കൃത്യസമയത്ത് ആര്‍ത്തവം സംഭവിക്കാതെയിരുന്നാല്‍, ചെമ്പരത്തിയുടെ (Hibiscus) നാളെ വിരിയാന്‍ പാകത്തിലുള്ള അഞ്ചു മൊട്ടുകള്‍ പറിച്ച്, നന്നായി അരച്ച്, അരി കഴുകിയ വെള്ളത്തില്‍ (അരിക്കാടി) മൂന്നു മുതല്‍ അഞ്ചു ദിവസം കഴിച്ചാല്‍ ആര്‍ത്തവം ഉണ്ടാകും.

കൃത്യസമയത്ത് ആര്‍ത്തവം സംഭവിക്കാതെയിരുന്നാല്‍, ചെമ്പരത്തിയുടെ (Hibiscus) നാളെ വിരിയാന്‍ പാകത്തിലുള്ള അഞ്ചു മൊട്ടുകള്‍ പറിച്ച്, നന്നായി അരച്ച്, അരി കഴുകിയ വെള്ളത്തില്‍ (അരിക്കാടി) മൂന്നു മുതല്‍ അഞ്ചു ദിവസം കഴിച്ചാല്‍ ആര്‍ത്തവം ഉണ്ടാകും.
കേരളത്തില്‍ അങ്ങോളമിങ്ങോളം കണ്ടുവരുന്ന ഒരു ഔഷധസസ്യമാണ് ആടലോടകം. നിത്യഹരിതസസ്യമായ ആടലോടകം രണ്ടു തരത്തിലുണ്ട് – വലിയ ആടലോടകം, ചെറിയ ആടലോടകം അഥവാ ചിറ്റാടലോടകം. വലിയ ആടലോടകം ഇന്ത്യയിലുടനീളം കാണാന്‍ സാധിക്കും. ചിറ്റാടലോടകം കേരളത്തില്‍ മാത്രം കണ്ടുവരുന്നു.
വലിയ ആടലോടകത്തിന്റെ ഇലയില്‍ 14 ഞരമ്പുകള്‍ വരെ കാണപ്പെടുമ്പോള്‍ ചിറ്റാടലോടകത്തിന്റെ ഇലകളില്‍ 8 ഞരമ്പുകള്‍ വരെ മാത്രമാണ് കാണാന്‍ സാധിക്കുക. ചെടികളെ തിരിച്ചറിയാന്‍ ഈ മാര്‍ഗ്ഗം സഹായകമാണ്. ചിറ്റാടലോടകത്തിനാണ് ഔഷധഗുണം കൂടുതല്‍ എന്ന് പറയപ്പെടുന്നു.
ആടലോടകത്തിന്റെ ഇലയും പൂവും വേരും വിത്തും ഔഷധയോഗ്യമാണ്. വേരിന്മേല്‍ത്തൊലിയ്ക്കു ഔഷധഗുണം കൂടും. ചിറ്റാടലോടകത്തിന്റെ വേരില്‍ ഉരുണ്ടു തടിച്ച ഗ്രന്ഥികള്‍ കാണാം – ഇതിന് ഔഷധഗുണം കൂടുതലാണ്.
ഇലയിലും വേരിന്മേല്‍ത്തൊലിയിലും വാസിസൈന്‍ (Vasicine) എന്ന ആൽക്കലോയിഡ് അടങ്ങിയിരിക്കുന്നു. രക്തത്തിലെ പ്ലെയിറ്റ്ലെറ്റുകളുടെ എണ്ണം കൂട്ടാന്‍ വാസിസൈന്‍ സഹായിക്കുകയാല്‍ ഡെങ്കിപ്പനി പോലെയുള്ള രോഗങ്ങളില്‍ ആടലോടകം സഹായകമാണ്.
ഇങ്ങനെയുള്ള ഗൃഹവൈദ്യപ്രയോഗങ്ങള്‍ കൂടാതെ നിരവധി ആയുര്വേദയോഗഔഷധങ്ങളില് ആടലോടകം ഉപയോഗിക്കപ്പെടുന്നു.
സഹദേവി (പൂവാംകുറുന്തല്‍) സമൂലം അരച്ചു കഴിച്ചാല്‍ സ്ത്രീകളില്‍ ആര്‍ത്തവസമയത്തുണ്ടാകുന്ന അമിത രക്തസ്രാവം നില്ക്കും.
(അല്ലാത്ത ബ്ലീഡിംഗുകളും നില്ക്കും)
മഞ്ഞപ്പിത്തത്തിനു ഫലപ്രദമായ ഔഷധമാണ്
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only
മുളയുടെ തളിരില അഥവാ കുരുന്നില അല്ലെങ്കില്‍ മണ്ണില്‍ നിന്ന് പൊന്തി വരുന്ന മുള, മുളയുടെ കുരുന്നു മൊട്ട് എന്നിവ കഷായം വെച്ച് കഴിച്ചാല്‍ ആര്‍ത്തവ തകരാറുകള്‍ എല്ലാം മാറും.
തൈറോയിഡിന്റെ പ്രശ്നങ്ങള്‍ക്കും ഈ കഷായം ഉത്തമമാണ്.
Home Remedy for Menstrual Irregularities – “KASHAYA” of tender leaves and Buds of Bamboo -Boil 60 gm of the crushed raw material in 12 glasses of water till water level reduces to 1.5 glasses. Have 1/2 glass of KASHAYA 3 times a day. This preparation is effective for Thyroid related issues also.
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only