301 | മുലപ്പാല്‍ ഉണ്ടാകാന്‍

301 | മുലപ്പാല്‍ ഉണ്ടാകാന്‍
301 | മുലപ്പാല്‍ ഉണ്ടാകാന്‍

പാലൂട്ടുന്ന അമ്മമാര്‍ക്ക്‌ മുലപ്പാല്‍ ധാരാളമായി ഉണ്ടാകാന്‍ പല മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

  • ഇരട്ടിമധുരം പാലില്‍ അരച്ചു കലക്കി പഞ്ചസാരയും ചേര്‍ത്തു കുടിക്കുക
  • ചെന്നെല്ലരി വറുത്തു പൊടിച്ചു പാലില്‍ കലക്കി സേവിക്കുക
  • പാല്‍മുതക്കിന്‍കിഴങ്ങ് അരച്ചുണക്കിപ്പൊടിച്ചപൊടി പാലില്‍ കലക്കി സേവിക്കുക.

യഷ്ടീമധുകസംയുക്തം ഗവ്യം ക്ഷീരം സശര്‍ക്കരം |
പീത്വാ ധാത്രീ ഭവേത് ഭൂരിസ്തന്യപൂര്‍ണ്ണപയോധരാ ||

ദുഗ്ദ്ധേന സൂതയാ പീതം ശാലിതണ്ഡുലജം രജഃ
വിദാരീകന്ദചൂര്‍ണ്ണം വാ പ്രഭവേല്‍ സ്തന്യവൃദ്ധയേ ||

243 | മുലപ്പാല്‍ | BREAST MILK

പാലൂട്ടുന്ന അമ്മമാരില്‍ മുലപ്പാല്‍ വര്‍ദ്ധിക്കാന്‍ പാല്‍മുതുക്കിന്‍ കിഴങ്ങോ അടപതിയന്‍ കിഴങ്ങോ പാല്‍ക്കഷായം വെച്ചു കഴിക്കുക

പാല്‍ക്കഷായം ഉണ്ടാക്കുന്ന രീതി: മരുന്ന്‍ 60 ഗ്രാം, ചെറുതായി മുറിച്ച്, ചതച്ച്, തുണി കൊണ്ടു കിഴി കെട്ടി 300 മില്ലി-ലിറ്റര്‍ പശുവിന്‍പാലും ഒരു ലിറ്റര്‍ വെള്ളവും ചേര്‍ത്തു കാച്ചി പാലളവാക്കി, കിഴി പിഴിഞ്ഞു മാറ്റി, രാവിലെയും വൈകിട്ടും 150 മില്ലി-ലിറ്റര്‍ വീതം കഴിക്കണം.

ഒരു നേരത്തേക്ക് 30 ഗ്രാം മരുന്നും, 150 മില്ലി-ലിറ്റര്‍ പാലും, അര ലിറ്റര്‍ വെള്ളവും ഉപയോഗിക്കാം.

243 | മുലപ്പാല്‍ | BREAST MILK
243 | മുലപ്പാല്‍ | BREAST MILK

207 | മുലപ്പാല്‍ വര്‍ദ്ധിക്കാന്‍

പ്രസവിച്ച സ്ത്രീയ്ക്ക് മുലപ്പാല്‍ കുറവാണെങ്കില്‍ ഇലഞ്ഞിയുടെ പൂവ്, ഇലിപ്പയുടെ പൂവ് അല്ലെങ്കില്‍ വിത്ത്, ഇരട്ടിമധുരം ഇവയില്‍ ഏതെങ്കിലും പാല്‍ക്കഷായം വെച്ച് പഞ്ചസാര ചേര്‍ത്തു സേവിച്ചാല്‍ മതി, മുലപ്പാല്‍ വര്‍ദ്ധിക്കും.