30 ¦ കാഞ്ഞിരം ¦ Poison Nut Tree ¦[ഭാഗം 2]

30 ¦ കാഞ്ഞിരം ¦ Poison Nut Tree
30 ¦ കാഞ്ഞിരം ¦ Poison Nut Tree

“കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പു ശമിപ്പതുണ്ടോ?” – ഈ പഴഞ്ചൊല്ലിലൂടെ കേരളീയന് കണ്ടും കാണാതെയും പരിചിതമാണ് കാരസ്കരം അഥവാ കാഞ്ഞിരം.

സംസ്കൃതനാമം – കാരസ്കരഃ (कारस्करः), വിഷദ്രുമ, വിഷമുഷ്ടി

കുലം – കാരസ്കരകുലം

സസ്യശാസ്ത്രനാമം (Botanical Name) – Strychnos nux-vomica Linn, Family – Loganiaceae

തിക്തരസവും രൂക്ഷ ലഘു തീക്ഷ്ണ ഗുണവും ഉള്ളതാണ്.

കാഞ്ഞിരം ഉഷ്ണവീര്യമാണ്. വിപാകത്തില്‍ എരുവ് ഉള്ളതാണ്. കാഞ്ഞിരം ആയുര്‍വേദത്തിലും ഹോമിയോപ്പതിയിലും ആധുനികവൈദ്യശാസ്ത്രത്തിലും ഔഷധമായി ഉപയോഗിക്കുന്നുണ്ട്.

കാഞ്ഞിരത്തിന്‍റെ വേര്, തൊലി, ഇല, കുരു എന്നീ ഭാഗങ്ങള്‍ ഔഷധയോഗ്യമാണ്.

ആയുര്‍വേദത്തില്‍ കഫരോഗങ്ങളെയും വാതരോഗങ്ങളെയും ഈ ഔഷധസസ്യം ശമിപ്പിക്കുന്നു. രക്തത്തിന്റെ ന്യൂനമര്‍ദ്ദത്തില്‍ ഇത് ഉത്തമ ഔഷധമാണ്. കാഞ്ഞിരം വിഷസസ്യമാണ്. അതിന്റെ ശുദ്ധി മനസ്സിലാക്കി വേണം ഉപയോഗിക്കാന്‍.

കാഞ്ഞിരം ശുദ്ധി ചെയ്യാന്‍ മാര്‍ഗ്ഗങ്ങള്‍ പലതുണ്ട്.

  1. നന്നായി വിളഞ്ഞ കാഞ്ഞിരക്കുരു പശുവിന്‍പാലില്‍ ഇട്ട് വേവിച്ച് അതിന്റെ ഉള്ളിലെ പാടയും പുറമേയുള്ള തൊലിയും നീക്കി ഉണ്ടാക്കിയാല്‍ ശുദ്ധമാകും. മോരില്‍ പുഴുങ്ങിയും ശുദ്ധി ചെയ്യാം.
  2. കാഞ്ഞിരക്കുരു ചാണകനീരില്‍ മൂന്നു ദിവസം ഇട്ടുവെച്ച് നാലാം ദിവസം എടുത്തു കഴുകി  തിരുമ്മി തൊലി കളഞ്ഞ് ഗോമൂത്രത്തില്‍ പുഴുങ്ങി വറ്റിച്ച് എടുത്ത് ശേഷം പാലില്‍ പുഴുങ്ങിയാല്‍ അത്യന്തം ശുദ്ധമാകും.
  3. കാഞ്ഞിരത്തിന്‍റെ വേര് മണ്ണില്‍ പൊതിഞ്ഞ്, ഞാവലിന്‍റെ വിറകു കത്തിച്ച കനലില്‍ വെച്ച് മൂന്നേമുക്കാല്‍ നാഴിക ചുട്ടെടുത്ത്, മണ്ണ് കളഞ്ഞ്, വെള്ളം കൊണ്ടു കഴുകിയാല്‍ ശുദ്ധമാകും. തൊലിയും ഇപ്രകാരം ശുദ്ധി ചെയ്യാം.
  4. ഞാവലില ചതച്ചു പിഴിഞ്ഞെടുത്ത നീരില്‍ പുഴുങ്ങിയാല്‍ കാഞ്ഞിരത്തിന്‍റെ എല്ലാ ഭാഗങ്ങളും ശുദ്ധമാകും.
  5. കാഞ്ഞിരത്തിന്‍റെ ഏതു ഭാഗവും നെയ്യില്‍ വറുത്താല്‍ ശുദ്ധമാകും.
  6. കാഞ്ഞിരം നെല്ലില്‍ ചേര്‍ത്ത് ഒരു യാമം പുഴുങ്ങിയെടുത്ത് തൊലി കളഞ്ഞ് പിളര്‍ന്ന് മുള കളഞ്ഞ് അരിഞ്ഞ് ചെറുചീരനീരില്‍ ഒരു യാമം ഇട്ടു വെയ്ക്കുക. തുടര്‍ന്നു തെറ്റാമ്പരല്‍ കഷായത്തില്‍ വേവിച്ചാല്‍ ശുദ്ധമാകും.

കാഞ്ഞിരം ആമവാതഹരമാണ് (Arthritis). ഹൃദയത്തിന്‍റെ സങ്കോചവികാസക്ഷമതയെ ഈ ഔഷധം വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് ഇതിന്റെ മാത്ര വളരെ സൂക്ഷിക്കണം.

കാഞ്ഞിരത്തിന്‍റെ കാതല്‍ അര്‍ശോരോഗത്തില്‍ നല്ലതാണ്. ജ്വരത്തിലും വിശേഷം. ഗ്രഹണിചികിത്സയിലും ഉപയോഗിക്കുന്നുണ്ട്.

കാഞ്ഞിരത്തിന് ഒരുതരം മത്തുണ്ട്. ഈ ഗുണം കാരണം പഴയ തലമുറയിലെ വൈദ്യവിശാരദന്മാര്‍ കാഞ്ഞിരക്കുരുവിനെ കാമോദ്ദീപനമായി ഉപയോഗിച്ചിരുന്നു. കല്‍പ്പസേവയെന്ന നിലയില്‍ കാഞ്ഞിരക്കുരു വളരെ ചെറിയ മാത്രയില്‍ തുടങ്ങി ഒരു കുരു മുഴവന്‍ വരെ വെറ്റില ചേര്‍ത്തരച്ചു സേവിക്കുന്നതാണ് ആ പ്രയോഗം.

നാഡീവൈകല്യങ്ങള്‍ക്ക് കാഞ്ഞിരക്കുരു നല്ലതാണ്. ഗ്രഹണിയിലും കുരു ഉപയോഗിക്കാറുണ്ട്.

പക്ഷപാതം – മാംസപേശികളുടെ അയവ്, സ്നായുക്കലുടെ അയവ്, എന്നിവയില്‍ ശ്രദ്ധിച്ച് ഉപയോഗിച്ചാല്‍ നല്ലതാണ്. പഴകിയ വാതരോഗങ്ങളിലും ക്ഷീണത്തിലും ഉത്തമം. കാഞ്ഞിരക്കുരു വാറ്റിയെടുക്കുന്നതോ കുഴിത്തൈലമായി എടുക്കുന്നതോ ആയ എണ്ണ, കാരസ്കരതൈലം, അതിവിശിഷ്ടമായ ഔഷധമാണ്. ആമവാതത്തിലും ടെന്നീസ് എല്‍ബോ എന്നറിയപ്പെടുന്ന കൈമുട്ടുവേദനയിലും അത്യുത്തമമായ ഔഷധമാണ് ഈ എണ്ണ. കൂടാതെ, മലബന്ധം, ഗുദഭ്രംശം, ശുക്ളസ്രാവം, ജ്വരം, അപസ്മാരം, പ്രമേഹം, പാണ്ഡുത, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളിലും പ്രയോജനകാരമാണ്.

കാഞ്ഞിരത്തിന്‍റെ മൂത്ത മരം തുരന്ന്, ഉണക്കമുന്തിരിങ്ങയും കല്‍ക്കണ്ടവും നിറച്ച്, മരത്തിന്‍റെ ദ്വാരം കാഞ്ഞിരത്തിന്‍റെ തന്നെ ഒരു ആപ്പ് കൊണ്ട് അടച്ച്, ചെറിയ അളവില്‍ വര്‍ദ്ധമാനയോഗത്തില്‍ ഇരുപത്തിയൊന്നു ദിവസം കഴിയ്ക്കുന്നതു കൊണ്ട് സകലരോഗങ്ങളും മാറുമെന്ന് ഉപദേശരഹസ്യം.

ചെമ്പുകാശ് ഗോമൂത്രത്തില്‍ തൊണ്ണൂറ് ദിവസം ഇട്ടുവെച്ച് എടുക്കുക. ഒരു കോല്‍ നീളത്തില്‍ അരക്കോല്‍ വണ്ണം ഉള്ള കാഞ്ഞിരത്തിന്‍റെ തടി കൊണ്ടുവന്ന്, തുളച്ച്, ശുദ്ധിചെയ്ത കാശ് അതിന്‍റെ ഉള്ളില്‍ വെച്ച്, കാഞ്ഞിരത്തിന്‍റെ തന്നെ ഒരു ആപ്പ് മേടിയടച്ച ശേഷം ആ തടി ദഹിപ്പിക്കുക. ചെമ്പ് വെളുത്ത നിറമുള്ള ഭസ്മമാകും. ഈ ഭസ്മം എല്ലാ രോഗങ്ങള്‍ക്കും ഉത്തമമാണ്. അനുപാതം മാറ്റി പ്രയോഗിച്ചാല്‍ മാറാത്ത രോഗങ്ങള്‍ ഇല്ല. ജരാനരകള്‍ പോകും. യൌവ്വനം തിരിച്ചു വരും. ഏറ്റവും വലിയ സാരോപദേശമായി ആയുര്‍വേദം അറിഞ്ഞവര്‍ ഇതിനെ കരുതുന്നു. ഇത് കഴിക്കുമ്പോള്‍ ഉപ്പും പുളിയും അല്‍പ്പം പോലും ഉപയോഗിക്കരുത്. പുളിച്ച തൈര്, മുയലിറച്ചി, ചെറുനാരങ്ങാ, കാടി, നല്ലെണ്ണ ഇവയും കഴിക്കരുത്. ചക്കപ്പഴം, വാഴപ്പഴം, പശുവിന്‍ നെയ്യ്, പാല്‍, പഞ്ചസാര – ഇവ നന്നായി ഉപയോഗിക്കാം.

മൂത്ത കാഞ്ഞിരത്തിന്‍റെ വടക്കോട്ടു പോകുന്ന വേര് അഗ്രഭാഗം മുറിച്ച് ഒരു കുപ്പി നല്ലെണ്ണയില്‍ ഇറക്കിവെച്ച് പതിനഞ്ചു ദിവസം നോക്കിയാല്‍ എണ്ണയെ മുഴുവന്‍ കാഞ്ഞിരം ആഗിരണം ചെയ്യുന്നതു കാണാം. എണ്ണയെ ആഗിരണം ചെയ്തു കഴിഞ്ഞാല്‍ ആ മരം ഇല പൊഴിക്കും. ഒരു വിദേശവസ്തു തന്‍റെ ശരീരത്തില്‍ കയറി. അതും ചേര്‍ത്ത് മരത്തിന്‍റെ അടുക്കളയായ ഇലയില്‍ പാകപ്പെടുത്തിയാല്‍ ഉണ്ടായേക്കാവുന്ന അപകടം അറിഞ്ഞാണ് ആ മരം ഇല പൊഴിക്കുന്നത്. തുടര്‍ന്ന് പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ മരം വീണ്ടും തളിര്‍ക്കാന്‍ തുടങ്ങും. അപ്പോള്‍ വലിച്ചു കയറ്റിയ എണ്ണയെ വിസര്‍ജ്ജിക്കുന്നു. കുപ്പിയില്‍ തിരികെ കിട്ടുന്ന ആ എണ്ണയുടെ സ്വഭാവം പൂര്‍ണ്ണമായും മാറിയിരിക്കും. സകല വൈറസ് ബാധകള്‍ക്കും എതിരെ പ്രവര്‍ത്തിക്കുന്ന ഔഷധമാണ് ഈ എണ്ണ. പേവിഷബാധ(Rabies)യില്‍ പ്രത്യേകിച്ച് ഫലപ്രദമാണ് ഈ ഔഷധം. പേയിളകിയാല്‍ ഈ ഔഷധം അര ടീസ്പൂണ്‍ വീതം ദിവസം മൂന്നു നേരം നല്‍കിയാല്‍ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ രോഗം മാറുന്നു എന്നത് രഹസ്യചികിത്സയില്‍ പെട്ടതാണ്.

കാഞ്ഞിരത്തിന്‍റെ മരം തുളച്ച് വാളന്‍പുളി വെച്ച് തൊണ്ണൂറു ദിവസം കഴിഞ്ഞ് എടുത്താല്‍ അവീനു പകരം, അവീന്‍റെ സ്വഭാവങ്ങള്‍ ഇല്ലാതെ അവീന്‍ വേണ്ട യോഗങ്ങളില്‍ പരിചയസമ്പന്നരായ ഭിഷഗ്വരന്മാര്‍ ഉപയോഗിക്കാറുണ്ട്.

ഹോമിയോപ്പതിയിൽ ഇത് Nux-v (Nux Vomica) എന്ന പേരില്‍ ഔഷധമായി ഉപയോഗിക്കുന്നു. പൈൽസ്, മാനസികരോഗം, തലവേദന, ആസ്മ, കഫക്കെട്ട് എന്നീ രോഗങ്ങൾ ഔഷധമായി ഹോമിയോപ്പതിയിൽ നക്സ് വൊമിക ഉപയോഗിക്കുന്നു.

മേല്‍പ്പറഞ്ഞത്‌ ഓര്‍ക്കുക. കാഞ്ഞിരം വിഷമുള്ളതാണ്. കാഞ്ഞിരത്തിൻ കുരുവിൽ അടങ്ങിയിരിക്കുന്ന വിഷപദാർത്ഥങ്ങൾ അധികമായി അകത്തു ചെന്നാൽ മരണം വരെ സംഭവിക്കാം. ശുദ്ധി ചെയ്തു മാത്രം ഉപയോഗിക്കണം എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

ഈ പറഞ്ഞ കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കുക. ഔഷധപ്രയോഗങ്ങള്‍ കൃതഹസ്തരായ വൈദ്യന്മാരുടെ ഉപദേശം അനുസരിച്ച് മാത്രം ചെയ്യുക.

[പൈൽസ് ¦ മാനസികരോഗം ¦ തലവേദന ¦ ആസ്തമ ¦ കഫക്കെട്ട് ¦ പേവിഷബാധ ¦ മലബന്ധം ¦ ഗുദഭ്രംശം ¦ ശുക്ളസ്രാവം ¦ ജ്വരം ¦ അപസ്മാരം ¦ പ്രമേഹം ¦ പാണ്ഡുത ¦ മഞ്ഞപ്പിത്തം ¦ ടെന്നീസ് എല്‍ബോ ¦ ആമവാതം ¦ ഗ്രഹണി ¦ രക്തന്യൂനമര്‍ദ്ദം ¦ കാമോദ്ദീപനം]

MP05 | പുളിയാറില | OXALIS CORNICULATA LINN

പുളിയാറല്‍ – പുളിയാറില. ആറിതളുകളുള്ള ഇല ചെടിയെ തിരിച്ചറിയാന്‍ എളുപ്പം സഹായിക്കും. നാട്ടിന്‍പുറങ്ങളില്‍ ധാരാളമായി കണ്ടുവരുന്നു. അതിസാരം, അമീബിയാസിസ്, വയറിളക്കം, ഗ്രഹണി, അര്‍ശസ് തുടങ്ങിയ ഉദരരോഗങ്ങള്‍ ശമിക്കാന്‍ അതീവ ഫലപ്രദം. ചെടി സമൂലം പറിച്ചെടുത്തു വൃത്തിയാക്കി അരച്ചു നീരെടുത്തോ നേരിട്ടോ മോരില്‍ കലക്കി സേവിച്ചാല്‍ ക്ഷിപ്രഫലദായകം. നെയ്യ് നീക്കിയ മോര് വേണം ഉപയോഗിക്കാന്‍.

MP05 | പുളിയാറില | OXALIS CORNICULATA LINN
MP05 | പുളിയാറില | OXALIS CORNICULATA LINN

190 | ഗ്രഹണി | IRRITABLE BOWEL SYNDROME | IBS | അള്‍സര്‍ | ULCER

  • പിഞ്ചുകൂവളക്കായുടെ മജ്ജ പഞ്ചസാര ചേര്‍ത്തു കഴിച്ചാല്‍ ഗ്രഹണി പൂര്‍ണ്ണമായും സുഖപ്പെടും
  • ഏഴ് ആര്യവേപ്പില, ഏഴ് കുരുമുളക്, ഒരു കഷണം പച്ചമഞ്ഞള്‍ ചേര്‍ത്തരച്ചു കഴിച്ചാല്‍ ഗ്രഹണി സുഖപ്പെടും. വയറ്റിലെ അള്‍സര്‍ മാറും
  • തുമ്പ സമൂലം കഷായം വെച്ചു കഴിച്ചാല്‍ ഗ്രഹണി മാറും. വയറ്റിലെ അള്‍സര്‍ മാറും

കഷായവിധി : വൃത്തിയാക്കിയെടുത്ത തുമ്പ ചതച്ചെടുത്തത് 60 ഗ്രാം, പന്ത്രണ്ടു ഗ്ലാസ് വെള്ളത്തില്‍ വെന്ത് ഒന്നര ഗ്ലാസ് ആക്കി വറ്റിച്ച്, അര ഗ്ലാസ് വീതം മൂന്നു നേരം ആഹാരത്തിനു മുന്‍പേ സേവിക്കണം

190 | ഗ്രഹണി | IRRITABLE BOWEL SYNDROME | IBS | അള്‍സര്‍ | ULSER
190 | ഗ്രഹണി | IRRITABLE BOWEL SYNDROME | IBS | അള്‍സര്‍ | ULSER

IBS

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only