25 | ദന്തപ്പാല | വെട്ടുപാല | സോറിയാസിസ് | Psoriasis

25 | ദന്തപ്പാല | വെട്ടുപാല | സോറിയാസിസ് | Psoriasis
25 | ദന്തപ്പാല | വെട്ടുപാല | സോറിയാസിസ് | Psoriasis

സോറിയാസിസ് എന്ന രോഗത്തിന് ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന അതീവഫലസിദ്ധിക്കുള്ള ഒരു ഔഷധസസ്യമാണ് ദന്തപ്പാല. വെട്ടുപാല, ദന്തപ്പാല, വെണ്‍പാല തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്നു.

ദന്തപ്പാലയുടെ ഇല ഇരുമ്പ് തൊടാതെ പറിച്ചെടുത്ത്, ഇരുമ്പ് തൊടാതെ നുള്ളി ചെറുതാക്കി, സമം വെളിച്ചെണ്ണ ചേർത്ത് മൺചട്ടിയിലാക്കി, ഏഴു ദിവസം സൂര്യസ്ഫുടം ചെയ്ത് എട്ടാം ദിവസം അരിച്ചെടുത്ത എണ്ണ സോറിയാസിസിന് സിദ്ധൗഷധമാണ്. ഒരു കിലോ ഇലയ്ക്ക് ഒരു കിലോ വെളിച്ചെണ്ണ വേണം. തേങ്ങാപ്പാൽ കാച്ചിയെടുത്ത വെളിച്ചെണ്ണ ഉത്തമം. നല്ല സൂര്യപ്രകാശമുള്ള ദിവസങ്ങളിൽ തുടർച്ചയായി ഏഴു ദിവസം മുഴുവനും വെയിൽ കൊള്ളിക്കണം. സൂര്യപ്രകാശത്തിൽ “കാച്ചിയ” ഈ തൈലത്തിന് ഇരുണ്ട കടുംചുവപ്പുനിറമായിരിക്കും. ഈ എണ്ണ ശരീരത്തിൽ പുരട്ടി കുറഞ്ഞത് രണ്ട് മണിക്കൂർ കഴിഞ്ഞ് സോപ്പ് തൊടാതെ കളിക്കണം. തുടർച്ചയായി മൂന്നു മാസം മുടങ്ങാതെ പുരട്ടിയാൽ സോറിയാസിസ് ശമിക്കും. താരൻ മാറാനും ഈ എണ്ണ നല്ലതാണ്.

തമിഴ് സിദ്ധവൈദ്യത്തിൽ നിന്നും ആയുർവേദചികിത്സാരംഗത്തേക്ക് കുടിയേറിയ ഔഷധസസ്യമാണ് ദന്തപ്പാല. അഷ്ടാംഗഹൃദയാദികളായ പ്രമാണ ഗ്രന്ഥങ്ങളിലെങ്ങും ദന്തപ്പാലയുടെ ഉപയോഗം ചർച്ച ചെയ്യപ്പെടുന്നില്ല. ദന്തപ്പാല കേരളത്തിൽ സർവ്വസാധാരണമായി കാണപ്പെടുന്ന ഒരു സസ്യവുമല്ല. സോറിയാസിസിനെ നിഗ്രഹിക്കാനുള്ള ഇതിന്റെ ശേഷി അറിഞ്ഞതിനു ശേഷം കേരളത്തിൽ പല ഭാഗങ്ങളിലും ദന്തപ്പാല വളർത്തുന്നുണ്ട്. വ്യാവസായികാടിസ്ഥാനത്തിൽ ഔഷധങ്ങൾ ഉണ്ടാക്കുന്ന ഒട്ടുമിക്ക ആയുർവേദ മരുന്നുകമ്പനികളും വിവിധ പേരുകളിൽ മേൽപ്പറത്ത ഔഷധം വിപണിയിലെത്തിക്കുന്നുണ്ട്.

ദന്തപ്പാല പോലെ തന്നെ ഏഴിലംപാല, കുടകപ്പാല, ചെന്തളിര്‍പ്പാല, കൂനമ്പാല (കുരുട്ടുപാല), ഇഞ്ചിപ്പാല എന്നിവയും സോറിയാസിസിൽ ഫലപ്രദമാണ്. ഏഴിലംപാല, ദന്തപ്പാല, കുടകപ്പാല, ചെന്തളിര്‍പ്പാല, കൂനമ്പാല (കുരുട്ടുപാല), ഇഞ്ചിപ്പാല ഇവയില്‍ ഏതിന്‍റെയെങ്കിലും ഇല ചെമ്പുപാത്രത്തില്‍ ഇട്ടു പഴവെളിച്ചെണ്ണയൊഴിച്ച് പതിന്നാലു ദിവസം സൂര്യപ്രകാശത്തില്‍ വെച്ച് ചൂടാക്കി ജലാംശം വറ്റിച്ച് തയാറാക്കിയ തൈലം സോറിയാസിസിൽ ഉപയോഗിക്കാം. പതിന്നാലു ദിവസം കഴിഞ്ഞും എണ്ണയില്‍ ജലാംശം ഉണ്ടെങ്കില്‍ വീണ്ടും പതിന്നാലു ദിവസം സൂര്യസ്ഫുടം ചെയ്യണം. ഈ തൈലം തയാറാക്കി കുപ്പിയില്‍ സൂക്ഷിക്കാം. ദന്തപ്പാല ഉപയോഗിച്ച് ഈ പ്രയോഗം കൊണ്ട് എത്ര മാരകമായ സോറിയാസിസും മാറും.

ദന്തപ്പാലയുടെ ഇലയും തോലും കൂടി കഷായം വെച്ചു സേവിച്ചാല്‍ ഉദരശൂല (വയറുവേദന), അതിസാരം, പനി എന്നിവ ശമിക്കും.

വിത്തും തോലും കൂടി കഷായം വെച്ചു കഴിച്ചാല്‍ രക്താതിസാരം ശമിക്കും.

യൂനാനി ചികിത്സയിലും ദന്തപ്പാല ഉപയോഗിക്കപ്പെടുന്നു. യൂനാനി വൈദ്യശാസ്ത്രപ്രകാരം ഇത് വാതത്തെ ശമിപ്പിക്കും. ലൈംഗികശക്തി വര്‍ദ്ധിപ്പിക്കും.

കുടകപ്പാല (കുടജഃ)യുടെ ഇലയോടും കായോടും ദന്തപ്പാലയുടെ ഇലകള്‍ക്കും കായകള്‍ക്കും സാമ്യമുള്ളതു കൊണ്ട് കുടകപ്പാലയയ്ക്കു പകരം ദാന്തപ്പാല ഉപയോഗിക്കാറുണ്ട്.

ഇനി ഒരല്‍പം അന്ധവിശ്വാസം. മിഥുനരാശിയുടെ വൃക്ഷമായി ദന്തപ്പാലയെ അന്ധവിശ്വാസികള്‍ പ്രചരിപ്പിച്ചുപോരുന്നുണ്ട്. മിഥുനരാശിയില്‍ പെട്ടവര്‍ ദന്തപ്പാല വെച്ചുപിടിപ്പിക്കുന്നത് ആയുരാരോഗ്യസൌഖ്യങ്ങള്‍ നല്‍കുമത്രേ! ഈ അമൂല്യഔഷധിയെ നട്ടുവളര്‍ത്താന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന അന്ധവിശ്വാസത്തിന് നല്ല നമസ്കാരം!

118 | രക്താതിസാരം | രക്താര്‍ശസ് | കര്‍ക്കിടകരോഗം ഇവയുമായി ബന്ധപ്പെട്ട രക്തം പോക്ക് | BLEEDING ASSOCIATED WITH CANCER, PILES & DIARRHOEA

രക്താതിസാരം (Diarrhoea),  രക്താര്‍ശസ് (Bleeding Piles),  കര്‍ക്കിടകരോഗം (Cancer) ഇവയുമായി ബന്ധപ്പെട്ട രക്തം പോക്ക് മാറാന്‍ ഞാവലിലയുടെ നീര്, നെല്ലിക്കയുടെ നീര്, മാതളത്തിന്‍റെ നീര് – ഇവ ഓരോന്നും 15 ml വീതം എടുത്ത് 60 ml ആട്ടിന്‍പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ മതിയാകും.

FOR BLEEDING
FOR BLEEDING

Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only