381 ¦ വളംകടി ¦ Athlete’s foot ¦ Tinea pedis

381 ¦ വളംകടി ¦ Athlete's foot ¦ Tinea pedis
381 ¦ വളംകടി ¦ Athlete’s foot ¦ Tinea pedis

കാൽ വിരലുകൾക്കിടയിൽ ഉണ്ടാകുന്ന ഒരു ഫംഗസ് അണുബാധയാണ് വളംകടി (Athlete’s foot). dermatophyte fungus ആണ് രോഗത്തിനു കാരണം. അനുബാധയുടെ ഫലമായി കാൽ വിരലുകൾക്കിടയിൽ കുമിളകള്‍, ചൊറിച്ചില്‍  ഉണ്ടാകുന്നു. വളംകടിയ്ക്ക് നാട്ടുവൈദ്യപ്രയോഗങ്ങള്‍ അനവധിയുണ്ട്. കാലുകള്‍ ഈര്‍പ്പമില്ലാതെ സൂക്ഷിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

  1. മഞ്ഞള്‍, വെളുത്തുള്ളി സമം എടുത്ത് അരച്ച് പുരട്ടുക
  2. പറങ്കിമാവിന്റെ തൊലി ഇടിച്ചുപിഴിഞ്ഞ നീര് ഇരുമ്പുചട്ടിയില്‍ ചൂടാക്കി പുരട്ടുക
  3. മൈലാഞ്ചി അരച്ചു പുരട്ടുക
  4. വെളിച്ചെണ്ണയില്‍ ഉപ്പു പൊടിച്ചിട്ട് പുരട്ടുക
  5. വെള്ളം ചൂടാക്കി അതില്‍ ഉപ്പും മഞ്ഞളും ചേര്‍ത്തു നിത്യവും രാത്രിയില്‍ കിടക്കും മുമ്പ് കാല്‍ കഴുകുക.

380 ¦ താരന്‍ ¦ മുടി കൊഴിച്ചില്‍ ¦ Dandruff ¦ Hair Fall

380 ¦ താരന്‍ ¦ മുടി കൊഴിച്ചില്‍ ¦ Dandruff ¦ Hair Fall
380 ¦ താരന്‍ ¦ മുടി കൊഴിച്ചില്‍ ¦ Dandruff ¦ Hair Fall

തലയിലെ മേൽചർമ്മം അടന്നു പോകുന്ന അവസ്ഥയാണ് താരൻ. താരൻ മൂലം മേൽചർമ്മം അടന്നു പോകുമ്പോൾ ചൊറിച്ചിൽ ഉണ്ടാകും. താരൻ കൂടിയാൽ മുടി കൊഴിച്ചിൽ ഉണ്ടാകും. താരനെ നിയന്ത്രിക്കാൻ :
1] ഉമ്മത്തിന്‍റെ ഇല ചതച്ചു പിഴിഞ്ഞ് നീരെടുത്ത് വെളിച്ചെണ്ണയിൽ ചേർത്ത് കാച്ചിയ എണ്ണ തലയിൽ പുരട്ടി നിത്യവും കുളിക്കണം.
2] തലയിൽ എണ്ണ പുരട്ടിയതിനു ശേഷം, വേപ്പില നന്നായി വൃത്തിയാക്കി അരച്ചെടുത്ത് തലയിൽ തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി വൃത്തിയാക്കണം.
3] വേപ്പില ഇട്ടു വെന്ത് തണുപ്പിച്ച വെള്ളത്തിൽ തല കഴുകുക.

379 ¦ EYE STRAIN ¦ FATIGUE ¦ ASTHENOPIA

കമ്പ്യൂട്ടറുകള്‍, സ്മാര്‍ട്ട് ഫോണുകള്‍ തുടങ്ങിയവയുടെ തുടര്‍ച്ചയായ ഉപയോഗം കണ്ണുകളെ ക്ഷീണിപ്പിക്കുന്ന അവസ്ഥ വിവരസാങ്കേതിക (ഐ.ടി) രംഗത്ത് ജോലി ചെയ്യുന്നവരെ വല്ലാതെ അലട്ടുന്ന പ്രശ്നമാണ്. Digital Fatigue, Eye strain, Asthenopia തുടങ്ങി അനവധി ഓമനപ്പേരുകള്‍ ഉണ്ട്.  ഒട്ടു മിക്ക ഐ.ടി. ജോലിക്കാരും “anti-fatigue” ചില്ലുകള്‍ ഉള്ള കണ്ണട ഉപയോഗിക്കുന്നവരാണ്. കണ്ണുകളില്‍ ക്ഷീണം, വേദന, തലവേദന, ഒന്നായതിനെ രണ്ടായി കാണല്‍ അങ്ങനെ പലതാണ് പ്രശ്നങ്ങള്‍.

ഇങ്ങനെ ബുദ്ധിമുട്ടുന്നുവര്‍ വെറുതെ കുറച്ചു കാലം ഇനി പറയുന്ന പ്രയോഗം മുടങ്ങാതെ ശ്രമിച്ചു നോക്കുക.

ത്രിഫലക്കഷായം കൊണ്ട് കണ്ണുകള്‍ ദിവസവും കഴുകുക. ത്രിഫലാചൂര്‍ണ്ണം വാങ്ങി വെള്ളത്തിലിട്ടു തിളപ്പിച്ച്‌ തണുപ്പിച്ച് ആറ്റി അരിച്ച് തരി കളഞ്ഞ് ആ വെള്ളം കൊണ്ട് കണ്ണുകള്‍ കഴുകിയാല്‍ മതി. നിത്യം ചെയ്യണം.

ഒപ്പം നിത്യം ത്രിഫലാചൂര്‍ണ്ണം നെയ്യും തേനും ചേര്‍ത്തു കഴിക്കുക. നെയ്യും തേനും ഒരേ അളവില്‍ എടുക്കരുത്. തേന്‍ ചൂടാക്കുകയുമരുത്.

അനുഭവം മേല്‍പ്പറഞ്ഞ പ്രശ്നങ്ങളില്‍ നിന്നുള്ള മുക്തിയാണ്. നിങ്ങള്‍ക്ക് ഫലം കിട്ടുന്നില്ലെങ്കില്‍ നല്ല വൈദ്യനെ കാണുക.
anthavasi@gmail.com

378 ¦ ഓജസ്സ് ¦ ബീജശേഷി ¦ വെള്ളപോക്ക് ¦ അസ്ഥിയുരുക്കം

ശതാവരിക്കിഴങ്ങോ, നിലപ്പനക്കിഴങ്ങോ, പാല്‍മുതുക്കിന്റെ കിഴങ്ങോ അരച്ചു പാലില്‍ നിത്യം കഴിക്കുക. പുരുഷന്മാരില്‍ ഓജസ്സ് വര്‍ദ്ധിക്കും. ബീജശേഷി കൂടും.

നിലപ്പനക്കിഴങ്ങ് അരച്ചു പാലിലോ നെയ്യിലോ കഴിച്ചാല്‍ സ്ത്രീകളിലെ വെള്ളപോക്ക് അഥവാ അസ്ഥിയുരുക്കം ശമിക്കും. ഓജസ്സ് വര്‍ദ്ധിക്കും.