Tag Archives: BLEEDING

25 | ദന്തപ്പാല | വെട്ടുപാല | സോറിയാസിസ് | Psoriasis

സോറിയാസിസ് എന്ന രോഗത്തിന് ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന അതീവഫലസിദ്ധിക്കുള്ള ഒരു ഔഷധസസ്യമാണ് ദന്തപ്പാല. വെട്ടുപാല, ദന്തപ്പാല, വെണ്‍പാല തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്നു. ദന്തപ്പാലയുടെ ഇല ഇരുമ്പ് തൊടാതെ പറിച്ചെടുത്ത്, ഇരുമ്പ് തൊടാതെ നുള്ളി ചെറുതാക്കി, സമം വെളിച്ചെണ്ണ ചേർത്ത് മൺചട്ടിയിലാക്കി, ഏഴു ദിവസം സൂര്യസ്ഫുടം ചെയ്ത് എട്ടാം ദിവസം അരിച്ചെടുത്ത എണ്ണ സോറിയാസിസിന് സിദ്ധൗഷധമാണ്. … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS | Tagged , , , , , , , , | Leave a comment

20 | TOUCH-ME-NOT | തൊട്ടാവാടി

നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണമായി കാണപ്പെടുന്ന തൊട്ടാവാടി ഒരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമാണ് എന്നാണ് മിക്കവാറും ആളുകളുടെ ധാരണ. തൊട്ടാവാടി ഒട്ടേറെ ഔഷധഗുണങ്ങളുള്ള ഒരു ഔഷധസസ്യമാണ് എന്നതാണ് വാസ്തവം. സംസ്കൃതഭാഷയിലെ പേരുകളായ ലജ്ജാലു, സ്പര്‍ശലജ്ജാ, സ്പര്‍ശസങ്കോചാ തുടങ്ങിയ പദങ്ങളുടെ അര്‍ത്ഥത്തില്‍ നിന്നാണ് തൊട്ടാവാടി എന്ന പേര്  ഉണ്ടായത് എന്ന് ആചാര്യന്‍മാര്‍ അഭിപ്രായപ്പെടുന്നു. ശോഫം (നീര്), ശ്വാസവൈഷമ്യങ്ങള്‍, ആസ്ത്മാ, … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS | Tagged , , , , , , , , , , , , , | 1 Comment

13 | ഔഷധസസ്യങ്ങള്‍ | നെല്ലി

ഭാരതീയവിശ്വാസമനുസരിച്ച് നെല്ലി ഒരു ദിവ്യവൃക്ഷമാണ്. ഭരണി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് നെല്ലി നക്ഷത്രവൃക്ഷമാണ്. പ്രാചീനഭാരതീയവിശ്വാസപ്രകാരം നെല്ലിമരം വെച്ചുപിടിപ്പിക്കുക, നെല്ലിമരത്തിനു പ്രദക്ഷിണം വെയ്ക്കുക, നെല്ലിമരത്തിനു വെള്ളമൊഴിക്കുക, നെല്ലിക്കാ പതിവായി കഴിക്കുക ഇത്യാദികള്‍ പുണ്യപ്രവര്‍ത്തികള്‍ ആണ് – ഇതൊക്കെ ചെയ്യുന്നവരെ കലിദോഷം ബാധിക്കില്ല. നെല്ലിമരത്തിന്‍റെ കായ, വിത്ത്, ഇല, മരത്തൊലി, വേര് ഇവ ഔഷധയോഗ്യമാണ്. ഒട്ടനവധി യോഗൌഷധങ്ങളില്‍ ഇവ ഉപയോഗിക്കപ്പെടുന്നു. … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , , , , , , , , , , , | Leave a comment

MP06 | മുയല്‍ച്ചെവിയന്‍ |EMILIA SONCHIFOLIA

മുയല്‍ച്ചെവിയന്‍ |EMILIA SONCHIFOLIA | LILAC TASSELFLOWER | சுவர் முள்ளங்கி | शशश्रुति ഇന്ത്യയിലുടനീളം കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ് മുയല്‍ച്ചെവിയന്‍. ഒരു മുയല്‍ച്ചെവിയന്‍ വീട്ടിലുണ്ടെങ്കില്‍ സാധാരണ ഉണ്ടാകുന്ന അസുഖങ്ങള്‍ക്ക് ഔഷധം തേടി പുറത്തു പോകേണ്ടി വരില്ല. തലവേദന, മൈഗ്രൈന്‍, ടോൺസിലൈറ്റിസ്, ബ്ലീഡിംഗ്, സ്ത്രീരോഗങ്ങള്‍, സര്‍വിക്കല്‍ സ്പോണ്ടിലോസിസ്, സൈനുസൈറ്റിസ്, ഉദരകൃമിശല്യം, പനി, നേത്രരോഗങ്ങള്‍, വ്രണങ്ങള്‍ അങ്ങനെ … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , , , , , | Leave a comment

118 | രക്താതിസാരം | രക്താര്‍ശസ് | കര്‍ക്കിടകരോഗം ഇവയുമായി ബന്ധപ്പെട്ട രക്തം പോക്ക് | BLEEDING ASSOCIATED WITH CANCER, PILES & DIARRHOEA

രക്താതിസാരം (Diarrhoea),  രക്താര്‍ശസ് (Bleeding Piles),  കര്‍ക്കിടകരോഗം (Cancer) ഇവയുമായി ബന്ധപ്പെട്ട രക്തം പോക്ക് മാറാന്‍ ഞാവലിലയുടെ നീര്, നെല്ലിക്കയുടെ നീര്, മാതളത്തിന്‍റെ നീര് – ഇവ ഓരോന്നും 15 ml വീതം എടുത്ത് 60 ml ആട്ടിന്‍പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ മതിയാകും. Note: Please consult a registered Ayurveda practitioner before trying this … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , | Leave a comment

74 | ബ്ലീഡിംഗ് | BLEEDING

മനുഷ്യശരീരത്തില്‍ എവിടെ ബ്ലീഡിംഗ് ഉണ്ടാകുമ്പോഴും ഈ ഔഷധങ്ങള്‍ എല്ലാം ഫലപ്രദമാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് വരുന്ന ബ്ലീഡിംഗ് നില്‍ക്കാന്‍ വളരെ നല്ലതാണ്. 1 | താമരയല്ലി വെണ്ണയും പഞ്ചസാരയും ചേര്‍ത്ത് അരച്ച് കഴിക്കുക 2 | മുയല്‍ച്ചെവിയന്‍ പാലില്‍ അരച്ചു കഴിക്കുക 3 | പൂവാങ്കുറുന്തില തൈരില്‍ അരച്ച് കഴിക്കുക 4 | മുക്കുറ്റി അരച്ചു കഴിക്കുക … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , | Leave a comment