- പുകയിറ (ഇല്ലിനക്കരി) ഇട്ടു മൂപ്പിച്ച എള്ളെണ്ണ മൂക്കിനുള്ളിലും നിറുകയിലും പുരട്ടുക. (വിറകു കത്തിക്കുന്ന അടുക്കളകളില്‍ പുകക്കുഴലിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന കരിയാണ് പുകയിറ. അട്ടക്കരി, ഗൃഹധൂമം, പുകയിറ തുടങ്ങി പല പേരുകളില്‍ അറിയപ്പെടുന്നു)
- ശുദ്ധി ചെയ്ത ചുവന്ന കൊടുവേലി ഇട്ട് എള്ളെണ്ണ കാച്ചി മൂക്കിനുള്ളിലും നിറുകയിലും പുരട്ടുക.
- കാന്താരിച്ചീനിയുടെ ഇല അരച്ചു മൂക്കിന്റെ പുറത്തു പുരട്ടുക
