Tag Archives: DYSENTERY

13 | ഔഷധസസ്യങ്ങള്‍ | നെല്ലി

ഭാരതീയവിശ്വാസമനുസരിച്ച് നെല്ലി ഒരു ദിവ്യവൃക്ഷമാണ്. ഭരണി നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് നെല്ലി നക്ഷത്രവൃക്ഷമാണ്. പ്രാചീനഭാരതീയവിശ്വാസപ്രകാരം നെല്ലിമരം വെച്ചുപിടിപ്പിക്കുക, നെല്ലിമരത്തിനു പ്രദക്ഷിണം വെയ്ക്കുക, നെല്ലിമരത്തിനു വെള്ളമൊഴിക്കുക, നെല്ലിക്കാ പതിവായി കഴിക്കുക ഇത്യാദികള്‍ പുണ്യപ്രവര്‍ത്തികള്‍ ആണ് – ഇതൊക്കെ ചെയ്യുന്നവരെ കലിദോഷം ബാധിക്കില്ല. നെല്ലിമരത്തിന്‍റെ കായ, വിത്ത്, ഇല, മരത്തൊലി, വേര് ഇവ ഔഷധയോഗ്യമാണ്. ഒട്ടനവധി യോഗൌഷധങ്ങളില്‍ ഇവ ഉപയോഗിക്കപ്പെടുന്നു. … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS, ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , , , , , , , , , , , | Leave a comment

12 | ഔഷധസസ്യങ്ങള്‍ | കൂവളം

കൂവളവേര് പ്രധാനഘടകമായ ഒരു ഔഷധമാണ് വില്വാദിഗുളിക. കൂവളതതിന്റെ ഒരു സംസ്കൃതനാമം വില്വഃ എന്നാണ്. അതില്‍ നിന്നാണ് “വില്വാദി” എന്ന പേര് തന്നെ ഉണ്ടായത്. സര്‍പ്പവിഷം, തേള്‍വിഷം, ചിലന്തിവിഷം, തേനീച്ചയെപ്പോലെയുള്ള മറ്റു പ്രാണികളുടെ വിഷം, അജീര്‍ണ്ണം, വിഷൂചിക, ത്വക്-രോഗങ്ങള്‍, പനി, മലമ്പനി, കൈവിഷം തുടങ്ങിയ ഒട്ടനവധി പ്രശങ്ങള്‍ക്ക് വില്വാദിഗുളിക പരിഹാരമാണ്. പാമ്പ് പോലെ ജീവികള്‍ കടിച്ചുണ്ടാകുന്ന മുറിവായില്‍ … Continue reading

Posted in ഔഷധസസ്യങ്ങള്‍ | MEDICINAL PLANTS | Tagged , , , , , , , , , , , , | 2 Comments

281 | ബാലരോഗങ്ങള്‍ | PEDIATRIC DISORDERS

കൊച്ചുകുട്ടികള്‍ക്കുണ്ടാകുന്ന ഉദരവേദനയ്ക്കും ഛര്‍ദ്ദിയ്ക്കും വിരയിളക്കത്തിനും കച്ചോലവും വെളുത്തുള്ളിയുംലേശം ഇഞ്ചിയും കൂടി ചതച്ചു നീരെടുത്തു തുള്ളിക്കണക്കിനു കൊടുത്താല്‍ നല്ലതാണ്. കൊച്ചുകുട്ടികള്‍ക്ക് വിരമയക്കമുണ്ടാകുമ്പോള്‍ ഏലക്കായ ചതച്ചു തുണിയില്‍ കെട്ടി ഉച്ചിയില്‍ തിരുമ്മുന്നത്‌ നല്ലതാണ്. കറ്റാര്‍വാഴപ്പോളനീരിന്‍റെ നാലിലൊരുഭാഗം ആവണക്കെണ്ണ ചേര്‍ത്തു കാച്ചിവെച്ചിരുന്നു തുള്ളിക്കണക്കിനു കൊടുക്കുന്നത് കൊച്ചുകുട്ടികളില്‍ വിരേചനത്തിനു നല്ലതാണ്. കരിംജീരകം ഉണക്കിപ്പൊടിച്ചത് അര ഗ്രാം വീതം തേനില്‍ ചാലിച്ചു കൊടുക്കുന്നത് … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , , , , , , , , , , , , , | 4 Comments

179 | ഉഷ്ണാതിസാരം | വയറുകടി | DYSENTERY

ഉഷ്ണാതിസാരം ഉണ്ടാകുമ്പോള്‍ മലവിസർജ്ജനം ഇടയ്ക്കിടെ ഉണ്ടാകുന്നു. മലം വെള്ളം പോലെയാകുന്നു. ഇതിൽ രക്തവും ശ്ലേഷ്മവും കാണപ്പെടുന്നു. ശക്തമായ ഉദരവേദനയും ഉണ്ടാകാറുണ്ട്. ശരീരത്തിൽ നിന്നും അമിതമായി ജലനഷ്ടം ഉണ്ടാകുന്നു. ഈ മരുന്നുകള്‍ എല്ലാം അതീവ ഫലപ്രദമാണ്.   കുടകപ്പാലവേരിന്മേല്‍ത്തൊലി, ചുക്ക്, അയമോദകം ഇവ സമമെടുത്തരച്ച്, ഇലയില്‍ പൊതിഞ്ഞു ചുട്ട്, മോരു ചേര്‍ത്തരച്ചു കുറുക്കി സേവിക്കുക. കവുങ്ങിന്റെ പൂവ് … Continue reading

Posted in ഗൃഹവൈദ്യം | HOME REMEDIES | Tagged , | Leave a comment