251 | കൃമി / വിരശല്യം | WORM INFECTION

കുട്ടികളില്‍ സര്‍വ്വസാധാരണമായി ഉണ്ടാകുന്ന ഒരു രോഗമാണ് കൃമിശല്യം.
രാത്രികാലങ്ങളില്‍ മലദ്വാരത്തിനു ചുറ്റുമുണ്ടാകുന്ന അസഹ്യമായ ചൊറിച്ചിലാണ് കൃമിബാധയുടെ പ്രധാന ലക്ഷണം. ചിലപ്പോള്‍ വ്രണങ്ങളുണ്ടാകുന്നു. കൃമിബാധയുടെ കാഠിന്യം അനുസരിച്ച് അസ്വസ്ഥതകള്‍ കൂടുന്നു. ശുചിത്വമില്ലായ്മയാണ് കൃമിശല്യത്തിന്‍റെ പ്രധാനകാരണം.

കുട്ടികളിലെ കൃമിശല്യം മാറാന്‍ അനേകം ഗൃഹവൈദ്യമാര്‍ഗ്ഗങ്ങള്‍ ഉണ്ട്. കൃമിശല്യം ഉള്ളപ്പോള്‍ തൈര്, പാല്‍, ശര്‍ക്കര എന്നിവ ഒഴിവാക്കണം.

 • തുമ്പ ഇടിച്ചു പിഴിഞ്ഞെടുത്ത നീര് തേന്‍ ചേര്‍ത്തു കഴിക്കുക.
 • തുമ്പക്കുടവും തുളസിവിത്തും സമം ചേര്‍ത്തരച്ചു തേനില്‍ ചേര്‍ത്തു കഴിക്കുക.
 • തുമ്പക്കുടം ഉറങ്ങാന്‍ പോകും മുന്‍പ് കുട്ടിയുടെ ഗുദത്തില്‍ വെയ്ക്കുക – കൃമികള്‍ പുറത്തേയ്ക്കിറങ്ങി വരും.
 • പപ്പായയുടെ കറ പപ്പടത്തില്‍ ഇറ്റിച്ച് ഉണക്കി, ചുട്ടു കഴിക്കുക.
 • വിഴാലരി പൊടിച്ചത് മോരില്‍ ചേര്‍ത്തോ, അഷ്ടചൂര്‍ണ്ണത്തോടൊപ്പം തേന്‍ ചേര്‍ത്തോ കഴിക്കുക.
 • വിഴാലരി മോരില്‍ പുഴുങ്ങി അരച്ച്, മോരില്‍ തന്നെ കലക്കി തിളപ്പിച്ച്‌, ചെറുചൂടോടെ കഴിക്കുക.
 • പാവയ്ക്കാനീര് 10 മില്ലി, സമം നല്ലെണ്ണ ചേര്‍ത്ത് കഴിക്കുക.
 • കൃമിഘ്നവടിക നല്ലതാണ്. ഒരാഴ്ച ദിവസം ഓരോ ഗുളിക വെച്ചു കഴിച്ച ശേഷം വയറിളക്കണം.
 • ചന്ദ്രശൂരാദികഷായം നല്ലതാണ്.
251 | കൃമി / വിരശല്യം | WORM INFECTION
251 | കൃമി / വിരശല്യം | WORM INFECTION

250 | അലര്‍ജി | ALLERGY

കറിവേപ്പിലയും മഞ്ഞളും കൂടിയരച്ചു നെല്ലിക്കാവലുപ്പത്തിലെടുത്തു ഒരു മണ്ഡലകാലം മുടങ്ങാതെ കഴിച്ചാല്‍ അലര്‍ജികള്‍ ശമിക്കും.

250 | അലര്‍ജി | ALLERGY
250 | അലര്‍ജി | ALLERGY

കറിവേപ്പില നെയ്യില്‍ വറുത്തെടുത്ത് ശര്‍ക്കരയോ കല്‍ക്കണ്ടമോ ചേര്‍ത്ത് ഇടിച്ചുകൂട്ടി വെച്ച് കഴിക്കുന്നത്‌ ഇസ്‌നോഫീലിയ (EOSINOPHILIA) ശമിക്കാന്‍ അതീവഫലപ്രദമാണ്.

വളരെയേറെ ഔഷധഗുണങ്ങള്‍ ഉള്ള ഒരു സസ്യമാണ് കറിവേപ്പില. ആഹാരസാധനങ്ങളിലെ വിഷാംശം ഇല്ലാതാക്കാനും രുചി വര്‍ദ്ധിപ്പിക്കാനും ദഹനശക്തി വര്‍ദ്ധിപ്പിക്കാനും കറിവേപ്പില ഉത്തമമാണ്. ആമാതിസാരം, പ്രവാഹിക, വയറുകടി തുടങ്ങി അനവധി ഉദരരോഗങ്ങള്‍ക്ക് ഔഷധമാണ് കറിവേപ്പ്.

249 | ആണിരോഗം | PLANTAR WARTS

249 | ആണിരോഗം | PLANTAR WARTS
249 | ആണിരോഗം | PLANTAR WARTS

ഹ്യൂമന്‍ പാപ്പിലോമ വൈറസ്‌ (Human Papiloma Virus / HPV) ബാധ മൂലമാണ് ആണിരോഗം ഉണ്ടാകുന്നത്.

ആണിരോഗബാധയുള്ള ഭാഗത്ത് എരിക്കിന്‍റെ കറ ഒഴിച്ചാല്‍ കുറച്ചു ദിവസങ്ങള്‍ കൊണ്ട് രോഗം പൂര്‍ണ്ണമായും ഭേദമാകും.

വൃത്തിയില്ലായ്മയുടെ ഫലമായാണ്‌ പലപ്പോഴും ആണിരോഗത്തിന്‍റെ അണുക്കള്‍ ശരീരത്തില്‍ കടന്നുകൂടുന്നത്. ചെരുപ്പില്ലാതെ പൊതുശൌചാലയങ്ങള്‍, പൊതുകുളിമുറികള്‍, പൊതുനിരത്തുകള്‍ എന്നിവിടങ്ങളില്‍ നടക്കാതിരിക്കുക, മറ്റുള്ളവര്‍ ഉപയോഗിക്കുന്ന പാദരക്ഷകള്‍ ഉപയോഗിക്കാതിരിക്കുക, കാലിലെ മുറിവുകള്‍ അടച്ചുകെട്ടി വെയ്ക്കുക തുടങ്ങിയ മാര്‍ഗങ്ങളില്‍ക്കൂടിയൊക്കെ രോഗം പകരുന്നത് തടയാം.

248 | ചുണങ്ങ് | തേമൽ | TINEA VERSICOLOR

 • ഒരു ദിവസം പഴകിയ കട്ടിയായ കഞ്ഞിവെള്ളം ശരീരത്തില്‍ പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയുക. (താരന്‍ / സോറിയാസിസ് എന്നിവ ശമിക്കാനും ഇത് ഉത്തമമാണ്)
 • മലയിഞ്ചി മോരില്‍ അരച്ചു പുരട്ടുക.
 • കണിക്കൊന്നയുടെ തളിരിലയും ഉള്ളിയും തേന്‍ ചേര്‍ത്തരച്ചു പുരട്ടുക.
248 | ചുണങ്ങ് | തേമൽ | Tinea versicolor
248 | ചുണങ്ങ് | തേമൽ | Tinea versicolor

ബൃഹദ്തിക്തകലേപം പുരട്ടാന്‍ നല്ലതാണ്. മാണിഭദ്രം ലേഹ്യം ഉള്ളില്‍ കഴിക്കാന്‍ നല്ലതാണ്.

247 | കൂര്‍ക്കം വലി | SNORING

കാ‍ന്താരിച്ചീനിയുടെ ഇല അരച്ചു മൂക്കിന്‍റെ പുറത്തു പുരട്ടിയാല്‍ കൂര്‍ക്കംവലി ശമിക്കും. രാത്രി ഉറങ്ങാന്‍ പോകും മുമ്പ് പുരട്ടിയാല്‍ മതിയാകും. കുറച്ചു കാലം മുടങ്ങാതെ പുരട്ടിയാല്‍ പൂര്‍ണ്ണശമനം സാധ്യമാണ്.

247 | കൂര്‍ക്കം വലി | SNORING
247 | കൂര്‍ക്കം വലി | SNORING

പീനസം (Sinusitis) മാറാനും കാ‍ന്താരിച്ചീനിയുടെ ഇല അരച്ചു മൂക്കിന്‍റെ പുറത്തു പുരട്ടിയാല്‍ മതിയാകും.

(ഈ ഔഷധപ്രയോഗം കൊണ്ട് മൂക്കിന്‍റെ വളഞ്ഞ പാലം വരെ നേരെയാകുമെന്ന് അനുഭവസാക്ഷ്യം)

246 | വിശപ്പില്ലായ്മ | LACK OF HUNGER

ഇഞ്ചിനീരിന്‍റെ തെളി, ചെറുനാരങ്ങാനീര് ഇവ സമമെടുത്ത് പഞ്ചസാരയും ചേര്‍ത്തു വെച്ച്, പിറ്റേന്ന് തെളി മാത്രം ഊറ്റിയെടുത്തു സൂക്ഷിച്ചുവെച്ച് രണ്ടോ മൂന്നോ തുള്ളി വീതം തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ കൊടുക്കുക – വിശപ്പുണ്ടാകും.

246 | വിശപ്പില്ലായ്മ | LACK OF HUNGER
246 | വിശപ്പില്ലായ്മ | LACK OF HUNGER

കൊച്ചുകുട്ടികളില്‍ വിശപ്പിലുണ്ടാകുന്ന മാന്ദ്യം മാറാന്‍ വളരെ ഫലപ്രദമാണ് ഈ ഔഷധം.

ഈ ഔഷധം ഉണ്ടാക്കുമ്പോള്‍ ഇഞ്ചിനീരിന്‍റെ തെളി ഒഴിച്ചു ശേഷമുള്ള ഭാഗം ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

245 | തീപ്പൊള്ളല്‍ | BURN

ഞാവലിലയുടെ നീര് സമം കടുകെണ്ണ ചേര്‍ത്ത്, അതില്‍ ഞാവലില അരച്ച് കലക്കന്‍ ചേര്‍ത്ത് കാച്ചിയരിച്ചെടുത്ത എണ്ണ തീപ്പൊള്ളലേറ്റാല്‍ പുരട്ടാന്‍ അത്യുത്തമമാണ്. പൊള്ളി വെന്തുപോയ തൊലി വീണ്ടും ഉണ്ടായിവരും.

(ഇന്ന് ഉപയോഗിക്കുന്ന മരുന്നുകള്‍ കൊണ്ട് വെന്തുപോയ തൊലി വീണ്ടും ഉണ്ടാകാന്‍ പ്രയാസമാണ്)

245 | തീപ്പൊള്ളല്‍ | BURN
245 | തീപ്പൊള്ളല്‍ | BURN

LS-16 | നിത്യം കഴിക്കാവുന്ന ആഹാരസാധനങ്ങള്‍ | പഥ്യം | FOODS THAT CAN BE CONSUMED DAILY

 • കുറഞ്ഞത്‌ ഒരു വര്‍ഷം പഴക്കമുള്ള അരി, ഗോതമ്പ്, ഞവര, റാഗി, ഓട്ട്സ്, ബാര്‍ലി, ചെറുപയര്‍, റവ
 • ഇഞ്ചി, കുരുമുളക്, പച്ചമുളക്, ജീരകം, മല്ലി, കുടംപുളി
 • വെളുത്തുള്ളി, ചുവന്നുള്ളി, കാരറ്റ്, ബീറ്റ്-റൂട്ട്, വിളഞ്ഞ മുള്ളങ്കി, മൂത്ത പഴകിയ കുമ്പളങ്ങ, വെള്ളരിക്ക, മത്തങ്ങ, കോവക്ക, പടവലങ്ങ, പാവയ്ക്ക, ബീന്‍സ്, പയര്‍
 • പാട മാറ്റിയ പാല്‍, വെണ്ണ കടഞ്ഞു മാറ്റിയ മോര്, നെയ്യ്, വെണ്ണ, തേങ്ങ, വെളിച്ചെണ്ണ
 • നെല്ലിക്ക, പേരയ്ക്ക, മാതളനാരങ്ങ, മൂസംബി, കദളിപ്പഴം, ആപ്പിള്‍
 • മാംസാഹാരികള്‍ക്ക് – ശുദ്ധജലമത്സ്യങ്ങള്‍, ആട്ടിറച്ചി, താറാവിന്‍റെ മുട്ട, താറാവിറച്ചി
LS-16 | നിത്യം കഴിക്കാവുന്ന ആഹാരസാധനങ്ങള്‍ | പഥ്യം | FOODS THAT CAN BE CONSUMED DAILY
LS-16 | നിത്യം കഴിക്കാവുന്ന ആഹാരസാധനങ്ങള്‍
| പഥ്യം | FOODS THAT CAN BE CONSUMED DAILY

LS-15 | കർക്കിടകമാസത്തില്‍ ഔഷധക്കഞ്ഞി

വേണ്ട ഔഷധദ്രവ്യങ്ങള്‍:
മുക്കുറ്റി, കീഴാർനെല്ലി, ചെറൂള, തഴുതാമ, മുയൽചെവിയൻ, കുറുന്തോട്ടി, കറുക, ചെറുകടലാടി, പൂവ്വാങ്കുറുന്തില, കക്കുംകായ, ഉലുവ, ആശാളി

ഔഷധദ്രവ്യങ്ങള്‍ ഓരോന്നും 5 ഗ്രാം വീതം ചേര്‍ത്ത് , മൊത്തം 60 ഗ്രാം (ഒരാൾക്ക്‌) ചതച്ച്‌ കിഴി കെട്ടി, ഉണക്കലരിയിൽ ഇട്ട്‌ വെള്ളം ചേർത്ത്‌ കഞ്ഞി വെയ്ക്കുക. ആവശ്യത്തിന്‌ തേങ്ങാപാലും, ഇന്ദുപ്പും ചേർക്കാം. രുചിയ്ക്ക്‌ ചെറിയ ഉള്ളി നെയ്യിൽ വറുത്ത്‌ ചേർക്കാം.

LS-15 | കർക്കിടകമാസത്തില്‍ ഔഷധക്കഞ്ഞി
LS-15 | കർക്കിടകമാസത്തില്‍ ഔഷധക്കഞ്ഞി

245 | ശുക്ലക്ഷയം | ബീജശേഷിക്കുറവ് | ബലക്കുറവ്

സമീപകാലത്ത് അനേകം പുരുഷന്മാര്‍ അനുഭവിക്കുന്ന പ്രശ്നമാണ് പല കാരണങ്ങളാലുള്ള വന്ധ്യത. അവയില്‍ പുരുഷ ബിജാണുക്കളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്ന OLIGOSPERMIA , പുരുഷബീജാണുക്കളുടെ ചലനശേഷിയില്‍ കുറവുണ്ടാകുന്ന ASTHENOSPERMIA ഇവ പ്രധാനം. ശ്രദ്ധയോടെ സമീപിച്ചാല്‍ ഈ ദോഷങ്ങളില്‍ നിന്ന് മുക്തി അനായാസം നേടാം.

245 | ശുക്ലക്ഷയം | ബീജശേഷിക്കുറവ് | ബലക്കുറവ്
245 | ശുക്ലക്ഷയം | ബീജശേഷിക്കുറവ് | ബലക്കുറവ്

| 25 പിഞ്ചു വെണ്ടയ്ക്കാ ദിനവും പച്ചയ്ക്കു കഴിയ്ക്കുക
| മന്നങ്ങ/ വെടല ശര്‍ക്കര ചേര്‍ത്തു ദിവസവും കഴിയ്ക്കുക
| ശതാവരിക്കിഴങ്ങ് പാലില്‍ കഴിക്കുക
| താമരപ്പൂധ്വജം അരച്ചു പാലില്‍ കഴിക്കുക
| ജാതിക്ക നാലായി മുറിച്ച് എള്ളെണ്ണയില്‍ 21 ദിവസം ഇട്ടുവെയ്ക്കുക. 21 ദിവസം കഴിഞ്ഞ്, അതില്‍ ഒരു കഷണം ജാതിക്കാ അതില്‍ നിന്നെടുത്ത ഒരു സ്പൂണ്‍ നല്ലെണ്ണയും ചേര്‍ത്തു ദിനവും രാവിലെ കഴിക്കുക.
| അമൃതപ്രാശഘൃതം കഴിക്കുക