391 | വിഷം തീണ്ടി ശരീരത്തില്‍ വീക്കം ഉണ്ടായാല്‍

391 | വിഷം തീണ്ടി ശരീരത്തില്‍ വീക്കം ഉണ്ടായാല്‍
391 | വിഷം തീണ്ടി ശരീരത്തില്‍ വീക്കം ഉണ്ടായാല്‍

ശിഗ്രു പുനര്‍ന്നവ മഞ്ഞള്‍ വയമ്പും
ചന്ദന പാടയോടീശ്വരമൂലി
യഷ്ടി ശിരീശഃ ഞെരിഞ്ഞിലുമൊപ്പം
തേയ്ക്കിലുടന്‍ വിഷവീക്കമടങ്ങും

മുരിങ്ങത്തൊലി, തഴുതാമ, മഞ്ഞള്‍, വയമ്പ്, ചന്ദനം, പാടക്കിഴങ്ങ്‌, ഈശ്വരമൂലി, ഇരട്ടിമധുരം, നെന്മേനിവാകത്തൊലി, ഞെരിഞ്ഞില്‍ ഇവ സമം അരിക്കാടിയില്‍ അരച്ചു പുരട്ടിയാല്‍ വിഷം തീണ്ടിയുള്ള വീക്കം ശമിക്കും.

Advertisements

കൈവിഷം, കൂട്ടുവിഷം

വിഷമയജീവികള്‍,
തമ്മില്‍ വിരുദ്ധദ്രവ്യങ്ങള്‍,
ഭസ്മമിവ ചേര്‍ന്നാല്‍ ഗരം
അഥവാ കൂട്ടുവിഷം
യോഗവിഷം താന്‍
കൊടുപ്പൂ ദുഷ്ടജനം
 
വിദ്വേഷത്താല്‍ ബുദ്ധിമാന്ദ്യം വരുത്താന്‍,
ഇംഗിതങ്ങളെ സിദ്ധിപ്പാനായ്,
വശത്താക്കാന്‍,
കൊടുക്കുന്നിതു കൈവിഷം
 
മരണാന്തമനര്‍ത്ഥങ്ങള്‍
അനേകമുളവാക്കിടും
ദ്രവ്യയോഗേ വസിക്കുന്ന
ശക്തിതാന്‍ ഗരസംജ്ഞിതം
 
ഹിംസാദികളെയിച്ഛിച്ചിട്ട-
ന്യന്മാരാല്‍ പ്രയുക്തമായ്
അനര്‍ത്ഥമുളവാക്കീടും
ദ്രവ്യത്തിന്‍ശക്തി കൈവിഷം
 
ദ്രവ്യം വെവ്വേറെ നോക്കീടില്‍
നിസ്സാരം വിഷമെങ്കിലും
സംയോഗത്തിന്‍ വിശേഷത്താല്‍
മാരകം താനുമായിടാം
 
വിഷം സ്ഥാവരജം കൊണ്ടു
പ്രയോഗിക്കുന്നു കൈവിഷം
ജന്തുക്കള്‍ തന്നവയവം
പ്രധാനം യോഗജേ വിഷേ
 
മഹാരോഗം മരണവും
ലക്ഷ്യം യോഗവിഷത്തിന്
ബുദ്ധിമാന്ദ്യം വശ്യവുമാം
പ്രധാനം കൈവിഷത്തിന്

L01 | പച്ചക്കറികളെ വിഷമുക്തമാക്കാന്‍ | DE-POISONING VEGETABLES

തമിഴ് നാട്ടില്‍ നിന്ന് എത്തുന്ന വിഷലിപ്തമായ പച്ചക്കറികള്‍ ഇന്ന് കേരളത്തിന്‍റെ ഒരു വലിയ പ്രശ്നം ആണ്. പല രോഗങ്ങള്‍ക്കും, ലിവര്‍ സീറോസിസ് അടക്കം പല പ്രശ്നങ്ങള്‍ക്കും പച്ചക്കറികളിലെ വിഷാംശം കാരണമാകുന്നു എന്ന് അഭിപ്രായമുണ്ട് പല വിദഗ്ദ്ധര്‍ക്കും.
പച്ചക്കറികള്‍ വെള്ളത്തില്‍ ഇട്ട് കൂടെ ചിരട്ടക്കരി ഇട്ട് അര മണിക്കൂര്‍ വെച്ച ശേഷം വൃത്തിയായി കഴുകി ഉപയോഗിക്കുക.

ചിരട്ടകരിച്ച് നുറുക്കി വെള്ളത്തിലിട്ടാൽ മതി. വലിയൊരു ചരുവത്തിൽ വെള്ളം ശേഖരിച്ച് കരിയിട്ടുവച്ചാൽ ആവർത്തിച്ചും ഉപയോഗിക്കാം. അപ്പോൾ പച്ചക്കറികൾ ചൂരൽക്കൊട്ടകളിൽ എടുത്തു മുക്കിവക്കണം.

DE-POISONING VEGETABLES
DE-POISONING VEGETABLES