- ചുമന്നുള്ളി തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞ് നെയ്യില്‍ മൂപ്പിച്ച് ആ നെയ്യ് കൂട്ടി ഉണ്ണുക.
- ചുമന്നുള്ളി തൊലി കളഞ്ഞ് ചതച്ച് പശുവിന് പാലില്‍ ഇട്ടു കാച്ചി സേവിക്കുക
ഈ ഔഷധപ്രയോഗം എല്ലാ അര്ശസ്സുകള്ക്കും, വിശേഷിച്ച് രക്താര്‍ശസ്സിനു വളരെ നല്ലതാണ്.

ഉണക്കമുന്തിരിങ്ങയും കടുക്കയും കഷായം വെച്ചു സേവിച്ചാല്‍ പനി ശമിക്കും.
കുട്ടികളില്‍ ഉണ്ടാകുന്ന കരപ്പന് പോലെയുള്ള ചൊറിയില്‍, അതു മൂലം ഉണ്ടാകുന്ന പനിയില്‍, പനിച്ച് ചൂടു പൊന്തുന്നതില്‍, പാണ്ഢുതയില് എല്ലാം ഈ ഔഷധം അത്യുത്തമമാണ്.
വിസ്ഫോടനം, വിദ്രധി എന്നിവയിലും ഇത് നല്ലതാണ്.
കുരുവുള്ള ഉണക്കമുന്തിരിങ്ങ ഉപയോഗിക്കണം. കിസ്മിസ് – കുരുവില്ലാത്ത മുന്തിരി ഉപയോഗിക്കരുത്.
വളരെ സാധാരണയായി പനി മനുഷ്യന് ഉണ്ടാകുന്നു. പനി വന്നാലുടന്‍ മെഡിക്കല്‍സ്റ്റോറില്‍ പോയി പാരസെറ്റമോളിന്റെ ഒരു അവതാരം വാങ്ങുന്നു. കഴിക്കുന്നു. ചൂടു കുറയുന്നു. ഇതു സ്ഥിരമാക്കുമ്പോള്‍ മറ്റു പല പ്രശ്നങ്ങളും ഉണ്ടാകുന്നു.
നമുക്കു ചുറ്റും കാണുന്ന ഔഷധസസ്യങ്ങളും അടുക്കളയില്‍ നിത്യം ഉപയോഗിക്കുന്ന ചില ദ്രവ്യങ്ങളും കൊണ്ട് സാധാരണയായി ഉണ്ടാകുന്ന എല്ലാത്തരം പനികളും അനായാസം ശമിക്കും – ഒരു പാര്‍ശ്വഫലവുമില്ലാതെ.
ഇങ്ങനെ ഒരായിരത്തിലധികം ഫലപ്രദമായ ഔഷധങ്ങള്‍ ആയുര്‍വേദത്തില്‍ ജ്വരത്തിനു മാത്രം ഉണ്ടെന്നുള്ളതാണ് വസ്തുത!
മസ്തിഷ്കസംബന്ധിയായ അനവധി രോഗങ്ങളില്‍ ആട്ടിന്‍തലസൂപ്പ് അത്യുത്തമമാണ്. മസ്തിഷ്കത്തെ ബാധിക്കുന്ന അപസ്മാരത്തില്‍ അതീവ ഫലപ്രദം.
ഉണ്ടാക്കുന്ന വിധം:
അരിയാറ്, ജീരകം മൂന്ന്, ദശമൂലം, ആടലോടകവേര്, കൊടിത്തൂവവേര്, പുഷ്കരമൂലം, നന്നാറിക്കിഴങ്ങ്, കരിമ്പനക്കൂമ്പ്, തഴുതാമവേര്, പുത്തരിച്ചുണ്ടവേര്, കൊടുവേലിക്കിഴങ്ങ്, വരട്ടുമഞ്ഞള്‍, കാട്ടുതിപ്പലിവേര്, ചീനത്തിപ്പലി, ഇലവംഗത്തൊലി, പച്ചില, നാഗപ്പൂവ്, മുന്തിരിങ്ങ, ഇരട്ടിമധുരം, ചുക്ക്, കുരുമുളക് ഇവ 6 ഗ്രാം വീതം (ആകെ 37 മരുന്നുകള്‍ – 6 ഗ്രാം വീതം – 222 ഗ്രാം മരുന്ന് ഒരു ആട്ടിന്‍ തലയ്ക്ക് എന്ന കണക്കില്‍) കഴുകി ഇടിച്ചു ചതച്ച്, പല്ല്, തൊലി, നാക്ക്, കൊമ്പ്, എന്നിവ മാത്രം കളഞ്ഞ് തലച്ചോറ് കളയാതെ കൊത്തിനുറുക്കിയ കറുപ്പ് മാത്രം നിറമുള്ള ആണ് ആടിന്റെ തലയുടെ മാംസവും ചേര്‍ത്തു തിരുമ്മി 6 ഇടങ്ങഴി വെള്ളത്തില്‍ തിളപ്പിച്ച് 6 നാഴിയാക്കി വറ്റിച്ച്, അതില്‍ നിന്ന് നാഴി കഷായവും ആറിലൊരു ഭാഗം ചണ്ടിയും എടുത്തു പ്രത്യേകമായി തിളപ്പിച്ചു 90 മില്ലിയാക്കി കുറുക്കി അരിച്ചെടുത്ത് 45 മില്ലി തേനും ഒരു രൂപാത്തൂക്കം (10 ഗ്രാം) കല്‍ക്കണ്ടവും മേമ്പൊടി ചേര്‍ത്ത് രാവിലെ കഴിക്കുക. ഇപ്രകാരം വൈകുന്നേരവും സേവിക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
സ്വനപേടകത്തില്‍ വരുന്ന രോഗങ്ങള്‍ ശബ്ദത്തെയും സംസാരശേഷിയെത്തന്നെയും ബാധിക്കുന്നു.
തിരുതാളി, മുത്തിള്‍, പച്ചമഞ്ഞള്‍ ഇവ സമം ചതച്ചു നീരെടുത്ത് കല്‍ക്കണ്ടം ചേര്‍ത്ത് അല്പ്പാല്പ്പം അലിയിച്ചിറക്കിയാല്‍ സ്വനപേടകത്തില്‍ വരുന്ന കാന്‍സര്‍ അടക്കം 90% രോഗങ്ങളും മാറും. തൈറോയിഡ് കാന്‍സറിലും ഈ യോഗം ഫലപ്രദമാണ്. സ്വനപേടകത്തിലുണ്ടാകുന്ന പോലിപ്പുകള്‍ (Vocal Polyp), അതുമൂലം ശബ്ദത്തിനുണ്ടാകുന്ന പരുഷത (Hoarseness), ശബ്ദമടപ്പ് തുടങ്ങിയ രോഗങ്ങളിലും ഇത് ഉത്തമമാണ്.