
❤
❤
ആവണക്കിന്റെ പഞ്ചാംഗം ഗോമൂത്രത്തില്‍ വേവിച്ച് ദിവസവും രാവിലെയും വൈകിട്ടും സേവിക്കുന്നത് ജലോദരത്തില് അതീവഫലദായകമാണ്.
പൂവ്, ഇല, കായ, കാണ്ഡം, വേര് ഇവയാണ് പഞ്ചാംഗം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.
ആവണക്കിന്റെ ഇല, പൂവ്, തൊലി, വേരിന്മേല്ത്തൊലി, കായ എല്ലാം വൈദ്യോപദേശം അനുസരിച്ച് വേണ്ടവ വേണ്ട വണ്ണം ശുദ്ധിചെയ്ത് ഉണക്കി സൂക്ഷിക്കാം. എല്ലാം ചേര്‍ത്ത് പത്തു ഗ്രാം ആവണക്ക് 50 ഗ്രാം ഗോമൂത്രത്തില്‍ വേവിച്ച് വറ്റിച്ച് 20 ഗ്രാം ആക്കി, തണുപ്പിച്ച്, പിഴിഞ്ഞ്, അരിച്ച് കഴിക്കണം.
സ്പ്ലീന്‍ വീര്‍ക്കുന്ന അവസ്ഥകളിലും ഈ ഔഷധപ്രയോഗം ഗുണം ചെയ്യും.
കൃതഹസ്തരായ വൈദ്യന്മാരുടെ ഉപദേശമനുസരിച്ചു വേണം ഔഷധപ്രയോഗം.
☑ സാധാരണയായി നമ്മൾ യാതൊരു വിലയും കൽപ്പിക്കാതെ കളയുന്ന ഒന്നാണ് കൂവളത്തിന്റെ കായ. കൂവളത്തിന്റെ കായയുടെ കാമ്പ് (ഉള്ളിലുള്ള മാംസളഭാഗം, മധുരമായ അംശം) ഔഷധമാണ് എന്ന് അധികമാര്‍ക്കും അറിയില്ല.
☑ കായ പൊട്ടിച്ച് കാമ്പ് എടുക്കുമ്പോള്‍ അതിൽ കാറ്റ് കൊള്ളരുത്. ഫലം കുറയുമായിട്ടല്ല. കാറ്റുകൊണ്ടാൽ അത് കഴിക്കാൻ പറ്റുകയില്ല. കൂവളത്തിന്റെ കായ പച്ചയോ പഴുത്തതോ പൊട്ടിക്കുമ്പോള്‍ കാറ്റു കണ്ടമാനം കൊണ്ടാൽ അതിനു ഒരു കറുപ്പുനിറം വരും. ആ കറുപ്പുനിറം വന്നു കഴിഞ്ഞാൽ അതിനു കയ്പ്പ് കൂടും. പിന്നെ കഴിക്കാന്‍ പ്രയാസമാണ്.
☑ ആ കാമ്പ് അഥവാ മജ്ജ നേരിട്ടും വെയിലത്തു വെച്ച് ഉണക്കിപ്പൊടിച്ചു സൂക്ഷിച്ചു വെച്ചും ഉപയോഗിക്കാവുന്നതാണ്. വെയിലത്തു വെയ്ക്കുമ്പോൾ കാറ്റ് കൊണ്ടാല്‍ കുഴപ്പമില്ല.
☑ കൂവളം നാട്ടില്‍ എവിടെയെങ്കിലുമൊക്കെ ഉണ്ടാകും. കായ പറിക്കുക. അതിന്റെ മജ്ജ എടുക്കുക. വെയിലത്തിട്ടുണക്കുക. ആ മജ്ജ പൊടിച്ചു വെക്കുക. ആ പൊടി ഒരു ടീ സ്പൂണിനു താഴെ കൊടുത്താൽ പനി പോകും. എല്ലാ ഉദര സംബന്ധങ്ങളായ രോഗങ്ങളും പോകും. അതിൽ നിന്നു വരുന്ന പനികൾക്കും അത്യുത്തമമാണ്.
☑ ഇന്നു നമ്മൾക്കുണ്ടാകുന്ന ഉദരരോഗങ്ങളില്‍ 80% രോഗങ്ങളും കൂവളക്കായയുടെ മജ്ജ കൊണ്ടു മാറും. Gastrointestinal tract-ല്‍ വരുന്ന ഏതാണ്ട് ഒട്ടു മിക്ക രോഗങ്ങളും ഇതു കൊണ്ടുപോവും. മജ്ജ വെറുതെ കഴിച്ചാൽ മതി. പഞ്ചസാര ചേർത്തും കഴിക്കാം. പാലിൽ ചേർത്തും, മോരിൽ ചേർത്തും കഴിക്കാം. പഴയ ആളുകൾ കൂവളത്തിന്റെ മജ്ജ പഴുത്തത് മോരിലടിച്ചു മോരുകാച്ചി കുടിക്കുമായിരുന്നു. കേരളത്തിനു പുറത്ത് ആളുകള്‍ ഇന്നും ഇതൊക്കെ ചെയ്യും. വടക്കേ ഇന്ത്യാക്കാരന് കൂവളത്തിന്റെ പഴം പഞ്ചസാരയില്‍ “മുറബ്ബ” ആക്കി സൂക്ഷിച്ചു വെച്ച് കഴിക്കും. ഇതൊക്കെ ഉദരത്തിന്റെ രോഗങ്ങൾക്ക് ഉള്ളതാണ്. എല്ലാ ഉദരരോഗങ്ങളും അതിന്റെ കൂടെ മാറുമെന്നുള്ളതാണ്. ഉദരരോഗങ്ങള്ക്കൊപ്പം വരുന്ന പനിക്ക് ഈ മരുന്ന് വളരെ ഉത്തമമാണ്.
കടപ്പാട് : നിര്‍മ്മലാനന്ദം
വഴിയോരഭക്ഷണശാലകളില്‍ നിന്ന് ഭക്ഷണം വാങ്ങുമ്പോള്‍ ഭക്ഷണത്തില്‍ എന്തെല്ലാമാണ് കിട്ടുന്നത് എന്നതാണ് ആരോഗ്യകാംക്ഷികളുടെ ചിന്ത. ഭക്ഷണം എന്തിലാണ് കിട്ടുന്നത് എന്ന് അധികമാരും ചിന്തിക്കാറില്ല.
ബാംഗ്ലൂര്‍ നഗരത്തിലെ പ്രശസ്തമായ ഒരു ആശുപത്രി കാന്റീനില്‍ എണ്ണയില്‍ വറത്തു കോരിയ കട്ട്ലെറ്റ് പത്രക്കടലാസില്‍ വെച്ചിരിക്കുന്നതിന്റെ ചിത്രമാണിത്. രോഗികളും, ഡോക്ടര്‍മാരും ഒരുപോലെ വാങ്ങിക്കഴിക്കുന്നു!
പൊതുവേ ഇത്തരം എല്ലാ ഭക്ഷണശാലകളിലെയും അവസ്ഥ ഇതുതന്നെ.
പലവട്ടം ഉപയോഗിച്ച എണ്ണയില്‍ വറുത്തു കോരിയ ആഹാരസാധനങ്ങള്‍ ആരോഗ്യത്തിനു നല്ലതല്ല – മിക്കവാറും എല്ലാവര്ക്കും അറിയാം.
ഇങ്ങനെ എണ്ണയില്‍ വറുക്കുന്ന ആഹാരസാധനങ്ങള്‍ പൊതുവേ അധികമുള്ള എണ്ണ വലിയ്ക്കാന്‍ പത്രക്കടലാസുകളില്‍ ആണ് കച്ചവടക്കാര്‍ കോരി വെയ്ക്കാറുള്ളത്. മിക്കവാറും വീടുകളിലെ അവസ്ഥയും വ്യത്യസ്തമല്ല.
പത്രങ്ങളും മാസികകളും മറ്റും അച്ചടിക്കുന്നത് ഭക്ഷ്യയോഗ്യമായ (Food Grade) മഷി കൊണ്ടല്ല. എണ്ണ പുരളുമ്പോള്‍ പത്രക്കടലാസിലെ മഷി ഇളകുകയും ആഹാരസാധനങ്ങളില്‍ പറ്റിപ്പിടിക്കുകയും ചെയ്യുന്നു.
മഷിയില്‍ അടങ്ങിയിരിക്കുന്ന ഗ്രാഫൈറ്റ് പോലെയുള്ള ഘടകങ്ങള്‍ ശരീരത്തില്‍ കടന്ന് കരളിനും വൃക്കകള്‍ക്കും തകരാര്‍ ഉണ്ടാക്കാനും അച്ചടിമഷിയില്‍ ലായകം ആയി ഉപയോഗിച്ച രാസവസ്തുക്കള്‍, ഖനിജഎണ്ണകള്‍, കോബാള്‍ട്ട് കലര്‍ന്ന ഡൈ, ഇവ കാന്‍സര്‍ വരെ ഉണ്ടാക്കാനും ഉള്ള സാധ്യതകളെക്കുറിച്ച് ഗവേഷകര്‍ പറയാന്‍ തുടങ്ങിയിട്ടുണ്ട്. ദഹനസംബന്ധിയായ പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യത ഉണ്ടത്രേ.
വറുത്തു തിന്നണം എന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ പേപ്പര്‍ ടവല്‍, അടുക്കളയില്‍ ഉപയോഗിക്കാനുള്ള പേപ്പര്‍ കിച്ചന് റോള്‍ ഒക്കെ വിപണിയില്‍ ലഭ്യമാണെങ്കിലും അല്പം പണം ലാഭിക്കാന്‍ വേണ്ടിയാണ് പലരും പത്രക്കടലാസ് ഉപയോഗിക്കുന്നത്. പത്രക്കടലാസില്‍ ഒളിച്ചിരിക്കുന്ന അപകടത്തെക്കുറിച്ച് പലരും ബോധവാന്മാരുമല്ല എന്നതാണ് സത്യം.
ഈ വിഷയത്തില്‍ ധാരാളം വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ കിട്ടാനുണ്ട്. ഇപ്പോള്‍ ഇതു വായിക്കുന്നവരെങ്കിലും അറിയണം, പത്രം അച്ചടിച്ചു വരുന്നത് ആഹാരം പൊതിയാനല്ല എന്നും, അങ്ങനെ പൊതിഞ്ഞു കഴിക്കുന്നത് മാരകമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും. സഹജീവികളെ ഇത്തരം വിഷയങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാനുള്ള ഉത്തരവാദിത്തം കൂടെ ഉണ്ടായാല്‍ കുറെയേറെ മനുഷ്യര്‍ രോഗങ്ങളുടെ പിടിയില്‍ പെടാതെ ജീവിച്ചു പോകാനുള്ള സാധ്യത കൂടും.
കൂവളത്തിന്റെ കായയുടെ മജ്ജ വെയിലില്‍ ഉണക്കി പൊടിച്ച പൊടി കഴിച്ചാല്‍ 80% ഉദരരോഗങ്ങളും മാറും. ഒപ്പം ഉണ്ടാകുന്ന പനിയും മാറും.
കൂവളത്തിന്റെ കായയുടെ മജ്ജ വെയിലത്ത് വെച്ച് ഉണക്കി പൊടിച്ച് വെയ്ക്കുക. ഉദരസംബന്ധിയായ എല്ലാ രോഗങ്ങളും പോകാന്‍ ആ പൊടി അഞ്ചു ഗ്രെയിന്‍ കൊടുത്താല്‍ മതി. അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പനിയും പോകും.
കൂവളത്തിന്റെ പഴുത്ത കായയുടെ മജ്ജ മോരില്‍ അടിച്ച് നേരിട്ടോ, കാച്ചിയോ കുടിക്കുന്നത് വളരെ നല്ലതാണ്.
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only