244 | അര്‍ശസ് | വേരിക്കോസ് വെയിൻ | Varicose veins | Piles

244 | അര്‍ശസ് | വേരിക്കോസ് വെയിൻ | Varicose veins | Piles
244 | അര്‍ശസ് | വേരിക്കോസ് വെയിൻ | Varicose veins | Piles

നിലമ്പരണ്ട സമൂലം അരച്ച്, പശുവിന്‍ പാലില്‍ കഴിച്ചാല്‍ അര്‍ശസ്, വേരിക്കോസ് വെയിൻ എന്നിവ ശമിക്കും.

LS-14 | വിരുദ്ധാഹാരങ്ങള്‍ | INIMICAL COMBINATION OF FOOD ITEMS

 

LS-14 | വിരുദ്ധാഹാരങ്ങള്‍ | INIMICAL COMBINATION OF FOOD ITEMS
LS-14 | വിരുദ്ധാഹാരങ്ങള്‍ | INIMICAL COMBINATION OF FOOD ITEMS
  • പാല്‍, തേന്‍, ഉഴുന്ന്, മുളപ്പിച്ച ധാന്യങ്ങള്‍, മുള്ളങ്കി, ശര്‍ക്കര എന്നിവ ഒരിക്കലും മാട്ടിറച്ചിയോടൊപ്പം കഴിക്കരുത്
  • ഇറച്ചിയും മത്സ്യവും ഒരുമിച്ച് ഒരു നേരം കഴിക്കരുത്.
  • എള്ള്, തേന്‍, ശര്‍ക്കര, ഉഴുന്ന് ഇവ ഒരിക്കലും ആട്ടിറച്ചി, മാട്ടിറച്ചി ഇവയോടൊപ്പം കഴിക്കരുത്
  • പല തരം ഇറച്ചികള്‍ ഒന്നിച്ചു കഴിക്കരുത്
  • മാട്ടിറച്ചിയോടൊപ്പം ആവണക്കെണ്ണ കഴിക്കരുത്
  • പാകം ചെയ്ത ഇറച്ചിയോടൊപ്പം ഒരിക്കലും പച്ചയിറച്ചി കലരരുത് – വിഷമാണ്
  • കോഴിയിറച്ചിയോടൊപ്പം തൈര് ഒരിക്കലും കഴിക്കരുത്
  • മത്സ്യം, മാംസം, നെയ്യ്, മോര് ഇവയൊന്നും കൂണിനോടൊപ്പം കഴിക്കരുത്

243 | മുലപ്പാല്‍ | BREAST MILK

പാലൂട്ടുന്ന അമ്മമാരില്‍ മുലപ്പാല്‍ വര്‍ദ്ധിക്കാന്‍ പാല്‍മുതുക്കിന്‍ കിഴങ്ങോ അടപതിയന്‍ കിഴങ്ങോ പാല്‍ക്കഷായം വെച്ചു കഴിക്കുക

പാല്‍ക്കഷായം ഉണ്ടാക്കുന്ന രീതി: മരുന്ന്‍ 60 ഗ്രാം, ചെറുതായി മുറിച്ച്, ചതച്ച്, തുണി കൊണ്ടു കിഴി കെട്ടി 300 മില്ലി-ലിറ്റര്‍ പശുവിന്‍പാലും ഒരു ലിറ്റര്‍ വെള്ളവും ചേര്‍ത്തു കാച്ചി പാലളവാക്കി, കിഴി പിഴിഞ്ഞു മാറ്റി, രാവിലെയും വൈകിട്ടും 150 മില്ലി-ലിറ്റര്‍ വീതം കഴിക്കണം.

ഒരു നേരത്തേക്ക് 30 ഗ്രാം മരുന്നും, 150 മില്ലി-ലിറ്റര്‍ പാലും, അര ലിറ്റര്‍ വെള്ളവും ഉപയോഗിക്കാം.

243 | മുലപ്പാല്‍ | BREAST MILK
243 | മുലപ്പാല്‍ | BREAST MILK

242 | ആസ്ത്മ | ASTHMA

വെള്ള എരിക്കിന്‍റെ പൂവ് ഉണക്കി ഒന്നു മുതല്‍ നാലു വരെ ഗ്രയിന്‍ ശര്‍ക്കര ചേര്‍ത്തു തിളപ്പിച്ച്‌ നിത്യവും രാവിലെ കുടിച്ചാല്‍ ആസ്ത്മ മാറും.

വെള്ള എരിക്കിന്‍റെ പൂവും കുരുമുളകും തിപ്പലിയും കൂട്ടി ചവച്ചു നീരിറക്കുന്നത് ആസ്തമയ്ക്ക് ഉത്തമമാണ്.

എരിക്കിന്‍റെ പൂവില്‍ വിഷാംശം ഉണ്ട്. ഉപയോഗിക്കുമ്പോള്‍ അളവു കൂടിപ്പോകാതെ ശ്രദ്ധിക്കണം.

242 | ആസ്ത്മ | ASTHMA
242 | ആസ്ത്മ | ASTHMA

LS-13 |മധുരപാനീയങ്ങളും ഫാറ്റി ലിവര്‍ രോഗവും

NAFLD
NAFLD

പഞ്ചസാര ചേര്‍ന്ന മധുരപാനീയങ്ങള്‍ (SUGAR SWEETENED BEVERAGE)മദ്യപാനം മൂലമല്ലാത്ത “ഫാറ്റി ലിവര്‍” (NON ALCOHOLIC FATTY LIVER DISEASE – NAFLD) രോഗമുണ്ടാകാനുള്ള സാധ്യത കൂട്ടുന്നുവെന്ന് ഏറ്റവും പുതിയ ശാസ്ത്രീയപഠനങ്ങള്‍. 2015 ജൂണിലെ ഹെപ്പറ്റോളജി ജേര്‍ണല്‍ (JOURNAL OF HEPATOLOGY) ആണ് ഈ പഠനവിവരം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കരളിലെ കോശങ്ങളില്‍ അമിതമായി കൊഴുപ്പ് അടിയുകയും തദ്ഫലമായി കരള്‍ വീര്‍ക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. പലപ്പോഴും ഇതു ശ്രദ്ധിക്കപ്പെടാതെ പോകുകയും ടൈപ്പ്-2 പ്രമേഹം, ഹൃദ്രോഗങ്ങള്‍ എന്നിവയ്ക്കു കാരണമാവുകയും ചെയ്യുന്നു. അമിതശരീരഭാരമുള്ളവരെയും പൊണ്ണത്തടി ഉള്ളവരെയും NAFLD സാധാരണയായി ശല്യപ്പെടുത്താറുണ്ട്. ഓര്‍ക്കുക – ഫാറ്റി ലിവറില്‍ നിന്നും കരള്‍ വീക്കത്തിലേക്കുള്ള (LIVER CIRRHOSIS) യാത്ര അത്ര ദീര്‍ഘമല്ല!

പുതിയ ഈ പഠനം പറയുന്നത്, ദിവസം ഒരു പഞ്ചസാര ചേര്‍ന്ന മധുരപാനീയം എങ്കിലും കഴിക്കുന്നുണ്ടെങ്കില്‍ NAFLD ഉണ്ടാകാനുള്ള സാധ്യത വളരെ അധികമാകുന്നു എന്നാണ്.

പഠനം ശരിയോ തെറ്റോ, രാസവസ്തുക്കള്‍ മാത്രം ചേര്‍ന്ന ഇത്തരം പാനീയങ്ങള്‍ പൂര്‍ണ്ണമായും വര്‍ജ്ജിക്കുന്നതാണ് ആരോഗ്യം കാംക്ഷിക്കുന്നവര്‍ക്ക് നല്ലത്.

FLD (FATTY LIVER DISEASES) ഗുരുതരമായ രോഗാവസ്ഥയിലേക്ക് നയിക്കാവുന്ന ഒരു അവസ്ഥ ആണെങ്കിലും, ആതുരരായവര്‍ക്ക് മര്യാദയ്ക്കു ജീവിക്കുന്നതോടൊപ്പം പ്രകൃതി നല്‍കുന്ന ഔഷധങ്ങള്‍ വിധിയാംവണ്ണം ശീലിച്ചാല്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രയാസമില്ല. നിലമ്പരണ്ട (DESMODIUM TRIFLORUM) സമൂലം പറിച്ചു തുണിയില്‍ കിഴി കെട്ടി അരിയോടൊപ്പമിട്ടു വേവിച്ചു കഞ്ഞിവെച്ചു കഴിക്കുകയും വെളുത്ത ആവണക്കിന്‍റെ തളിരില, വരിക്കപ്ലാവിന്‍റെ ഇല, പെരിങ്ങലത്തിന്‍റെ ഇല ഇവ മൂന്നും സമം അരച്ചു നെല്ലിക്കാവലുപ്പം വെറും വയറ്റില്‍ കഴിക്കുകയും ചെയ്‌താല്‍ ഫാറ്റി ലിവര്‍ ശമിക്കും. (https://urmponline.wordpress.com/2015/04/20/200-dg-fatty-liver/)

രോഗം ഉണ്ടാവാതെ നോക്കുന്നതാണ് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത്. പ്ലാസ്റ്റിക് കുപ്പികളിലും അലുമിനിയം ടിന്നുകളിലും ആകര്‍ഷകമായ പാക്കിങ്ങില്‍ വരുന്ന വിഷങ്ങള്‍ക്ക് ജീവിതത്തില്‍ നിന്നു എന്നെന്നേക്കുമായി അവധി കൊടുക്കുകയാണ് ഉത്തമം.

LS-12 | ടൂത്ത്‌പേസ്റ്റില്‍ ഒളിഞ്ഞിരിക്കുന്ന കാന്‍സര്‍ | TRICLOSAN

വായിലെ ബാക്റ്റീരിയകളെ നശിപ്പിച്ച് വായ്‌നാറ്റം കുറയ്ക്കുന്നു എന്ന വാദവുമായി വിപണിയില്‍ എത്തുന്ന പല ടൂത്ത്‌പേസ്റ്റുകളിലും അപകടം പതിയിരിക്കുന്നോ? കൈകഴുകാന്‍ ഉപയോഗിക്കുന്ന ദ്രവസോപ്പുകളിലും, പാത്രം കഴുകുന്ന ദ്രാവകങ്ങളിലും, തറ കഴുകുന്ന ദ്രാവകങ്ങളിലും കണ്ടുവരുന്ന ക്ലോറോഫിനോള്‍ (CHLOROPHENOL) വര്‍ഗ്ഗത്തില്‍ പെടുന്ന ട്രൈക്ളോസാന്‍ (TRICLOSAN) എന്ന രാസവസ്തു ആണ് ബാക്ടീരിയകളെ നശിപ്പിക്കാന്‍ ഇത്തരം ടൂത്ത്‌പേസ്റ്റുകള്‍ ഉപയോഗിക്കുന്നത്. ട്രൈക്ളോസാന്‍ (TRICLOSAN) മനുഷ്യരില്‍ കാന്‍സര്‍ ഉണ്ടാക്കുന്ന ഒരു രാസവസ്തുവാണ് എന്ന സംശയത്താല്‍ ജപ്പാന്‍ പോലെയുള്ള രാജ്യങ്ങള്‍ അതിന്‍റെ ബാഹ്യവും ആന്തരികവുമായ എല്ലാ ഉപയോഗങ്ങളും നിരോധിച്ചിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ നിരോധിക്കുകയോ ഉപയോഗം പരിമിതപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. ത്വക്കില്‍ പറ്റിയാല്‍ അസ്വസ്ഥത ഉണ്ടാക്കുന്നു എന്നത് ഉറപ്പായ വസ്തുത ആണ്.

ഇങ്ങനെയൊക്കെ ആണെങ്കിലും നമ്മുടെ നാട്ടില്‍ കോള്‍ഗേറ്റ് ടോട്ടല്‍ (COLGATE TOTAL) എന്ന മെഗാബ്രാന്‍ഡ് ടൂത്ത്‌പേസ്റ്റ്‌ വായിലെ ബാക്ടീരിയകളെ കൊല്ലാന്‍ ട്രൈക്ളോസാന്‍ (TRICLOSAN) ഉപയോഗിക്കുന്നു എന്നതാണ് വസ്തുത. ശാസ്ത്രീയമായി ട്രൈക്ളോസാന്‍ (TRICLOSAN) അപകടകാരിയാണ് എന്ന് ഇതുവരെയുള്ള തങ്ങളുടെ പഠനങ്ങളാല്‍ തെളിയിക്കപ്പെടാത്ത സാഹചര്യത്തില്‍ അതിന്‍റെ ഉപയോഗം American Food and Drug Administration (FDA) നിരോധിച്ചിട്ടില്ല എന്ന കാരണത്താല്‍ ലോകമാസകലം കോള്‍ഗേറ്റ് ടോട്ടല്‍ (COLGATE TOTAL) വില്‍ക്കപ്പെടുന്നു. മൃഗങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ ട്രൈക്ളോസാന്‍ (TRICLOSAN) അന്തര്‍ഗ്രന്ഥിശ്രവങ്ങളെ (HORMONE) മാറ്റിമറിക്കുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ആരോഗ്യം കാംക്ഷിക്കുന്നവര്‍ ഇത്തരം ഉത്പന്നങ്ങള്‍ സ്വമേധയാ വര്‍ജിക്കുക എന്നതു മാത്രമാണ് ഇപ്പോള്‍ ചെയ്യാന്‍ കഴിയുക. ടൂത്ത്‌പേസ്റ്റ്‌, സോപ്പുകള്‍ ഇവ വാങ്ങുമ്പോള്‍ അവയിലെ ചേരുവകളില്‍ ട്രൈക്ളോസാന്‍ (TRICLOSAN) ഉണ്ടോ എന്ന് പരിശോധിച്ചുറപ്പിക്കുക. ഉണ്ടെങ്കില്‍ വാങ്ങാതിരിക്കുക.

241 | ത്രിഫല | നേത്രരോഗങ്ങള്‍ | ജ്വരം | ഉദരരോഗങ്ങള്‍ | പ്രമേഹം

ത്രിഫല അതീവ ഫലപ്രദമായ ഒരു ഔഷധമാണ്.

ത്രിഫലാചൂര്‍ണ്ണത്തിന് കടുക്കയും നെല്ലിക്കയും താന്നിക്കയും സമമായെടുത്താണ് ചേര്‍ക്കേണ്ടതെന്ന മതമാണ്‌ പൊതുവേ ഉപയോഗിക്കുന്നത്. എന്നാല്‍ മറ്റൊരു പ്രശസ്തമായ മതവുമുണ്ട്.

एका हरीतकी योज्या द्वौ च योज्यौ विभीतकौ ।
चत्वार्यामलकान्येव त्रिफलेयं प्रकीर्तिता ।|

ഏകാ ഹരീതകീ യോജ്യാ ദ്വൌ ച യോജ്യൌ വിഭീതകൌ |
ചത്വാര്യാമാലകാന്യേവ ത്രിഫലേയം പ്രകീര്‍ത്തിതാ ||

ഒരു കടുക്ക, രണ്ടു താന്നിക്ക, നാല് നെല്ലിക്കാ കുരു കളഞ്ഞു പൊടിച്ചു ചേര്‍ത്താല്‍ ത്രിഫലയാണ്.

ത്രിഫലാശോഫമേഹഘ്നീ നാശയേദ്വിഷമജ്വരാന്‍
ദീപനീശ്ലേഷ്മ പിത്തഘ്നീ കുഷ്ഠ: ശ്രീരസായനീ

സര്‍പ്പീര്‍ മധുഭ്യാം സംയുക്താസൈവനേത്രാമയാഞ്ജയേത്

ഈ ത്രിഫല പ്രമേഹം, നീര്, വിഷമജ്വരം, കഫകോപം, പിത്തകോപം, കുഷ്ഠം ഇവയെ നശിപ്പിക്കും. ജഠരാഗ്നിയ്ക്കു പാചനശക്തിയെ ഉണ്ടാക്കുന്നതും രസായനൌഷധവുമാണ്. രസായനം എന്നാല്‍ ജരാനരകളെ ശമിപ്പിച്ചു ആയുസ്സിനെ നിലനിര്‍ത്തുന്നത്. ഇത് തേനും നെയ്യും ചേര്‍ത്തു ശീലിച്ചാല്‍ നേത്രരോഗങ്ങളെ ജയിക്കും.

241 | ത്രിഫല | നേത്രരോഗങ്ങള്‍ | ജ്വരം | ഉദരരോഗങ്ങള്‍ | പ്രമേഹം
241 | ത്രിഫല | നേത്രരോഗങ്ങള്‍ | ജ്വരം | ഉദരരോഗങ്ങള്‍ | പ്രമേഹം

240 | ജീര്‍ണ്ണജ്വരം (പഴകിയ പനി) | ജലദോഷം | പീനസം (സൈനുസൈറ്റിസ്)

  1. അഞ്ചു ഗ്രാം ദേവതാരം പശുവിന്‍ പാലില്‍ അരച്ചു തുടര്‍ച്ചയായി സേവിച്ചാല്‍ പഴകിയ ജ്വരം, ജലദോഷം, പീനസം (സൈനുസൈറ്റിസ്) ഇവ മൂന്നും ശമിക്കും.
  2. അരയാല്‍മൊട്ട്, ചെറൂളവേര്, പൂവാംകുറുന്തല്‍ – ഇവ പച്ചപ്പാലില്‍ അരച്ചു സേവിച്ചാല്‍ ജീര്‍ണ്ണജ്വരം ശമിക്കും.
240 | ജീര്‍ണ്ണജ്വരം (പഴകിയ പനി) | ജലദോഷം | പീനസം (സൈനുസൈറ്റിസ്)
240 | ജീര്‍ണ്ണജ്വരം (പഴകിയ പനി) | ജലദോഷം | പീനസം (സൈനുസൈറ്റിസ്)

239 | വൃക്ക-രോഗം | KIDNEY FAILURE | HIGH CREATININE LEVEL IN BLOOD

നാടന്‍ കോഴിയുടെ മുട്ടയുടെ വെള്ള, കദളിപ്പഴം, നല്ലെണ്ണ, വെണ്ണ ഇവയുടെ മിശ്രിതം രക്തത്തിലെ CREATININE നില കുറയ്ക്കാന്‍ സഹായകമാണ്.

ഒരു മുട്ടയുടെ വെള്ളയില്‍ ഒരു സ്പൂണ്‍ നല്ലെണ്ണയും, ഒരു സ്പൂണ്‍ വെണ്ണയും ചേര്‍ത്ത് അതില്‍ ഒരു കദളിപ്പഴം നന്നായി അടിച്ചു ചേര്‍ത്ത് രണ്ടു നേരമായി സേവിക്കുക.

239 | വൃക്ക-രോഗം | KIDNEY FAILURE | HIGH CREATININE LEVEL IN BLOOD
239 | വൃക്ക-രോഗം | KIDNEY FAILURE | HIGH CREATININE LEVEL IN BLOOD

238 | ഉയരം കൂട്ടാന്‍ | TO INCREASE HEIGHT

ഉയരം കുറഞ്ഞ കുട്ടികള്‍ക്ക് ഉയരം കൂടാന്‍ പേരാലിന്‍റെ വിടുവേരും തലനീളിയും ചേര്‍ത്തു കഷായം വെച്ചു കൊടുക്കുക

കഷായവിധി : ദ്രവ്യങ്ങള്‍ സമമെടുത്ത് 60 ഗ്രാം. പന്ത്രണ്ടു ഗ്ലാസ്‌ വെള്ളത്തില്‍ വെന്തു ഒന്നര ഗ്ലാസ് ആക്കി വറ്റിച്ച്, പിഴിഞ്ഞരിച്ചു അര ഗ്ലാസ് വീതം മൂന്നു നേരം കഴിക്കണം.

238 | ഉയരം കൂട്ടാന്‍ | TO INCREASE HEIGHT
238 | ഉയരം കൂട്ടാന്‍ | TO INCREASE HEIGHT