57 | തലവേദന | HEADACHE

മച്ചിങ്ങ (വെള്ളയ്ക്ക) യുടെ മോട് അടര്‍ത്തി മാറ്റിയിട്ട് അതിന്‍റെ ഉള്ളിലേയ്ക്ക് രണ്ടോ മൂന്നോ കുരുമുളക് കടത്തിവെച്ച് ആ ഭാഗം കല്ലില്‍ ഉരച്ചെടുത്ത് നെറ്റിയില്‍ ലേപനം ചെയ്‌താല്‍ തലവേദന മാറും.

അതീവഫലപ്രദമായ ഔഷധമാണ് ഇത്.

FOR HEADACHE
FOR HEADACHE

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

56 | ഉറക്കമില്ലായ്മ | SLEEPLESSNESS

പച്ചപ്പാലില്‍ ഗോതമ്പ് അരച്ച് നെറ്റിയില്‍ ലേപനം ചെയ്യുക.
നാടന്‍ പശുവിന്‍റെ പാല്‍ ആണ് ഉത്തമം.

Apply paste of wheat in cow’s milk on forehead

FOR SLEEPLESSNESS
FOR SLEEPLESSNESS

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

55 | രക്തത്തിലെ പ്ലേറ്റ്ലെറ്റ്‌ | PLATELET COUNT

രക്തത്തിലെ പ്ലേറ്റ്ലെറ്റ്‌ കൂടാന്‍ ആടലോടകത്തിന്‍റെ ഇല വാട്ടിപ്പിഴിഞ്ഞ് ജീരകവും കല്‍ക്കണ്ടവും ചേര്‍ത്ത് കഴിക്കുക.

ചിറ്റാടലോടകം, ആടലോടകം രണ്ടും ഉപയോഗിക്കാം.

ഡെങ്കിപ്പനി പോലെയുള്ള അസുഖങ്ങള്‍ വരുമ്പോള്‍ രക്തത്തിലെ പ്ലേറ്റ്ലെറ്റ്‌ വല്ലാതെ കുറയാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ നല്ലൊരു പ്രതിവിധി ആണ്.

FOR PLATELET COUNT
FOR PLATELET COUNT

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

54 | വെള്ളപ്പാണ്ട് | VITILIGO

രക്തചന്ദനം കൊന്നപ്പൂവിന്‍റെ നീരില്‍ അരച്ച് പുരട്ടുക

Apply paste of red sandalwood in the extract of golden shower tree on the affected areas.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

FOR VITILIGO
FOR VITILIGO

53 | POLYCYSTIC OVARY SYNDROME – PCOD | FIBROIDS

പൂവാംകുറുന്തൽ അഥവാ പൂവാംകുരുന്നില വേര് പാലില്‍ അരച്ച് കഴിക്കുക.
ഒപ്പം കൊടുവേലിക്കിഴങ്ങ്‌ ശുദ്ധി ചെയ്ത് പാലില്‍ കഴിക്കുക. അസുഖം പൂര്‍ണ്ണമായും മാറും.

കൊടുവേലിക്കിഴങ്ങ് അതിന്‍റെ ചുവപ്പുനിറം മാറും വരെ ചുണ്ണാമ്പുവെള്ളത്തില്‍ കഴുകിയാണ് ശുദ്ധി ചെയ്യുന്നത്.

അവയവങ്ങള്‍ നീക്കം ചെയ്യാന്‍ ഗൈനക്കോളജിസ്റ്റ് പറഞ്ഞിട്ടും ചെയ്യാതെ സ്വാമിജി നല്‍കിയ മരുന്നുകള്‍ മാത്രം കഴിച്ച് PCOD + FIBROIDS പൂര്‍ണ്ണമായും മാറിയ ഒരു കേസിന്‍റെ പെല്‍വിസ് സ്കാന്‍ റിപ്പോര്‍ട്ട് (Pelvis Scan Report) ഇവിടെ കൊടുക്കുന്നു. [PCOD REPORT]

മരുന്ന് ശരിക്കും മര്യാദയ്ക്ക് കഴിക്കാന്‍ തുടങ്ങിയത് രണ്ടാമത്തെ റിപ്പോര്‍ട്ടിന് ശേഷം ആണ്. അതായത് 2014 ജൂലൈ 22 – ന് ശേഷം. മൂന്നാമത്തെ റിപ്പോര്‍ട്ട് 2014 നവംബര്‍ 22-ന് എടുക്കുമ്പോള്‍ ഒരു മുഴ (Cyst) പോലും ഇല്ല എന്ന് കണ്ടെത്തി.

ഈ റിപ്പോര്‍ട്ട് ആധികാരികമാണ്. കാരണം ഈ പേജ് നടത്തുന്ന എന്‍റെ കുടുംബത്തില്‍ തന്നെയാണ് രോഗം മാറിയ ആള്‍ ഉള്ളത്.

By having the following medicines, complete relief from POLYCYSTIC OVARY SYNDROME – PCOD and related FIBROIDS is possible, without removing the ovaries from the body.

  • Paste of the root of “Ash-coloured fleabane” (B.N – Vernonia Cinerea (Linn.) Less) in cow’s milk.
  • Paste of the root of “Rosy-flowered leadwort [Fire plant, Plumbago indica Linn] in cow’s milk.
  • The root of the Fire plant needs to be cleaned very well by washing it in lime water until the red colour vanishes.

For reference, the pelvis scan reports of a patient who got completely recovered from PCOD by having the ayurvedic medicines is provided herewith.  The gynaecologist had recommended “Removal of the Ovaries” after seeing the second report. After the second report on 22-July-2014, medicines were consumed religiously by the patient. In the report of 22-Nov-2014, no cyst was found.

FOR PCOD + FIBROID
FOR PCOD + FIBROID

52 | തലവേദന | HEADACHE

ഒരുവേരന്‍, ചൊറിയണം, കയ്യോന്നി, തുളസി, തുമ്പ – ഇവയില്‍ ഏതിന്‍റെ നീരും പെരുവിരലില്‍ നിര്‍ത്തിയാല്‍ തലവേദന വേഗം മാറും.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

FOR HEADACHE
FOR HEADACHE

51 | തലവേദന | HEADACHE

മുയല്‍ച്ചെവിയന്‍റെ നീര് നെറുകയില്‍ തളം വെച്ചാല്‍ തലവേദന പെട്ടന്ന് മാറും.

മുയല്‍ച്ചെവിയന്‍ – LILAC TASSELFLOWER – EMILIA SONCHIFOLIA

മുയല്‍ച്ചെവിയന്‍റെ നീരിന്‍റെ ഒപ്പം രാസ്നാദി ചൂര്‍ണ്ണം ചേര്‍ത്ത് ഉപയോഗിക്കുന്നതും നല്ലതാണ്. രാസ്നാദി ചൂര്‍ണ്ണം ആയുര്‍വേദ മരുന്നുകടയില്‍ കിട്ടും.

Applying the extract of LILAC TASSELFLOWER on the top of the head (bregma) will give fast releaf from headache. “Rasnadi Choorna” available at Ayurveda Medical shops may be mixed with the extract.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

FOR HEADACHE
FOR HEADACHE

50 | ചുമ | COUGH | ആസ്ത്മ | ASTHMA

ആടലോടകത്തിന്‍റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേനും കല്‍ക്കണ്ടവും ചേര്‍ത്ത് കഴിച്ചാല്‍ ചുമ മാറും.

ഒരു നേരം ഒരു ടീസ്പൂണ്‍ വെച്ച് ദിനം മൂന്നു നേരം വരെ കഴിക്കാം.

ഈ ഔഷധം ആസ്ത്മയ്ക്കും അത്യന്തം ഉത്തമമാണ്.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

FOR COUGH & ASTHMA
FOR COUGH & ASTHMA

49 | ചുമ | COUGH

തെങ്ങിന്‍റെ പഴുത്ത മടല്‍ വാട്ടിപ്പിഴിഞ്ഞ നീരില്‍ ജീരകം വറുത്ത് പൊടിച്ചതും പനങ്കല്‍ക്കണ്ടവും ചേര്‍ത്ത് കഴിച്ചാല്‍ എത്ര മാരകമായ ചുമയും മാറും.

തെങ്ങിന്‍റെ പഴുത്ത മടല്‍ കനലില്‍ വെച്ചു വേണം വാട്ടാന്‍. അതിന് ഉള്ള സൗകര്യം ഇല്ലെങ്കില്‍ പഴുത്ത മടല്‍ ചെറുതായി മുറിച്ച് ആവിയില്‍ വേവിച്ച് നീര് എടുത്താലും മതി.

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.

FOR COUGH
FOR COUGH

48 | ഹൃദയത്തിലെ ബ്ലോക്കുകള്‍ |HEART BLOCKS

പാളയങ്കോടൻ (മൈസൂര്‍ പൂവന്‍) വാഴയുടെ കാളാമുണ്ടന്‍റെ നീര് 15 തുള്ളി തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ രാവിലെയും വൈകിട്ടും 15 ദിവസം കഴിക്കുക.

വാഴപ്പിണ്ടിയ്ക്ക് ശേഷം കുല വരെ വരുന്ന STEM ആണ് കാളാമുണ്ടന്‍ (വാഴക്കുലത്തണ്ട്, വാഴയ്ക്കാപിടിക്കുന്ന തണ്ട്, കാളാമുണ്ടം)

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only

FOR HEART BLOCKS
FOR HEART BLOCKS