
37 ¦ കറിവേപ്പില¦ CURRY LEAVES

തലയിലെ മേൽചർമ്മം അടന്നു പോകുന്ന അവസ്ഥയാണ് താരൻ. താരൻ മൂലം മേൽചർമ്മം അടന്നു പോകുമ്പോൾ ചൊറിച്ചിൽ ഉണ്ടാകും. താരൻ കൂടിയാൽ മുടി കൊഴിച്ചിൽ ഉണ്ടാകും. താരനെ നിയന്ത്രിക്കാൻ :
1] ഉമ്മത്തിന്റെ ഇല ചതച്ചു പിഴിഞ്ഞ് നീരെടുത്ത് വെളിച്ചെണ്ണയിൽ ചേർത്ത് കാച്ചിയ എണ്ണ തലയിൽ പുരട്ടി നിത്യവും കുളിക്കണം.
2] തലയിൽ എണ്ണ പുരട്ടിയതിനു ശേഷം, വേപ്പില നന്നായി വൃത്തിയാക്കി അരച്ചെടുത്ത് തലയിൽ തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി വൃത്തിയാക്കണം.
3] വേപ്പില ഇട്ടു വെന്ത് തണുപ്പിച്ച വെള്ളത്തിൽ തല കഴുകുക.
367 ¦ മുടി കൊഴിച്ചില്‍ ¦ താരന്
നാട്ടിന്‍പുറങ്ങളില്‍ അമ്മമാര്‍ ചെയ്തിരുന്ന ഒരു ലളിതമായ പ്രയോഗമാണിത്.
മുടികൊഴിച്ചില്‍ കുറയാനും താരന് ശമിക്കാനും നാടന്‍ ചെമ്പരത്തിയുടെ ഇലകളും പൂവുകളും ഇട്ടു കാച്ചിയ വെളിച്ചെണ്ണ അവര്‍ ഉപയോഗിച്ചിരുന്നു. ചെമ്പരത്തിയുടെ പതിനഞ്ച് ഇലകള്‍ നന്നായി ചതച്ച് / അരച്ച് 100 മില്ലി തേങ്ങാപ്പാലിലോ ശുദ്ധമായ വെളിച്ചെണ്ണയിലോ ചേര്‍ത്ത് കാച്ചി അരിച്ചു സൂക്ഷിച്ച്, നിത്യം തലയില്‍ പുരട്ടി കുളിച്ചാല്‍ മുടികൊഴിച്ചില്‍ കുറയും. താരന് ശമിക്കും. ചെമ്പരത്തിയുടെ ഇലകളുടെ ഒപ്പം പൂവുകളും ഉപയോഗിക്കാം.
വിപണിയില്‍ കിട്ടുന്ന എണ്ണകളുടെ പിന്നാലെ ഓടുന്നതിന് പകരം സ്വന്തം വീട്ടില്‍ ഈ എണ്ണ ഉണ്ടാക്കി പരീക്ഷിച്ചു നോക്കുക. ഫലം കിട്ടും. ധനനഷ്ടം ഉണ്ടാവില്ല. ഉറപ്പ്.
ഉണക്കനെല്ലിക്ക, കറുത്ത എള്ള് ഇവം സമം പൊടിച്ച്, കൂടുതല്‍ ശര്‍ക്കര ചേര്‍ത്ത് ഇടിച്ചു വെച്ച്, ദിവസവും കഴിക്കുന്നത് മുടി കൊഴിച്ചില്‍ മാറാനും അകാലനര മാറാനും ഫലപ്രദമാണ്. അരക്കിലോ ഉണക്കനെല്ലിക്ക പൊടിച്ചതിനോട് അരക്കിലോ കറുത്ത എള്ള് പൊടിച്ചതും മുക്കാല്‍ക്കിലോ ശര്‍ക്കരയും ചേര്‍ക്കാം. നന്നായി ഇടിച്ചു ചേര്‍ത്ത് നെല്ലിക്കാ വലുപ്പത്തില്‍ ഉരുള ഉരുട്ടി വെച്ച് രാവിലെയും വൈകിട്ടും ഓരോ ഉരുള കഴിക്കാം.
നറുനീണ്ടിക്കിഴങ്ങ് ഇട്ടു വെള്ളം തിളപ്പിച്ച് ദിവസവും കുടിക്കുന്നത് നല്ലതാണ്.
കയ്യോന്നി, കയ്യെണ്ണ, കഞ്ഞുണ്ണി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ചെടി സമൂലം ഇടിച്ചു പിഴിഞ്ഞു നീരെടുത്ത് അത് തലയില്‍ നന്നായി പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞു കുളിക്കണം.
വാങ്ങാന്‍ കിട്ടുന്ന ഔഷധങ്ങളില്‍ നാരസിംഹരസായനം നല്ലതാണ്.
താരന് മൂലവും മുടികൊഴിച്ചില്‍ ഉണ്ടാകാം. ആ അവസ്ഥയില്‍ താരനുള്ള ഔഷധം ഉപയോഗിക്കണം. ആരോഗ്യജീവനം ബ്ലോഗില്‍ വിശദവിവരങ്ങള്‍ ലഭ്യമാണ്.
കറിവേപ്പില പിഴിഞ്ഞ നീരും ചെറുനാരങ്ങാനീരും ചേര്‍ത്ത് തേങ്ങാപ്പാല്‍ കാച്ചിയെടുത്ത എണ്ണ പുരട്ടിയാല്‍ തലമുടി വളരും. തലമുടി കറുക്കും. ചില കഷണ്ടിയിലും മുടി വരും.
വേപ്പെണ്ണ ചേര്‍ത്തു കാച്ചുന്നത് മുടി വളരാന്‍ കൂടുതല്‍ ഉത്തമമാണ്.
<<<
>>>
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only. This information is shared by Swami Nirmalananda Giri Maharaj
ഉമ്മത്തിന്റെ ഇല ഇട്ടു കാച്ചിയ വെളിച്ചെണ്ണ തലയില്‍ പുരട്ടുന്നത് താരനും മുടി കൊഴിച്ചിലും മാറാന്‍ നല്ലതാണ്.
നല്ലെണ്ണയും ഉപയോഗിക്കാം. കുട്ടികള്ക്കാണെങ്കില് വെളിച്ചെണ്ണയാണ് നല്ലത്.
ഉമ്മം വിഷാംശം ഉള്ള ചെടിയാണ്. ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം.
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.
നെല്ലിക്കാത്തോട്, കറുത്ത എള്ള് എന്നിവ കൂടുതല്‍ ശര്‍ക്കര ചേര്‍ത്ത് ഇടിച്ചുകൂട്ടി വെച്ച്, ഓരോ ഉരുള ദിവസം മൂന്നു നേരം കഴിക്കുക.
ഒപ്പം കറിവേപ്പിലനീര് ഒഴിച്ച് കാച്ചിയ എണ്ണ തലയില്‍ തേയ്ക്കുക.
മുടി കൊഴിച്ചില്‍ നില്ക്കും. മുടി കറക്കും. അകാല നര മാറും.
Note: Please consult a registered Ayurveda practitioner before trying this preparation. This is for informational purpose only.