വിഷമയജീവികള്,
തമ്മില്‍ വിരുദ്ധദ്രവ്യങ്ങള്,
ഭസ്മമിവ ചേര്‍ന്നാല്‍ ഗരം
അഥവാ കൂട്ടുവിഷം
യോഗവിഷം താന്‍
കൊടുപ്പൂ ദുഷ്ടജനം
വിദ്വേഷത്താല്‍ ബുദ്ധിമാന്ദ്യം വരുത്താന്‍,
ഇംഗിതങ്ങളെ സിദ്ധിപ്പാനായ്,
വശത്താക്കാന്‍,
കൊടുക്കുന്നിതു കൈവിഷം
മരണാന്തമനര്ത്ഥങ്ങള്
അനേകമുളവാക്കിടും
ദ്രവ്യയോഗേ വസിക്കുന്ന
ശക്തിതാന് ഗരസംജ്ഞിതം
ഹിംസാദികളെയിച്ഛിച്ചിട്ട-
ന്യന്മാരാല് പ്രയുക്തമായ്
അനര്ത്ഥമുളവാക്കീടും
ദ്രവ്യത്തിന്ശക്തി കൈവിഷം
ദ്രവ്യം വെവ്വേറെ നോക്കീടില്‍
നിസ്സാരം വിഷമെങ്കിലും
സംയോഗത്തിന് വിശേഷത്താല്
മാരകം താനുമായിടാം
വിഷം സ്ഥാവരജം കൊണ്ടു
പ്രയോഗിക്കുന്നു കൈവിഷം
ജന്തുക്കള്‍ തന്നവയവം
പ്രധാനം യോഗജേ വിഷേ
മഹാരോഗം മരണവും
ലക്ഷ്യം യോഗവിഷത്തിന്
ബുദ്ധിമാന്ദ്യം വശ്യവുമാം
പ്രധാനം കൈവിഷത്തിന്