ഉഴുന്ന് ഏഴു ഭാഗം; മലര് ഒമ്പതു ഭാഗം; അമുക്കുരം ഒരു ഭാഗം; നിലപ്പനക്കിഴങ്ങ് രണ്ടു ഭാഗം; എള്ള് ഒരു ഭാഗം; എല്ലാം കൂടെ നെയ്യില്‍ വറുത്തു കഴിച്ചാല്‍ ശുക്ലവൃദ്ധി ഉണ്ടാകും
പാല്‍മുതക്കിന്‍ കിഴങ്ങ് അരച്ചുണങ്ങിയ പൊടി പാലമുതക്കിന് കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ നീരില്‍ ഭാവന ചെയ്തെടുത്തു തേനും നെയ്യും ചേര്‍ത്തു ശീലിച്ചാല്‍ ലൈംഗികശേഷി വര്‍ദ്ധിക്കും. ഈ പൊടി എത്ര പ്രാവശ്യം ഭാവന ചെയുന്നുവോ അത്രയും ഗുണപ്രദമാകുന്നു.
കൂവളവേര് പ്രധാനഘടകമായ ഒരു ഔഷധമാണ് വില്വാദിഗുളിക. കൂവളതതിന്റെ ഒരു സംസ്കൃതനാമം വില്വഃ എന്നാണ്. അതില്‍ നിന്നാണ് “വില്വാദി” എന്ന പേര് തന്നെ ഉണ്ടായത്. സര്‍പ്പവിഷം, തേള്‍വിഷം, ചിലന്തിവിഷം, തേനീച്ചയെപ്പോലെയുള്ള മറ്റു പ്രാണികളുടെ വിഷം, അജീര്‍ണ്ണം, വിഷൂചിക, ത്വക്-രോഗങ്ങള്‍, പനി, മലമ്പനി, കൈവിഷം തുടങ്ങിയ ഒട്ടനവധി പ്രശങ്ങള്‍ക്ക് വില്വാദിഗുളിക പരിഹാരമാണ്. പാമ്പ് പോലെ ജീവികള്‍ കടിച്ചുണ്ടാകുന്ന മുറിവായില്‍ പുരട്ടാനും ഉള്ളില്‍ കഴിക്കാനും വില്വാദിഗുളിക ഉത്തമമാണ്. അതീവഫലദായകമാണ്. സഹസ്രയോഗപ്രകാരം കൂവളവേര്, തുളസിക്കതിര്, പുങ്കിന്‍കുരു (ഉങ്ങ്), തകരം, ദേവതാരം, ത്രിഫലത്തോട്, ത്രികടു, മഞ്ഞള്‍, മരമഞ്ഞള്‍ത്തൊലി ഇവ സമമെടുത്ത് ആട്ടിന്‍മൂത്രത്തില്‍ നന്നായി അരച്ച് ഗുളികയാക്കി ഉരുട്ടി നിഴലില്‍ ഉണക്കിയെടുത്താണ് വില്വാദിഗുളിക ഉണ്ടാക്കേണ്ടത്. ത്രിഫല എന്നാല്‍ കടുക്ക, നെല്ലിക്ക, താന്നിക്ക എന്നിവയാണ്. ത്രികടുവെന്നാല് ചുക്ക്, കുരുമുളക്, തിപ്പലി എന്നിവയും. കൃതഹസ്തന്മാരായ വൈദ്യന്മാര് നീലയമരി, അങ്കോലവേര്, അങ്കോലയില, വിഷമൂലിക ഇവയൊക്കെ ചേര്‍ത്ത് വില്വാദിഗുളിക ഉണ്ടാക്കി ചികില്‍സിക്കാറുണ്ട്.
പ്രമേഹരോഗത്തില്‍ കൂവളത്തിന്റെ വേരും, ഇലയും, പച്ചക്കായയും നല്ല ഔഷധങ്ങളാണ്. തുടക്കമാണെങ്കില്‍ കൂവളത്തില മാത്രം മതി പ്രമേഹത്തെ നിയന്ത്രിക്കാന്‍.
കൂവളത്തിന്റെ ഇലയുടെ നീരും കുരുമുളകും ചേര്‍ത്തു കഴിച്ചാല്‍ വാതപിത്തകഫദോഷങ്ങളാലുണ്ടാകുന്ന നീരും, മലബന്ധവും, രക്തപിത്തവും മാറുമെന്ന് വൈദ്യമനോരമയില് പറയുന്നു. രണ്ടു കുരുമുളക് നന്നായി പൊടിച്ച് 15 മില്ലി കൂവളത്തിലനീരില്‍ നന്നായി ചേര്‍ത്തു കഴിച്ചാല്‍ മതി.
കൂവളവേര്ക്കാതല്, കൂവളത്തില, ചിറ്റമൃത് ഇവയുടെ ശീതകഷായം തേനും പെരുംകുരുമ്പവേരും കാടിയും ചേര്‍ത്തു കഴിച്ചാല്‍ വാതജവും കഫജവും പിത്തജവുമായ ചര്‍ദ്ദി മാറും. ഭാവപ്രകാശം, വംഗസേനസംഹിത, വൈദ്യമനോരമ, ശാര്ങ്ങധരസംഹിതതുടങ്ങിയ ഗ്രന്ഥങ്ങള്‍ ഈ ഔഷധത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഔഷധദ്രവ്യങ്ങള്‍ ചതച്ചു വെള്ളത്തിലിട്ടു രാത്രി മുഴുവന്‍ വെച്ച് പിറ്റേന്ന് രാവിലെ അരിച്ചെടുത്ത് ആണ് ശീതകഷായം ഉണ്ടാക്കുന്നത്.
കൂവളവേരും ചുക്കും കഷായം വെച്ചു കഴിച്ചാല്‍ ചര്‍ദ്ദി, വിഷൂചിക (വയറിളക്കം | കോളറ) ശമിക്കുമെന്ന് ഭാവപ്രകാശം. കൂവളവേരും ചുക്കും കറിവേപ്പിലയും ചേര്‍ത്തു കഷായം വെച്ചു കഴിച്ചാല്‍ ഛര്‍ദ്ദി, വിഷൂചിക എന്നിവ പെട്ടന്നു മാറും. കൂവളയിലയും കറിവേപ്പിലയും കഷായം വെച്ചു കഴിക്കുന്നതും വളരെ പ്രയോജനകരമാണ്.
കൂവളവേര്, കുമിഴിന്‍വേര്, പാതിരിവേര്, പയ്യാനവേര്, മുഞ്ഞവേര് ഇവ കഷായം വെച്ച് തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ അതിമേദസ്സ് (അമിതവണ്ണം) മാറുമെന്ന് സുശ്രുതസംഹിത. ഔഷധദ്രവ്യങ്ങള്‍ എല്ലാം ചേര്‍ത്ത് 60 ഗ്രാം എടുത്ത് 12 ഗ്ലാസ് വെള്ളത്തില്‍ വെന്ത് ഒന്നര ഗ്ലാസ്സ് ആക്കി വറ്റിച്ച് പിഴിഞ്ഞെടുത്ത് അര ഗ്ലാസ്സ് വീതം ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസം മൂന്നു നേരം കഴിക്കുന്നതാണ് കഷായം ഉണ്ടാക്കി കഴിക്കേണ്ട രീതി.
കൂവളത്തിലനീര് ദേഹത്ത് പുരട്ടി കുളിക്കുകയോ, കൂവളത്തില വെന്ത വെള്ളത്തില്‍ കുളിക്കുകയോ ചെയ്താല്‍ ഗാത്രദുര്‍ഗന്ധം മാറും. തൊലിപ്പുറത്ത് ഉണ്ടാകുന്ന കുരുക്കള്‍ മാറുമെന്ന് ഭാവപ്രകാശം. ശരീരത്തിന് ദുര്‍ഗന്ധം, വിയര്‍പ്പുനാറ്റം ഒക്കെ ഉള്ളവര്‍ പതിവായി ഇതു മാത്രം ചെയ്താല്‍ മതിയാകും. കൂവളത്തിലയും ആവില്ക്കുരുവും (ആവില്‍ ഒരു മരമാണ്) ചേര്‍ത്ത് അരച്ച് ശരീരത്തു പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞു കുളിച്ചാല്‍ കുരുക്കളും ഗാത്രദുര്ഗന്ധവും പോകും.
കൂവളത്തിന്റെ തൈലം എടുത്തു ചെവിയില്‍ ഇറ്റിച്ചാല്‍ ബാധിര്യം പൂര്‍ണ്ണമായി മാറിക്കിട്ടുമെന്ന് സുശ്രുതസംഹിതയും വൈദ്യമനോരമയും പറയുന്നു. വില്വപഞ്ചാംഗം അരച്ച് എണ്ണ കാച്ചിത്തേക്കുകയും ചെവിയില്‍ ഇറ്റിക്കുകയും ചെയ്താല്‍ ബാധിര്യം മാറും. കൂവളത്തിന്റെ വേര്, ഇല, പൂവ്, കായ, തൊലി ഇവയാണ് വില്വപഞ്ചാംഗം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്.
കൂവളത്തിലയുടെ നീര് നെയ്യും ഇന്തുപ്പും തിപ്പലിയും ചേര്‍ത്ത് ഒരു ചെമ്പുതളികയില്‍ വെച്ച് കടഞ്ഞ് ചാണകവറളി കത്തിച്ചു പുകയേല്പ്പിച്ച് പാലില്‍ ലയിപ്പിച്ച് കണ്ണില്‍ നിറച്ചാല്‍ കണ്ണുവേദന മാറും. Conjunctivitis മാറും. Glaucoma മാറും. നയനരോഗങ്ങള്ക്കെല്ലാം നല്ലതാണ് ഈ ഔഷധം (വൈദ്യമനോരമ)
കൂവളക്കായയുടെ മജ്ജ, ഏലത്തരി, പഞ്ചസാര, മലര് ഇവ ചേര്‍ത്ത് അരച്ചു വെച്ചു കഴിച്ചാല്‍ നല്ല വിശപ്പുണ്ടാകും (അഷ്ടാംഗഹൃദയം)
കൂവളവേര്ക്കാതല് കൊണ്ടു കഷായം വെച്ച് മലരും പഞ്ചസാരയും ചേര്‍ത്തു കഴിച്ചാല്‍ ഛര്‍ദ്ദി, അതിസാരം എന്നിവ മാറും. കുട്ടികളില്‍ അതീവഫലപ്രദം. കുട്ടികളിലെ വയറുകടി മാറാന്‍ കൂവളവേര്ക്കഷായം മാത്രം മതിയാകും.
മഹാവില്വാദിലേഹ്യം ലോഹഭസ്മം ചേര്‍ത്തു കഴിച്ചാല്‍ എത്ര കൂടിയ ക്ഷയവും മാറും. 25 ഗ്രാം മഹാവില്വാദിലേഹ്യം 400 മില്ലിഗ്രാം ലോഹഭസ്മം (101 പുടം) ഇവ ഒരു പാത്രത്തില്‍ നന്നായി കൂട്ടിച്ചേര്‍ത്ത് രാവിലെ മുതല്‍ വൈകുന്നേരം വരെ അല്പാല്പമായി കഴിക്കണം. ശ്രദ്ധാപൂര്‍വ്വം കഴിച്ചാല്‍ ശ്വാസകോശ കാന്‍സര്‍ (CA Lung) ചികിത്സിക്കാനും മഹാവില്വാദിലേഹ്യവും ലോഹഭസ്മവും മതിയാകും. Lung Fibrosis, Leukemia, Anemia എന്നിവയിലും ഇത് നല്ലതാണ്.
കൂവളവേര്ത്തൊലി കഷായം വെച്ചു കഴിച്ചാല്‍ പനി മാറും. കൂവളത്തിലനീര് നസ്യം ചെയ്താലും പനി മാറും. കൂവളത്തിലനീര് നസ്യം ചെയ്യുന്നത് നീരിളക്കം മാറാനും നല്ലതാണ്. കൂവളത്തിലനീര് കണ്ണില്‍ ഒഴിക്കുകയും ഉള്ളില്‍ കഴിക്കുകയും ചെയ്താല്‍ ചെങ്കണ്ണ് മാറും. കൂവളത്തിലനീര് കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
കൂവളത്തിന്റെ പച്ചക്കായ ശതകുപ്പ, ഇഞ്ചി ഇവ ചേര്‍ത്ത് കഷായം വെച്ചു കഴിച്ചാല്‍ മൂലക്കുരു (അര്‍ശസ് | Piles) ശമിക്കും.
സന്നിയ്ക്ക് കൂവളയില അരച്ചു നിറുകയില്‍ തളം വെയ്ക്കുന്നത് നല്ലതാണ്. കൂവളത്തിന്റെ പൂവ് പിഴിഞ്ഞ നീര് കഴിച്ചാലും സന്നി മാറും. പൂവ് ഇപ്പോഴും കിട്ടില്ല. പറിച്ച് ഉണക്കി സൂക്ഷിക്കണം.
മഞ്ഞപ്പിത്തത്തോടു കൂടിയ മഹോദരത്തില്‍ കൂവളത്തിലനീര് കുരുമുളക് ചേര്‍ത്തു കൊടുക്കുന്നത് നല്ലതാണ്.
കൂവളത്തൊലിനീരില് ജീരകം പൊടിച്ചിട്ട് പാലും ചേര്‍ത്തു കഴിച്ചാല്‍ പുരുഷന്മാരിലെ ശുക്ലദുര്‍ഭിക്ഷത മാറും. പുരുഷന് ബീജം വരാതിരിക്കുന്ന അവസ്ഥ മാറും.
സമീപകാലത്ത് അനേകം പുരുഷന്മാര് അനുഭവിക്കുന്ന പ്രശ്നമാണ് പല കാരണങ്ങളാലുള്ള വന്ധ്യത. അവയില്‍ പുരുഷ ബിജാണുക്കളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്ന OLIGOSPERMIA , പുരുഷബീജാണുക്കളുടെ ചലനശേഷിയില്‍ കുറവുണ്ടാകുന്ന ASTHENOSPERMIA ഇവ പ്രധാനം. ശ്രദ്ധയോടെ സമീപിച്ചാല്‍ ഈ ദോഷങ്ങളില്‍ നിന്ന് മുക്തി അനായാസം നേടാം.
245 | ശുക്ലക്ഷയം | ബീജശേഷിക്കുറവ് | ബലക്കുറവ്
| 25 പിഞ്ചു വെണ്ടയ്ക്കാ ദിനവും പച്ചയ്ക്കു കഴിയ്ക്കുക | മന്നങ്ങ/ വെടല ശര്‍ക്കര ചേര്‍ത്തു ദിവസവും കഴിയ്ക്കുക | ശതാവരിക്കിഴങ്ങ് പാലില്‍ കഴിക്കുക | താമരപ്പൂധ്വജം അരച്ചു പാലില്‍ കഴിക്കുക | ജാതിക്ക നാലായി മുറിച്ച് എള്ളെണ്ണയില്‍ 21 ദിവസം ഇട്ടുവെയ്ക്കുക. 21 ദിവസം കഴിഞ്ഞ്, അതില്‍ ഒരു കഷണം ജാതിക്കാ അതില്‍ നിന്നെടുത്ത ഒരു സ്പൂണ്‍ നല്ലെണ്ണയും ചേര്‍ത്തു ദിനവും രാവിലെ കഴിക്കുക. | അമൃതപ്രാശഘൃതം കഴിക്കുക
പാല്‍മുതുക്കിന്റെ നീരിലോ ശതാവരിക്കിഴങ്ങിന്റെ നീരിലോ ഒരു ഗ്രാം മുളങ്കര്‍പ്പൂരം കഴിക്കുന്നത് ഉത്തമ വാജീകരണ ഔഷധമാണ്; ബലക്കുറവ്, ശുക്ലക്ഷയം എന്നിവയ്ക്ക് ഉത്തമമാണ്.
(ചില മുളകളുടെ ഉള്ളില്‍ ദ്രവരൂപത്തില്‍ നിറഞ്ഞ്, ക്രമേണ ഖരരൂപത്തിലാകുന്ന ദ്രവ്യമാണ് മുളങ്കര്‍പ്പൂരം. വംശരോചനം, മുളവെണ്ണ, മുളനൂറ് ഇങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഈ ദ്രവ്യം അനേകം രോഗങ്ങള്‍ക്ക് ഔഷധമാണ്)
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only. This information is shared by Swami Nirmalananda Giri Maharaj