തമിഴ് നാട്ടില്‍ നിന്ന് എത്തുന്ന വിഷലിപ്തമായ പച്ചക്കറികള്‍ ഇന്ന് കേരളത്തിന്റെ ഒരു വലിയ പ്രശ്നം ആണ്. പല രോഗങ്ങള്‍ക്കും, ലിവര്‍ സീറോസിസ് അടക്കം പല പ്രശ്നങ്ങള്‍ക്കും പച്ചക്കറികളിലെ വിഷാംശം കാരണമാകുന്നു എന്ന് അഭിപ്രായമുണ്ട് പല വിദഗ്ദ്ധര്‍ക്കും.
പച്ചക്കറികള്‍ വെള്ളത്തില്‍ ഇട്ട് കൂടെ ചിരട്ടക്കരി ഇട്ട് അര മണിക്കൂര്‍ വെച്ച ശേഷം വൃത്തിയായി കഴുകി ഉപയോഗിക്കുക.
ചിരട്ടകരിച്ച് നുറുക്കി വെള്ളത്തിലിട്ടാൽ മതി. വലിയൊരു ചരുവത്തിൽ വെള്ളം ശേഖരിച്ച് കരിയിട്ടുവച്ചാൽ ആവർത്തിച്ചും ഉപയോഗിക്കാം. അപ്പോൾ പച്ചക്കറികൾ ചൂരൽക്കൊട്ടകളിൽ എടുത്തു മുക്കിവക്കണം.
