93 | കിടക്കയില്‍ മൂത്രമൊഴിക്കല്‍ | ENURESIS | BED WETTING

ചെറിയ കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്നം ആണ് ഇത്. പതിവായി കിടക്കയില്‍ മൂത്രമൊഴിക്കുന്ന പ്രവണത കണ്ടാല്‍ നെല്ലിയില ചതച്ച് പിഴിഞ്ഞെടുത്ത നീരില്‍ അവില്‍ നനച്ച് കഴിക്കാന്‍ കൊടുക്കുക. മാറും.

FOR ENURESIS
FOR ENURESIS

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.
Swami Nirmalananda Giri

92 | ശരീരപുഷ്ടി | BODY WEIGHT

അരയാലിന്‍റെ പഴുത്ത കായ കഷായം വെച്ചു കഴിച്ചാല്‍ ശരീരം പുഷ്ടിപ്പെടും. ശരീരഭാരം കൂടും. തടി വെയ്ക്കും.

കഷായവിധി:

60 ഗ്രാം പഴം ചതച്ച്, 12 ഗ്ലാസ്‌ വെള്ളത്തില്‍ തിളപ്പിച്ച്‌, ഒന്നര ഗ്ലാസ് ആക്കി വറ്റിച്ച് അര ഗ്ലാസ് വീതം മൂന്നു നേരം കഴിക്കുക.

FOR BODY WEIGHT
FOR BODY WEIGHT

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.
Swami Nirmalananda Giri

91 | ഗര്‍ഭാശയമുഴ | UTERINE FIBROID

1 | പൂവാങ്കുറുന്തിലവേര് അരച്ച് പാലില്‍ കഴിക്കുക.

2 | ചുവന്ന കൊടുവേലിക്കിഴങ്ങ്‌ പൊടി 10 ഗ്രാം വീതം പാലില്‍ കലക്കി കഴിക്കുക.

ചുവന്ന കൊടുവേലിക്കിഴങ്ങ്‌ പൊടി ഉണ്ടാക്കുന്ന വിധം:

ചുവന്ന കൊടുവേലിക്കിഴങ്ങ്‌ എടുക്കുമ്പോള്‍ കൈ പൊള്ളാതിരിക്കാന്‍ കയ്യില്‍ നല്ലപോലെ വെളിച്ചെണ്ണ പുരട്ടണം.
കിഴങ്ങ് ചെറുതായി അരിഞ്ഞ് ചുണ്ണാമ്പുവെള്ളത്തില്‍ ഇട്ട് ചുവപ്പുനിറം പൂര്‍ണ്ണമായി പോകും വരെ പല തവണ കഴുകണം. നടുക്കുള്ള നാര് കളയണം.
ചുവപ്പുനിറം പോകുമ്പോള്‍ എടുത്ത് ഉണക്കി പൊടിച്ച് സൂക്ഷിക്കാം.

ഈ പൊടി 10 ഗ്രാം വീതം 30 ദിവസം കഴിച്ചാല്‍ സാമാന്യത്തിലധികം വലുപ്പമില്ലാത്ത മുഴകള്‍ പോയിരിക്കും. SCAN എടുത്തു പരിശോധിക്കാം. സാമാന്യത്തിലധികം വലുപ്പമുള്ള മുഴകള്‍ ഒരു മാസം കൊണ്ട് പകുതിയെങ്കിലും ആയിട്ടുണ്ടാകും. എങ്കില്‍ ഒരാവര്‍ത്തി കൂടി ഔഷധം കഴിക്കണം.

FOR UTERINE FIBROIDS
FOR UTERINE FIBROIDS

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.
Swami Nirmalananda Giri

90 | ടോൺസിലൈറ്റിസ് |TONSILLITIS

മുയല്‍ച്ചെവിയന്‍ സമൂലം കള്ളൂറലില്‍ അരച്ചു പുരട്ടുക. പുരട്ടുന്നതിന് മുന്‍പ് ത്വക്കിന്‍റെ പ്രതലം ചൂടാക്കണം.

FOR TONSILLITIS
FOR TONSILLITIS

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.
Dr KC Balram Bangalore

89 | വിരശല്യം | WORMS

പഴുക്കാത്ത പപ്പായയുടെ തൊലി നേരിയ കനത്തില്‍ ചീകി കളഞ്ഞ്, മുറിച്ച് കുരു കളഞ്ഞ്, ചെറിയ കഷണങ്ങളാക്കി മുറിച്ച്, വെള്ളത്തിലിട്ട് പുഴുങ്ങി, ആ വെള്ളം ദിവസേന പല തവണ കുടിക്കുക. വിരശല്യം മാറും.

ശ്രദ്ധിക്കുക:

1 | കുരുവില്ലാത്ത പപ്പായ ഉപയോഗിക്കരുത്.
2 | തൊലി നേരിയ കനത്തില്‍ മാത്രമേ നീക്കാവൂ.
3 | തൊലി കളഞ്ഞ ശേഷം പപ്പായ കഴുകരുത്‌.

FOR WORMS
FOR WORMS

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

88 | കുട്ടികളിലെ വിരശല്യം | WORMS

പച്ചപപ്പായയുടെ കറ (പാല്‍) ഈര്‍ക്കില്‍ കൊണ്ട് കുത്തിയെടുത്ത് പപ്പടത്തില്‍ ഇറ്റിച്ച് ഉണക്കുക. ആ പപ്പടം തീക്കനലില്‍ ചുട്ട് തിന്നാല്‍ കൊടുത്താല്‍ കുട്ടികളിലെ വിരശല്യം മാറും.

FOR WORMS
FOR WORMS

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

87 | ആര്‍ത്തവശൂല | MENSTRUAL COLIC

പാവയ്ക്കയുടെ നീരും ചെറുതേനും ചേര്‍ത്ത് കഴിക്കുന്നത് ആര്‍ത്തവകാലത്തെ വയറുവേദന മാറാന്‍ വളരെ ഫലപ്രദമാണ്.

ശരീരത്തില്‍ നിന്ന് രക്തം പോകുമ്പോള്‍ ഹീമോഗ്ലോബിനിലെ ഇരുമ്പിന്‍റെ ഭാഗത്തിന് (IRON CONSTITUTION) വരുന്ന വ്യതിയാനമാണ് ആര്‍ത്തവശൂലയ്ക്ക് (MENSTUAL COLIC) കാരണം.

പാവയ്ക്കാ നീര് HIGH BP ഉള്ളവരില്‍ BP കുറയാനും സഹായകമാണ്.

FOR MENSTRUAL COLIC
FOR MENSTRUAL COLIC

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

Courtesy : Swami Nirmalananda Giri

86 | വ്രണങ്ങള്‍ | SORES | WOUNDS

നെല്ലിക്കയുടെ കുരു ചുട്ടുപൊടിച്ച് വെച്ച്, ആ പൊടി പുകയിറയോടൊപ്പം  നല്ലെണ്ണയില്‍ ചാലിച്ച് വ്രണങ്ങളില്‍ പുരട്ടിയാല്‍ വ്രണങ്ങള്‍ പെട്ടന്ന് ഉണങ്ങും.

FOR WOUNDS
FOR WOUNDS

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

L05 – രാസപാനീയങ്ങള്‍ എന്ന വിപത്ത്

ഇന്ന് വിപണിയില്‍ വാങ്ങാന്‍ കിട്ടുന്ന ബഹുരാഷ്ട്രക്കുത്തകകള്‍ അടക്കം വിപണനം ചെയ്യുന്ന കോളകള്‍ അടക്കമുള്ള ഒട്ടു മിക്ക ലഘുപാനീയങ്ങളിലെയും ഒരു ചേരുവ ആണ് ACIDITY REGULATOR (338). 338 അല്ലെങ്കില്‍ E338 എന്ന ഗൂഢഭാഷാപദം സൂചിപ്പിക്കുന്നത് PHOSPHORIC ACID (ഫോസ്‌ഫോറിക് ആസിസ്) എന്ന തീവ്രഅമ്ലതയുള്ള ദ്രാവകത്തെ ആണ്. ലഘുപാനീയത്തില്‍ ചേര്‍ത്തിരിക്കുന്ന അതിമധുരം അറിയാതിരിക്കാനാണത്രേ ഈ അമ്ലം (ആസിഡ്) ചേര്‍ക്കുന്നത്.
കൂടുതല്‍ സമയം വായിലെ പല്ലുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ ഈ അമ്ലം ചേര്‍ന്ന ദ്രാവകത്തിന് പല്ലുകളെ ദ്രവിപ്പിക്കാന്‍ കഴിയും. ആന്തരാവയവങ്ങളില്‍ ഇത്തരം ദ്രാവകങ്ങള്‍ക്ക് ഉണ്ടാക്കാന്‍ പറ്റുന്ന നാശങ്ങളെപ്പറ്റി പൊതുവേ എല്ലാവര്‍ക്കും അറിയാം. എന്നിട്ടും ഇത്തരം ദ്രാവകങ്ങള്‍ പാനീയമായി ഉപയോഗിക്കപ്പെടുന്നു. രക്തത്തില്‍ കലരുന്ന ഈ അമ്ലത്തെ വേര്‍തിരിക്കാന്‍ നമ്മുടെ വൃക്കകള്‍ അസ്ഥികള്‍ക്ക് ആവശ്യം വേണ്ട കാത്സ്യവുമായി ചേര്‍ത്ത് ലവണമാക്കി പുറന്തള്ളുന്നു. അസ്ഥികളില്‍ രന്ധ്രങ്ങള്‍ ഉണ്ടാകാന്‍ ഇത് കാരണമാകാം. “osteoporosis” അഥവാ “അസ്ഥിക്ഷയം” എന്ന രോഗാവസ്ഥ ഉണ്ടാകാനുള്ള സാധ്യത അങ്ങനെ ഏറുന്നു.

രാസവസ്തുക്കള്‍ ചേര്‍ന്ന പാനീയങ്ങള്‍ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

carbonated drinks
carbonated drinks

85 | വെള്ളപ്പാണ്ട് | VITILIGO

കഞ്ഞുണ്ണിനീര് സമം എള്ളെണ്ണയും ചേര്‍ത്ത് വെയിലത്തു വെച്ച് ചൂടാക്കി പാണ്ട് ഉള്ള ശരീരഭാഗങ്ങളില്‍ പുരട്ടി രാവിലെയും വൈകിട്ടും വെയില്‍ കൊള്ളിക്കുക.

ഒരു മണിക്കൂര്‍ എങ്കിലും വെയില്‍ കൊള്ളിക്കണം.

കഞ്ഞുണ്ണി പല പേരുകളില്‍ പല ദേശങ്ങളില്‍ അറിയപ്പെടുന്നു. കയ്യെണ്ണ, കയ്യൂന്ന്യം, കയ്യോന്നി, കരിയലാങ്കണ്ണി, കൈകേപ്പി, കേശരാജ, ഭ്രിംഗരാജ് എന്നിവ ചിലതാണ്. മഞ്ഞപ്പൂവും വെള്ളപ്പൂവും ഉള്ള ഇനങ്ങള്‍ ഉണ്ട്. രണ്ടും നല്ലതാണ്.

FOR VITILIGO
FOR VITILIGO

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

Courtesy : DR KC BALRAM BSC DAM, BANGALORE