Tag Archives: SPLEEN CIRRHOSIS

383 ¦ ജലോദരം ¦ Ascites

ആവണക്കിന്റെ പഞ്ചാംഗം ഗോമൂത്രത്തില്‍ വേവിച്ച് ദിവസവും രാവിലെയും വൈകിട്ടും സേവിക്കുന്നത് ജലോദരത്തില്‍ അതീവഫലദായകമാണ്. പൂവ്, ഇല, കായ, കാണ്ഡം, വേര് ഇവയാണ് പഞ്ചാംഗം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ആവണക്കിന്റെ ഇല, പൂവ്, തൊലി, വേരിന്മേല്‍ത്തൊലി, കായ എല്ലാം വൈദ്യോപദേശം അനുസരിച്ച് വേണ്ടവ വേണ്ട വണ്ണം ശുദ്ധിചെയ്ത് ഉണക്കി സൂക്ഷിക്കാം. എല്ലാം ചേര്‍ത്ത് പത്തു ഗ്രാം ആവണക്ക് … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , | Leave a comment

26 | കറ്റാര്‍വാഴ | ALOE VERA

“കറ്റാര്‍വാഴയുടേ വീര്യം ശീതമാകയുമുണ്ടതു കൃമിരോഗങ്ങള്‍ ദുര്‍ന്നാമത്രേരോഗഭഗന്ദരം ശൂലഗുന്മാദരം കുഷ്ഠം വിഷകാസഞ്ചാശയേല്‍” എന്ന് ഗുണപാഠം. കറ്റാര്‍വാഴ, കുമാരി, കറ്റുവാഴ അങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ ഔഷധസസ്യം ഇന്ത്യയിലുടനീളം വളരുന്നതു കാണാന്‍ സാധിക്കും. ഒരു സൌന്ദര്യവര്‍ദ്ധകഔഷധിയെന്ന പ്രശസ്തി മൂലം ഒട്ടുമിക്ക അടുക്കളത്തോട്ടങ്ങളിലും, പൂന്തോട്ടങ്ങളിലും കറ്റാര്‍വാഴ സ്ഥാനം പിടിച്ചിട്ടുണ്ട്. പ്രായമായാലും കാഴ്ചയിൽ സുന്ദരമായിരിക്കുന്ന കറ്റുവാഴയ്ക്ക് കുമാരി എന്ന പേര് … Continue reading

Posted in AYURVEDA | ARTICLES, ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS | Tagged , , , , , , , , , , , , , , , , , , , , | Leave a comment

15 |മോര് – ഭൂമിയിലെ അമൃത്

“യഥാ സുരാണാമമൃതം സുഖായ  തഥാ നരാണാം ഭുവി തക്രമാഹുഃ” ഭൂമിയിലെ മനുഷ്യരുടെ സൌഖ്യത്തിന് മോര് ദേവന്മാര്‍ക്ക് അമൃത്‌ പോലെയത്രെയെന്ന് ഭാവപ്രകാശനിഘണ്ടു. പാല്‍ ഉറയൊഴിച്ച് ഉണ്ടാക്കിയ തൈര് കടഞ്ഞ് വെണ്ണ മാറ്റിയാണ് മോര് ഉണ്ടാക്കുന്നത്‌ എന്ന് നമുക്ക് അറിയാം. ആഹാരമായും ഔഷധമായും ആയുര്‍വേദം മോരിന് അതീവപ്രാധാന്യമാണ് നല്‍കുന്നത്. ശരീരത്തിനാവശ്യമായ ജീവകങ്ങള്‍, ധാതുക്കള്‍, മാംസ്യങ്ങള്‍ തുടങ്ങി പോഷകഘടകങ്ങള്‍ ധാരാളമായുള്ള … Continue reading

Posted in AYURVEDA | ARTICLES | Tagged , , , , , | Leave a comment

229 | പ്ലീഹോദരം | SPLEEN CIRRHOSIS

അറുപതു ഗ്രാം ഞാവല്‍ത്തൊലി പന്ത്രണ്ടു ഗ്ലാസ്സ് വെള്ളത്തില്‍ വെന്ത് ഒന്നര ഗ്ലാസ്സാക്കി പിഴിഞ്ഞരിച്ചെടുക്കുന്ന കഷായം തേന്‍ മേമ്പൊടി ചേര്‍ത്ത് മൂന്നു നേരം അര ഗ്ലാസ്സ് വീതം കഴിക്കുക. അതിസാരം ഉദരരോഗങ്ങള്‍ എന്നിവയും ഈ കഷായം കൊണ്ട് ശമിക്കും.

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , | Leave a comment