കൂവളത്തില ചതച്ചു പിഴിഞ്ഞ നീര് ശരീരത്തില്‍ പുരട്ടി കുളിക്കുകയോ കൂവളത്തില വെന്ത വെള്ളത്തില്‍ കുളിക്കുകയോ ചെയ്താല്‍ ഗാത്രദുര്‍ഗന്ധം മാറും.
ശരീരത്തിലെ കുരുക്കള്‍ , വിയര്‍പ്പുനാറ്റം, ദുര്‍ഗന്ധം ഇവ മാറാനും ഇതു മതി.

1 | കൂവളത്തിലയും ആവില്‍ മരത്തിന്റെ കുരുവും ചേര്‍ത്തരച്ചു ദേഹത്തു പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞു കുളിച്ചാല്‍ ഗാത്രദുര്‍ഗന്ധം മാറും. ശരീരത്തിലെ കുരുക്കളും പോകും. അതീവഫലപ്രദമാണ് ഈ പ്രയോഗം.
2 | കൂവളത്തിലനീര് ദേഹത്തു പുരട്ടിക്കുളിക്കുകയോ, കൂവളത്തില വെന്ത വെള്ളത്തില്‍ കുളിക്കുകയോ ചെയ്താല്‍ ഗാത്രദുര്‍ഗന്ധം മാറും. ശരീരത്തിലെ കുരുക്കളും പോകും.
ശരീരത്തിനു വിയര്‍പ്പുനാറ്റം, ദുര്‍ഗന്ധം ഒക്കെ ഉള്ളവര്‍ക്ക് അത്യന്തം ഫലപ്രദമാണ് ഈ പ്രയോഗങ്ങള്‍.
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only. This information is shared by Swami Nirmalananda Giri Maharaj
അമിതമായ വിയര്‍പ്പുനാറ്റം വളരെയധികം ആളുകളെ അലട്ടുന്ന പ്രശ്നം ആണ്. വളരെ എളുപ്പത്തില്‍ വിയര്‍പ്പുനാറ്റം മാറ്റാം.
പച്ചമഞ്ഞള്‍ തീക്കനലില്‍ ചുട്ട് പൊടിക്കുക. പുളിയില ഇടിച്ചു പിഴിഞ്ഞെടുത്ത നീരില്‍ ഈ പൊടി ചാലിച്ച് ശരീരത്തില്‍ പുരട്ടുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയുക.
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.
Ref : Dr KC Balaram, BSc DAM, Bengaluru