
വെളുത്ത നാടന്‍ ചെമ്പരത്തിപ്പൂവ്.
അഞ്ചു പൂക്കള്‍ മോരില്‍ അരച്ചു നിത്യം കഴിച്ചാല്‍ നെഫ്രോട്ടിക് സിൻഡ്രോം എന്ന രോഗാവസ്ഥയ്ക്കു ശമനം ഉണ്ടാകും. ഈ ഔഷധം കുട്ടികളില്‍ അതീവഫലപ്രദമാണ്.
♥നിര്‍മ്മലാനന്ദം♥
വെളുത്ത നാടന്‍ ചെമ്പരത്തിപ്പൂവ്.
അഞ്ചു പൂക്കള്‍ മോരില്‍ അരച്ചു നിത്യം കഴിച്ചാല്‍ നെഫ്രോട്ടിക് സിൻഡ്രോം എന്ന രോഗാവസ്ഥയ്ക്കു ശമനം ഉണ്ടാകും. ഈ ഔഷധം കുട്ടികളില്‍ അതീവഫലപ്രദമാണ്.
♥നിര്‍മ്മലാനന്ദം♥
ഒരു ഫലവൃക്ഷം എന്ന നിലയില്‍ ആണ് നാം പൊതുവേ തെങ്ങിനെ കാണുന്നത് .തെങ്ങിന്റെ എല്ലാ ഭാഗങ്ങളും മനുഷ്യന് നിത്യജീവിതത്തില്‍ ഉപയോഗപ്രദമായതുകൊണ്ടാവണം തെങ്ങിനെ മലയാളികള്‍ കല്പ്പവൃക്ഷം എന്ന് വിളിക്കുന്നത്. നിത്യോപയോഗത്തില് ഉള്ള ഉപയോഗങ്ങളെക്കാള് എത്രയോ അധികമാണ് ഒരു ഔഷധി എന്ന നിലയില്‍ തെങ്ങിന്റെ മഹത്വം. പക്ഷെ ആ അറിവുകള്‍ സാധാരണക്കാരന് ഇന്ന് അന്യമാണ് എന്നതാണ് സത്യം. ഔഷധയോഗ്യമല്ലാത്ത ഒരു ഭാഗവും തെങ്ങിനില്ല. ഔഷധ ആവശ്യത്തിന് ചെന്തെങ്ങ് ആണ് ഉത്തമം. ഓര്‍ക്കുക, കരിക്കിനായി വെച്ചു പിടിപ്പിക്കുന്ന ഗൌളീഗാത്രം ചെന്തെങ്ങല്ല.
#1 അകത്തു തുളിച്ചിട്ടില്ലാത്ത കരിക്ക് വെട്ടി, അതില്‍ അല്‍പ്പം തവിട് ചേര്‍ത്ത്, അതിനകത്തെ മഞ്ഞനിറത്തില്‍ ചിരട്ടയോടു ചേര്‍ന്നു കാണുന്ന ഭാഗവും ചേര്‍ത്ത് വടിച്ചെടുത്ത്, അത് കലക്കി ഇളനീര് ദിവസവും രാവിലെ കഴിച്ചാല്‍ പ്രമേഹം ദിവസങ്ങള്‍ കൊണ്ട് ശമിക്കും. കാമ്പ് കട്ടിയാകുന്നതിനു മുമ്പ് ഉള്ള കരിക്ക് ആണ് വേണ്ടത്.
#2 കാമ്പ് ഉറയ്ക്കാത്ത ഒരു കരിക്കെടുത്ത്, അതിന്റെ കണ്ണ് തുരന്ന്, കരിക്കിനുള്ളില്‍ ആറിഞ്ചു നീളത്തില്‍ കുരുമുളകുവള്ളി മുറിച്ചു ചതച്ച് തലേന്നാള്‍ ഇട്ടുവെച്ച്, പിറ്റേന്ന് രാവിലെ ചിരട്ടയോടു ചേര്‍ന്ന ഭാഗം ചേര്‍ത്തു വടിച്ചെടുത്ത്, അരിച്ചു നിത്യം സേവിച്ചാല്‍ ദിവസങ്ങള്‍ കൊണ്ട് പ്രമേഹം സുഖപ്പെടും.
#3 കാശാവ് എന്നൊരു ഔഷധസസ്യം ഉണ്ട്. നീലാഞ്ജനി, കാഞ്ഞാവ്, കനലി, അഞ്ജനമരം, കായാവ്, കായാമ്പൂ അങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ആ ചെടിയുടെ ഇലകള്‍ പറിച്ചെടുത്തു വൃത്തിയാക്കി, തൊണ്ടു കളഞ്ഞെടുത്ത് മുകള്ഭാഗം തുരന്ന കരിക്കിന്റെ ഉള്ളിലിട്ടു നന്നായി പുഴുങ്ങി, നീര് പിഴിഞ്ഞെടുത്ത്, ശുദ്ധിയുള്ള തുണി കൊണ്ട് അരിച്ച്, തണുത്തു കഴിഞ്ഞ് കണ്ണില്‍ ഒഴിച്ചാല്‍ നേത്രരോഗങ്ങള്‍ എല്ലാം ശമിക്കും. തേന്‍ ചേര്‍ത്തു വെച്ചു സൂക്ഷിച്ചാല്‍ തുടര്‍ന്നും ഉപയോഗിക്കാം.
#4 തൊണ്ട് ചെത്തിക്കളഞ്ഞെടുത്ത കരിക്കിന്റെ മുകളില്‍ ഒരു ദ്വാരമുണ്ടാക്കി, അതിനുള്ളില്‍ ഒരു പിടി ഇല്ലിനക്കരിയും അല്‍പ്പം കോലരക്കും ഇട്ട്, മണലു നിറച്ച ചട്ടിയില്‍ കുത്തിനിര്‍ത്തി, കരിക്കിലെ വെള്ളം വെട്ടിത്തിളയ്ക്കുന്നതു വരെ ചട്ടി തീയില്‍ ചൂടാക്കി, ഇറക്കിവെച്ചു തണുപ്പിച്ച് ഊറ്റിയെടുത്ത് നിത്യം കുടിച്ചാല്‍ അനീമിയ മാറും. തണുപ്പിച്ചെടുത്ത ദ്രാവകത്തിന് നല്ല ചുവപ്പു നിറമായിരിക്കും. ഈ ഒരൊറ്റ ഔഷധം കൊണ്ട് ഹീമോഗ്ലോബിന്‍ കൂടും, പ്ലേറ്റ്ലെറ്റ് കൂടും. തെങ്ങിന്റെ തടി, കൊതുമ്പ്, തൊണ്ട്, ചിരട്ട ഇവയൊക്കെ കത്തിക്കുന്ന അടുക്കളയില്‍ കിട്ടുന്ന ഇല്ലിനക്കരി ആണ് ഉത്തമം. ഏതു ഫലവൃക്ഷങ്ങളുടെ വിറക് കത്തിക്കുന്ന അടുക്കളയിലെ പുകയിറയും ഉപയോഗിക്കാം.
#5 അതിസാരം, കോളറ പോലെയുള്ള രോഗങ്ങളില്‍ ശരീരത്തിലെ ജലാംശം വിരേചിച്ചു പോകമൂലം ശക്തമായ ദാഹം ഉണ്ടാകുമ്പോള്‍ നിര്‍ലോഭം കരിക്കിന്‍വെള്ളം ഇടവിട്ട് കൊടുത്താല്‍ നിര്‍ജ്ജലീകരണത്തില്‍ നിന്ന് രോഗി രക്ഷപ്പെടും.
#6 ഹൃദ്രോഗം മൂലം ഉപ്പ് കഴിക്കാന്‍ സാധിക്കാതെ വരുന്ന രോഗികളില്‍ ഉപ്പിന്റെ അഭാവം മൂലമുണ്ടാകുന്ന ക്ഷീണം ഇല്ലാതാക്കാന്‍ കരിക്കിന് വെള്ളം ഉത്തമം. കരിക്കിന്‍വെള്ളത്തിലെ ഉപ്പ് രോഗിയ്ക്ക് പഥ്യമാണ്. സാധാരണ ഉപ്പു കഴിച്ചാല്‍ ഉണ്ടാകുന്ന കുഴപ്പങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്നു തന്നെയല്ല, ധാരാളം മൂത്രം പോകാന്‍ കരിക്കിന്‍വെള്ളം സഹായകമാണ്.
#7 മച്ചിങ്ങ ലേഹ്യം ഉണ്ടാക്കിക്കഴിച്ചാല്‍ ശ്വാസംമുട്ടല്‍ മാറും. വായിലുണ്ടാകുന്ന രുചികേട് മാറും.
#8 വെടലക്കരിക്ക് ശര്‍ക്കര ചേര്‍ത്ത് നിത്യം കഴിച്ചാല്‍ ബീജശേഷി കുറവായ പുരുഷന്മാര്ക്ക് ബീജശേഷി കൂടും. കട്ടിയുള്ള കരിക്ക് ആണ് വേണ്ടത്. തെങ്ങയാവുന്നതിനു മുമ്പുള്ള പരുവം.
#9 തെങ്ങിന്റെ പഴുത്ത മടല് വാട്ടിപ്പിഴിഞ്ഞു നീരെടുത്ത് അതില്‍ വറുത്തു പൊടിച്ച ജീരകവും കല്‍ക്കണ്ടവും ചേര്‍ത്തു കഴിക്കാന്‍ കൊടുത്താല്‍ ഏതു ചുമയും ശമിക്കും. മടല് ചെറുതായി മുറിച്ച് നാലോ അഞ്ചോ വാഴയില കൊണ്ടു പൊതിഞ്ഞുകെട്ടി കനലില്‍ ഇട്ടാല്‍ വാട്ടിയെടുക്കാം. അതിനുള്ള സൗകര്യം ഇല്ലെങ്കില്‍ മുറിച്ച മടല് ആവിയില്‍ പുഴുങ്ങിയെടുത്ത് ചതച്ചു നീര് എടുത്താലും മതി.
#10 തെങ്ങിന്റെ ഇളംമടല്‍ വാട്ടിപ്പിഴിഞ്ഞ്, നീരെടുത്ത്, അതില്‍ ജീരകം ചേര്‍ത്തു കൊടുത്താല്‍ കുട്ടികളില്‍ ഉണ്ടാകുന്ന നെഫ്രോടിക് സിന്‍ഡ്രോം പോലെയുള്ള വൃക്കയിലുണ്ടാകുന്ന തകരാറുകള്‍ ശമിക്കും. മടല് മേല്‍പ്പറഞ്ഞ രീതിയില്‍ വാട്ടിയെടുത്താല്‍ മതിയാകും.
#11 “ഞവണിക്ക” ഒരു ജലജീവിയാണ്. “അട്ടക്കൂട്”, “ഞൌഞ്ഞി” എന്നും പേരുകളുണ്ട്. നല്ല വിളഞ്ഞ തേങ്ങയുടെ പാല് എടുത്ത് അതില്‍ ഞവണിക്കയുടെ മാംസം അരച്ചു ചേര്‍ത്ത്, വെന്ത് എടുക്കുന്ന തൈലം Glioma, Mixed Glioma, Astrocytoma തുടങ്ങിയ മസ്തിഷ്കരോഗങ്ങളില് അതീവഫലപ്രദമാണ്.
#12 വിളഞ്ഞ തേങ്ങ വെന്ത വെളിച്ചെണ്ണ കഴിച്ചാല്‍ ഉള്ളിലെ മുറിവുകള്‍ ഉണങ്ങും. പ്രസവസമയത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന മുറിവുകള്‍ ഉണങ്ങാന്‍ ഈ വെന്ത വെളിച്ചെണ്ണ വളരെ ഫലപ്രദമാണ്.
#13 കൊച്ചുകുഞ്ഞുങ്ങളെ തേച്ചു കുളിപ്പിക്കാനും വെന്ത വെളിച്ചെണ്ണ അത്യുത്തമം.
#14 തെങ്ങിന്റെ പച്ച ഈര്‍ക്കിലി ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാല്‍ ഛര്‍ദ്ദി മാറും. ഈര്ക്കിലിയോടൊപ്പം മലര് ഇട്ടു വെള്ളം തിളപ്പിച്ചാല്‍ ഛര്‍ദ്ദി പെട്ടന്നു ശമിക്കും.
#15 പ്രായമാവുമ്പോള്‍ പൊതുവേ ഉണ്ടാകാറുള്ള ഹൃദയത്തിനുള്ള വേദന, നടക്കുമ്പോഴുണ്ടാകുന്ന കിതപ്പ് ഇവ മാറാന്‍ നിത്യം വെറും വയറ്റില്‍ രണ്ടു പച്ച ഈര്‍ക്കിലി കടിച്ചു ചവച്ചു നീര് ഇറക്കിയാല്‍ മതിയാകും. ഇതു കൊണ്ട് മാത്രം നെഞ്ചെരിച്ചില്‍ മാറും. ഹൃദയത്തിലെ ബ്ലോക്കുകള്‍ മാറും.
#16 പെണ്‍കുട്ടികളില്‍ ആര്‍ത്തവസമയത്ത് ഉണ്ടാകുന്ന അതിയായ വേദന (ആര്‍ത്തവശൂല) മാറാന്‍ തെങ്ങിന് പൂക്കുലയുടെ അല്ലിയെടുത്തു ചതച്ചു പിഴിഞ്ഞ് പൊടിയരിക്കഞ്ഞി വെച്ചോ പാലില്‍ തിളപ്പിച്ചോ ഒരൊറ്റത്തവണ കഴിച്ചാല്‍ മതിയാകും. തെങ്ങിന്‍പൂക്കുല ലേഹ്യം സ്ത്രീരോഗങ്ങളില്‍ പൊതുവേ അതീവഫലപ്രദമാണ്.
#17 തെങ്ങിന്റെ ഇളംകൂമ്പ് ചക്കര ചേര്‍ത്ത് ഇടിച്ചു പതിവായി കഴിച്ചാല്‍ സ്ത്രീകളിലെ രക്തസ്രാവവും വെള്ളപ്പോക്കും ശമിക്കും.
#18 ചിരട്ടയുടെ എണ്ണ ത്വക്-രോഗങ്ങളെ ശമിപ്പിക്കും. ആനത്തോലു പോലെ വരുന്ന ത്വക്-രോഗം, വെള്ളപ്പാണ്ട് എന്നിവയില്‍ ചിരട്ടയെണ്ണ അതീവഫലപ്രദമാണ്.
#19 ചിരട്ടയിട്ടു വെന്ത വെള്ളം ഒന്നു കൊണ്ടു മാത്രം പ്രമേഹം ശമിക്കും. ഒപ്പം ചില വ്യായാമങ്ങള്‍ ചെയ്യണം.
#20 തെങ്ങിന് കള്ളില്‍ മുന്തിരിങ്ങ ചതച്ചിട്ട് പിഴിഞ്ഞെടുത്തു കഴിച്ചാല്‍ ത്വക്-രോഗങ്ങള്‍ ഒട്ടുമിക്കതും ശമിക്കും. കുരുവുള്ള മുന്തിരിങ്ങ വേണം ഉപയോഗിക്കാന്‍.
#21 തെങ്ങിന്‍കള്ളിന്റെ മട്ടില്‍ തിപ്പലിയും വയമ്പും സമമെടുത്ത് അരച്ച് കുഴമ്പുപരുവമാക്കി അപകടത്തില്‍ നട്ടെല്ലു പൊട്ടി കിടപ്പിലായ രോഗിയുടെ കാല്പ്പാദങ്ങളില് തോരെത്തോരെ പുരട്ടിയാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എഴുന്നേറ്റു നടക്കും. അപകടം സംഭവിച്ചു പതിനഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഈ ഔഷധപ്രയോഗം നടത്തണമെന്നു മാത്രം.
#22 തെങ്ങിന്റെ വേര് വെന്ത കഷായം വയറുവേദന, മഹോദരം എന്നിവ ശമിപ്പിക്കും. 60 ഗ്രാം വേര് ചതച്ച് 12 ഗ്ലാസ് വെള്ളത്തില്‍ വെന്ത് ഒന്നര ഗ്ലാസ് ആക്കി വറ്റിച്ച് അരിച്ച് അര ഗ്ലാസ് വീതം മൂന്നു നേരം കഴിക്കുന്നതാണ് കഷായവിധി. 20 ഗ്രാം തെങ്ങിന്റെ വേര് ചതച്ച് നാഴി വെള്ളത്തില്‍ 15 മിനിട്ട് നേരം തിളപ്പിച്ച് ആ വെള്ളം പലപ്പോഴായി കുടിക്കുന്നതും ഫലപ്രദമാണ്.
#23 തെങ്ങിന്റെ ഇളംവേര് മേല്‍പ്പറഞ്ഞ പടി കഷായം വെച്ച് കഴിച്ചാല്‍ വൃക്ക തകരാറു വന്ന രോഗിയുടെ വൃക്ക വീണ്ടും പ്രവര്‍ത്തനക്ഷമമാകും. മൂത്രം പ്രയാസമെന്യേ പോകാന്‍ തുടങ്ങും. 60 ഗ്രാം വേര് ചതച്ച് 12 ഗ്ലാസ് വെള്ളത്തില്‍ വെന്ത് ഒന്നര ഗ്ലാസ് ആക്കി വറ്റിച്ച് അരിച്ച് അര ഗ്ലാസ് വീതം മൂന്നു നേരം കഴിക്കുന്നതാണ് കഷായവിധി.
#24 തേങ്ങയുടെ തൊണ്ട് ഇടിച്ചുപിഴിഞ്ഞെടുത്ത നീര് കഴിച്ചാല്‍ പുളിച്ചുതികട്ടല്‍ ശമിക്കും. കരിക്കിന് വെള്ളവും പുളിച്ചുതികട്ടലിന് നല്ലതാണ്.
#25 ചകിരിയില്‍ നിന്ന് ഉണ്ടാക്കുന്ന ലവണം പുളിച്ചുതികട്ടിലിന് അത്യുത്തമമാണ്. ചകിരി കരിച്ച്, ചാരം വെള്ളത്തില്‍ കലക്കി, ഊറ്റിയെടുത്ത് ഉണക്കിയാല്‍ കിട്ടുന്ന പൊടി അരിമണി വലുപ്പം ദിവസം മൂന്നോ നാലോ നേരം കഴിച്ച് അനുപാനമായി പാല് കുടിച്ചാല്‍ പുളിച്ചുതികട്ടല്‍ പെട്ടന്ന് ശമിക്കും.
മേല്‍പ്പറഞ്ഞവ പരിമിതപരിമാണത്തിലുള്ള ഗൃഹവൈദ്യപ്രയോഗങ്ങള്‍ മാത്രമാണ്. അനവധി ആയുര്‍വേദയോഗൌഷധങ്ങളില്‍ തെങ്ങിന്റെ വിവിധഭാഗങ്ങള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. കുഹളികുസുമാദി കഷായം, തെങ്ങിന്പൂക്കുലലേഹ്യം തുടങ്ങിയവ ഉദാഹരണങ്ങള്‍. കൂടാതെ ബാഹ്യലേപമായി ഉപയോഗിക്കുന്ന ഒട്ടനവധി ഔഷധങ്ങളില്‍ വെളിച്ചെണ്ണ പ്രധാനചേരുവയാണ്.
കേരളീയന് കല്പ്പവൃക്ഷമായ തെങ്ങ് ആഹാരവും, മദ്യവും, എണ്ണയും, തടിയും, ഓലയും തരുന്നതിനപ്പുറം അനവധി രോഗങ്ങള്‍ക്ക് ശമനമേകുന്ന ഒരു ഔഷധവൃക്ഷമാണ്.
തെങ്ങിന്റെ വേര്, ഇല, പൂവ്, കായ തുടങ്ങിയ സകലഭാഗങ്ങളും ഔഷധഗുണമുള്ളവയാണ്.
കൊന്തു കളഞ്ഞെടുത്ത റാഗിപ്പൊടി ശതാവരിക്കിഴങ്ങിന്നീരില് പഞ്ചസാരയും ചേര്‍ത്തു പായസം വെച്ചു കൊടുക്കുക
റാഗി പല പേരുകളില്‍ – മുത്താറി, പഞ്ഞപ്പുല്ല്, Finger Millet – അറിയപ്പെടുന്നു.
1. ശതാവരിക്കിഴങ്ങ് പറിച്ചെടുത്ത് നാരും മൊരിയും കളഞ്ഞ് വൃത്തിയാക്കി, ചതച്ചു നീരെടുക്കുക.
2. മുത്താറി മഞ്ചട്ടി ചൂടാക്കി അതിലിട്ടു മലരാക്കിയെടുത്ത് പൊടിച്ച്, അരിപ്പയില്‍ തെള്ളി കൊന്തു കളഞ്ഞ്, പൊടി എടുക്കുക.
3. ശതാവരിക്കിഴങ്ങിന്നീര് പാത്രത്തില്‍ അടുപ്പത്തു വെച്ച്, തിളച്ചു വരുമ്പോള്‍ മുത്താറിപ്പൊടി അല്‍പ്പാല്‍പ്പമായി ഇട്ടിളക്കി, പഞ്ചസാര ചേര്‍ത്ത് പായസം ആക്കുക.
ഇങ്ങനെയുണ്ടാക്കുന്ന പായസം അടുപ്പിച്ചു കൊടുത്താല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഫലം കണ്ടുതുടങ്ങും.
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.
1 | വെള്ളപ്പൂവുള്ള ചെമ്പരത്തിയുടെ അഞ്ചു പൂവ് മോരില്‍ അരച്ചു കൊടുക്കുക
2 | തെങ്ങിന്റെ ഇളംമടല്‍ മുറിച്ചെടുത്തു ചെറുതായി അരിഞ്ഞു വാട്ടിപ്പിഴിഞ്ഞെടുത്ത നീരില്‍ ജീരകം വറുത്തുപൊടിച്ചിട്ടു കല്‍ക്കണ്ടം ചേര്‍ത്തു കൊടുക്കുക.
രണ്ടു ഔഷധങ്ങളും അതീവഫലപ്രദങ്ങളാണ്
അത്തിമരത്തിന്റെ തളിര് അരച്ചു കൊടുത്താലും അസുഖം മാറും.
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.