്.
  23. നെല്ലിക്കാത്തോട്, കടുക്കാത്തോട്, താന്നിക്കാത്തോട് ഇവ എള്ള് ചേര്‍ത്തു പൊടിച്ചുവെച്ചു സേവിച്ചാല്‍ ആരോഗ്യവും സൌന്ദര്യവും ആയുസ്സും ഉണ്ടാകും.
  24. ത്രിഫല : ഒരു കടുക്ക, രണ്ടു താന്നിക്ക, നാലു നെല്ലിക്ക കുരു കളഞ്ഞു പൊടിച്ചു ചേര്‍ത്താല്‍ ത്രിഫല ആയി. ഇത് നീര്, പ്രമേഹം, വിഷമജ്വരം, കഫകോപം, പിത്തകോപം, കുഷ്ഠം എന്നിവയെ ശമിപ്പിക്കും. ജഠരാഗ്നിയ്ക്കു പാചനശക്തിയെ ഉണ്ടാക്കും. രസായനമാണ് – ജരാനരകളെ നശിപ്പിച്ചു ആയുസ്സിനെ നിലനിര്‍ത്തും. ത്രിഫല നെയ്യും തേനും ചേര്‍ത്തു ശീലിച്ചാല്‍ നേത്രരോഗങ്ങള്‍ ശമിക്കും.
  25. ഷഡ്-രസങ്ങളില്‍ ഉപ്പ് ഒഴികെയുള്ളവ നെല്ലിക്കയില്‍ ഉണ്ട്. ഉപ്പു ചേര്‍ത്ത നെല്ലിക്ക ഉത്തമഭക്ഷണമാണ്.
  26. നെല്ലിക്കയും കൂവളത്തിന്‍റെ തളിരിലയും അമുക്കുരം പൊടിച്ചതും നായ്ക്കുരണപ്പരിപ്പും, നാരും മൊരിയും കളഞ്ഞ ശതാവരിക്കിഴങ്ങും ഭരണിയിലാക്കി തേന്‍ നിറച്ച് അടച്ചു തൊണ്ണൂറു ദിവസം വെച്ച്, പിഴിഞ്ഞ് അരിച്ച് എടുത്ത്, പത്ത് മില്ലി വീതം സേവിച്ചാല്‍ ത്രിദോഷങ്ങള്‍ കൊണ്ടുള്ള രോഗങ്ങള്‍ മാറും.
  27. നെല്ലിക്ക അരച്ചു അടിവയറ്റില്‍ പൂശുന്നത് മൂത്രതടസ്സം മാറാന്‍ നല്ലതാണ്.
  28. നെല്ലിക്കയും ജാതിക്കാപ്പരിപ്പു നാലായി കീറിയതും തുല്യയളവില്‍ എടുത്ത്,  ശുദ്ധമായ കാരെള്ളാട്ടിയ എണ്ണയില്‍ ഇട്ടുവെച്ച്, ഇരുപത്തിയൊന്നു ദിവസം കഴിഞ്ഞ്,  ദിനവും അതില്‍ ഒരു നെല്ലിക്കയും ജാതിക്കാപ്പരിപ്പിന്‍റെ നാലിലൊരു ഭാഗവും അതില്‍ നിന്നെടുത്ത ഒരു ടീസ്പൂണ്‍ എണ്ണയും ചേര്‍ത്ത് ഒരു മണ്ഡലകാലം സേവിച്ചാല്‍ പ്രമേഹം മൂലം  ബീജശേഷി നഷ്ടപ്പെട്ട് കുട്ടികളുണ്ടാകാതെ വിഷമിക്കുന്ന പുരുഷന് പ്രമേഹം തീര്‍ത്തും പോകുന്നതും അനപത്യദോഷം മാറുന്നതുമാണ്.

നെല്ലിയുടെ ഔഷധഗുണങ്ങള്‍ ഇവിടെ തീരുന്നില്ല. നെല്ലിക്കായുടെ ചില ഉപയോഗങ്ങള്‍ മാത്രമാണ് മേല്‍പ്പറഞ്ഞിരിക്കുന്നത്. ഇലയും മരത്തൊലിയും വേരുമെല്ലാം കായ പോലെ തന്നെ പ്രയോജനമുള്ളതാണ്. ഈ പോസ്റ്റ്‌ Share ചെയ്യുന്നത്  നല്ലതുതന്നെ. ഇതൊന്നും അറിയാത്ത കുറേപ്പേര്‍ ഇതൊക്കെ അറിയും. അതിലും പ്രധാനം ഈ വൃക്ഷം നട്ടു പരിപാലിച്ചു വളര്‍ത്തുക എന്നതിനാണ്. തലമുറകള്‍ക്കു ആരോഗ്യദായിയാകാന്‍ ഒരു മരം നട്ടുവളര്‍ത്താം നമുക്ക്.

279 | മലബന്ധം | CONSTIPATION

കുട്ടികളില്‍ ഉണ്ടാകുന്ന മലബന്ധം മാറാന്‍ വെളുത്ത ആവണക്കിന്‍റെ വേര് ചാണയില്‍ അരച്ചു വെണ്ണ ചേര്‍ത്തു കൊടുക്കുക.

279 | മലബന്ധം | CONSTIPATION
279 | മലബന്ധം | CONSTIPATION

MP03 | ഔഷധസസ്യങ്ങള്‍ | അരയാല്‍ | FICUS RELIGIOSA

ആയുര്‍വേദവൈദ്യസമ്പ്രദായത്തിലും ഭാരതീയസംസ്കാരത്തിലും വളരെ പ്രാധാന്യമുള്ള ഒരു വൃക്ഷമാണ് അരയാല്‍. വളരെ ആഴത്തിലേക്കു വളര്‍ന്നിറങ്ങുന്ന വേരുകള്‍ കൊണ്ട് അരയാല്‍ ഭൂഗര്‍ഭഅറകള്‍ തീര്‍ക്കുന്നു – ഭൂഗര്‍ഭജലം സംഭരിക്കുന്നു. ആ വേരുകളിലെ പോടുകള്‍ ഭൌമാന്തര്‍ഭാഗത്തു വസിക്കുന്ന പല തരം ജീവികള്‍ക്ക് ആവാസവ്യവസ്ഥയായി വര്‍ത്തിക്കുന്നു. പകല്‍ സമയത്ത് ധാരാളം ഓക്സിജന്‍ ഉത്പാദിപ്പിച്ച് അന്തരീക്ഷമലിനീകരണത്തെ ചെറുക്കുന്നു – സഹജീവികള്‍ക്ക് പ്രാണവായു നല്‍കുന്നു. സ്വയം അനേകം ജീവികള്‍ക്ക് വാസസ്ഥാനമായി ഒരു ആവാസവ്യവസ്ഥ തന്നെ അരയാല്‍ സൃഷ്ടിക്കുന്നു – ആകയാല്‍ ഭാരതീയര്‍ അരയാലിനെ ഒരു ദിവ്യവൃക്ഷമായി കണക്കാന്നുന്നു.

MP03 | ഔഷധസസ്യങ്ങള്‍ | അരയാല്‍ | FICUS RELIGIOSA
MP03 | ഔഷധസസ്യങ്ങള്‍ | അരയാല്‍ | FICUS RELIGIOSSES
  1. അരയാലിന്‍റെ ഇല പിഴിഞ്ഞ നീരു സേവിക്കുന്നത് ഹൃദ്രോഗത്തില്‍ ഉത്തമമാണ്. അരയാലിന്‍റെ പൊഴിഞ്ഞുവീഴുന്ന ഇല അരച്ചു നെഞ്ചത്തും പുറത്തും പൂച്ചിടുന്നതും നല്ലതാണ്.
  2. പഴം കഴിക്കുന്നതു കൊണ്ടും ഹൃദ്രോഗം മാറും.
  3. അരയാലിന്‍റെ വിത്തും കലമാന്‍റെ കൊമ്പും ചേര്‍ത്തരച്ചു മോരില്‍ കലക്കി തേനും ചേര്‍ത്തു സേവിച്ചാല്‍ രാമനെക്കണ്ട രാവണനെപ്പോലെ പ്രമേഹം ശമിക്കും.
  4. അരയാലിന്‍റെ തൊലി ഉണക്കിപ്പൊടിച്ചു വിതറുന്നത് ഭഗന്ദരത്തില്‍ ഫലപ്രദമാണ്.
  5. അരയാലിന്‍റെ പഴുത്ത കായ കഴിച്ചാല്‍ വയറുവേദന മാറും.
  6. അരയാല്‍ത്തൊലി തൊലി കഷായം വെച്ചു കഴിച്ചാല്‍ ഗൊണോറിയ പൂര്‍ണ്ണമായും സുഖപ്പെടും.
  7. അരയാലിന്‍റെ കായ കഷായം വെച്ചു കഴിച്ചാല്‍ ശുക്ലം വര്‍ദ്ധിക്കും.
  8. അരയാലിന്‍റെ കായയോ ഇലയോ കഷായം വെച്ചു കഴിച്ചാല്‍ മലബന്ധം മാറും.
  9. അരയാലിന്‍റെ പഴുത്ത കായ കഴിച്ചാല്‍ അരുചി മാറി വിശപ്പുണ്ടാകും.
  10. അരയാലിന്‍റെ പഴുത്ത കായ കഷായം വെച്ചു കഴിച്ചാല്‍ ശരീരം പുഷ്ടിപ്പെടും

(Will continue in next part…)

182 | മലബന്ധം | CONSTIPATION

  • ചെറുനാരങ്ങാനീര്, ആവണക്കെണ്ണ ഇവ നാലു തുടം വീതമെടുത്തു അതില്‍ 20 ഗ്രാം കടുക്ക അരച്ചു ചേര്‍ത്തു കലക്കി വെന്ത് കാല്‍ തുടം വീതം കഴിക്കുക 
  • തിരുതാളിവേര് അരച്ച് നെയ്യില്‍ ചേര്‍ത്തു കഴിച്ചാല്‍ കഴിക്കുക
182 | മലബന്ധം | CONSTIPATION
182 | മലബന്ധം | CONSTIPATION

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

 

43 | മലബന്ധം | CONSTIPATION

അരയാലിന്‍റെ കായ കഷായം വെച്ച് കഴിച്ചാല്‍ മലബന്ധം മാറും. 60 ഗ്രാം കായ, 12 ഗ്ലാസ്സ് വെള്ളത്തില്‍ ചതച്ചിട്ട് തിളപ്പിച്ച്‌ ഒന്നര ഗ്ലാസ്സ് ആയി വറ്റിച്ച് അര ഗ്ലാസ്സ് വീതം മൂന്നു നേരം കഴിക്കുക.

അരയാലിന്‍റെ കായ വെറുതെ പെറുക്കി തിന്നാല്‍ തന്നെ കുട്ടികളിലെ മലബന്ധം എളുപ്പത്തില്‍ മാറും.

Constipation can be cured by having “Kashaya” made from the fruit of Banyan tree.

Preparation of the Kashaya – Collect 60 gm of the fruits of the Banyan tree, crush them and boil in 12 glasses of water till it reduces to 1.5 glasses of water. The liquid may be consumed in dose of half glass, three times a day.

Constipation issues in Children can be easily resolved by feeding the fruits directly.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

FOR CONSTIPATION
FOR CONSTIPATION