
37 ¦ കറിവേപ്പില¦ CURRY LEAVES

ഭക്ഷണം അലര്‍ജി – പാല് അലര്‍ജി
കുട്ടികളിലും മുതിര്‍ന്നവരിലും ഒരു പോലെ കണ്ടുവരുന്ന പ്രശ്നങ്ങളാണ് പാല് കുടിക്കുമ്പോള്‍ അലര്‍ജി, പഴങ്ങള്‍ കഴിക്കുമ്പോള്‍ അലര്‍ജി എന്നിവ. ആരോഗ്യം പ്രദാനം ചെയ്യുന്ന ആഹാരസാധനങ്ങള്‍ തന്നെ അലര്‍ജി ഉണ്ടാക്കുന്ന അവസ്ഥ!
ഇത്തരം ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്ക് ശ്രമിച്ചു നോക്കാവുന്ന ലളിതമായ ഒരു ഔഷധപ്രയോഗം. വെള്ള പൂവുള്ള കൊടുവേലിയുടെ വേര് പറിച്ചെടുത്ത് ഉണങ്ങിയെടുത്തോ, അങ്ങാടിമരുന്നുകടയില്‍ നിന്ന് ഉണങ്ങിയ വേര് വാങ്ങിയോ, ശുദ്ധി ചെയ്ത്, പൊടിച്ചു വെച്ച്, അതില്‍ രണ്ടു ഗ്രാം പൊടി, ചൂടുവെള്ളത്തില്‍ കലക്കിയോ, വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിച്ചോ നിത്യം രാവിലെയും വൈകിട്ടും മുടങ്ങാതെ കുറച്ചുനാള്‍ കഴിച്ചു നോക്കുക. വയറ്റില്‍ ഉണ്ടാകുന്ന പല പ്രശ്നങ്ങളും ശമിക്കും. അജീര്‍ണ്ണം, ദഹനക്കേട്, വിശപ്പില്ലായ്മ, അണുബാധ, വാതജരോഗങ്ങള് തുടങ്ങിയ പല പ്രശ്നങ്ങളും ശമിപ്പിക്കാന്‍ ഈ പ്രയോഗം പര്യാപ്തമാണ്. ഭക്ഷണത്തില്‍ നിന്നുണ്ടാകുന്ന വിഷബാധയിലും ഫലപ്രദം.
കൊടുവേലി ചേര്‍ന്ന പഞ്ചകോലചൂര്‍ണം മേല്‍പ്പറഞ്ഞ പ്രശ്നങ്ങളില്‍ ഫലപ്രദം എന്ന് ആചാര്യന്. അറിവുള്ള വൈദ്യന്മാരുടെ ഉപദേശപ്രകാരം അമ്മാതിരിയുള്ള ഔഷധങ്ങള്‍ കഴിക്കുന്നത് അഭികാമ്യം.
പ്രകൃതിയിലുള്ള ഔഷധികള്‍ ആണ് യഥാര്‍ത്ഥത്തില്‍ ദേവതകള്‍. ആരോഗ്യം അവരുടെ വരദാനമായിരുന്നു. പ്രകൃതിയോട് താദാത്മ്യത്തില്‍ ജീവിച്ചപ്പോള്‍ മനുഷ്യന് ഇന്നു കാണുന്ന രീതിയിലുള്ള അസാല്മ്യജരോഗങ്ങള് ഉണ്ടായിരുന്നില്ല എന്ന് അനുഭവസ്ഥരായ ആചാര്യന്മാര് പറയുന്നു. പ്രകൃതിയിലെ ദേവതകളായ ഓഷധികളെ ഉന്മൂലനം ചെയ്യാന്‍ തുടങ്ങിയപ്പോള്‍, പ്രകൃതിയെ താറുമാറാക്കി ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ അലര്‍ജിയായും മറ്റു പല ആമയങ്ങളായും മനുഷ്യന് അതിന്റെ ഫലവും കിട്ടാന്‍ തുടങ്ങി. ഒരു തിരിച്ചു പോക്ക് അസാധ്യമെങ്കിലും, ഇന്നും പലതും നമുക്ക് ചെയ്യാം. പ്രത്യക്ഷദേവതകളായ ഓഷധികളെ വീട്ടുവളപ്പിലും, പൂന്തോട്ടങ്ങളിലും ഫ്ലാറ്റിലെ ബാല്‍ക്കണിയിലും വീടിന്റെ ടെറസ്സിലും ഒക്കെ നമുക്ക് വളര്‍ത്താവുന്നതേയുള്ളൂ. അവയുടെ സാന്നിധ്യം ആശുപത്രികളെയും ഡോക്ടര്‍മാരെയും ദൂരെ നിര്‍ത്താന്‍ നിങ്ങളെ സഹായിക്കുമോ എന്ന് ഒന്നു ശ്രമിച്ചു നോക്കുക.
അലര്‍ജിയ്ക്ക് തുമ്പ
പല കാരണങ്ങളാണ് അലര്‍ജിക്ക്. പല കാരണങ്ങളാല്‍ ശരീരത്തില്‍ രൂപപ്പെടുന്ന ടോക്സിനുകള്‍ വേറെ. ഇത്തരം പ്രശ്നങ്ങള്‍ കൊണ്ടു വലയുന്നവര്‍ക്ക് തുമ്പയുടെ (ദ്രോണപുഷ്പി) പഞ്ചാംഗത്തിന്റെ കഷായം പ്രയോജനകരമാണ്. മതിയാകും.
തുമ്പ സമൂലം ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് അതില്‍ ഇരട്ടി വെള്ളം ചേര്‍ത്ത് ഒരു പാത്രത്തില്‍ ഒരു ദിനരാത്രം വെച്ച് മുകളിലെ വെള്ളം ഊറ്റിക്കളഞ്ഞു താഴെ അറിയുന്ന കുറുകിയ സത്ത് തണലില്‍ ഉണക്കിയെടുത്ത് സൂക്ഷിച്ചു വെച്ച് നിത്യം അതില്‍ നിന്നും അര ഗ്രാം വീതം സേവിച്ചാല്‍ അലര്‍ജി ശമിക്കും, വിരുദ്ധാഹാരങ്ങളില്‍ നിന്നും, ഔഷധങ്ങളില്‍ നിന്നും ഉണ്ടാകുന്ന ടോക്സിനുകള്‍ ഇവയില്‍ നിന്ന് മുക്തി ലഭിക്കും.
ഔഷധം അറിവുള്ള ഒരു ആയുര്വേദഭിഷഗ്വരന്റെ ഉപദേശമനുസരിച്ചു മാത്രം കഴിക്കുക.
തിരുവോണം നക്ഷത്രത്തിന്റെ നക്ഷത്രവൃക്ഷമാണ് എരിക്ക്.
കര്‍ണ്ണാടകയില്‍ സുലഭമായി കാണപ്പെടുന്നു എരിക്ക്. കേരളത്തില്‍ മഷിയിട്ടാല്‍ കാണാന്‍ പ്രയാസം. ഭാരതത്തിലെ അന്യപ്രദേശങ്ങളിലും സുലഭം.
താന്ത്രികപൂജകളില് പൈശാചികശക്തികളെ അകറ്റാന്‍ വെള്ളെരിക്കിന്‍പൂവ് ഉപയോഗിക്കുന്നു.
ശ്രീപരമശിവന് പ്രിയമത്രേ വെള്ളെരിക്കിന്‍പൂവ്! ആകയാല്‍ ശിവപൂജയില്‍ അര്ച്ചിക്കാന് കര്‍ണ്ണാടകയിലെ അര്ച്ചകര് വെള്ളെരിക്കിന്‍പൂവ് ധാരാളമായി ഉപയോഗിക്കുന്നു.
ഗണേശനും ഹനുമാന് സ്വാമിയ്ക്കും വെള്ളെരിക്കിന്പൂവിന്റെ മാല അതീവപ്രിയമത്രേ.
മേല്‍പ്പറഞ്ഞത് പോലെയുള്ള വിശ്വാസത്തിന്റെ വിഷയമായതു കൊണ്ട് ഈ സസ്യത്തെ ഈ നാട്ടുകാര്‍ വെട്ടിപ്പറിച്ചു കളയാറില്ല എന്ന് തന്നെയല്ല വെച്ചു പിടിപ്പിച്ചു സംരക്ഷിക്കുകയും ചെയ്യാറുണ്ട്. പലരുടെയും വീടുകളില്‍ എരിക്ക് വളര്‍ത്തുന്നത് കാണാം. മരുന്നുണ്ടാക്കാന്‍ പൂവ് വേണമെങ്കില്‍ എങ്ങും തിരഞ്ഞുനടക്കേണ്ട കാര്യമില്ല, ഏതെങ്കിലും ശിവക്ഷേത്രത്തിന്റെയോ ഗണേശക്ഷേത്രത്തിന്റെയോ ആഞ്ജനേയക്ഷേത്രത്തിന്റെയോ പരിസരത്തുള്ള പൂക്കടകളില്‍ സുലഭമായി ലഭിക്കും എരിക്കിന് പൂവ് (കേരളത്തിലെ കാര്യം ഉറപ്പില്ല).
മുമ്പ് ഒരു പോസ്റ്റില്‍ എരിക്കിനെക്കുറിച്ചും എരിക്ക് ഉപയോഗിച്ചുള്ള ഔഷധപ്രയോഗങ്ങളെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്തിരുന്നു:
27 | എരുക്ക് | CALATROPIS GIGANTEA
അന്ന് ചര്‍ച്ച ചെയ്യാഞ്ഞ ചില ഔഷധപ്രയോഗങ്ങള്‍
സന്ധികളില്‍ ഉണ്ടാകുന്ന നീര്‍ക്കെട്ടും വേദനയും മാറാന്‍ വളരെ സഹായകമായ ഒരു ഔഷധസസ്യമാണ് എരിക്ക്.
എരിക്കിന്റെ മൂത്ത ഇലകള്‍ അല്‍പ്പം ഉപ്പ് ചേര്‍ത്തരച്ചു വേദനയുള്ള സന്ധികളില്‍ പൊതിയുക. രണ്ടു മൂന്നു ദിവസത്തെ പ്രയോഗം കൊണ്ട് വേദനയും നീര്‍ക്കെട്ടും ശമിക്കും.
നീര് വെച്ച് വീങ്ങിയാല്‍ എരിക്കിന്റെ മൂന്നോ നാലോ പാകമായ ഇലകള്‍ ചൂടാക്കി നീര് ഉള്ള ഭാഗത്ത് ചൂട് വെച്ചാല്‍ അഞ്ചോ ആറോ ദിവസം കൊണ്ട് നീരും വീക്കവും കുറയും. ഇലകളില്‍ എള്ളെണ്ണയോ വേദന കുറയ്ക്കാന്‍ സഹായിക്കുന്ന ഏതെങ്കിലും തൈലമോ (ധന്വന്തരം, കൊട്ടന്‍ചുക്കാദി തൈലം തുടങ്ങിയവ) പുരട്ടി ചൂട് വെച്ചാല്‍ കൂടുതല്‍ നല്ലത്.
സന്ധികളിലും മാംസപേശികളിലും ഉണ്ടാകുന്ന വേദന മാറാന്‍ എരിക്കിന്റെ ഇല ഇട്ടു കാച്ചിയ തൈലം ഉത്തമമാണ്. വളരെ ലളിതമായ മാര്‍ഗ്ഗത്തില്‍ ഈ തൈലം ഉണ്ടാക്കാന്‍ പറ്റും. എരിക്കിന്റെ പാകമായ ഇലകള്‍ വെള്ളം ചേര്‍ക്കാതെ നന്നായി അരച്ച് അന്‍പതു ഗ്രാം, ഇരുന്നൂറു മില്ലി എള്ളെണ്ണയില്‍ ചേര്‍ത്ത്, ഇരുനൂറു മില്ലി വെള്ളവും ചേര്‍ത്ത് വെള്ളം വറ്റുന്നതു വരെ ആവശ്യമായ ചൂടില്‍ കാച്ചി ഈ എണ്ണ ഉണ്ടാക്കാം. വെറ്റില അരച്ചത് എരിക്കിനൊപ്പം ചേര്‍ത്തു കാച്ചാം. മാംസപേശികളില്‍ ഉണ്ടാകുന്ന വേദനയ്ക്കും സന്ധികളില്‍ ഉണ്ടാകുന്ന വേദനയ്ക്കും ശമനം കിട്ടാന്‍ ഈ തൈലം നിത്യം പുരട്ടിയാല്‍ മതിയാകും. വിസര്‍പ്പം പോലെയുള്ള ത്വക്-രോഗങ്ങളിലും ഈ തൈലം ഫലം ചെയ്യും.
ആസ്ത്മ, പഴക്കം ചെന്ന ചുമ എന്നിവയിലും എരിക്ക് സിദ്ധൌഷധമാണ്. എരിക്കിന് പൂക്കള്‍ തണലില്‍ ഉണക്കി നന്നായി പൊടിച്ചുവെച്ച്, ഒന്നോ രണ്ടോ നുള്ള് അല്‍പ്പം ഇന്തുപ്പ് പൊടിച്ചതും ചേര്‍ത്ത് നിത്യം സേവിച്ചാല്‍ ചിരകാലരോഗമായി കൂടെക്കൂടിയ ചുമയില്‍ നിന്നും ആസ്ത്മയില്‍ നിന്നും ആശ്വാസം ലഭിക്കും. രണ്ടും ചെറുചൂടുവെള്ളത്തില്‍ ചേര്‍ത്തും സേവിക്കാം. ചുമ, ജലദോഷം, ആസ്ത്മ, അസാത്മ്യജകാസശ്വാസം അലര്‍ജി എന്നിവയും ശമിക്കും.
ഇതൊക്കെ പഠിച്ച കാര്യങ്ങള്‍ ആണ്. പ്രയോഗത്തില്‍ ഗുണം ചെയ്യുന്നതായി കണ്ടിട്ടുണ്ട്. എങ്കിലും നമ്മുടെ നാട്ടിലെ പ്രത്യേകസാഹചര്യങ്ങള്‍ കണക്കിലെടുത്ത് പ്രയോഗിക്കുന്നതിനു മുമ്പ് ലൈസന്‍സ് ഉള്ള ഏതെങ്കിലും RMP-യോട് ഉപദേശം സ്വീകരിച്ചു മാത്രം പ്രയോഗിക്കുക. പതിവു പോലെ അറിഞ്ഞ കാര്യങ്ങള്‍ അറിയിക്കാന്‍ മാത്രമാണ് ഈ ലേഖനം.
ഉറുമ്പ് കടിച്ചു തിണര്‍ത്താല്‍ തുമ്പ കൊണ്ടു തല്ലുക, അല്ലെങ്കില്‍ തുമ്പ അരച്ചിടുക. മിക്കവാറും ഉറുമ്പുകടി കൊണ്ടുണ്ടാകുന്ന തിണര്‍പ്പ് മാറും.
ചില ഉറുമ്പുകള്‍ കടിച്ചാല്‍ ഈ പ്രയോഗം ഫലിക്കില്ല. എല്ലാത്തരം ഉറുമ്പുകള്‍ കടിച്ചുണ്ടാകുന്ന അലര്‍ജികളിലും ഫലിക്കുന്ന ഒരു പ്രയോഗമുണ്ട്. കടിച്ച ഉറുമ്പിനെ ENA (Extra Neutral Alcohol) -യില്‍ പിടിച്ചിട്ട്, അരിച്ചെടുത്ത് അത് കഴിക്കുകയും അതു തന്നെ എണ്ണയിലോ വെളിച്ചെണ്ണയിലോ 1:9 അനുപാതത്തില്‍ കലക്കി തിണര്‍പ്പ് ഉള്ള ഭാഗങ്ങളില്‍ പുരട്ടുകയും ചെയ്യുക.
നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണമായി കാണപ്പെടുന്ന തൊട്ടാവാടി ഒരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമാണ് എന്നാണ് മിക്കവാറും ആളുകളുടെ ധാരണ. തൊട്ടാവാടി ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒരു ഔഷധസസ്യമാണ് എന്നതാണ് വാസ്തവം. സംസ്കൃതഭാഷയിലെ പേരുകളായ ലജ്ജാലു, സ്പര്ശലജ്ജാ, സ്പര്ശസങ്കോചാ തുടങ്ങിയ പദങ്ങളുടെ അര്‍ത്ഥത്തില്‍ നിന്നാണ് തൊട്ടാവാടി എന്ന പേര് ഉണ്ടായത് എന്ന് ആചാര്യന്മാര് അഭിപ്രായപ്പെടുന്നു. ശോഫം (നീര്), ശ്വാസവൈഷമ്യങ്ങള്, ആസ്ത്മാ, കഫം, തൊലിപ്പുറത്തുണ്ടാകുന്ന അലര്‍ജി മൂലമുള്ള ചൊറിച്ചിലും തദ്സംബന്ധിയായ ത്വക്-രോഗങ്ങളും, പ്രമേഹം, രക്തപിത്തം, കൃമിരോഗങ്ങള്‍ തുടങ്ങി ഒട്ടേറെ രോഗങ്ങളില്‍ അതീവഫലദായിയായ ഔഷധിയാണ് തൊട്ടാവാടി. രക്തശുദ്ധിയ്ക്കും നല്ലതാണ്. രണ്ടു തരം തൊട്ടാവാടികള്‍ ഉണ്ട് – രണ്ടും സമാന ഔഷധഗുണമുള്ളവയാണ്.
കേരളീയമായ നാട്ടുവൈദ്യത്തില്‍ ഒതുങ്ങി നില്ക്കുന്നില്ല തൊട്ടാവാടിയുടെ മഹിമ. അനവധി ആയുര്‍വേദഗ്രന്ഥങ്ങള്‍ തൊട്ടാവാടിയുടെ ഗുണങ്ങളെ വര്‍ണ്ണിക്കുന്നുണ്ട്.
ലജ്ജാലുഃ സ്യാച്ഛമീപത്രാ സമംഗാ ജലകാരികാ.
രക്തപാദീ നമസ്കാരീ നാമ്നാ ഖദിരികേത്യപി.
ലജ്ജാലുഃ ശീതളാ തിക്താ കഷായാ കഫപിത്തജിത്.
രക്തപിത്തമതീസാരം യോനിരോഗാന് വിനാശയേത്.
എന്ന് ഭാവപ്രകാശനിഘണ്ടു.
രക്തപാദീ കടുഃ ശീതാ പിത്താതീസാരനാശനീ.
ശോഫദാഹശ്രമശ്വാസവ്രണകുഷ്ഠകഫാസ്രനുത്.
എന്ന് രാജനിഘണ്ടു.
ഇനി തൊട്ടാവാടി കൊണ്ടുള്ള പരീക്ഷിച്ചുറപ്പിച്ച ചില ഔഷധപ്രയോഗങ്ങള്‍ :
ഗ്രന്ഥങ്ങളില്‍ നിന്ന് പഠിച്ച, പ്രയോഗഗുണം ഇനിയും നേരിട്ടറിയാത്ത ചില ഔഷധപ്രയോഗങ്ങള്‍:
ഇന്ന് തൊട്ടാവാടി തിരഞ്ഞാല്‍ കിട്ടാന്‍ അല്‍പ്പം പ്രയാസമാണ്. ദേശീയതൊഴിലുറപ്പുപദ്ധതിയുടെ ഭാഗമായി പുല്ല് വെട്ടിത്തെളിക്കുമ്പോള്‍ കളസസ്യങ്ങള്ക്കും കറുകയും തൊട്ടാവാടിയും മുയല്ച്ചെവിയനുമെല്ലാം ഒരേ ഗതി! പുറമ്പോക്കില്‍പ്പോലും കിട്ടാന്‍ പ്രയാസമാണ് ചിലപ്പോള്‍. ഇതു വായിക്കുന്നവരോട് ഒരു അപേക്ഷ. നട്ടു വളര്‍ത്തേണ്ട. വെട്ടിപ്പറിച്ചു കളയരുത്. പ്രകൃതിയുടെ വരദാനമാണ് ഔഷധസസ്യങ്ങള്‍.
ഭാരതീയവിശ്വാസമനുസരിച്ച് നെല്ലി ഒരു ദിവ്യവൃക്ഷമാണ്. ഭരണി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് നെല്ലി നക്ഷത്രവൃക്ഷമാണ്. പ്രാചീനഭാരതീയവിശ്വാസപ്രകാരം നെല്ലിമരം വെച്ചുപിടിപ്പിക്കുക, നെല്ലിമരത്തിനു പ്രദക്ഷിണം വെയ്ക്കുക, നെല്ലിമരത്തിനു വെള്ളമൊഴിക്കുക, നെല്ലിക്കാ പതിവായി കഴിക്കുക ഇത്യാദികള്‍ പുണ്യപ്രവര്‍ത്തികള്‍ ആണ് – ഇതൊക്കെ ചെയ്യുന്നവരെ കലിദോഷം ബാധിക്കില്ല.
നെല്ലിമരത്തിന്റെ കായ, വിത്ത്, ഇല, മരത്തൊലി, വേര് ഇവ ഔഷധയോഗ്യമാണ്. ഒട്ടനവധി യോഗൌഷധങ്ങളില്‍ ഇവ ഉപയോഗിക്കപ്പെടുന്നു. നെല്ലിക്കായോടൊപ്പം കടുക്കയും താന്നിക്കയും ചേരുന്ന ത്രിഫല, നെല്ലിക്കാ ധാരാളമായി ചേരുന്ന ച്യവനപ്രാശം എന്നിവ ഇവയില്‍ പ്രസിദ്ധം.
നെല്ലിക്കായുടെ ഗുണങ്ങള്‍ അനവധി ആണ്. നെല്ലിക്കാ രസായനമാണ്, പാചനമാണ്, വിരേചനമാണ്, മൂത്രളമാണ്, വൃഷ്യമാണ്, ത്രിദോഷഹരമാണ്, കൃമിനാശകമാണ്, കഫനാശകമാണ്. പ്രമേഹം, ചുമ, ആസ്ത്മ, നേത്രരോഗങ്ങള്‍, ശൂല, കുടല്‍വ്രണങ്ങള്‍, അമ്ലപിത്തം, ത്വക്-രോഗങ്ങള്‍, പാണ്ഡുത, യകൃത്-രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍, പനി, കാമല, വയറിളക്കം, വയറുകടി, അകാലനര, പ്രദരം, കുഷ്ഠം, രക്തപിത്തം തുടങ്ങിയ രോഗങ്ങളിലെല്ലാം ഉത്തമമാണ്.
നെല്ലിയുടെ ഔഷധഗുണങ്ങള്‍ ഇവിടെ തീരുന്നില്ല. നെല്ലിക്കായുടെ ചില ഉപയോഗങ്ങള്‍ മാത്രമാണ് മേല്പ്പറഞ്ഞിരിക്കുന്നത്. ഇലയും മരത്തൊലിയും വേരുമെല്ലാം കായ പോലെ തന്നെ പ്രയോജനമുള്ളതാണ്. ഈ പോസ്റ്റ് Share ചെയ്യുന്നത് നല്ലതുതന്നെ. ഇതൊന്നും അറിയാത്ത കുറേപ്പേര് ഇതൊക്കെ അറിയും. അതിലും പ്രധാനം ഈ വൃക്ഷം നട്ടു പരിപാലിച്ചു വളര്‍ത്തുക എന്നതിനാണ്. തലമുറകള്‍ക്കു ആരോഗ്യദായിയാകാന്‍ ഒരു മരം നട്ടുവളര്‍ത്താം നമുക്ക്.
കറിവേപ്പിലയും മഞ്ഞളും കൂടിയരച്ചു നെല്ലിക്കാവലുപ്പത്തിലെടുത്തു ഒരു മണ്ഡലകാലം മുടങ്ങാതെ കഴിച്ചാല്‍ അലര്‍ജികള്‍ ശമിക്കും.
കറിവേപ്പില നെയ്യില്‍ വറുത്തെടുത്ത് ശര്‍ക്കരയോ കല്ക്കണ്ടമോ ചേര്‍ത്ത് ഇടിച്ചുകൂട്ടി വെച്ച് കഴിക്കുന്നത് ഇസ്നോഫീലിയ (EOSINOPHILIA) ശമിക്കാന്‍ അതീവഫലപ്രദമാണ്.
വളരെയേറെ ഔഷധഗുണങ്ങള്‍ ഉള്ള ഒരു സസ്യമാണ് കറിവേപ്പില. ആഹാരസാധനങ്ങളിലെ വിഷാംശം ഇല്ലാതാക്കാനും രുചി വര്‍ദ്ധിപ്പിക്കാനും ദഹനശക്തി വര്‍ദ്ധിപ്പിക്കാനും കറിവേപ്പില ഉത്തമമാണ്. ആമാതിസാരം, പ്രവാഹിക, വയറുകടി തുടങ്ങി അനവധി ഉദരരോഗങ്ങള്‍ക്ക് ഔഷധമാണ് കറിവേപ്പ്.
അലര്‍ജിയും ശ്വാസം മുട്ടലും ഉണ്ടാക്കുന്ന വിദേശത്തു നിന്നും ഇന്ത്യയിലെത്തിയ ഒരു കളസസ്യമാണ് കോണ്‍ഗ്രസ് പച്ച, വെള്ളത്തൊപ്പി, ക്യാരറ്റ് കള എന്നിങ്ങനെ പല നാമങ്ങളില്‍ അറിയപ്പെടുന്ന പാര്‍ത്തീനിയം (Parthenium Hysterophorus). സാമീപ്യവും സ്പര്‍ശവും കൊണ്ട് ത്വക്-രോഗങ്ങളും ശ്വാസനാള സംബന്ധമായ അസ്വസ്ഥതകളും, വിട്ടുമാറാത്ത അലര്‍ജിയും ഈ കളസസ്യം മനുഷ്യരില്‍ ഉണ്ടാക്കുന്നു.
പാര്‍ത്തീനിയം ഉണ്ടാക്കുന്ന അലര്ജിയിയ്ക്ക് ശമനം കിട്ടാന്‍ ചെടി സമൂലം അരച്ച് ENA (Extra Neutral Alcohol) – യില്‍ ചേര്‍ത്തു വെച്ച് പിഴിഞ്ഞെടുത്തു കിട്ടുന്ന ദ്രാവകം രണ്ടു തുള്ളി വീതം ദിവസവും രാവിലെ കഴിക്കുക. ക്രമേണ ശരീരം പ്രതിരോധക്ഷമത നേടി അലര്‍ജിയില്‍ നിന്ന് പൂര്‍ണ്ണ ആശ്വാസം കിട്ടും.
ENA ഹോമിയോ മെഡിക്കല്‍ ഷോപ്പുകളില്‍ വാങ്ങാന്‍ കിട്ടും.
പാറ്റയെ ഇട്ടു വെച്ച ENA രണ്ടു തുള്ളി വീതം ദിവസവും കഴിച്ചാല്‍ എല്ലാ അലര്‍ജിയും മാറും.
ENA അഥവാ Extra Neutral Alcohol ഹോമിയോ മരുന്നുകടകളില്‍ വാങ്ങാന്‍ കിട്ടും. വീട്ടില്‍ കാണുന്ന പാറ്റയെ പിടിച്ച് ഇട്ടുവെയ്ക്കുക. പാറ്റയെ എടുത്തു കളഞ്ഞ ശേഷം ഉള്ള ENA ഉപയോഗിക്കുക.
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only