329 | കീലോയ്ഡ് | KELOID

329 | കീലോയ്ഡ് | KELOID
329 | കീലോയ്ഡ് | KELOID

കീലോയ്ഡ് ഒരു രോഗമല്ല. സര്‍ജറി മുതലായ പല കാരണങ്ങളാല്‍ ഉണ്ടായ മുറിവിന്‍റെയോ വ്രണത്തിന്‍റെയോ വടു/കല പുറത്തേക്കു തള്ളിയോ കുഴിഞ്ഞോ നില്‍ക്കുന്ന ഒരു അവസ്ഥയാണ് കീലോയ്ഡ്. കീലോയ്ഡ് അപകടകരമല്ല. അനാകര്‍ഷകമായ ഒരു കലയായി കരുതി അവഗണിച്ചാല്‍ ഒരു കുഴപ്പവുമില്ല.

കുറച്ചു കാലത്തെ ചികിത്സ കൊണ്ട് കീലോയ്ഡ് വടുക്കള്‍ ഭേദമാക്കാം.

തേങ്ങ തുരന്ന് വെള്ളം കളഞ്ഞ് തുടച്ച്,
അതിൽ കടുക് നിറച്ച്,
പെരിങ്ങലത്തിന്റെ പതിനൊന്ന് ഇലകൾ കൊണ്ട് പൊതിഞ്ഞ്,
അഞ്ച് ഇടങ്ങഴി ഉമിയിൽ നീറ്റി, ചുട്ട്, എടുത്തു പൊടിച്ച്,
ശർക്കരയും ചേർത്ത് അരച്ച്,
ഉരുട്ടി, ഓരോ ഉരുള വീതം ദിവസം മൂന്നു നേരം സേവിക്കുക.

ചെറിയ തേങ്ങയ്ക്ക് മൂന്നിടങ്ങഴി ഉമിയും വലിയ തേങ്ങയ്ക്ക് അഞ്ചിടങ്ങഴി അരിയും നീറ്റാൻ എടുക്കണം.

പുറമെ പുരട്ടാൻ ബൃഹദ്തിക്തകലേപം ഉപയോഗിക്കാം. കൂടെ ഖദിരാരിഷ്ടം, ശാരിബാദ്യാസവം / ശാരിബ ചേർന്ന യോഗം + കുമാര്യാസവം ഇവ നല്ലതാണ്.