
ഡെങ്കിപ്പനി എന്നു കേട്ടാല്‍ അത്ര വലിയ ടെന്‍ഷന്‍ ഒന്നും ഉണ്ടാകേണ്ട കാര്യമില്ല എന്നതാണ് വാസ്തവം. കാരണം ഡെങ്കിപ്പനി അനായാസം മാറുന്നത് പല തവണ നേരില്‍ കണ്ട് അനുഭവിച്ചിരിക്കുന്നു.
ഒരു തവണ സ്വന്തം വീട്ടില്‍ അമ്മയ്ക്കും ഒന്നര വയസ്സുള്ള മകള്‍ക്കും ഒരേ സമയം ഡെങ്കിപ്പനി. പ്ലേറ്റ്ലെറ്റ് താഴോട്ട്. കുടുംബഡോക്ടറുടെ ഉപദേശം – ആശുപത്രിയില്‍ പോയി അഡ്മിറ്റ് ആകാന്‍. സ്വാമിജിയുടെ ഉപദേശം – Aconitum 200 വാങ്ങി അമ്മയ്ക്ക് 6 ഗുളിക, മകള്‍ക്ക് 3 ഗുളിക മൂന്നു മണിക്കൂര്‍ ഇടവിട്ട്. രണ്ടു മൂന്നു ദിവസം കൊണ്ട് പനിയും മാറി, പ്ലേറ്റ്ലെറ്റ് നോര്‍മല്‍.
ഈ അക്കോനിറ്റം (Aconitum Napellus) എന്ന ഹോമിയോ ഔഷധം പിന്നീട് പലര്‍ക്കും ഡെങ്കിപ്പനി വന്നപ്പോള്‍ പറഞ്ഞു കൊടുത്തു. ഉപയോഗിച്ചവര്‍ക്ക് എല്ലാം പ്ലേറ്റ്ലെറ്റ് ശരീരത്തില്‍ കുത്തിക്കയറ്റാന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ആവാതെ ഡെങ്കിപ്പനി മാറി. ചികിത്സാ ചെലവ് 200 രൂപയില്‍ താഴെ. വ്യക്തിപരമായ അനുഭവത്തില്‍ ഹോമിയോ ചികിത്സകര്‍ ഈ മരുന്നു കൊണ്ട് ഡെങ്കിപ്പനി മാറും എന്ന് അത്ര എളുപ്പത്തില്‍ സമ്മതിച്ചു തരില്ല.
ചിലര്‍ക്ക് അക്കോണിറ്റത്തോടൊപ്പം Carica Papaya – Q പത്തു തുള്ളി 15 മില്ലി തിളപ്പിച്ചാറിയ വെള്ളത്തില്‍. പപ്പായയില്‍ നിന്ന് നിര്‍മ്മിക്കുന്ന ഔഷധമാണ് ഇത്. പപ്പായയുടെ തളിരില തിരഞ്ഞു പിടിക്കുന്നതിനു പകരം ഈ ഹോമിയോ മരുന്ന് മതി. ഫലം ആശുപത്രിയില്‍ പതിനായിരങ്ങള്‍ കൊടുക്കാതെ ഡെങ്കിപ്പനിയില്‍ നിന്നു മുക്തി. (ആയുര്‍വേദം അനവധി യോഗ ഔഷധങ്ങളില്‍ ഉപയോഗിക്കുന്ന വത്സനാഭി എന്ന ഔഷധസസ്യമാണ് Aconitum Napellus. പനിയ്ക്ക് ഉപയോഗിക്കുന്ന വെട്ടുമാറന്‍ ഗുളികയില്‍ വത്സനാഭി ഒരു ഘടകമാണ്)
ⓐⓝⓣⓗⓐⓥⓐⓢⓘ
ഇതോടൊപ്പം സര്വ്വജ്വരഹാരിയായ ഒരു കഷായം കൂടി കഴിച്ചാല്‍ ഡെങ്കിപ്പനിയില്‍ നിന്നും അതുപോലെയുള്ള വൈറല്‍ പനികളില്‍ നിന്നും ഒപ്പം അവ ഉണ്ടാക്കുന്ന മറ്റ് അനുബന്ധ ആമയങ്ങളില്‍ നിന്നും ആതുരന് അനായാസം കര കയറാം. കിരിയാത്ത്, ദേവതാരം, കൊത്തമല്ലി, ചുക്ക് എന്നിവ 15 ഗ്രാം വീതമെടുത്തു ചതച്ച്, 12 ഗ്ലാസ് വെള്ളത്തില്‍ വെന്ത്, ഒന്നര ഗ്ലാസ് ആക്കി അര ഗ്ലാസ് വീതം ദിവസം മൂന്നു നേരം.
ഒപ്പം നീലയമരി, ചെറുകടലാടി, ഒരുവേരന്‍ അഥവാ പെരിങ്ങലം എന്നീ ഔഷധസസ്യങ്ങള്‍ അരച്ചു പാലില്‍ ചേര്‍ത്തു കഴിക്കുന്നതും അതീവഫലപ്രദമാണ്.
രക്തത്തിലെ പ്ലേറ്റ്ലെറ്റ് കുറയുമ്പോള്‍ കൂടാന്‍ സഹായിക്കുന്ന നിരവധി പ്രയോഗങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് പപ്പായയുടെ ഇല പിഴിഞ്ഞ നീര്. അതുപോലെ ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ് ജീരകവും കല്‍ക്കണ്ടവും ചേര്‍ത്ത് കഴിച്ചാലും പ്ലേറ്റ്ലെറ്റ് കൂടും. കറ്റാര്‍വാഴപ്പോളയില്‍ നിന്നെടുത്ത ജെല്ലി, വരട്ടുമഞ്ഞള്‍പ്പൊടി, ചെറുതേന്‍ എന്നിവ ENA (Extra Neutral Alcohol) വാങ്ങി അതില്‍ ചേര്‍ത്ത് അഞ്ചു മില്ലി വീതം കഴിച്ചാലും പ്ലേറ്റ്ലറ്റ് കൂടും.
ചിറ്റമൃത് വൈറല്‍ പനികളില്‍ ഫലപ്രദമാണ്. ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്ന പ്രദേശങ്ങളില്‍ ചിറ്റമൃത്, കറ്റാര്‍വാഴ, ഡാഡിമാതളം, പപ്പായയുടെ തളിരില എന്നിവയുടെ ചതച്ചു പിഴിഞ്ഞെടുത്ത നീര് സമം ചേര്‍ത്ത് 50 മില്ലി ദിവസം കഴിച്ചാല്‍ ഡെങ്കിപ്പനി വരാതെ തടയാം എന്ന് ബാബാ രാംദേവ് ജി പറയുന്നത് കേട്ടിട്ടുണ്ട്. ഇതും പരീക്ഷിച്ചു നോക്കാം. പ്രത്യേകിച്ച് കുഴപ്പം ഒന്നും ഉണ്ടാക്കുമെന്ന് തോന്നുന്നില്ല. സംശയം ഉള്ളവര്‍ക്ക് അറിവുള്ള നല്ല വൈദ്യന്മാരോട് ചോദിക്കാം.
Dr.Reckeweg’s R88, Dr.Reckeweg’s Eupatorium Perf എന്നീ ഹോമിയോ ഔഷധങ്ങളും ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ എന്നിവയില്‍ ഫലപ്രദമാണ് എന്ന് അവരുടെ പ്രസിദ്ധീകരണം പറയുന്നു. ഹോമിയോപ്പതി ഡോക്ടര്‍മാര്‍ക്ക് സഹായിക്കാനാകും. രോഗം വരാതെ പ്രതിരോധിക്കാനും രോഗം വന്നാല്‍ ചികിത്സിക്കാനും ഈ ഔഷധങ്ങള്‍ നല്ലതാണ് എന്ന് Dr.Reckeweg ലബോറട്ടറിയുടെ പ്രസിദ്ധീകരണം പറയുന്നു.
ഡെങ്കിപ്പനി ഭയന്നിരിക്കുന്ന നാട്ടാര്‍ക്ക് എങ്ങനെയെങ്കിലും ഈ ലേഖനം എത്തിച്ചു കൊടുത്താല്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായമാകും. ആശുപത്രിയില്‍ കൊടുക്കാന്‍ ധാരാളം പണം ഉള്ളവര്‍ അങ്ങനെ ചെയ്യട്ടെ.
പ്രതിബദ്ധതയുള്ള കൃതഹസ്തന്മാരായ ആയുര്‍വേദഭിഷഗ്വരന്മാര്‍ നമുക്കു ചുറ്റും അന്യം നിന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഒരു വര്‍ഗമായി അവിടെയും ഇവിടെയും ഉണ്ട്. ഈ ഔഷധങ്ങള്‍ പ്രയോഗിക്കും മുമ്പ് നിങ്ങള്‍ അവരുടെ ഉപദേശം സ്വീകരിക്കുക.
ⓐⓝⓣⓗⓐⓥⓐⓢⓘ