Tag Archives: KARAPPAN

377 ¦ കുട്ടികളില്‍ ഉണ്ടാകുന്ന കരപ്പൻ

സാധാരണയായി കുട്ടികളിലാണ് കരപ്പൻ കണ്ടുവരാറുള്ളത്. ബാഹ്യവസ്തുക്കളുമായുള്ള തൊലിയുടെ പ്രതിപ്രവര്‍ത്തനം മൂലവും രക്തദൂഷ്യം മൂലവുമൊക്കെ കരപ്പന്‍ ഉണ്ടാകും. ചികിത്സ ചെയ്തില്ലെങ്കില്‍ ശരീരമാസകലം പടരാന്‍ സാധ്യതയുള്ള രോഗമാണ് കരപ്പന്‍. കരപ്പൻ ഉള്ളപ്പോൾ സോപ്പ് ഉപയോഗിക്കാതിരിക്കുന്നത് ഉത്തമം. ഇളംചൂടുള്ള വെള്ളമാണ് കുളിക്കാനും കഴുകാനും നല്ലത്. ചെറുപയർ പൊടി കളിക്കുമ്പോൾ തേക്കാൻ നല്ലതാണ്. കരപ്പന്‍ ശമിക്കാന്‍ ഒട്ടുവളരെ പ്രയോഗങ്ങള്‍ ഗൃഹവൈദ്യത്തിലും നാട്ടുവൈദ്യത്തിലും … Continue reading

Posted in AYURVEDA | ARTICLES, ഗൃഹവൈദ്യം | HOME REMEDIES, Uncategorized | Tagged , | Leave a comment

278 | പനി | കരപ്പന്‍ | ചൊറി | പാണ്ഢുത

ഉണക്കമുന്തിരിങ്ങയും കടുക്കയും കഷായം വെച്ചു സേവിച്ചാല്‍ പനി ശമിക്കും. കുട്ടികളില്‍ ഉണ്ടാകുന്ന കരപ്പന്‍ പോലെയുള്ള ചൊറിയില്‍, അതു മൂലം ഉണ്ടാകുന്ന പനിയില്‍, പനിച്ച്‌ ചൂടു പൊന്തുന്നതില്‍, പാണ്ഢുതയില്‍ എല്ലാം ഈ ഔഷധം അത്യുത്തമമാണ്. വിസ്ഫോടനം, വിദ്രധി എന്നിവയിലും ഇത് നല്ലതാണ്. കുരുവുള്ള ഉണക്കമുന്തിരിങ്ങ ഉപയോഗിക്കണം. കിസ്മിസ് – കുരുവില്ലാത്ത മുന്തിരി ഉപയോഗിക്കരുത്.

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , | Leave a comment

79 | കരപ്പന്‍ | (കുട്ടികള്‍ക്ക്)

നിലനാരകം (മലയാമുക്കി | Naregamia Alata) സമൂലം അരച്ച് എണ്ണ കാച്ചി തലയിലും ദേഹത്തും പുരട്ടുക. നിലനാരകം ഉള്ളില്‍ പോയാല്‍ ചര്‍ദ്ദി നില്‍ക്കില്ല. ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം. നിലനാരകം കൊണ്ട് കരപ്പന്‍ പൂര്‍ണ്ണമായും മാറും. എള്ളെണ്ണയും വെളിച്ചെണ്ണയും ഉപയോഗിക്കാം. കുട്ടികള്‍ക്ക് വെളിച്ചെണ്ണ ആണ് നല്ലത്. തേങ്ങാപ്പാല്‍ വെന്ത വെളിച്ചെണ്ണ ഉത്തമം. Note: Please consult a registered … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , | Leave a comment