328 | വൃക്കരോഗങ്ങൾ | Kidney Disorders

328 | വൃക്കരോഗങ്ങൾ | Kidney Disorders
328 | വൃക്കരോഗങ്ങൾ | Kidney Disorders

കൃതഹസ്തനായ ഒരു വൈദ്യന്റെ മേൽനോട്ടത്തിൽ കൃത്യമായ പഥ്യത്തോടെ ഈ ഔഷധം നിശ്ചിതകാലം സേവിച്ചാൽ വൃക്കരോഗങ്ങൾ കൊണ്ട് വലയുന്ന മർത്ത്യന് വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ കൂടാതെ രക്ഷപ്പെടാം.

അഷ്ടാംഗഹൃദയത്തിൽ നിന്ന്:

“പഥ്യാ ശതദ്വയാന്മൂത്ര
ദോണേനാമൂത്ര സംക്ഷയാത്
പക്വാത് ഖാദേത് സമധൂനീ
ദ്വേദോഹന്തി കഫോത്ഭവാൻ
ദുർന്നാമ കുഷ്ഠാശ്വയഥു
ഗുല്മ മേദോഹര കൃമീൻ
ഗ്രന്ഥ്യർബുദ പചീസ്ഥൗല്യ
പാണ്ഡുരോഗാഢ്യ മാരുതാൻ”

അരിച്ചെടുത്ത 16 ഇടങ്ങഴി ഗോമൂത്രത്തിൽ, 200 കടുക്ക ഇട്ട് ഗോമൂത്രം മുഴുവനും വറ്റും വരെ പചിച്ച്, ചൂട് ആറുമ്പോൾ തേൻ ചേർത്ത് സൂക്ഷിച്ചു വെച്ച്, അതിൽ നിന്ന് ഒരു നേരം രണ്ട് കടുക്ക വീതം എടുത്ത് കുരു കളഞ്ഞ് സേവിക്കണം. ഈ യോഗത്തിൽ കടുക്ക ഒന്നിന് ഒന്നേകാൽ തുടം – അഞ്ച് ഔൺസ് – ഗോമൂത്രം എന്ന കണക്കിൽ ഉപയോഗിക്കുന്ന സമ്പ്രദായവും ഉണ്ട്.

327 | പ്രമേഹം | Diabetes

327 | പ്രമേഹം | Diabetes
327 | പ്രമേഹം | Diabetes

1] കൂവളത്തില ഒരു രാത്രി മുഴുവന്‍ ശുദ്ധജലത്തില്‍ ഇട്ടുവെച്ച്, പുലര്‍ച്ചെ അതേ വെള്ളത്തില്‍ അരച്ചു സേവിച്ചാല്‍ പ്രമേഹത്തിനു ശമനമുണ്ടാകും.

ഇത് പ്രകൃത്യാ ഉള്ള ഇന്‍സുലിന്‍ ആയി പ്രവര്‍ത്തിക്കുന്നു. ഈ പ്രയോഗം കൊണ്ട് പ്രമേഹം മാറിയ അനുഭവമുണ്ടെന്ന് കൃതഹസ്തരായ വൈദ്യന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ആഗ്നേയഗ്രന്ധിയിലെ നിര്‍ജ്ജീവകോശങ്ങളെ സജീവമാക്കാന്‍ കൂവളത്തിലയുടെ നിത്യോപയോഗം കൊണ്ടു സാധിക്കുമെന്ന് ആധുനികരും സമ്മതിക്കുന്നു.

2] കൂവളത്തിന്റെ ഇല ഉണക്കിപ്പൊടിച്ചതും വരട്ടുമഞ്ഞള്‍പ്പൊടിയും ചേര്‍ത്തു നിത്യം സേവിച്ചാല്‍ പ്രമേഹത്തിലുണ്ടാകുന്ന പ്രമേഹക്കുരു, കാലുകളില്‍ ഉണ്ടാകുന്ന പ്രമേഹപ്പഴുപ്പ് തുടങ്ങിയവ ശമിക്കും.

326 | അര്‍ശസ് | Piles

326 | അര്‍ശസ് | Piles
326 | അര്‍ശസ് | Piles

എരിക്കിന്റെ ഇലകള്‍ ഉണക്കി കത്തിച്ച് പുകയേല്‍പ്പിച്ചാല്‍, പുറത്തേക്കു തള്ളി നില്‍ക്കുന്ന അര്‍ശസ് | പൈല്‍സ് മൂലമുള്ള വേദന കുറയും. അസ്വസ്ഥത കുറയും. പൈല്‍സിന്റെ വലുപ്പം കുറയും.

Ref : ചരകസംഹിത | ചികിത്സാസ്ഥാനം | അദ്ധ്യായം 14

325 | മുടി കൊഴിച്ചില്‍ | അകാലനര

325 | മുടി കൊഴിച്ചില്‍ | അകാലനര
325 | മുടി കൊഴിച്ചില്‍ | അകാലനര

ഉണക്കനെല്ലിക്ക, കറുത്ത എള്ള് ഇവം സമം പൊടിച്ച്, കൂടുതല്‍ ശര്‍ക്കര ചേര്‍ത്ത് ഇടിച്ചു വെച്ച്, ദിവസവും കഴിക്കുന്നത് മുടി കൊഴിച്ചില്‍ മാറാനും അകാലനര മാറാനും ഫലപ്രദമാണ്. അരക്കിലോ ഉണക്കനെല്ലിക്ക പൊടിച്ചതിനോട് അരക്കിലോ കറുത്ത എള്ള് പൊടിച്ചതും മുക്കാല്‍ക്കിലോ ശര്‍ക്കരയും ചേര്‍ക്കാം. നന്നായി ഇടിച്ചു ചേര്‍ത്ത് നെല്ലിക്കാ വലുപ്പത്തില്‍ ഉരുള ഉരുട്ടി വെച്ച് രാവിലെയും വൈകിട്ടും ഓരോ ഉരുള കഴിക്കാം.

നറുനീണ്ടിക്കിഴങ്ങ്‌ ഇട്ടു വെള്ളം തിളപ്പിച്ച്‌ ദിവസവും കുടിക്കുന്നത് നല്ലതാണ്.

കയ്യോന്നി, കയ്യെണ്ണ, കഞ്ഞുണ്ണി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ചെടി സമൂലം ഇടിച്ചു പിഴിഞ്ഞു നീരെടുത്ത് അത് തലയില്‍ നന്നായി പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞു കുളിക്കണം.

വാങ്ങാന്‍ കിട്ടുന്ന ഔഷധങ്ങളില്‍ നാരസിംഹരസായനം നല്ലതാണ്.

താരന്‍ മൂലവും മുടികൊഴിച്ചില്‍ ഉണ്ടാകാം. ആ അവസ്ഥയില്‍ താരനുള്ള ഔഷധം ഉപയോഗിക്കണം. ആരോഗ്യജീവനം ബ്ലോഗില്‍ വിശദവിവരങ്ങള്‍ ലഭ്യമാണ്.