എരിക്ക് സമൂലം ചതച്ച് പിഴിഞ്ഞെടുത്ത ദ്രാവകം സകല പൂപ്പല്‍ രോഗങ്ങള്‍ക്കും പ്രത്യൌഷധമാണ്.

പ്രസവിച്ച സ്ത്രീയ്ക്ക് മുലപ്പാല്‍ കുറവാണെങ്കില്‍ ഇലഞ്ഞിയുടെ പൂവ്, ഇലിപ്പയുടെ പൂവ് അല്ലെങ്കില്‍ വിത്ത്, ഇരട്ടിമധുരം ഇവയില്‍ ഏതെങ്കിലും പാല്‍ക്കഷായം വെച്ച് പഞ്ചസാര ചേര്‍ത്തു സേവിച്ചാല്‍ മതി, മുലപ്പാല്‍ വര്‍ദ്ധിക്കും.
പാല്‍ക്കഷായം ഉണ്ടാക്കുന്ന രീതി: മരുന്ന് 60 ഗ്രാം, ചെറുതായി മുറിച്ച്, ചതച്ച്, തുണി കൊണ്ടു കിഴി കെട്ടി 300 മില്ലി-ലിറ്റര്‍ പശുവിന്‍പാലും ഒരു ലിറ്റര്‍ വെള്ളവും ചേര്‍ത്തു കാച്ചി പാലളവാക്കി, കിഴി പിഴിഞ്ഞു മാറ്റി, രാവിലെയും വൈകിട്ടും 150 മില്ലി-ലിറ്റര്‍ വീതം കഴിക്കണം.
ഒരു നേരത്തേക്ക് 30 ഗ്രാം മരുന്നും, 150 മില്ലി-ലിറ്റര്‍ പാലും, അര ലിറ്റര്‍ വെള്ളവും ഉപയോഗിക്കാം.
ഇരട്ടിമധുരം, ചെറുതേക്കിന്‍വേര്, അടപതിയന്‍ കിഴങ്ങ്, ദേവതാരം ഇവ സമം ചേര്‍ത്തു പാല്‍ക്കഷായം വെച്ചു രാവിലെയും വൈകിട്ടും സേവിക്കുക. പാല്‍ക്കഷായം ഉണ്ടാക്കുന്ന രീതി: മരുന്നുകള്‍ സമമെടുത്ത് ആകെ 60 ഗ്രാം, ചെറുതായി മുറിച്ച്, ചതച്ച്, തുണി കൊണ്ടു കിഴി കെട്ടി 300 മില്ലി-ലിറ്റര്‍ പശുവിന്‍പാലും ഒരു ലിറ്റര്‍ വെള്ളവും ചേര്‍ത്തു കാച്ചി പാലളവാക്കി, കിഴി പിഴിഞ്ഞു മാറ്റി, രാവിലെയും വൈകിട്ടും 150 മില്ലി-ലിറ്റര്‍ വീതം കഴിക്കണം. ഒരു നേരത്തേക്ക് 30 ഗ്രാം മരുന്നും, 150 മില്ലി-ലിറ്റര്‍ പാലും, അര ലിറ്റര്‍ വെള്ളവും ഉപയോഗിക്കാം. ഒരു മാസം 28 ദിവസം എന്നെടുക്കണം. പത്തു മാസം 280 ദിവസം.
കാഞ്ഞിരത്തിന്റെ കുരു വാറ്റിയെടുക്കുന്നതോ കുഴിത്തൈലമായി എടുക്കുന്നതോ ആയ എണ്ണ ആമവാതത്തിനും Tennis Elbow എന്നറിയപ്പെടുന്ന കൈമുട്ടുവേദനയ്ക്കും അത്യുത്തമമാണ്.
മലബന്ധം, ഗുദഭ്രംശം, ശുക്ലസ്രാവം, ജ്വരം, അപസ്മാരം, പ്രമേഹം, പാണ്ഡുത, മഞ്ഞപ്പിത്തം എന്നിവയ്ക്കും പ്രയോജനപ്രദമാണ്.
ഉപയോഗം വളരെ ശ്രദ്ധിച്ച്, വൈദ്യോപദേശം അനുസരിച്ചു മാത്രം ചെയ്യണം.
* ** തൈലമായി ഈ ഔഷധം ലഭ്യമാണ്.
കുറിപ്പ്: ആമവാതം (RHEUMATOID ARTHRITIS)
സന്ധിക്കുള്ളിലെ എല്ലുകളെ പൊതിയുന്ന ആവരണത്തിന് (സൈനോവ്യല്‍ മെംബ്രെയ്ന്‍) ഉണ്ടാവുന്ന നീര്‍ക്കെട്ടാണ് ആമവാതത്തിന്റെ മൂലകാരണം. സന്ധികളില്‍ ഒതുങ്ങി നില് ക്കാതെ ഹൃദയം, വൃക്ക, ശ്വാസകോശം, നേത്രപടലം എന്നീ അവയവങ്ങളെയും ഈ രോഗം ബാധിക്കാം. പുരുഷ ന്മാരേക്കാള്‍ സ്ത്രീകളെയാണ് ഈ രോഗം കൂടുതലായി പിടി കൂടുന്നത്. മിക്കപ്പോഴും പ്രസവാനന്തരവും ഈ രോഗമുണ്ടാ യേക്കാം. മൂന്നു വയസുമുതല്‍ ഈ രോഗം പിടിപെടാം. സാ ധാരണയില്‍ 20 മുതല്‍ 40 വയസ്സുവരെയുള്ളവരിലാണ് കണ്ടുവരുന്നത്.
പാല്‍മുതുക്കിന്റെ നീരിലോ ശതാവരിക്കിഴങ്ങിന്റെ നീരിലോ ഒരു ഗ്രാം മുളങ്കര്‍പ്പൂരം കഴിക്കുന്നത് ഉത്തമ വാജീകരണ ഔഷധമാണ്; ബലക്കുറവ്, ശുക്ലക്ഷയം എന്നിവയ്ക്ക് ഉത്തമമാണ്.
(ചില മുളകളുടെ ഉള്ളില്‍ ദ്രവരൂപത്തില്‍ നിറഞ്ഞ്, ക്രമേണ ഖരരൂപത്തിലാകുന്ന ദ്രവ്യമാണ് മുളങ്കര്‍പ്പൂരം. വംശരോചനം, മുളവെണ്ണ, മുളനൂറ് ഇങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ ദ്രവ്യം അനേകം രോഗങ്ങള്‍ക്ക് ഔഷധമാണ്)
(കരളിലെ കോശങ്ങളില്‍ കൊഴുപ്പടിഞ്ഞുകൂടി ഉണ്ടാകുന്ന ഒരു ആധുനിക ജീവിതശൈലീ രോഗമാണ് ഫാറ്റിലിവര്‍)
വൃക്കകളില്‍ ഉണ്ടാകുന്നവ തന്നെയല്ല, സ്ത്രീകളില്‍ ഗര്‍ഭാശയത്തിലും, അണ്ഡാശയത്തിലും ഉണ്ടാകുന്ന വിദ്രധികളും (PCOD, FIBROID etc) ഈ ഔഷധം കൊണ്ട് സുഖപ്പെടും.
കൊടുവേലിക്കിഴങ്ങ് അതിന്റെ ചുവപ്പുനിറം മാറും വരെ ചുണ്ണാമ്പുവെള്ളത്തില്‍ കഴുകിയാണ് ശുദ്ധി ചെയ്യുന്നത്. അത്യന്തം ശ്രദ്ധയോടെ വേണം ഇത് ചെയ്യാന്‍.