Tag Archives: HAIR

367 ¦ മുടി കൊഴിച്ചില്‍ ¦ താരന്‍

367 ¦ മുടി കൊഴിച്ചില്‍ ¦ താരന്‍ നാട്ടിന്‍പുറങ്ങളില്‍ അമ്മമാര്‍ ചെയ്തിരുന്ന ഒരു ലളിതമായ പ്രയോഗമാണിത്. മുടികൊഴിച്ചില്‍ കുറയാനും താരന്‍ ശമിക്കാനും നാടന്‍ ചെമ്പരത്തിയുടെ ഇലകളും പൂവുകളും ഇട്ടു കാച്ചിയ വെളിച്ചെണ്ണ അവര്‍ ഉപയോഗിച്ചിരുന്നു. ചെമ്പരത്തിയുടെ പതിനഞ്ച് ഇലകള്‍ നന്നായി ചതച്ച് / അരച്ച് 100 മില്ലി തേങ്ങാപ്പാലിലോ ശുദ്ധമായ വെളിച്ചെണ്ണയിലോ ചേര്‍ത്ത് കാച്ചി അരിച്ചു … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , | Leave a comment

325 | മുടി കൊഴിച്ചില്‍ | അകാലനര

ഉണക്കനെല്ലിക്ക, കറുത്ത എള്ള് ഇവം സമം പൊടിച്ച്, കൂടുതല്‍ ശര്‍ക്കര ചേര്‍ത്ത് ഇടിച്ചു വെച്ച്, ദിവസവും കഴിക്കുന്നത് മുടി കൊഴിച്ചില്‍ മാറാനും അകാലനര മാറാനും ഫലപ്രദമാണ്. അരക്കിലോ ഉണക്കനെല്ലിക്ക പൊടിച്ചതിനോട് അരക്കിലോ കറുത്ത എള്ള് പൊടിച്ചതും മുക്കാല്‍ക്കിലോ ശര്‍ക്കരയും ചേര്‍ക്കാം. നന്നായി ഇടിച്ചു ചേര്‍ത്ത് നെല്ലിക്കാ വലുപ്പത്തില്‍ ഉരുള ഉരുട്ടി വെച്ച് രാവിലെയും വൈകിട്ടും ഓരോ … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , | Leave a comment

131 | മുടിവളര്‍ച്ച | HAIR GROWTH

കറിവേപ്പില പിഴിഞ്ഞ നീരും ചെറുനാരങ്ങാനീരും ചേര്‍ത്ത് തേങ്ങാപ്പാല്‍ കാച്ചിയെടുത്ത എണ്ണ പുരട്ടിയാല്‍ തലമുടി വളരും. തലമുടി കറുക്കും. ചില കഷണ്ടിയിലും മുടി വരും. വേപ്പെണ്ണ ചേര്‍ത്തു കാച്ചുന്നത് മുടി വളരാന്‍ കൂടുതല്‍ ഉത്തമമാണ്. <<< >>> Note: Please consult a registered Ayurveda practitioner before trying this preparation. This is for … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , | 3 Comments

112 | താരന്‍ | മുടി കൊഴിച്ചല്‍ | DANDRUFF | HAIR FALL

ഉമ്മത്തിന്‍റെ ഇല ഇട്ടു കാച്ചിയ വെളിച്ചെണ്ണ തലയില്‍ പുരട്ടുന്നത് താരനും മുടി കൊഴിച്ചിലും മാറാന്‍ നല്ലതാണ്. നല്ലെണ്ണയും ഉപയോഗിക്കാം. കുട്ടികള്‍ക്കാണെങ്കില്‍ വെളിച്ചെണ്ണയാണ് നല്ലത്. ഉമ്മം വിഷാംശം ഉള്ള ചെടിയാണ്. ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം. Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , | Leave a comment

72 | അകാലനര | PREMATURE WHITE HAIR

നെല്ലിക്കാത്തോട്, കറുത്ത എള്ള് എന്നിവ കൂടുതല്‍ ശര്‍ക്കര ചേര്‍ത്ത് ഇടിച്ചുകൂട്ടി വെച്ച്, ഓരോ ഉരുള ദിവസം മൂന്നു നേരം കഴിക്കുക. ഒപ്പം കറിവേപ്പിലനീര് ഒഴിച്ച് കാച്ചിയ എണ്ണ തലയില്‍ തേയ്ക്കുക. മുടി കൊഴിച്ചില്‍ നില്‍ക്കും. മുടി കറക്കും. അകാല നര മാറും. Note: Please consult a registered Ayurveda practitioner before trying this … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , | 8 Comments